എബ്രഹാം ലിങ്കണിനെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ഡോറിസ് കെയൻസ് ഗുഡ്വിൻ തീരുമാനിച്ചപ്പോൾ, അമേരിക്കയുടെ പതിനാറാം പ്രസിഡന്റിനെക്കുറിച്ച് ഇതിനകം പതിനാലായിരത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് എന്ന വസ്തുത അവളെ ഭയപ്പെടുത്തി. ഈ പ്രിയ നേതാവിനെ കുറിച്ച് ഇനി എന്താണ് പറയാനുള്ളത്? നിരാശപ്പെടാതെ, ഗുഡ്വിൻ തന്റെ ശ്രമം തുടർന്നതിന്റെ ഫലമാണ്, A Team of Rivals: The Political Genius of Abraham Lincoln എന്ന പുസ്തകം. ലിങ്കണിന്റെ നേതൃത്വ ശൈലിയെക്കുറിച്ചുള്ള പുത്തൻ ഉൾക്കാഴ്‌ചകളാൽ മികച്ച റേറ്റിംഗും മികച്ച അവലോകനവും നേടിയ ഒരു പുസ്തകമായി അതു മാറി.

യേശുവിന്റെ ശുശ്രൂഷയെയും അഭിനിവേശത്തെയും കുറിച്ചുള്ള തന്റെ വിവരണം എഴുതിയപ്പോൾ അപ്പൊസ്തലനായ യോഹന്നാൻ മറ്റൊരു വെല്ലുവിളി നേരിട്ടു. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന വാക്യം പറയുന്നു, “യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽതന്നെയും ഒതുങ്ങുകയില്ല എന്ന് ഞാൻ നിരൂപിക്കുന്നു” (യോഹന്നാൻ 21:25). യോഹന്നാന്  ഉപയോഗിക്കാൻ കഴിയുന്നതിലും കൂടുതൽ മെറ്റീരിയൽ ഉണ്ടായിരുന്നു!

അതിനാൽ, തന്റെ രചനയിൽ ഉടനീളം യേശുവിന്റെ “ഞാൻ” എന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്ന തിരഞ്ഞെടുത്ത ചില അത്ഭുതങ്ങളിൽ (അടയാളങ്ങളിൽ) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു യോഹന്നാന്റെ ശ്രമം. എങ്കിലും ഈ ശ്രമത്തിനു പിന്നിൽ ഒരു മഹത്തായ ഉദ്ദേശമുണ്ടായിരുന്നു: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു” (വാക്യം 31). തെളിവുകളുടെ കൂമ്പാരങ്ങളിൽ നിന്ന്, യോഹന്നാൻ യേശുവിൽ വിശ്വസിക്കാൻ ധാരാളം കാരണങ്ങൾ നൽകി. ഇന്ന് നിങ്ങൾക്ക് ആരോടൊക്കെ അവനെക്കുറിച്ച് പ്രകീർത്തിക്കാൻ കഴിയും?