ന്യൂയോർക്ക് നഗരത്തിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലെ വിസ്പറിംഗ് വാൾ പ്രദേശത്തിന്റെ ആരവങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള ഒരു ശബ്ദ മരുപ്പച്ചയാണ്. മുപ്പതടി അകലത്തിൽ നിന്ന് ശാന്തമായ സന്ദേശങ്ങൾ ആശയവിനിമയം നടത്താൻ ഈ സവിശേഷ സ്ഥലം ആളുകളെ അനുവദിക്കുന്നു. ഒരു ഗ്രാനൈറ്റ് കമാനത്തിന്റെ ചുവട്ടിൽ ഒരാൾ നിൽക്കുകയും ചുവരിൽ മൃദുവായി സംസാരിക്കുകയും ചെയ്യുമ്പോൾ, ശബ്ദതരംഗങ്ങൾ മറുവശത്തുള്ള ശ്രോതാവിലേക്ക് വളഞ്ഞ കല്ലിന് മുകളിലൂടെ സഞ്ചരിക്കുന്നു.

തന്റെ ജീവിതം ഒച്ചപ്പാടും എല്ലാം നഷ്ടപ്പെട്ടതിന്റെ ദുരന്തവും കൊണ്ടു നിറഞ്ഞപ്പോൾ ഇയ്യോബ് ഒരു സന്ദേശത്തിന്റെ മന്ദസ്വരം കേട്ടു (ഇയ്യോബ് 1:13-19; 2:7). അവന്റെ സുഹൃത്തുക്കൾ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു, അവന്റെ സ്വന്തം ചിന്തകൾ അനന്തമായി ഇടമുറിഞ്ഞു, അവന്റെ അസ്തിത്വത്തിന്റെ എല്ലാ മേഖലകളിലും കുഴപ്പങ്ങൾ കടന്നുകയറി. എന്നിട്ടും, പ്രകൃതിയുടെ മഹത്വം അവനോട് ദൈവത്തിന്റെ ദിവ്യശക്തിയെക്കുറിച്ച് മൃദുവായി സംസാരിച്ചു.

ആകാശത്തിന്റെ തേജസ്സും, ശൂന്യതയിൽ തൂങ്ങിക്കിടക്കുന്ന ഭൂമിയുടെ നിഗൂഢതയും, ചക്രവാളത്തിന്റെ സ്ഥിരതയും, ലോകം ദൈവത്തിന്റെ കൈക്കുള്ളിലാണെന്ന് ഇയ്യോബിനെ ഓർമ്മിപ്പിച്ചു (26:7-11). കലങ്ങിമറിയുന്ന കടലും ഇരമ്പുന്ന അന്തരീക്ഷവും പോലും അവനെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചു, “ഇവ അവന്റെ [ദൈവത്തിന്റെ] വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും” (വാ. 14).

ലോകാത്ഭുതങ്ങൾ ദൈവത്തിന്റെ കഴിവുകളുടെ ഒരു ഭാഗം മാത്രമാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിൽ അത്, മനസ്സിലാക്കാനുള്ള നമ്മുടെ കഴിവിനേക്കാൾ അവന്റെ ശക്തി കൂടുതലാണെന്ന് വ്യക്തമാണ്. തകർച്ചയുടെ സമയങ്ങളിൽ, ഇത് നമുക്ക് പ്രതീക്ഷ നൽകുന്നു. കഷ്ടപ്പാടുകളിൽ ഇയ്യോബിനെ താങ്ങിനിർത്തിയതുൾപ്പെടെ ദൈവത്തിന് എന്തും ചെയ്യാൻ കഴിയും.