“സർവ്വീസ് ആൻഡ് സ്‌പെക്ട്രം’’ എന്ന തന്റെ ലേഖനത്തിൽ പ്രൊഫസർ ഡാനിയൽ ബോമാൻ ജൂനിയർ, തന്റെ സഭയെ ഒരു ഓട്ടിസം ബാധിച്ച വ്യക്തിയെ ശുശ്രൂഷിക്കുന്ന അതേ രീതിയിൽ സേവിക്കേണ്ടതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് എഴുതുന്നു. അദ്ദേഹം വിശദീകരിക്കുന്നു, ”ഓട്ടിസം ബാധിച്ച ആളുകൾ ഓരോ തവണയും ഒരു പുതിയ പാത കണ്ടെത്തി മുന്നോട്ട് പോകേണ്ടതുണ്ട്, മാനസികവും വൈകാരികവും ശാരീരികവുമായ ഊർജ്ജവും ഒറ്റയ്ക്ക് / റീചാർജ് ചെയ്യുന്ന സമയവും സെൻസറി ഇൻപുട്ടുകളും കംഫർട്ട് ലെവലും ദിവസത്തിന്റെ സമയവും കണക്കിലെടുക്കേണ്ട ഒരു അതുല്യമായ പാത . . . നാം ഒഴിവാക്കപ്പെടുന്നതിനു പകരം നമ്മുടെ കഴിവുകൾക്കനുസൃതമായി വിലമതിക്കപ്പെടുന്നുണ്ടോ ഇല്ലയോ, നമ്മുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നുവോ കൂടാതെ അതിലധികവും അവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അനേകരെ സംബന്ധിച്ച്, അത്തരം തീരുമാനങ്ങൾ, ആളുകളുടെ സമയവും ഊർജവും പുനഃക്രമീകരിക്കുമ്പോൾ, അവരുടെ പ്രവൃത്തികളെ ഇല്ലാതാക്കുകയില്ല. അതേസമയം ആ തീരുമാനങ്ങൾ എന്റെ പ്രവൃത്തികളെ ഇല്ലാതാക്കും.”

1 കൊരിന്ത്യർ 12-ൽ പൗലൊസ് വിവരിക്കുന്ന പാരസ്പര്യം ഒരു പരിഹാരമാകുമെന്ന് ബോമാൻ വിശ്വസിക്കുന്നു. അവിടെ, 4-6 വാക്യങ്ങളിൽ, ദൈവം തന്റെ ജനത്തിൽ ഓരോരുത്തർക്കും “പൊതുപ്രയോജനത്തിനായി’’ അതുല്യമായ വരങ്ങൾ സമ്മാനിച്ചതായി പൗലൊസ് വിവരിക്കുന്നു (വാ. 7). ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ “അനിവാര്യമായ’’ അവയവമാണ് (വാക്യം 22). ഓരോ വ്യക്തിയുടെയും അതുല്യവും ദൈവദത്തവുമായ വരങ്ങളെ സഭകൾ മനസ്സിലാക്കുമ്പോൾ, എല്ലാവരും ഒരേ രീതിയിൽ സഹായിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനുപകരം, അവരുടെ വരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സേവിക്കാൻ അവർക്ക് തങ്ങളുടെ അംഗങ്ങളെ പിന്തുണയ്ക്കാൻ കഴിയും.

ഈ രീതിയിൽ, ഓരോ വ്യക്തിക്കും അഭിവൃദ്ധിയും സമ്പൂർണ്ണതയും കണ്ടെത്താനും ക്രിസ്തുവിന്റെ ശരീരത്തിൽ അവരുടെ മൂല്യവത്തായ സ്ഥാനത്ത് സുരക്ഷിതരായിരിക്കാനും കഴിയും (വാ. 26).