അസാധാരണമായ ധൈര്യം
എന്നെ രാജസന്നിധിയില്‍ കൊണ്ടുപോവുക; ഞാന്‍ രാജാവിന്‍െറ സ്വപ്‌നം വ്യാഖ്യാനിക്കാം. ദാനിയേൽ 2:24
1478-ൽ, ഇറ്റലിയിലെ ഫ്ലോറൻസ് ഭരണാധികാരിയായിരുന്ന ലോറെൻസോ ഡി മെഡിസി തന്റെ ജീവനുനേരെയുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.…
തീയിൽ ധൈര്യം
നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാൻ നിന്നോടു കല്പിച്ചുവല്ലോ. (വാക്യം 9). (യോശുവ 1:…
ധൈര്യ പരീക്ഷണം
യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും! (v.47) (1 ശമുവേൽ 17:32-51)
എന്റെ മകൾ എവിടെയെന്നു നോക്കാനായി ഞാൻ അടുക്കളയിലേക്ക് നടന്നു, അവിടെ അവൾ വളരെ…
ധൈര്യ
"ആത്മീയ ധൈര്യം" എന്ന ആശയം ബൈബിളിന്റെ പഠിപ്പിക്കലുകളിലും വിവരണങ്ങളിലും വേരൂന്നിയതാണ്. പ്രതികൂല സാഹചര്യങ്ങളിലോ അപകടത്തിലോ ഉള്ള ധൈര്യം, ശക്തി, നിർഭയത്വം എന്നിവയുമായി ഇത് പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല വെല്ലുവിളികളെ അതിജീവിക്കാനും ദൈവം നൽകിയ ദൗത്യങ്ങൾ നിർവഹിക്കാനും ആളുകളെ പ്രാപ്തരാക്കുന്ന ഒരു പുണ്യമായി ഇത് കണക്കാക്കപ്പെടുന്നു. ദാവീദ് ഗോലിയാത്തിനെ പരാജയപ്പെടുത്തിയത്, തന്റെ ജനത്തെ രക്ഷിക്കാൻ രാജാവിനെ സമീപിച്ചതിലുള്ള എസ്ഥേറിന്റെ ധീരത, തീവ്രമായ എതിർപ്പുകൾക്കിടയിലും തന്റെ ദൗത്യത്തോടുള്ള യേശുവിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നിങ്ങനെ ബൈബിളിലുടനീളം നിരവധി കഥകളിൽ ആത്മീയ ധൈര്യം ഉദാഹരണമാണ്. ധൈര്യം ലഭിക്കുന്നത് ദൈവത്തിലുള്ള വിശ്വാസത്തിൽ…

ദൈവത്തിൽ ശക്തി കണ്ടെത്തുക
ഫുട്‌ബോൾ കളിക്കാരനായ ക്രിസ്റ്റ്യൻ പുലിസിച്ച് അദ്ദേഹത്തിന്റെ കരിയറിനെ സ്വാധീനിച്ച നിരവധി പരിക്കുകൾ നേരിട്ടു. ഫുട്‌ബോൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഗെയിമിന്റെ കളിക്കാരുടെ ഔദ്യോഗിക പട്ടികയിൽ താൻ ഉണ്ടാകില്ലെന്ന് അറിഞ്ഞതിനുശേഷം, അദ്ദേഹം നിരാശനായി, എന്നാൽ ദൈവം തനിക്ക് സ്വയം വെളിപ്പെടുത്തിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. 'എപ്പോഴും എന്നപോലെ, ഞാൻ ദൈവത്തിങ്കലേക്ക് വരുന്നു, അവൻ എനിക്ക് ശക്തി നൽകുന്നു,' അദ്ദേഹം പറഞ്ഞു. 'എപ്പോഴും കൂടെയുള്ള ഒരാൾ എനിക്കുണ്ടെന്ന് എനിക്കു ബോധ്യമുണ്ട്. ആ ബോധ്യമില്ലാതെ ഞാൻ ഇതൊന്നും എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല.'' പിന്നീട് കളിയിൽ പകരക്കാരനായപ്പോൾ പുലിസിച്ച് ആത്യന്തികമായി ഒരു നിർണ്ണായക സ്വാധീനം ചെലുത്തി. അവൻ ഒരു സമർത്ഥമായ കളി ആരംഭിച്ചു, അത് ഗെയിം വിജയിക്കുന്ന ഷോട്ടിലേക്ക് നയിക്കുകയും ചാമ്പ്യൻഷിപ്പിൽ അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഈ അനുഭവങ്ങൾ അവനെ വിലപ്പെട്ട ഒരു പാഠം പഠിപ്പിച്ചു: നമ്മുടെ ബലഹീനതകളെ, ദൈവത്തിന് അവന്റെ അളവറ്റ ശക്തി വെളിപ്പെടുത്താനുള്ള അവസരങ്ങളായി നമുക്ക് എപ്പോഴും വീക്ഷിക്കാം.
