1992-ൽ ബിൽ പിങ്ക്നി ഒറ്റയ്ക്ക് അപകടകരമായ ഗ്രേറ്റ് സതേൺ മുനമ്പിനു ചുറ്റുമുള്ള കഠിനമായ പാതയിലൂടെ ലോകപര്യടനം നടത്തിയത് ഉയർന്ന ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. കുട്ടികളെ പ്രചോദിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അതിൽ അദ്ദേഹം പഠിച്ച ചിക്കാഗോ ഇന്നർ സിറ്റി എലമെന്ററി സ്കൂളിലെ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം? നന്നായി പഠിക്കുന്നതിലൂടെയും ഒരു പ്രതിബദ്ധതയിലൂടെയും അവർക്ക് എത്ര ദൂരം പോകാനാകുമെന്ന് കാണിക്കാനായിരുന്നു അത്. തന്റെ ബോട്ടിന് പേരിടാൻ അദ്ദേഹം തിരഞ്ഞെടുത്ത വാക്ക് പ്രതിബദ്ധത എന്നതായിരുന്നു. ബിൽ സ്കൂൾ കുട്ടികളെ പ്രതിബദ്ധതയിൽ കയറ്റി കടലിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം പറയുന്നു, “അവർ ടില്ലർ കൈയിൽ പിടിക്കുകയും നിയന്ത്രണം, ആത്മനിയന്ത്രണം എന്നിവയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു, അവർ ടീം വർക്കിനെക്കുറിച്ച് പഠിക്കുന്നു . . . ജീവിതത്തിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാനകാര്യങ്ങളും അവർ പഠിക്കുന്നു.”
പിങ്ക്നിയുടെ വാക്കുകൾ ശലോമോന്റെ ജ്ഞാനത്തിന്റെ ഒരു ചിത്രം വരയ്ക്കുന്നു. “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും” (സദൃശവാക്യങ്ങൾ 20:5). തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ പരിശോധിക്കാൻ അദ്ദേഹം മറ്റുള്ളവരെ ക്ഷണിച്ചു. അല്ലാത്തപക്ഷം, “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യനു ഒരു കെണി” ആകുന്നു എന്നു ശലോമോൻ പറഞ്ഞു (വാക്യം 25).
ഇതിനു വിപരീതമായി, ബിൽ പിങ്ക്നിക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു, അത് ഒടുവിൽ അമേരിക്കയിലുടനീളമുള്ള മുപ്പതിനായിരം വിദ്യാർത്ഥികളെ തന്റെ യാത്രയിൽ നിന്ന് പഠിക്കാൻ പ്രചോദിപ്പിച്ചു. നാഷണൽ സെയിലിംഗ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കക്കാരനായി അദ്ദേഹം മാറി. “കുട്ടികൾ നിരീക്ഷിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു. സമാനമായ ഉദ്ദേശ്യത്തോടെ, ദൈവത്തിന്റെ നിർദ്ദേശങ്ങളുടെ ആഴത്തിലുള്ള ബുദ്ധ്യുപദേശത്താൽ നമുക്ക് നമ്മുടെ ഗതിയെ ക്രമീകരിക്കാം.
നിങ്ങളുടെ ജീവിതത്തിൽ, നിങ്ങളുടെ ജോലിയുടെയോ ശുശ്രൂഷയുടെയോ ഉദ്ദേശ്യം എന്താണ്? നിങ്ങളുടെ നേട്ടത്തിലൂടെ എന്ത് പൈതൃകമാണ് നിങ്ങൾ വിട്ടിട്ടുപോകാൻ ആഗ്രഹിക്കുന്നത്?
വിശ്വസ്ത ദൈവമേ, അങ്ങയെ മഹത്വപ്പെടുത്തുന്ന ഒരു ഉദ്ദേശ്യത്തോടെ പ്രവർത്തിക്കാൻ എന്നെ പ്രചോദിപ്പിക്കുക.