“എല്ലാത്തിലും / ഞങ്ങൾ ദൈവത്തെ സേവിക്കുന്നതിനുള്ള മനോഹരമായ വഴികൾ തേടുന്നു,” പതിനാറാം നൂറ്റാണ്ടിലെ അവിലയിലെ തെരേസ എഴുതുന്നു. ദൈവത്തോടുള്ള സമ്പൂർണ്ണ സമർപ്പണത്തേക്കാൾ എളുപ്പവും, കൂടുതൽ “സുഖകരവുമായ” വഴികളിലൂടെ നാം കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന രീതികളെക്കുറിച്ച് അവർ ശക്തമായി വിവരിക്കുന്നു. നാം സാവധാനം, താൽക്കാലികമായി, മനസ്സില്ലാമനസ്സോടെ പോലും അവനിൽ ആശ്രയിക്കാൻ പഠിക്കുകയാണ്. അതിനാൽ, തെരേസ ഏറ്റുപറയുന്നു, “അൽപ്പാൽപ്പമായി, / ഞങ്ങൾ ഞങ്ങളുടെ ജീവിതം നിനക്കായ് അളന്നു തരുമ്പോഴും / ഞങ്ങൾ ഞങ്ങളുടെ ജീവിതം പൂർണ്ണമായും നിനക്ക് സമർപ്പിക്കുന്നതുവരെ / നിന്റെ ദാനങ്ങൾ തുള്ളി തുള്ളിയായി സ്വീകരിക്കാൻ / ഞങ്ങൾക്ക് തൃപ്തിയുണ്ടാകണം.” 

മനുഷ്യരെന്ന നിലയിൽ, നമ്മിൽ പലർക്കും വിശ്വാസം സ്വാഭാവികമായി വരുന്നതല്ല. അതുകൊണ്ട് വിശ്വസിക്കാനും സ്വീകരിക്കാനുമുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചാണ് ദൈവകൃപയും സ്നേഹവും അനുഭവിക്കാൻ കഴിയുന്നതെങ്കിൽ നമ്മൾ കുഴപ്പത്തിലാകും! 

എന്നാൽ, 1 യോഹന്നാൻ 4-ൽ നാം വായിക്കുന്നതുപോലെ, ദൈവമാണ് ആദ്യം നമ്മെ സ്നേഹിച്ചത് (വാക്യം 19). നാം അവനെ സ്നേഹിക്കുന്നതിന് വളരെ മുമ്പുതന്നെ അവൻ നമ്മെ സ്നേഹിച്ചു, നമുക്കുവേണ്ടി തന്റെ പുത്രനെ ബലിയർപ്പിക്കാൻ അവൻ തയ്യാറായി. ഇത് “സാക്ഷാൽ സ്നേഹം ആകുന്നു.” യോഹന്നാൻ അത്ഭുതത്തോടെയും നന്ദിയോടെയും എഴുതുന്നു (വാ. 10).

ക്രമേണ, ശാന്തമായി, അൽപ്പാൽപ്പമായി, ദൈവം തന്റെ സ്നേഹം സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നു. തുള്ളി തുള്ളിയായി, നമ്മുടെ ഭയം അവന് സമർപ്പിക്കാൻ അവന്റെ കൃപ നമ്മെ സഹായിക്കുന്നു (വാക്യം 18). അവന്റെ സമൃദ്ധമായ സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രവാഹം നാം അനുഭവിക്കുന്നത് വരെ, തുള്ളി തുള്ളിയായി അവന്റെ കൃപ നമ്മുടെ ഹൃദയത്തിൽ എത്തുന്നു.