പ്രശ്‌നങ്ങൾ നേരിടുമ്പോൾ സ്വന്തം ശക്തിയിൽ ആശ്രയിക്കാൻ ലോകം നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ദൈവകൃപയും ശക്തിയും നമുക്ക് ബലം നൽകുന്നുവെന്ന് ബൈബിൾ ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു (2 കൊരിന്ത്യർ 12:9). അതുകൊണ്ട് തന്നെ ഒരിക്കലും പരീക്ഷണങ്ങളെ ഒറ്റയ്ക്ക് അഭിമുഖീകരിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ നീങ്ങാം. നമ്മുടെ 'ബലഹീനതകൾ' ദൈവത്തിന് തന്റെ ശക്തി വെളിപ്പെടുത്താനും നമ്മെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനുമുള്ള അവസരങ്ങളായി മാറുന്നു (വാ. 9-10). ദൈവത്തെ സ്തുതിക്കുന്നതിനും അവന്റെ നന്മയ്ക്ക് നന്ദി പറയുന്നതിനും മറ്റുള്ളവരുമായി ഈ കണ്ടുമുട്ടലുകൾ പങ്കിടുന്നതിനും നമുക്ക് നമ്മുടെ പോരാട്ടങ്ങൾ ഉപയോഗിക്കാം, അങ്ങനെ അവർക്ക് അവന്റെ സ്‌നേഹം അനുഭവിക്കാൻ കഴിയും.

ബ്ലൂസ്റ്റോൺ പള്ളി മണികൾ
ബ്ലൂസ്റ്റോൺ ഒരു ആകർഷണീയമായ പാറയാണ്. അതിൽ അടിക്കുമ്പോൾ, ചില ബ്ലൂസ്റ്റോണുകൾ സംഗീതാത്മക ശബ്ദം മുഴക്കും. വെൽഷ് ഗ്രാമമായ മെൻക്ലോഖോഗിൽ പതിനെട്ടാം നൂറ്റാണ്ട് വരെ ബ്ലൂസ്റ്റോണുകൾ പള്ളി മണികളായി ഉപയോഗിച്ചിരുന്നു. രസകരമെന്നു പറയട്ടെ, ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ച് ബ്ലൂസ്റ്റോൺ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ആ അടയാളക്കല്ലുകളുടെ യഥാർത്ഥ ഉദ്ദേശ്യം സംഗീതമാണോ എന്ന് ചിലർ ചിന്തിക്കുന്നു. ചില ഗവേഷകർ അവകാശപ്പെടുന്നത്, അവയുടെ സവിശേഷമായ ശബ്ദ ഗുണങ്ങൾ കാരണം സ്റ്റോൺഹെഞ്ചിലെ ബ്ലൂസ്റ്റോൺ ഇരുനൂറ് മൈൽ അകലെയുള്ള മെൻക്ലോഖോഗിന് സമീപത്ത് നിന്നാണ് കൊണ്ടുവന്നതെന്നാണ്.
സംഗീതം പൊഴിക്കുന്ന കല്ലുകൾ ദൈവത്തിന്റെ മഹത്തായ സൃഷ്ടിയുടെ മറ്റൊരു അത്ഭുതമാണ്, ഹോശാന ഞായറാഴ്ചന യെരൂശലേമിലേക്കുള്ള തന്റെ പ്രവേശന വേളയിൽ യേശു പറഞ്ഞ ഒരു കാര്യം അവ നമ്മെ ഓർമ്മിപ്പിക്കുന്നു. ആളുകൾ യേശുവിനെ സ്തുതിച്ചപ്പോൾ, അവരെ ശാസിക്കാൻ മതനേതാക്കന്മാർ അവനോട് ആവശ്യപ്പെട്ടു. അതിന് യേശു പറഞ്ഞ മറുപടി, "ഇവർ മണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു'' (ലൂക്കൊസ് 19:40).
