വാർത്താലേഖകനായ പോൾ ഹാർവി അമേരിക്കൻ റേഡിയോയിലെ പരിചിതമായ ശബ്ദമായി മാറിയിട്ട് ആറ് പതിറ്റാണ്ടിലേറെയായി. ആഴ്‌ചയിൽ ആറു ദിവസവും അദ്ദേഹം വർണ്ണാഭമായ സ്‌ഫുടതയോടെ പറയും, “വാർത്ത എന്താണെന്ന് നിങ്ങൾക്കറിയാം, ഒരു മിനിറ്റിനുള്ളിൽ  നിങ്ങൾ  കഥയുടെ ബാക്കി ഭാഗം കേൾക്കാൻ പോകുന്നു.” ഒരു ചെറിയ പരസ്യത്തിന് ശേഷം, അദ്ദേഹം അറിയപ്പെടുന്ന ഒരാളുടെ അധികം അറിയപ്പെടാത്ത ഒരു കഥ പറയും.  എന്നാൽ വ്യക്തിയുടെ പേരോ മറ്റേതെങ്കിലും പ്രധാന ഘടകമോ അവസാനം വരെ മറച്ചുവെച്ചുകൊണ്ട്, ശ്രോതാക്കളെ സന്തോഷിപ്പിച്ചുകൊണ്ട്, അദ്ദേഹം തന്റെ നാടകീയമായ താൽക്കാലിക വിരാമവും തലക്കെട്ടും പറയും : “ഇപ്പോൾ നിങ്ങൾക്കറിയാം. . . ബാക്കി കഥ.”

ഭൂതകാലത്തെയും ഭാവിയെയും കുറിച്ചുള്ള അപ്പോസ്തലനായ യോഹന്നാന്റെ ദർശനം സമാനമായ ഒരു വാഗ്ദാനത്തോടെയാണ് വികസിക്കുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കഥ ആരംഭിക്കുന്നത് സങ്കടകരമായ കുറിപ്പിലാണ്. ചരിത്രം എവിടേക്കാണ് പോകുന്നതെന്ന് വിശദീകരിക്കാൻ സ്വർഗത്തിലോ ഭൂമിയിലോ ഉള്ള ഒരു സൃഷ്ടിക്കും കഴിയില്ലെന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല (വെളിപാട് 4:1; 5:1-4). അപ്പോൾ അവൻ യഹൂദാ ഗോത്രത്തിലെ സിംഹത്തിൽ പ്രത്യാശ അർപ്പിക്കുന്ന ഒരു ശബ്ദം കേട്ടു” (വാക്യം 5). എന്നാൽ യോഹന്നാൻ നോക്കിയപ്പോൾ, കീഴടക്കുന്ന സിംഹത്തെ കാണുന്നതിനുപകരം, അറുക്കപ്പെട്ടതുപോലെയുള്ള ഒരു കുഞ്ഞാടിനെ കണ്ടു (വാ. 5-6). അസാധാരണമായ ആ കാഴ്ചയിൽ ദൈവത്തിന്റെ സിംഹാസനത്തിന് ചുറ്റും ആഘോഷത്തിന്റെ തിരമാലകളിൽ പൊട്ടിപ്പുറപ്പെട്ടു. മുഴങ്ങികേൾക്കുന്ന മൂന്ന് സ്തുതിഗീതങ്ങളിൽ, ഇരുപത്തിനാല് മൂപ്പൻമാരും എണ്ണമറ്റ മാലാഖമാരും പിന്നീട് ആകാശവും ഭൂമിയും ഒന്നുചേർന്നു (വാ. 8-14).

ക്രൂശിക്കപ്പെട്ട ഒരു രക്ഷകൻ എല്ലാ സൃഷ്ടികളുടെയും പ്രത്യാശയും നമ്മുടെ ദൈവത്തിന്റെ മഹത്വവും നമ്മുടെ കഥയുടെ ബാക്കി ഭാഗവുമാകുമെന്ന് ആർക്കാണ് സങ്കൽപ്പിക്കാൻ കഴിയുക.