ഫുട്‌ബോൾ കളിക്കാരനായ ക്രിസ്റ്റ്യൻ പുലിസിച്ച് അദ്ദേഹത്തിന്റെ കരിയറിനെ സ്വാധീനിച്ച നിരവധി പരിക്കുകൾ നേരിട്ടു. ഫുട്‌ബോൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഗെയിമിന്റെ കളിക്കാരുടെ ഔദ്യോഗിക പട്ടികയിൽ താൻ ഉണ്ടാകില്ലെന്ന് അറിഞ്ഞതിനുശേഷം, അദ്ദേഹം നിരാശനായി, എന്നാൽ ദൈവം തനിക്ക് സ്വയം വെളിപ്പെടുത്തിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. ‘എപ്പോഴും എന്നപോലെ, ഞാൻ ദൈവത്തിങ്കലേക്ക് വരുന്നു, അവൻ എനിക്ക് ശക്തി നൽകുന്നു,’ അദ്ദേഹം പറഞ്ഞു. ‘എപ്പോഴും കൂടെയുള്ള ഒരാൾ എനിക്കുണ്ടെന്ന് എനിക്കു ബോധ്യമുണ്ട്. ആ ബോധ്യമില്ലാതെ ഞാൻ ഇതൊന്നും എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല.” പിന്നീട് കളിയിൽ പകരക്കാരനായപ്പോൾ പുലിസിച്ച് ആത്യന്തികമായി ഒരു നിർണ്ണായക സ്വാധീനം ചെലുത്തി. അവൻ ഒരു സമർത്ഥമായ കളി ആരംഭിച്ചു, അത് ഗെയിം വിജയിക്കുന്ന ഷോട്ടിലേക്ക് നയിക്കുകയും ചാമ്പ്യൻഷിപ്പിൽ അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഈ അനുഭവങ്ങൾ അവനെ വിലപ്പെട്ട ഒരു പാഠം പഠിപ്പിച്ചു: നമ്മുടെ ബലഹീനതകളെ, ദൈവത്തിന് അവന്റെ അളവറ്റ ശക്തി വെളിപ്പെടുത്താനുള്ള അവസരങ്ങളായി നമുക്ക് എപ്പോഴും വീക്ഷിക്കാം.

പ്രശ്‌നങ്ങൾ നേരിടുമ്പോൾ സ്വന്തം ശക്തിയിൽ ആശ്രയിക്കാൻ ലോകം നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ദൈവകൃപയും ശക്തിയും നമുക്ക് ബലം നൽകുന്നുവെന്ന് ബൈബിൾ ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു (2 കൊരിന്ത്യർ 12:9). അതുകൊണ്ട് തന്നെ ഒരിക്കലും പരീക്ഷണങ്ങളെ ഒറ്റയ്ക്ക് അഭിമുഖീകരിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ നീങ്ങാം. നമ്മുടെ ‘ബലഹീനതകൾ’ ദൈവത്തിന് തന്റെ ശക്തി വെളിപ്പെടുത്താനും നമ്മെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനുമുള്ള അവസരങ്ങളായി മാറുന്നു (വാ. 9-10). ദൈവത്തെ സ്തുതിക്കുന്നതിനും അവന്റെ നന്മയ്ക്ക് നന്ദി പറയുന്നതിനും മറ്റുള്ളവരുമായി ഈ കണ്ടുമുട്ടലുകൾ പങ്കിടുന്നതിനും നമുക്ക് നമ്മുടെ പോരാട്ടങ്ങൾ ഉപയോഗിക്കാം, അങ്ങനെ അവർക്ക് അവന്റെ സ്‌നേഹം അനുഭവിക്കാൻ കഴിയും.