ബ്ലൂസ്റ്റോണിന് സംഗീതം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, അവയുടെ സ്രഷ്ടാവിനു സാക്ഷ്യം വഹിക്കുന്ന കല്ലുകളെപ്പോലും യേശു പരാമർശിക്കുകയാണെങ്കിൽ, നമ്മെ സൃഷ്ടിച്ചു, നമ്മെ സ്‌നേഹിക്കുകയും, നമ്മെ രക്ഷിക്കുകയും ചെയ്തവനോട് നമ്മുടെ സ്വന്തം സ്തുതി എങ്ങനെ പ്രകടിപ്പിക്കാം? അവൻ സകല ആരാധനകൾക്കും യോഗ്യനാണ്. അവന് അർഹിക്കുന്ന ബഹുമാനം നൽകാൻ പരിശുദ്ധാത്മാവ് നമ്മെ ഉണർത്തട്ടെ. എല്ലാ സൃഷ്ടികളും അവനെ സ്തുതിക്കുന്നു.

തൊലിപ്പുറത്തെക്കാൾ ആഴത്തിൽ
യേശുവിൽ വിശ്വസിക്കുന്ന ചെറുപ്പക്കാരനായ ജോസ് തന്റെ സഹോദരന്റെ സഭ സന്ദർശിക്കുകയായിരുന്നു. ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് ആലയത്തിലേക്കു പ്രവേശിച്ച അവനെ കണ്ടപ്പോൾ അവന്റെ സഹോദരന്റെ മുഖം വാടി. ടീ-ഷർട്ട് ധരിച്ചിരുന്നതിനാൽ ജോസിന്റെ രണ്ട് കൈകളെയും മൂടിയിരുന്ന ടാറ്റൂകൾ ദൃശ്യമായിരുന്നു. ജോസിന്റെ പല ടാറ്റൂകളിലും അവന്റെ ഭൂതകാല ജീവിതരീതി പ്രതിഫലിച്ചിരുന്നതിനാൽ വീട്ടിൽ പോയി ഫുൾ കൈയുള്ള ഒരു ഷർട്ട് ധരിച്ചുവരാൻ അവന്റെ സഹോദരൻ അവനോട് പറഞ്ഞു. ജോസിന് പെട്ടെന്ന് താൻ ആകം വൃത്തികെട്ടതായി തോന്നി. എന്നാൽ മറ്റൊരാൾ സഹോദരന്മാരുടെ സംസാരം കേട്ടിട്ട് ജോസിനെ പാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുവന്ന് സംഭവിച്ച കാര്യം പറഞ്ഞു. പാസ്റ്റർ പുഞ്ചിരിച്ചുകൊണ്ട് ഷർട്ടിന്റെ ബട്ടൺ അഴിച്ചു, തന്റെ നെഞ്ചിലുള്ള ഒരു വലിയ ടാറ്റൂ കാണിച്ചുകൊടുത്തു-തന്റെ തന്നെ ഭൂതകാലത്തിൽ നിന്നുള്ള ഒന്ന്. ദൈവം അവനെ ഉള്ളത്തെ ശുദ്ധമാക്കിയതിനാൽ, കൈകൾ മറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം ജോസിന് ഉറപ്പ് നൽകി.
ദൈവത്താൽ ശുദ്ധീകരിക്കപ്പെട്ടതിന്റെ സന്തോഷം ദാവീദ് അനുഭവിച്ചു. അവനോട് പാപം ഏറ്റുപറഞ്ഞ ശേഷം രാജാവ് എഴുതി, ''ഓ, അനുസരണക്കേട് ക്ഷമിക്കപ്പെട്ടവരുടേയും പാപം മറയ്ക്കപ്പെട്ടവരുടേയും ... സന്തോഷം എത്ര വലിയത്!'' (സങ്കീർത്തനം 32:1 NLT ) . "ഹൃദയപരമാർത്ഥികളായ'' മറ്റുള്ളവരോടുകൂടെ ''ഘോഷിച്ചുല്ലസിക്കാൻ'' അവനു കഴിഞ്ഞു (വാ. 11). യേശുവിലുള്ള വിശ്വാസം രക്ഷയിലേക്കും അവന്റെ മുമ്പാകെ നിർമ്മലമായ ജീവിതത്തിലേക്കും നയിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന ഒരു ഭാഗമായ റോമർ 4:7-8-ൽ അപ്പൊസ്തലനായ പൗലൊസ് പിന്നീട് സങ്കീർത്തനം 32:1-2 ഉദ്ധരിച്ചു (റോമർ 4:23-25 കാണുക).
യേശുവിലുള്ള നമ്മുടെ പരിശുദ്ധി തൊലിപ്പുറത്തെക്കാൾ ആഴത്തിലുള്ളതാണ്, കാരണം അവൻ നമ്മുടെ ഹൃദയങ്ങളെ അറിയുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു (1 ശമൂവൽ 16:7; 1 യോഹന്നാൻ 1:9). ഇന്ന് അവന്റെ ശുദ്ധീകരണ പ്രവൃത്തിയിൽ നമുക്ക് സന്തോഷിക്കാം.