എന്റെ മകന് ഓർത്തോപീഡിക് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, ഓപ്പറേഷൻ നടത്തിയ ഡോക്ടറോട് ഞാൻ നന്ദിയുള്ളവനായിരുന്നു. വിരമിക്കാറായ ഡോക്ടർ, ഇതേ പ്രശ്നമുള്ള ആയിരക്കണക്കിന് ആളുകളെ താൻ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. എന്നിരുന്നാലും, നടപടിക്രമത്തിന് മുമ്പ്, അദ്ദേഹം പ്രാർത്ഥിക്കുകയും ഒരു നല്ല ഫലം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
അനുഭവപരിചയമുള്ള ഒരു ദേശീയ നേതാവായ യെഹോശാഫാത്തും ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥിച്ചു. മൂന്നു ജാതികൾ അവനെതിരെ ഒന്നിച്ചുകൂടി അവന്റെ ജനത്തെ ആക്രമിക്കാൻ വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് ദൈവത്തോട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ പ്രാർത്ഥിച്ചു, “ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും” (2 ദിനവൃത്താന്തം 20:8). “എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു’ (വാ. 12) എന്നു പറഞ്ഞുകൊണ്ട് അവൻ മാർഗ്ഗനിർദേശവും ആവശ്യപ്പെട്ടു.
വെല്ലുവിളിയോടുള്ള യെഹോശാഫാത്തിന്റെ എളിയ സമീപനം, പ്രോത്സാഹനത്തിന്റെയും ദൈവികപ്രവൃത്തിയുടെയും രൂപത്തിൽ വന്ന ദൈവത്തിന്റെ ഇടപെടലിലേക്ക് അവന്റെ ഹൃദയം തുറന്നു (വാ. 15-17, 22). ചില മേഖലകളിൽ നമുക്ക് എത്രമാത്രം അനുഭവപരിചയം ഉണ്ടെങ്കിലും, സഹായത്തിനായി പ്രാർത്ഥിക്കുന്നത് ദൈവത്തിലുള്ള ഒരു വിശുദ്ധ ആശ്രയം വളർത്തിയെടുക്കുന്നു. നമ്മളെക്കാൾ കൂടുതൽ അവനറിയാമെന്നും ആത്യന്തികമായി അവനാണ് നിയന്ത്രിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് നമ്മെ ഒരു താഴ്മയുടെ സ്ഥാനത്ത് നിർത്തുന്നു – ഫലം എന്തുതന്നെയായാലും, പ്രതികരിക്കാനും പിന്തുണയ്ക്കാനും അവൻ ഇഷ്ടപ്പെടുന്ന ഒരിടത്ത്.
പ്രാർത്ഥന നിങ്ങളെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്? നിങ്ങളുടെ ജീവിതത്തിലെ നിലവിലെ ഏത് വെല്ലുവിളിക്ക് പ്രാർത്ഥന പ്രയോജനപ്പെട്ടേക്കാം?
പ്രിയ ദൈവമേ, അങ്ങു പ്രാർത്ഥന കേൾക്കുന്നതിനും പ്രതികരിക്കുന്നതിനും നന്ദി. എല്ലാം അറിയുന്ന, സർവ്വശക്തനായ ദൈവമായി ഞാൻ അങ്ങയെ ആരാധിക്കുന്നു. ഇന്ന് ഞാൻ നേരിടുന്ന ഓരോ വെല്ലുവിളിയിലും ദയവായി എന്നെ സഹായിക്കണമേ.