ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് കലകളുടെ ശേഖരം ഉൾക്കൊള്ളുന്ന തായ് വാനിലെ നാഷണൽ പാലസ് മ്യൂസിയത്തിലേക്കുള്ള തന്റെ സന്ദർശനത്തെക്കുറിച്ച് ദി അറ്റ്‌ലാന്റിക്കിൽ എഴുത്തുകാരൻ ആർതർ സി. ബ്രൂക്ക്‌സ് പറയുന്നുണ്ട്. മ്യൂസിയം ഗൈഡ് ചോദിച്ചു, “ഇനിയും തുടങ്ങാനിരിക്കുന്ന ഒരു കലാസൃഷ്ടി സങ്കൽപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” ബ്രൂക്ക്‌സ് പറഞ്ഞു, “ഒരു ശൂന്യമായ ക്യാൻവാസ്, ഞാൻ ഊഹിക്കുന്നു.” ഗൈഡ് മറുപടി പറഞ്ഞു, “അത് കാണാൻ മറ്റൊരു വഴിയുണ്ട്: കല ഇതിനകം നിലവിലുണ്ട്, കലാകാരന്മാരുടെ ജോലി അത് വെളിപ്പെടുത്തുക മാത്രമാണ്.”

ചിലപ്പോൾ “പ്രവൃത്തി” അല്ലെങ്കിൽ “മാസ്റ്റർപീസ്” എന്ന് വിവർത്തനം ചെയ്യപ്പെടുന്ന കൈപ്പണി എന്ന പദം, ഗ്രീക്ക് പദമായ poiema യിൽ നിന്നാണ് വന്നത്, അതിൽ നിന്നാണ് നമ്മുടെ കവിത (poetry) എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് കലാസൃഷ്ടികളായും ജീവിക്കുന്ന കവിതകളായുമായിട്ടാണ്. എന്നിരുന്നാലും, നമ്മുടെ കല അവ്യക്തമായിത്തീർന്നിരിക്കുന്നു: “അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്ന നിങ്ങളെ” (വാ. 1). മ്യൂസിയം ഗൈഡിന്റെ വാക്കുകൾ വ്യാഖ്യാനിച്ചാൽ, “[നമ്മുടെ] കല ഇതിനകം അവിടെയുണ്ട്, അത് വെളിപ്പെടുത്തുന്നത് ദൈവിക കലാകാരന്റെ ജോലിയാണ്” എന്നു വ്യക്തം. അവന്റെ മാസ്റ്റർപീസുകളായ ദൈവം നമ്മെ പുനഃസ്ഥാപിക്കുകയാണ്: “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്‌നേഹിച്ച മഹാസ്‌നേഹംനിമിത്തം നമ്മെ ജീവിപ്പിച്ചു” (വാ. 4-5).

വെല്ലുവിളികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോൾ, ദൈവിക കലാകാരൻ പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ നമുക്ക് ആശ്വസിക്കാം: “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു്” (ഫിലിപ്പിയർ 2:13). ദൈവം തന്റെ മാസ്റ്റർപീസ് വെളിപ്പെടുത്താൻ നിങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന് അറിയുക.