യേശുവിൽ വിശ്വസിക്കുന്ന ചെറുപ്പക്കാരനായ ജോസ് തന്റെ സഹോദരന്റെ സഭ സന്ദർശിക്കുകയായിരുന്നു. ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് ആലയത്തിലേക്കു പ്രവേശിച്ച അവനെ കണ്ടപ്പോൾ അവന്റെ സഹോദരന്റെ മുഖം വാടി. ടീ-ഷർട്ട് ധരിച്ചിരുന്നതിനാൽ ജോസിന്റെ രണ്ട് കൈകളെയും മൂടിയിരുന്ന ടാറ്റൂകൾ ദൃശ്യമായിരുന്നു. ജോസിന്റെ പല ടാറ്റൂകളിലും അവന്റെ ഭൂതകാല ജീവിതരീതി പ്രതിഫലിച്ചിരുന്നതിനാൽ വീട്ടിൽ പോയി ഫുൾ കൈയുള്ള ഒരു ഷർട്ട് ധരിച്ചുവരാൻ അവന്റെ സഹോദരൻ അവനോട് പറഞ്ഞു. ജോസിന് പെട്ടെന്ന് താൻ ആകം വൃത്തികെട്ടതായി തോന്നി. എന്നാൽ മറ്റൊരാൾ സഹോദരന്മാരുടെ സംസാരം കേട്ടിട്ട് ജോസിനെ പാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുവന്ന് സംഭവിച്ച കാര്യം പറഞ്ഞു. പാസ്റ്റർ പുഞ്ചിരിച്ചുകൊണ്ട് ഷർട്ടിന്റെ ബട്ടൺ അഴിച്ചു, തന്റെ നെഞ്ചിലുള്ള ഒരു വലിയ ടാറ്റൂ കാണിച്ചുകൊടുത്തു-തന്റെ തന്നെ ഭൂതകാലത്തിൽ നിന്നുള്ള ഒന്ന്. ദൈവം അവനെ ഉള്ളത്തെ ശുദ്ധമാക്കിയതിനാൽ, കൈകൾ മറയ്ക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം ജോസിന് ഉറപ്പ് നൽകി.
ദൈവത്താൽ ശുദ്ധീകരിക്കപ്പെട്ടതിന്റെ സന്തോഷം ദാവീദ് അനുഭവിച്ചു. അവനോട് പാപം ഏറ്റുപറഞ്ഞ ശേഷം രാജാവ് എഴുതി, ”ഓ, അനുസരണക്കേട് ക്ഷമിക്കപ്പെട്ടവരുടേയും പാപം മറയ്ക്കപ്പെട്ടവരുടേയും … സന്തോഷം എത്ര വലിയത്!” (സങ്കീർത്തനം 32:1 NLT ) . “ഹൃദയപരമാർത്ഥികളായ” മറ്റുള്ളവരോടുകൂടെ ”ഘോഷിച്ചുല്ലസിക്കാൻ” അവനു കഴിഞ്ഞു (വാ. 11). യേശുവിലുള്ള വിശ്വാസം രക്ഷയിലേക്കും അവന്റെ മുമ്പാകെ നിർമ്മലമായ ജീവിതത്തിലേക്കും നയിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന ഒരു ഭാഗമായ റോമർ 4:7-8-ൽ അപ്പൊസ്തലനായ പൗലൊസ് പിന്നീട് സങ്കീർത്തനം 32:1-2 ഉദ്ധരിച്ചു (റോമർ 4:23-25 കാണുക).
യേശുവിലുള്ള നമ്മുടെ പരിശുദ്ധി തൊലിപ്പുറത്തെക്കാൾ ആഴത്തിലുള്ളതാണ്, കാരണം അവൻ നമ്മുടെ ഹൃദയങ്ങളെ അറിയുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു (1 ശമൂവൽ 16:7; 1 യോഹന്നാൻ 1:9). ഇന്ന് അവന്റെ ശുദ്ധീകരണ പ്രവൃത്തിയിൽ നമുക്ക് സന്തോഷിക്കാം.
മുൻകാലങ്ങളിൽ ഏതെല്ലാം പാപങ്ങളോടാണ് നിങ്ങൾ പോരാടിയത്? യേശുവിലുള്ള വിശ്വാസത്താൽ രൂപാന്തരപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുക എന്നതിന്റെ അർത്ഥമെന്താണ്?
യേശുവേ, എന്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ ഉള്ളിൽ ശുദ്ധമാക്കിയതിന് നന്ദി.