ഈയിടെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു സമ്മാനം തന്നപ്പോൾ, ഞാൻ അത്ഭുതപ്പെട്ടു. അവളിൽ നിന്ന് ഇത്രയും നല്ല ഒരു സമ്മാനത്തിന് അർഹയാകുമെന്ന് ഞാൻ കരുതിയില്ല. ഞാൻ അനുഭവിക്കുന്ന ചില ജോലി സമ്മർദത്തെക്കുറിച്ച് കേട്ടതിന് ശേഷമാണ് അവൾ അത് അയച്ചത്. പ്രായമായ ഒരു മാതാവ്, അവളുടെ ചെറിയ കുട്ടികൾ, ജോലിസ്ഥലത്തെ അസ്വസ്ഥതകൾ, ദാമ്പത്യത്തിലെ പിരിമുറുക്കം എന്നിവയാൽ  അവൾ എന്നേക്കാൾ കൂടുതൽ സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നു. എന്നിട്ടും, അവളേക്കാൾ കൂടുതൽ അവൾ എന്നെക്കുറിച്ച് ചിന്തിച്ചുവെന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, അവളുടെ ലളിതമായ സമ്മാനം എന്നെ കണ്ണീരിലാഴ്ത്തി. 

സത്യത്തിൽ, നാമെല്ലാവരും ഒരിക്കലും അർഹിക്കാത്ത ഒരു സമ്മാനത്തിന്റെ സ്വീകർത്താക്കളാണ്. പൗലൊസ്ഇ പ്രകാരം പറഞ്ഞു: ” ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനംതന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ.” (1 തിമൊഥെയൊസ് 1:15). അവൻ പറയുന്നു, “മുമ്പേ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠുരനും ആയിരുന്നു; എങ്കിലും അവിശ്വാസത്താൽ അറിയാതെ ചെയ്തതാകകൊണ്ട് എനിക്കു കരുണ ലഭിച്ചു.” (വാ. 13). ഉയിർത്തെഴുന്നേറ്റ യേശു, കൃപയുടെ സൗജന്യ ദാനത്തെക്കുറിച്ച് പൗലൊസിന്ആ ഴത്തിലുള്ള ധാരണ നൽകി. തൽഫലമായി, ആ സമ്മാനത്തിനു അർഹതയില്ലാത്ത സ്വീകർത്താവ് എന്നതിന്റെ അർത്ഥമെന്താണെന്ന് അവൻ മനസ്സിലാക്കുകയും ദൈവസ്നേഹത്തിന്റെ ശക്തമായ ഉപകരണമായി മാറുകയും ദൈവം തനിക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് പലരോടും പറയുകയും ചെയ്തു.

ദൈവകൃപയാൽ മാത്രമാണ് നമുക്ക് ശിക്ഷയ്ക്ക് പകരം സ്നേഹവും ന്യായവിധിക്ക് പകരം കരുണയും ലഭിക്കുന്നത്. ഇന്ന്, ദൈവം നൽകിയ അനർഹമായ കൃപയെ നമുക്ക് ആഘോഷിക്കാം, ആ കൃപ മറ്റുള്ളവർക്ക് പ്രകടിപ്പിക്കാനുള്ള വഴികൾക്കായി നോക്കാം.