തത്ത്വചിന്തകയും എഴുത്തുകാരിയുമായ ഹന്ന ആരെൻഡ് (1906-75) നിരീക്ഷണത്തിലൂടെ “പുരുഷന്മാർ ഏറ്റവും ശക്തരായ രാജാക്കന്മാരെ ചെറുക്കാനും അവരുടെ മുന്നിൽ കുമ്പിടാൻ വിസമ്മതിക്കുന്നതും” കണ്ടെത്തിയിട്ടുണ്ട്. അവർ കൂട്ടിച്ചേർത്തു, “ആൾക്കൂട്ടത്തെ ചെറുക്കാനും വഴിതെറ്റിയ ജനക്കൂട്ടത്തിന് മുന്നിൽ ഒറ്റയ്ക്ക് നിൽക്കാനും ആയുധങ്ങളില്ലാതെ അവരുടെ അചഞ്ചലമായ വന്യമായ പെരുമാറ്റത്തെ നേരിടാനും കഴിവുള്ള ചിലരെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.” ഒരു യഹൂദയായ ആരെൻഡ് അവരുടെ  ജന്മനാടായ ജർമ്മനിയിൽ ഇതിനു നേരിട്ട് സാക്ഷ്യം വഹിച്ചിരുന്നു.

അപ്പോസ്തലനായ പൗലോസ് അത്തരം തിരസ്കരണം അനുഭവിച്ചിരുന്നു. ഒരു പരീശനായും റബ്ബിയായും പരിശീലിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടിയപ്പോൾ തലകീഴായി മാറി. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പീഡിപ്പിക്കാൻ പൗലോസ് ദമസ്‌കസിലേക്ക് യാത്ര ചെയ്യുകയായിരുന്നു (അപ്പ. 9). തന്റെ പരിവർത്തനത്തിനുശേഷം, അപ്പോസ്തലൻ സ്വന്തം ജനങ്ങളാൽ തന്നെ തിരസ്കരിക്കപ്പെട്ടു. 2 കൊരിന്ത്യർ എന്ന് നമുക്കറിയാവുന്ന അദ്ദേഹത്തിന്റെ കത്തിൽ, അവരുടെ കൈകളിൽ നിന്ന് താൻ നേരിട്ട ചില പ്രശ്‌നങ്ങൾ അവയിൽ ചിലതായ “അടിയും” “തടവുകളും” പൗലോസ് അവലോകനം ചെയ്‌തിരിക്കുന്നു (6:5).

അത്തരം തിരസ്‌കരണത്തോട് കോപത്തോടെയോ കൈപ്പോടെയോ പ്രതികരിക്കുന്നതിനുപകരം, അവരും യേശുവിനെ അറിയാൻ പൗലോസ് ആഗ്രഹിച്ചു. അദ്ദേഹം എഴുതി, “എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു. ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” (റോമർ 9:2-3).

ദൈവം നമ്മെ അവന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തതുപോലെ, നമ്മുടെ എതിരാളികളെപ്പോലും അവനുമായുള്ള ബന്ധത്തിലേക്ക് ക്ഷണിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കട്ടെ.