പുതിയ ഭാഷ, സ്കൂളുകൾ, ആചാരങ്ങൾ, ഗതാഗതം, കാലാവസ്ഥ എന്നിങ്ങനെ പുതിയ രാജ്യത്ത് അവർക്കെല്ലാം തികച്ചും വ്യത്യസ്തമായി തോന്നി. എങ്ങനെ അഡ്ജസ്റ്റ് ചെയ്യുമെന്ന് അവർ ചിന്തിച്ചു. പുതിയ ദേശത്ത് അവരുടെ പുതിയ ജീവിതത്തിൽ അവരെ സഹായിക്കാൻ അടുത്തുള്ള പള്ളിയിൽ നിന്നുള്ള ആളുകൾ അവർക്ക് ചുറ്റും കൂടി. എന്താണ് ലഭ്യമെന്നും സാധനങ്ങൾ എവിടെനിന്നു വാങ്ങാമെന്നും കാണിക്കാൻ പല്ലവി ആ ദമ്പതികളെ ഒരു പ്രാദേശിക ചന്തയിൽ ഷോപ്പിംഗിന് കൊണ്ടുപോയി. ചന്തയിൽ ചുറ്റിക്കറങ്ങുമ്പോൾ, അവരുടെ നാട്ടിൽ നിന്നുള്ള പ്രിയപ്പെട്ട മാതളനാരങ്ങ കണ്ടപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു, അവർ സന്തോഷത്തോടെ പുഞ്ചിരിച്ചു. അവർ ഓരോ മക്കൾക്കും ഓരോന്ന് വാങ്ങി. നന്ദിസൂചകമായി പല്ലവിയുടെ കൈകളിൽ ഒരെണ്ണം വച്ചു. ആ ചെറിയ പഴങ്ങളും അവരുടെ പുതിയ സുഹൃത്തുക്കളും, ആ അപരിചിതഭൂമിയിൽ അവർക്ക് വലിയ ആശ്വാസം നൽകി.
ദൈവം മോശെയിലൂടെ തന്റെ ജനത്തിന് നിയമങ്ങളുടെ ഒരു പട്ടിക നൽകി, അതിൽ പരദേശികളെ “നിങ്ങളുടെ സ്വദേശികളായി” പരിഗണിക്കാനുള്ള കൽപ്പന ഉൾപ്പെടുന്നു (ലേവ്യാപുസ്തകം 19:34). “നീ അവരെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം,” ദൈവം തുടർന്നും കൽപ്പിച്ചു. ദൈവത്തെ സ്നേഹിക്കുക എന്നതിനു ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ കൽപ്പന എന്നാണ് യേശു ഇതിനെ വിളിച്ചത് (മത്തായി 22:39). കാരണം, ദൈവം പോലും “പരദേശികളെ പരിപാലിക്കുന്നു ” (സങ്കീർത്തനം 146:9).
നമ്മുടെ രാജ്യത്തെ ജീവിതവുമായി പൊരുത്തപ്പെടാൻ പുതിയ സുഹൃത്തുക്കളെ സഹായിക്കുമ്പോൾ ദൈവത്തെ അനുസരിക്കുന്നതിനൊപ്പം, യഥാർത്ഥത്തിൽ നമ്മളും “ഭൂമിയിൽ അന്യരും പരദേശികളും” (എബ്രായർ 11:13) ആണെന്നു നമ്മെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, വരാനിരിക്കുന്ന പുതിയ സ്വർഗീയദേശത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയിൽ നാം വളരുകയും ചെയ്യും.
നിങ്ങൾ ആരെ പരിപാലിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു? തന്റെ സ്നേഹം മറ്റുള്ളവരിലേക്കും പകരാൻ നിങ്ങളെ അവൻ ഏതെല്ലാം വിധങ്ങളിൽ സഹായിച്ചിട്ടുണ്ട്?
കരുണയുള്ള ദൈവമേ, ഈ ലോകത്ത് ഒരു അപരിചിതനായിരിക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. മറ്റ് പരദേശികൾക്കും അപരിചിതർക്കും എന്നെ ഒരു പ്രോത്സാഹനമാക്കി നയിക്കേണമേ.