നിരവധി റോഡുകൾ കടന്നുപോകുന്ന ഒരു തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ അവൾ എത്രമാത്രം ഭയപ്പെട്ടുവെന്ന് ഒരു സുഹൃത്ത് വർഷങ്ങൾക്കുമുമ്പ് എന്നോട് പറഞ്ഞു. “ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല; തെരുവ് മുറിച്ചുകടക്കാൻ എന്നെ പഠിപ്പിച്ച നിയമങ്ങൾ ഒന്നും ഫലപ്രദമായി തോന്നിയില്ല. ഞാൻ വളരെ ഭയപ്പെട്ടിരുന്നു, ഞാൻ ഒരു  മൂലയിൽ നിൽക്കുകയും, ഒരു ബസ്സ്  വരുമ്പോൾ തെരുവിന്റെ മറുവശത്തേക്ക് പോകുവാൻ എന്നെ അനുവദിക്കുമോ എന്ന് ബസ് ഡ്രൈവറോട് ചോദിക്കുകയും ചെയ്യും. കാൽനടയായും പിന്നീട് ഒരു ഡ്രൈവറായും വിജയകരമായി ഞാൻ ഈ കവല മറികടക്കാൻ പഠിക്കുവാൻ ഒരുപാട് സമയമെടുക്കും.” 

അപകടകരമായ ട്രാഫിക് ജങ്ഷനുകൾ എത്ര സങ്കീർണമായാലും, ജീവിതത്തിന്റെ സങ്കീർണതകൾ മറികടക്കുന്നത് അതിൽ കൂടുതൽ ഭയാനകമായിരിക്കും. സങ്കീർത്തനം 118-ലെ പ്രത്യേക സാഹചര്യം നമുക്ക് അറിവില്ലെങ്കിലും, അത് ബുദ്ധിമുട്ടേറിയതും പ്രാർഥന ആവശ്യമുള്ളതും ആണെന്ന് നമുക്കറിയാം: “ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു” (വാക്യം 5), സങ്കീർത്തനക്കാരൻ ആക്രോശിച്ചു. ദൈവത്തിലുള്ള അവന്റെ വിശ്വാസം അനിഷേധ്യമായിരുന്നു: “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല. . . . എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ട് ” (വാ. 6-7).

ജോലിയോ സ്‌കൂളോ പാർപ്പിടമോ മാറേണ്ടിവരുമ്പോൾ ഭയപ്പെടുന്നത് അസാധാരണമല്ല. ആരോഗ്യം ക്ഷയിക്കുമ്പോഴോ ബന്ധങ്ങൾ അകലുമ്പോഴോ പണം അപ്രത്യക്ഷമാകുമ്പോഴോ ഉത്കണ്ഠകൾ ഉണ്ടാകുന്നു. എന്നാൽ ഈ വെല്ലുവിളികളെ ദൈവം ഉപേക്ഷിച്ചതായി വ്യാഖ്യാനിക്കേണ്ടതില്ല. കഠിനമായി ഞെരുക്കപ്പെടുമ്പോൾ, പ്രാർഥനാപൂർവ്വം അവന്റെ സന്നിധിയിൽ മുട്ടുകുത്തുന്നത് നമുക്ക് തുടരാം.