എന്റെ ആരോഗ്യം വീണ്ടും വഷളായതിന് ശേഷം, അജ്ഞാതവും അനിയന്ത്രിതവുമായ ഒരു ഭയം എന്നിൽ കടന്നുകൂടി. ഒരു ദിവസം, ഫോബ്സ് മാസികയിലെ ഒരു ലേഖനം വായിക്കുമ്പോൾ, ശാസ്ത്രജ്ഞർ “ഭൂമിയുടെ ഭ്രമണവേഗത” കൂടുന്നതിനെക്കുറിച്ച് പഠിക്കുകയും, ഭൂമി “ചാഞ്ചാടുകയും” “കൂടുതൽ വേഗത്തിൽ കറങ്ങുകയും ചെയ്യുന്നു” എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി ഞാൻ മനസ്സിലാക്കി. “ആഗോള സമയത്തിൽ നിന്ന് ആദ്യമായി ഒരു സെക്കൻഡ് ഔദ്യോഗികമായി നീക്കം ചെയ്യുക എന്ന ‘ഡ്രോപ്പ് സെക്കൻഡ്’ നമുക്ക് ആവശ്യമായി വന്നേക്കാം എന്ന് അവർ പറഞ്ഞു. ഒരു സെക്കൻഡ് നഷ്ടപ്പെടുന്നത് വലിയ പ്രശ്നമായി തോന്നുന്നില്ലെങ്കിലും, ഭൂമിയുടെ ഭ്രമണം മാറിയേക്കാമെന്ന് അറിയുന്നത് എനിക്ക് ഒരു വലിയ കാര്യമായി തോന്നി. ചെറിയൊരു അസ്ഥിരതപോലും എന്റെ വിശ്വാസം ചാഞ്ചാടുവാൻ ഇടയാക്കും. നമുക്ക് അറിയാത്ത കാര്യങ്ങൾ ഭയാനകമായിരിക്കാം. നമ്മുടെ സാഹചര്യങ്ങൾ ഉറപ്പില്ലാത്തതായിരിക്കാം. എന്നിരുന്നാലും, ദൈവം എല്ലാം നിയന്ത്രിക്കുന്നു എന്നറിയുന്നത്, അവനെ വിശ്വസിക്കാൻ എന്നെ സഹായിക്കുന്നു.
90-ാം സങ്കീർത്തനത്തിൽ മോശെ പറഞ്ഞു, “നീ അനാദിയായും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും പർവ്വതങ്ങൾ ” (വാ. 2). എല്ലാ സൃഷ്ടികളുടെയും മേൽ ദൈവത്തിന്റെ പരിധിയില്ലാത്ത ശക്തിയും നിയന്ത്രണവും അധികാരവും അംഗീകരിച്ചുകൊണ്ട്, ദൈവം സമയത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്നവനല്ലെന്ന് മോശെ പ്രഖ്യാപിച്ചു. (വാ. 3–6).
ദൈവത്തെക്കുറിച്ചും, അവൻ സൃഷ്ടിച്ച അത്ഭുതകരമായ ലോകത്തെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ, അവന്റെ സൃഷ്ടികളെയും, സമയത്തെയും അവൻ എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. നമ്മുടെ ജീവിതത്തിൽ അറിയപ്പെടാത്തതും, പുതുതായി കണ്ടെത്തിയതുമായ എല്ലാ സാഹചര്യങ്ങളുടെ മദ്ധ്യത്തിലും ദൈവത്തെ ആശ്രയിക്കാൻ കഴിയും. എല്ലാ സൃഷ്ടികളും ദൈവത്തിന്റെ സ്നേഹനിർഭരമായ കരങ്ങളിൽ സുരക്ഷിതമായി നിലകൊള്ളുന്നു.
സമയവും, എല്ലാ സൃഷ്ടികളും ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നുള്ള അറിവ്, അജ്ഞാത സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ ദൈവത്തെ ആശ്രയിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും? ഇന്ന് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന സമയം കൊണ്ട് നിങ്ങൾക്ക് എങ്ങനെ ദൈവത്തെ ബഹുമാനിക്കാൻ കഴിയും?
മാറ്റമില്ലാത്ത സ്രഷ്ടാവേ, എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അങ്ങയുടെ വിശ്വസ്തമായ കൈകളിൽ സുരക്ഷിതമാക്കിയതിന് അങ്ങേയ്ക്ക് നന്ദി.