അടുത്തകാലത്ത് ഞാൻ ഒരു അത്ഭുതകരമായ കണ്ടെത്തൽ നടത്തി. എന്റെ വീടിനടുത്തുള്ള ഒരു കൂട്ടം മരങ്ങളിലേക്കുള്ള ഒരു മൺപാതയെ പിന്തുടർന്ന്, അവിടെ മറഞ്ഞിരിക്കുന്ന ഒരു കളിസ്ഥലം ഞാൻ കണ്ടെത്തി. കമ്പുകൾ കൊണ്ട് നിർമ്മിച്ച ഒരു ഗോവണി ഭൂപ്രകൃതി ആസ്വദിക്കാനായുള്ള ഒരു സ്ഥലത്തേക്ക് നയിച്ചു, പഴയ കേബിൾ സ്പൂളുകളിൽ നിന്ന് നിർമ്മിച്ച ഊഞ്ഞാൽ മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്നു, കൂടാതെ കൊമ്പുകൾക്കിടയിൽ ഒരു തൂക്കുപാലം പോലും ഉണ്ടായിരുന്നു. ആരോ ഒരു പഴയ മരവും ആ കയറും ഒരു സർഗ്ഗാത്മക സാഹസികതയാക്കി മാറ്റി!
സ്വിസ് ഭിഷഗ്വരൻ പോൾ ടൂർണിയർ വിശ്വസിക്കുന്നത്, നാം ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമ്മൾ സാഹസിതയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ് (ഉല്പത്തി 1:26-27). ദൈവം ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതുപോലെ (വാ. 1-25), നന്മതിന്മകളെ തിരഞ്ഞെടുക്കാൻ കഴിയുന്ന മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള വെല്ലുവിളി അവൻ ഏറ്റെടുത്തതുപോലെ (3:5-6), “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയെ നിറച്ച് അതിനെ അടക്കിവാഴുവാൻ” അവൻ നമ്മെ വിളിച്ചതുപോലെ (1:28), ഭൂമിയെ ഫലവത്തായി ഭരിക്കുവാനും പുതിയ കാര്യങ്ങൾ കണ്ടുപിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കാനും ഉള്ള ഒരു പ്രേരണ മനുഷ്യരായ നമുക്കുമുണ്ട്. അത്തരം സാഹസങ്ങൾ വലുതോ ചെറുതോ ആകാം, എന്നാൽ അത് മറ്റുള്ളവർക്ക് പ്രയോജനമുള്ള കാര്യങ്ങൾ ആകുമ്പോഴാണ് അവ മികച്ചതാവുന്നത്. ആ കളിസ്ഥലത്തിന്റെ നിർമാതാക്കൾക്ക് ആളുകൾ അത് കണ്ടെത്തി ആസ്വദിക്കുന്നതിൽ നിന്ന് ഒരു ആവേശം ലഭിക്കുമെന്ന് ഞാൻ വാതുവയ്ക്കുന്നു.
അത് പുതിയ സംഗീതം കണ്ടുപിടിക്കുകയോ, സുവിശേഷവൽക്കരണത്തിന്റെ പുതിയ രൂപങ്ങൾ പര്യവേക്ഷണം ചെയ്യുകയോ, അല്ലെങ്കിൽ നഷ്ട്ടപെട്ട ഒരു ദാമ്പത്യത്തെ പുനരുജ്ജീവിപ്പിക്കുകയോ ആകട്ടെ, എല്ലാത്തരം സാഹസികതകളും നമ്മുടെ ഹൃദയമിടിപ്പ് നിലനിർത്തുന്നു. ഏത് പുതിയ വെല്ലുവിളിയാണ് അല്ലെങ്കിൽ പദ്ധതിയാണ് ഇപ്പോൾ നിങ്ങളെ അലട്ടുന്നത്? ഒരുപക്ഷേ ദൈവം നിങ്ങളെ ഒരു പുതിയ സാഹസികതയിലേക്ക് നയിക്കുകയായിരിക്കാം.
തിരുവെഴുത്തുകളിൽ ദൈവത്തിന്റെ സാഹസികതയെ മറ്റേതൊക്കെ തരത്തിലാണ് നിങ്ങൾ എങ്ങനെ നോക്കി കാണുന്നത് ? അവന്റെ സാഹസികതകൾ നിങ്ങളുടേതിനെ എങ്ങനെയാണു പ്രചോദിപ്പിക്കുന്നത്?
സാഹസികനായ ദൈവമേ, നിന്നോടും മറ്റുള്ളവരോടുമുള്ള സ്നേഹത്താൽ എന്നെ ഒരു പുതിയ സാഹസിക യാത്രയ്ക്ക് അയക്കേണമേ!