എന്റെ സുഹൃത്ത് റൂയൽ തന്റെ പഴയ ഒരു സഹപാഠിയുടെ വീട്ടിൽ നടന്ന ഒരു ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തു. അവിടുത്തെ ജലാശയത്തെ അഭിമുഖീകരിക്കുന്ന ആ വലിയ വീടിന് ഇരുന്നൂറ് പേരെ ഉൾക്കൊള്ളാൻ കഴിയും, അത് റൂയലിന്റെ ഉള്ളിൽ സ്വയം ചെറുതാവുന്നതു പോലെ തോന്നി.
റൂയൽ എന്നോട് പറഞ്ഞു, “വിദൂര ഗ്രാമങ്ങളിലെ പള്ളികളിൽ കർതൃവേലയിൽ ഏർപ്പെട്ടതിന്റെ സന്തോഷകരമായ വർഷങ്ങൾ എനിക്ക് ഉണ്ടായിരുന്നു”, ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് എനിക്കറിയാം എന്നാലും എന്റെ സുഹൃത്തിനോട് എനിക്ക് അസൂയ തോന്നി. എന്റെ ബിരുദം ഉപയോഗിച്ച് ഞാൻ ഒരു ബിസിനസ്സ് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് എന്റെ ജീവിതനിലവാരം എത്ര വ്യത്യസ്തമായിരുന്നേനെ എന്ന് എന്റെ ചിന്തകൾ വഴിമാറി.
“എന്നാൽ അസൂയപ്പെടാൻ ഒന്നുമില്ലെന്ന് ഞാൻ പിന്നീട് എന്നെത്തന്നെ ഓർമ്മിപ്പിച്ചു,” റൂയൽ ഒരു പുഞ്ചിരിയോടെ തുടർന്നു. “ദൈവത്തെ സേവിക്കുന്നതിൽ ഞാൻ എന്റെ ജീവിതം നിക്ഷേപിച്ചു, ഫലങ്ങൾ നിത്യതവരെ നിലനിൽക്കും.” ആ വാക്കുകൾ പറയുമ്പോൾ അവന്റെ മുഖത്തെ ശാന്തമായ ഭാവം ഞാൻ എപ്പോഴും ഓർക്കും.
മത്തായി 13:44-46-ലെ യേശുവിന്റെ ഉപമകളിൽ നിന്ന് റൂയൽ സമാധാനം കണ്ടെത്തി. ദൈവരാജ്യമാണ് പരമമായ സമ്പത്തെന്ന് അവനറിയാമായിരുന്നു. അവന്റെ രാജ്യം അന്വേഷിക്കുന്നതും ജീവിക്കുന്നതും വിവിധ രൂപത്തിലായിരിക്കാം. ചിലരെ സംബന്ധിച്ചിടത്തോളം, ഇത് മുഴുസമയ ശുശ്രൂഷയെ അർത്ഥമാക്കാം, മറ്റുള്ളവർക്ക് അത് ഒരു ജോലിസ്ഥലത്ത് സുവിശേഷം ജീവിക്കുന്നതായിരിക്കാം. ദൈവം നമ്മെ എങ്ങനെ ഉപയോഗിക്കാനാണ് തിരഞ്ഞെടുത്തത് എന്നത് പരിഗണിക്കാതെ തന്നെ, യേശുവിന്റെ ഉപമകളിലെ മനുഷ്യരെപ്പോലെ, നമുക്ക് നൽകിയിട്ടുള്ള അനശ്വരമായ നിധിയുടെ മൂല്യം അറിഞ്ഞുകൊണ്ട്, നമുക്ക് അവന്റെ നയിക്കലിനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാം. ഈ ലോകത്തിലെ എല്ലാറ്റിനെക്കാളും ദൈവത്തെ അനുഗമിക്കുന്നതിലൂടെ നാം നേടുന്ന എല്ലാറ്റിനും അനന്തമായ വിലയുണ്ട് (1 പത്രോസ് 1:4-5).
നമ്മുടെ ജീവിതം, അവന്റെ കരങ്ങളിൽ വയ്ക്കുമ്പോൾ, ശാശ്വതമായ ഫലം പുറപ്പെടുവിക്കുവാൻ കഴിയും.
ദൈവത്തെ അനുഗമിച്ചതിന്റെ പേരിൽ താങ്കൾക്ക് എന്തൊക്കെ നഷ്ടപ്പെടുത്തി ജീവിക്കേണ്ടി വന്നു? മത്തായി 13:44-46 താങ്കളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?
പിതാവേ, എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഞാൻ നിന്നിൽ കണ്ടെത്തിയ നിധിയുടെ ആഘോഷമായിരിക്കട്ടെ.