സാധാരണയായി പണം ഒന്നും കൊണ്ടു പോകാറില്ല എങ്കിലും അന്ന് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു 5 ഡോളർ (ഏകദേശം 400 രൂപ) പോക്കറ്റിൽ വെക്കണമെന്ന് പാട്രിക്കിനെ ദൈവം തോന്നിപ്പിച്ചു. അയാൾ ജോലി ചെയ്തിരുന്ന സ്കൂളിൽ ഉച്ച ഭക്ഷണ സമയത്ത് അയാൾക്ക് മനസ്സിലായി ഒരു അത്യാവശ്യ സഹായം ചെയ്യാൻ ദൈവം അയാളെ ഒരുക്കുകയായിരുന്നു എന്ന്. ഭക്ഷണശാലയിലെ ബഹളത്തിന്റെയിടയിൽ ഒരു ശബ്ദം മുഴങ്ങി: “സ്കോട്ടി എന്ന ഒരു നിർധന ബാലന്റെ അക്കൗണ്ടിൽ ആരെങ്കിലും 5 ഡോളർ സംഭാവന നല്കുകയായിരുന്നെങ്കിൽ ആ കുട്ടിക്ക് ഒരാഴ്ച ഉച്ചഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നു.” സ്കോട്ടിയെ സഹായിക്കാൻ ആ 5 ഡോളർ നല്കിയ പാട്രിക്കിന്റെ വൈകാരിക ഭാവം നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുമോ?
തിത്തൊസിനുള്ള ലേഖനത്തിൽ പൗലോസ് ക്രിസ്തുവിശ്വാസികളെ ഓർമ്മിപ്പിക്കുകയാണ്,” അവൻ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല.. രക്ഷിച്ചത്”(3:5) എങ്കിലും നാം സത്പ്രവൃത്തികളിൽ ഉത്സാഹികൾ ആയിരിക്കണം (വാ. 8, 14) എന്ന്. മറ്റൊന്നിനും സമയമില്ലാത്ത വിധം വളരെ ജീവിതം തിരക്കുള്ളതായിരിക്കാം. നമ്മുടെ സ്വന്ത കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയാത്ത വിധം ബ്രഹത്തായിരിക്കാം. എന്നിരുന്നാലും യേശുവിൽ വിശ്വസിക്കുന്നവരായ നാം നന്മ ചെയ്യാൻ സദാ സന്നദ്ധരായിരിക്കണം. നമുക്ക് ചെയ്യാൻ കഴിയാത്തതിനെയും ആവശ്യമില്ലാത്തതിനെയും കുറിച്ച് ആകുലപ്പെടാതെ, ദൈവകൃപയിൽ ആശ്രയിച്ച് നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നത് ചിന്തിക്കാം. അപ്പോൾ ആളുകളുടെ ആവശ്യസമയത്ത് അവരെ സഹായിച്ച്, ദൈവത്തെ മഹത്വപ്പെടുത്താൻ നമ്മുക്ക് കഴിയും. “അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ”(മത്തായി 5:16).
നന്മ ചെയ്യാനുള്ള നിങ്ങളുടെ സന്നദ്ധതയെ തടയുന്നത് എന്തൊക്കെയാണ്? ആവശ്യങ്ങളുള്ളവരെ സഹായിക്കുവാൻ കഴിയും വിധം നിങ്ങളുടെ ജീവിതത്തെ എങ്ങനെ പുനക്രമീകരിക്കാനാകും?
പ്രിയ പിതാവേ, നന്മ ചെയ്യാനുള്ള അവസരങ്ങൾ പലതും പാഴാക്കിയതിന് എന്നോട് ക്ഷമിക്കണമേ. മററുള്ളവരുടെ സഹായത്തിന് കൂടുതൽ ഉപയോഗിക്കപ്പെടാൻ എന്നെ സഹായിക്കണമേ.