സ്യൂവിംഗ് ഹാൾ ഓഫ് ഫെയിമിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 2001-ൽ സ്ഥാപിതമായ ഇത്, ‘തയ്യൽ വിദ്യാഭ്യാസത്തിലൂടെയും ഉൽപ്പന്ന വികസനത്തിലൂടെയും അതുല്യവും നൂതനവുമായ സംഭാവനകളോടെ ഗാർഹിക തയ്യൽ വ്യവസായത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ’ ആളുകളെ അംഗീകരിക്കുന്നു. 2005-ൽ ഹാളിൽ പ്രവേശിച്ച മാർത്ത പുല്ലെനെപ്പോലുള്ള വ്യക്തികൾ ഇതിൽ ഉൾപ്പെടുന്നു, അവരെ ”ഒരു സദൃശവാക്യങ്ങൾ 31 സ്ത്രീ” എന്ന് വിശേഷിപ്പിക്കുന്നു. . . അവളുടെ ശക്തിയുടെയും പ്രചോദനത്തിന്റെയും അനുഗ്രഹങ്ങളുടെയും ഉറവിടം പരസ്യമായി അംഗീകരിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല.
സ്യൂവിംഗ് ഹാൾ ഓഫ് ഫെയിം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു കണ്ടുപിടുത്തമാണ്, എന്നാൽ അത് യിസ്രായേലിൽ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നെങ്കിൽ, തബീഥാ എന്ന സ്ത്രീ അതിൽ ഉൾപ്പെടുമായിരുന്നു. തബീഥാ യേശുവിൽ വിശ്വസിക്കുന്നവളും തയ്യൽക്കാരിയും തന്റെ സമൂഹത്തിലെ ദരിദ്രരായ വിധവകൾക്കായി വസ്ത്രങ്ങൾ തയ്ക്കാൻ സമയം ചിലവഴിച്ചവളുമായിരുന്നു (അപ്പൊ. 9:36, 39). അവൾ രോഗബാധിതയായി മരിച്ചശേഷം, ദൈവം അവനിലൂടെ ഒരു അത്ഭുതം പ്രവർത്തിക്കുമോ എന്നറിയാൻ ശിഷ്യന്മാർ പത്രൊസിനെ ആളയച്ചു വരുത്തി. അവൻ വന്നപ്പോൾ, കരയുന്ന വിധവകൾ തബീഥാ തങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വസ്ത്രങ്ങളും മറ്റും അവനെ കാണിച്ചു (വാ. 39). ഈ വസ്ത്രങ്ങൾ അവളുടെ നഗരത്തിലെ ദരിദ്രർക്ക് വേണ്ടി അവൾ “എപ്പോഴും നന്മ ചെയ്യുന്നു” എന്നതിന്റെ തെളിവായിരുന്നു (വാ. 36). ദൈവശക്തിയാൽ പത്രൊസ് തബീഥയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
നമ്മുടെ സമൂഹത്തിലും ലോകത്തിലും നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് നമ്മുടെ കഴിവുകൾ ഉപയോഗിക്കാൻ ദൈവം നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. നമുക്ക് നമ്മുടെ കഴിവുകൾ യേശുവിന്റെ സേവനത്തിനായി ഉപയോഗിക്കാം, ഹൃദയങ്ങളെയും ജീവിതങ്ങളെയും ഒരുമിച്ചു ചേർക്കാൻ അവൻ നമ്മുടെ സ്നേഹപ്രവൃത്തികൾ എങ്ങനെ ഉപയോഗിക്കുമെന്ന് നമുക്കു കാണാം (എഫേസ്യർ 4:16).
എന്തു കഴിവുകളും താലന്തുകളുമാണ് ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്നത്? ആവശ്യമുള്ള ആളുകളെ സഹായിക്കാൻ നിങ്ങൾക്ക് അവ എങ്ങനെ ഉപയോഗിക്കാൻ കഴിയും?
പ്രിയ യേശുവേ, മറ്റുള്ളവരുടെ ആവശ്യങ്ങളോട് സ്നേഹത്തോടെയും അനുകമ്പയോടെയും പ്രതികരിക്കാൻ എന്നെ സഹായിക്കണമേ.