Month: ജൂൺ 2023

യാഗത്തെ അനുസ്മരിക്കുക

ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് ശേഷം, മോസ്‌കോയിലെ എന്റെ ആതിഥേയൻ കോട്ടയ്ക്ക് പുറത്തുള്ള ഒരു റസ്റ്റോറന്റിൽ എന്നെ ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ, വിവാഹ വസ്ത്രങ്ങളണിഞ്ഞ നവദമ്പതികളുടെ ഒരു നിര ക്രെംലിൻ മതിലിന് പുറത്തുള്ള അജ്ഞാത സൈനികന്റെ ശവകുടീരത്തെ സമീപിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അവരുടെ വിവാഹദിനത്തിലെ ആഘോഷത്തിൽ, അത്തരമൊരു ദിവസം സാധ്യമാക്കാൻ മറ്റുള്ളവർ ചെയ്ത ത്യാഗങ്ങളെ മനഃപൂർവം ഓർക്കുന്നതും ഉൾപ്പെടുന്നു. സ്മാരകത്തിന്റെ ചുവട്ടിൽ വിവാഹ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് മുമ്പ് ദമ്പതികൾ ചിത്രമെടുത്തത് ഒരു മനോഹര കാഴ്ചയായിരുന്നു.

നമ്മുടെ ജീവിതത്തിൽ ഒരു പരിധിവരെ പൂർണ്ണത കൊണ്ടുവരാൻ ത്യാഗങ്ങൾ ചെയ്ത മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാൻ നമുക്കെല്ലാവർക്കും കാരണമുണ്ട്. ആ ത്യാഗങ്ങളൊന്നും അപ്രധാനമല്ല, എന്നാൽ ആ ത്യാഗങ്ങൾ ഏറ്റവും പ്രധാനവുമല്ല. യേശു നമുക്കുവേണ്ടി ചെയ്ത ത്യാഗം കാണുന്നതും നമ്മുടെ ജീവിതം രക്ഷകനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ തുടങ്ങുന്നതും ക്രൂശിന്റെ ചുവട്ടിൽ മാത്രമാണ്.

അപ്പവീഞ്ഞുകൾ സ്വീകരിക്കാൻ കർത്താവിന്റെ മേശയിലേക്ക് വരുന്നത്, അപ്പത്തിലും പാനപാത്രത്തിലും ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. പൗലൊസ് എഴുതി, “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” (1 കൊരിന്ത്യർ 11:26). യേശു നമ്മിലും നമുക്കുവേണ്ടിയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും സ്മരണയിലും നന്ദിയിലും എല്ലാ ദിവസവും ജീവിക്കാൻ അവന്റെ മേശയിങ്കലെ നമ്മുടെ സമയം നമ്മെ ഓർമ്മിപ്പിക്കട്ടെ.

അവൻ നമ്മെ പുതുക്കുന്നു

ഒരു ട്രാവലിംഗ് എക്‌സിക്യൂട്ടീവെന്ന നിലയിൽ, ഷോൺ സീപ്ലർ ഒരു വിചിത്രമായ ചോദ്യവുമായി മല്ലിട്ടു. ഹോട്ടൽ മുറികളിൽ അവശേഷിക്കുന്ന സോപ്പിന് എന്ത് സംഭവിക്കും? മാലിന്യക്കൂമ്പാരങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന ദശലക്ഷക്കണക്കിന് സോപ്പ് ബാറുകൾക്ക് പകരം പുതിയ ജീവിതം കണ്ടെത്താൻ കഴിയുമെന്ന് സീപ്ലർ വിശ്വസിച്ചു. അങ്ങനെ അദ്ദേഹം ക്ലീൻ ദ വേൾഡ് ആരംഭിച്ചു, അത് എണ്ണായിരത്തിലധികം ഹോട്ടലുകൾ, ക്രൂയിസ് ലൈനുകൾ, റിസോർട്ടുകൾ എന്നിവയെ സഹായിക്കുന്ന ഒരു റീസൈക്ലിംഗ് സംരംഭമായി മാറി. ഉപേക്ഷിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് കിലോ സോപ്പിനെ അണുവിമുക്തമാക്കിയതും പുതുതായി വാർത്തെടുത്തതുമായ സോപ്പ് ബാറുകളാക്കി മാറ്റി നൂറിലധികം രാജ്യങ്ങളിളെ ആവശ്യക്കാർ്ക്ക് അയച്ചു കൊടുക്കുന്നു. റീസൈക്കിൾ ചെയ്ത ഈ സോപ്പ് എണ്ണമറ്റ രോഗങ്ങളും മരണങ്ങളും തടയാൻ സഹായിക്കുന്നു.

