കോവിഡ് -19 മഹാമാരി സമയത്ത്, ഡേവും കാർലയും ഒരു ഭവനസഭയ്ക്കായി മാസങ്ങളോളം അന്വേഷിച്ചു. ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുവേണ്ടി വിവിധ വ്യക്തിഗത അനുഭവങ്ങളെ പരിമിതപ്പെടുത്തിയത്, അന്വേഷണത്തെ കൂടുതൽ ബുദ്ധിമുട്ടാക്കി. യേശുവിലുള്ള വിശ്വാസികളുടെ ഒരു കൂട്ടവുമായുള്ള ബന്ധത്തിനായി അവർ കൊതിച്ചു. ”ഒരു സഭ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുള്ള സമയമാണ്,” കാർല എനിക്ക് ഇമെയിൽ ചെയ്തു. എന്റെ സഭാ കുടുംബവുമായി വീണ്ടും ഒന്നിക്കാനുള്ള എന്റെ സ്വന്തം ആഗ്രഹത്തിൽ നിന്ന് എന്റെ ഉള്ളിൽ ഒരു തിരിച്ചറിവ് ഉയർന്നു. “സഭ ആകുന്നതിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്,” ഞാൻ പ്രതികരിച്ചു. ആ സീസണിൽ, ഞങ്ങളുടെ സഭ, ചുറ്റുമുള്ള അയൽപക്കങ്ങളിൽ ഭക്ഷണം നൽകുകയും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുകയും പിന്തുണയും പ്രാർത്ഥനയും വാഗ്ദാനം ചെയ്തുകൊണ്ട് എല്ലാ അംഗങ്ങൾക്കും ഫോൺ ചെയ്യുകയും ചെയ്തുകൊണ്ട് ഒരു മാറ്റം സൃഷ്ടിച്ചു. ഞാനും എന്റെ ഭർത്താവും അതിലെല്ലാം പങ്കെടുത്തു, എന്നിട്ടും നമ്മുടെ മാറിയ ലോകത്ത് ”സഭയാകാൻ” മറ്റെന്താണ് ചെയ്യാൻ കഴിയുക എന്ന് ചിന്തിച്ചു.
എബ്രായർ 10:25-ൽ എഴുത്തുകാരൻ വായനക്കാരെ ഉദ്ബോധിപ്പിക്കുന്നു, ”ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിക്കുക.” ഒരു പക്ഷേ പീഡനം നിമിത്തം (വാ. 32-34) അല്ലെങ്കിൽ തളർന്നുപോയതിന്റെ ഫലമായി (12:3), പോരാടുന്ന ആദ്യകാല വിശ്വാസികൾക്ക് സഭയായി തുടരാൻ ഒരു പ്രോത്സാഹനം ആവശ്യമായിരുന്നു.
ഇന്ന്, എനിക്കും ഒരു പ്രോത്സാഹനം വേണം. നിങ്ങൾക്കോ? സാഹചര്യങ്ങൾ മാറുമ്പോൾ, സഭയെ നാം അനുഭവിച്ചറിയുമ്പോൾ, നാം സഭയായി തുടരുമോ? ദൈവം നമ്മെ നയിക്കുന്നതുപോലെ നമുക്ക് പരസ്പരം ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കുകയും പരസ്പരം കെട്ടിപ്പടുക്കുകയും ചെയ്യാം. നമ്മുടെ വിഭവങ്ങൾ പങ്കിടുക. പിന്തുണയുടെ ഒരു വാചകം അയയ്ക്കുക. നമുക്ക് കഴിയുന്നതു പോലെ ഒരുമിച്ചുകൂടുക. പരസ്പരം പ്രാർത്ഥിക്കുക. നമുക്ക് സഭയാകാം.
ഇന്ന് ഒരു സഭ കെട്ടിടത്തിൽ ഒത്തുകൂടാൻ കഴിയാത്തവർക്ക് എങ്ങനെ ഒരു സഹായമാകാൻ നിങ്ങൾക്ക് കഴിയും? വളരെ വലിയ ഒരു ലക്ഷ്യത്തിന്റെ ഭാഗമാകാനുള്ള നിങ്ങളുടെ ആവശ്യം സഭ എങ്ങനെ നിറവേറ്റുന്നു?
പ്രിയ ദൈവമേ, സഭ എങ്ങനെ ആയിരിക്കണമെന്ന് എനിക്ക് കാണിച്ചുതരണമേ.