“ഞാൻ ജീവിച്ച സ്വയ-കേന്ദ്രീകൃതവും സ്വയ-സേവിക്കലിന്റെയും സ്വയ-പരിരക്ഷയുടെയും ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്” എന്ന് പറഞ്ഞുകൊണ്ട് ആരും ഒരിക്കലും മരിച്ചിട്ടില്ല,” ഹൃദയംഗമമായ ഔദാര്യത്തോടെ [തങ്ങളെത്തന്നെ] ലോകത്തിനു സമർപ്പിക്കാൻ ഉദ്‌ബോധിപ്പിച്ചുകൊണ്ട് എഴുത്തുകാരനായ പാർക്കർ പാമർ ഒരു ബിരുദദാന പ്രസംഗത്തിൽ പറഞ്ഞു.

പക്ഷേ, പാർക്കർ തുടർന്നു, ഈ രീതിയിൽ ജീവിക്കുക എന്നതിനർത്ഥം ‘നിങ്ങൾക്ക് എത്ര കുറച്ചു മാത്രമേ അറിവുള്ളുവെന്നും പരാജയപ്പെടാൻ എത്ര എളുപ്പമാണെന്നും’ പഠിക്കുന്നതാണ്. ലോകസേവനത്തിൽ തങ്ങളെത്തന്നെ സമർപ്പിക്കുന്നതിന്, ‘അറിയാത്തതിലേക്ക് നേരെ നടക്കാനും, വീണ്ടും വീണ്ടും പരാജയപ്പെടാനുള്ള അപകടസാധ്യത ഏറ്റെടുക്കാനും- തുടർന്ന് വീണ്ടും വീണ്ടും പഠിക്കുന്നതിന് എഴുന്നേൽക്കാനും’ ഉള്ള ഒരു ‘തുടക്കക്കാരന്റെ മനസ്സ്’ വളർത്തിയെടുക്കേണ്ടതുണ്ട്.

കൃപയുടെ അടിത്തറയിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ മാത്രമേ, നിർഭയമായ ‘ഹൃദയംഗമമായ ഔദാര്യം’ ഉള്ള ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള ധൈര്യം നമുക്ക് കണ്ടെത്താനാകൂ. പൗലൊസ് തന്റെ അനുയായിയായ തിമൊഥെയൊസിനോട് വിശദീകരിച്ചതുപോലെ, നമുക്ക് ആത്മവിശ്വാസത്തോടെ ദൈവിക കൃപാവരത്തെ ‘ജ്വലിപ്പിക്കാനും’ (2 തിമൊഥെയൊസ് 1:6) ദൈവകൃപയാണ് നമ്മെ രക്ഷിക്കുകയും ലക്ഷ്യ ജീവിതത്തിലേക്ക് വിളിക്കുകയും ചെയ്യുന്നതെന്ന് ഓർത്തുകൊണ്ട് ജീവിക്കാനും കഴിയും (വാ. 9). ശക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും (വാ. 7) ആത്മാവിനു പകരമായി ഭീരുത്വത്തിന്റെ ആത്മാവിൽ ജീവിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാൻ നമുക്ക് ധൈര്യം നൽകുന്നത് അവന്റെ ശക്തിയാണ്. നാം വീഴുമ്പോൾ നമ്മെ ഉയർത്തുന്നത് അവന്റെ കൃപയാണ്, അങ്ങനെ നമുക്ക് അവന്റെ സ്‌നേഹത്തിൽ അധിഷ്ഠിതമായ ഒരു ആജീവനാന്ത യാത്ര തുടരാനാകും (വാ. 13-14).