സീപ്ലർ പറഞ്ഞതുപോലെ, “ഇത് തമാശയാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളുടെ ഹോട്ടൽ മുറിയിലെ കൗണ്ടറിലുള്ള ആ ചെറിയ സോപ്പിന് അക്ഷരാർത്ഥത്തിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയും.”

ഉപയോഗിച്ചതോ വൃത്തികെട്ടതോ ആയ എന്തെങ്കിലും ശേഖരിക്കുന്നതും പുതിയ ജീവൻ നൽകുന്നതും നമ്മുടെ രക്ഷകനായ യേശുവിന്റെ ഏറ്റവും സ്‌നേഹപൂർവമായ സ്വഭാവമാണ്. ആ വിധത്തിൽ, അയ്യായിരം വരുന്ന ജനക്കൂട്ടത്തിന് അഞ്ച് ചെറിയ യവത്തപ്പവും രണ്ട് ചെറിയ മീനും നൽകിയതിനുശേഷം, അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു, ''ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ'' (യോഹന്നാൻ 6:12).

നമ്മുടെ ജീവിതത്തിൽ, “കഴിഞ്ഞുപോയി’’ എന്ന് തോന്നുമ്പോൾ, ദൈവം നമ്മെ കാണുന്നത് പാഴായ ജീവിതങ്ങളായല്ല, മറിച്ച് അവന്റെ അത്ഭുതങ്ങളായിട്ടാണ്. അവന്റെ ദൃഷ്ടിയിൽ നാം ഒരിക്കലും എറിഞ്ഞുകളയപ്പെട്ടവരല്ല പുതിയ രാജ്യ പ്രവർത്തനത്തിനുള്ള ദൈവിക സാധ്യതകൾ നമുക്കുണ്ട്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!” (2 കൊരിന്ത്യർ 5:17). എന്താണ് നമ്മളെ പുതിയതാക്കുന്നത്? നമ്മുടെ ഉള്ളിൽ വസിക്കുന്ന ക്രിസ്തു.

ദയയുടെ പ്രതിഫലം

 

രൂത്തിനെ വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞ മറ്റെയാളുടെ പേരെന്താണ്?" മറ്റൊരു കുട്ടി വിളിച്ചു പറഞ്ഞു," എടോ !" ( രൂത്ത് 4:1). (രൂത്ത് 4:1,…

ദയയുടെ തെളിവുകൾ

 

ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്.... (വാ.7 ) (എഫെസ്യർ 2:1-10)

ധാരാളം കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും നവജാത ശിശുക്കളെ പരിചരിക്കുന്ന…

ദയയുടെ ശക്തി

 

കരുണ ചെയ്യുന്നവർ പ്രസന്നതയോടെ ആകട്ടെ. (വാ. 8) (റോമർ 12:1-8)

കഴിഞ്ഞ വർഷം ഒരു ശനിയാഴ്ച, എന്റെ കുടുംബം സിറ്റി മാർക്കറ്റിലേക്ക് ഞങ്ങളുടെ ബൈക്കിൽ പോയി. ആഴ്ചയുടെ…

ദയയുടെ മനോഹാരിത

 

എല്ലാ കയ്പ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു…

ദയയും അതിഥിസത്ക്കാരവും

 

കരുണ ചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ (വാ. 8). (റോമർ 12:7-9)

എന്റെ മകന്റെ ഫുട്ബോൾ ടീമിലുള്ള 3 കൂട്ടുകാർ ഈയിടെ അവധിക്ക് ഞങ്ങളുടെ വീട്ടിൽ താമസിച്ചു. ശനിയാഴ്ച്ച…

ദയയുടെ പൈതൃകം

 

അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു. അപ്പ. 9:39

മാർത്ത ഒരു പ്രാഥമിക വിദ്യാലയത്തിൽ…