ഒരു ചെറിയ പശ്ചിമാഫ്രിക്കൻ പട്ടണത്തിലെ ഒരു സന്ദർശകൻ എന്ന നിലയിൽ, എന്റെ അമേരിക്കൻ പാസ്റ്റർ ഞായർ രാവിലെ 10 മണിക്കുള്ള ഒരു ശുശ്രൂഷയ്ക്കായി കൃത്യസമയത്ത് എത്തിച്ചേരുമെന്ന് ഉറപ്പാക്കി. അത് ഒരു  ചെറിയ ചാപ്പൽ ആയിരുന്നെങ്കിലും, ആ മുറി ശൂന്യമാണെന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെ അദ്ദേഹം കാത്തിരുന്നു. ഒരു മണിക്കൂർ, രണ്ടു മണിക്കൂർ. ഒടുവിൽ, ഏകദേശം 12:30 മണിയോടെ, പ്രാദേശിക പാസ്റ്റർ തന്റെ ദീർഘമായ  നടത്തത്തിന് ശേഷം അവിടെ എത്തി-ചില ഗായകസംഘ അംഗങ്ങളും സുഹൃത്തുക്കളായ കുറച്ചു നഗരവാസികളും  അദ്ദേഹത്തെ പിന്തുടർന്ന് വന്നു – “സമയത്തിന്റെ പൂർണ്ണതയിൽ” ആരാധന ആരംഭിച്ചു. “ആത്മാവ് ഞങ്ങളെ ക്ഷണിച്ചു, ദൈവം വൈകിയില്ല.” അതിന്റെതായ ചില നല്ല കാര്യങ്ങൾക്കായി ഇവിടെ സംസ്കാരം വ്യത്യസ്തമാണെന്ന് എന്റെ പാസ്റ്റർ മനസ്സിലാക്കി.

സമയം ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു എന്ന്  തോന്നുന്നു, എന്നാൽ ദൈവത്തിന്റെ പൂർണ്ണവും കൃത്യതയുള്ളതുമായ സ്വഭാവം തിരുവെഴുത്തുകളിലുടനീളം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ, ലാസർ രോഗബാധിതനാകുകയും മരിക്കുകയും ചെയ്‌തശേഷം, നാല് ദിവസത്തിന് ശേഷം യേശു അവിടെ എത്തി, ലാസറിന്റെ സഹോദരിമാർ യേശുവിനോടു വൈകിയത് എന്തുകൊണ്ടെന്ന് ചോദിച്ചു. “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കില്ലായിരുന്നു” (യോഹന്നാൻ 11:21) മാർത്ത യേശുവിനോട് പറഞ്ഞു. എന്തുകൊണ്ടാണ് നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൈവം തിടുക്കം കാണിക്കാത്തതെന്ന് ആശ്ചര്യപ്പെട്ട് നാമും അങ്ങനെതന്നെ ചിന്തിച്ചേക്കാം. പകരം അവന്റെ ഉത്തരങ്ങൾക്കും ശക്തിക്കുമായി വിശ്വാസത്താൽ കാത്തിരിക്കുന്നതാണ് നല്ലത്.

ദൈവശാസ്ത്രജ്ഞനായ ഹോവാർഡ് തർമൻ എഴുതിയതുപോലെ, “ഞങ്ങളുടെ പിതാവേ, നിന്റെ ശക്തിയിൽ നിന്ന് എന്തെങ്കിലും ഞങ്ങളുടെ ശക്തിയായി മാറുന്നതുവരെ, നിന്റെ ഹൃദയത്തിൽ നിന്ന് എന്തെങ്കിലും ഞങ്ങളുടെ ഹൃദയമായി മാറുന്നതുവരെ, നിന്റെ  ക്ഷമയിൽ നിന്ന് എന്തെങ്കിലും ഞങ്ങളുടെ ക്ഷമയായി മാറുന്നത് വരെ ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങൾ കാത്തിരിക്കും ദൈവമേ ഞങ്ങൾ കാത്തിരിക്കും” പിന്നീട്, ലാസറിന്റേത് പോലെ, ദൈവം പ്രതികരിക്കുമ്പോൾ, ഒരു കാത്തിരിപ്പിന് ശേക്ഷം ഒരിക്കലും പ്രതീക്ഷിക്കാത്തതു പോലെ സമൃദ്ധമായി നമ്മൾ അനുഗ്രഹിക്കപ്പെടുന്നു.