Month: ഏപ്രിൽ 2024

ദിവസം 3: അജ്ഞാതമായ ഇരുട്ടിലേക്ക്

വായിക്കുക: ഇയ്യോബ് 4:12-15

എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി (v. 14).

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ തുടക്കത്തിൽ, അവസാനം 669 കുട്ടികളെ നാസി കശാപ്പിൽനിന്നും രക്ഷിക്കുന്ന ഒരു മനുഷ്യൻ, ചെക്കോസ്ലോവാക്യയിൽ നിന്ന്…

ദിവസം 2: നമുക്കെല്ലാവർക്കും വേണ്ടി കരയുന്നു

വായിക്കുക: യിരെമ്യാവ് 3:12-22

"വിശ്വാസ ത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ"…

ദിവസം 1: ദുഃഖത്തിൻ്റെ കാലങ്ങൾ

വായിക്കുക: സഭാപ്രസംഗി 3:1-8

കരയാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‌വാൻ ഒരു കാലം (v. 4).

വളരെ ദുഃഖകരമായ രണ്ട് വാർത്തകൾ…

ദുഃഖം മറികടക്കുന്നു

ദുഃഖം മറികടക്കുന്നു

42 വർഷങ്ങൾ തന്നോടോപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട ഭാര്യയുടെ വിയോഗത്തെത്തുടർന്ന് ഒരു സുഹൃത്ത് ഈയിടെ ദീർഘവും നീണ്ടുനിൽക്കുന്നതുമായ വിലാപത്തിലൂടെ കടന്നുപോയി. ഭാര്യയുടെ അനേകനാളുകളായുള്ള രോഗാവസ്ഥയിലും തുടർന്നുള്ള നഷ്ടത്തിലും അദ്ദേഹത്തെ ആത്മാർത്ഥമായി സ്‌നേഹിച്ച പലരും ആശ്വാസവാക്കുകൾ കണ്ടെത്താൻ കഴിയാതെ അദ്ദേഹത്തോടൊപ്പം നിന്നു. ഒരു നിശ്ചിത സമയം കഴിഞ്ഞപ്പോൾ, ഒരു ദിവസം ഞാൻ അവനോട് എങ്ങനെ തോന്നുന്നു എന്ന് ചോദിച്ചു, അവൻ്റെ മറുപടി എന്നെ ശരിക്കും ചിന്തിപ്പിച്ചു, അവൻ പറഞ്ഞു, "ദുഃഖം തിരമാലകളായി വരുന്നു." വേലിയേറ്റത്തിൻ്റെ ഉയർച്ച താഴ്ചകൾ പോലെ, സങ്കടവും മെല്ലെ മെല്ലെ ഒഴുകുന്നു. ചില സമയങ്ങളിൽ…

ക്രിസ്തുവിലുള്ള സമൂഹം

''വീടിനെയും ഭാര്യയെയും മകനെയും മകളെയും മറക്കുക എന്നതാണ് വിജയിക്കാനുള്ള ഏക മാർഗ്ഗമെന്ന് എനിക്കറിയാമായിരുന്നു,'' ജോർഡൻ പറഞ്ഞു. ''എനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി. അവരെ എന്റെ ഹൃദയത്തിലും ആത്മാവിലും ഇഴചേർത്തു നെയ്തിരിക്കുന്നു.'' ഒരു വിദൂര പ്രദേശത്ത് ഒറ്റയ്ക്ക്, ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയായിരുന്നു ജോർഡൻ. വെളിമ്പ്രദേശത്ത് കുറഞ്ഞ സാധനങ്ങളുമായി മത്സരാർത്ഥികൾ കഴിയുന്നിടത്തോളം കാലം ജീവിക്കുന്നതാണ് റിയാലിറ്റി ഷോയുടെ പ്രമേയം. എന്നാൽ റിയാലിറ്റി ഷോയിൽ നിന്ന് ഇടയ്ക്കു നിർത്തി പോകാൻ ജോർഡാനെ നിർബന്ധിതനാക്കിയത് ഗ്രിസ്‌ലി കരടികളോ തണുത്തുറഞ്ഞ അന്തരീക്ഷമോ പരിക്കോ പട്ടിണിയോ അല്ല, മറിച്ച് തന്റെ കുടുംബത്തോടൊപ്പം കഴിയാനുള്ള അമിതമായ ആഗ്രഹമായിരുന്നു.

വനത്തിലെ ഏകാന്തതയിൽ ജീവിക്കുന്നതിനാവശ്യമായ എല്ലാ അതിജീവന കഴിവുകളും നമുക്കുണ്ടായേക്കാം, എന്നാൽ സമൂഹത്തിൽ നിന്ന് സ്വയം വേർപെടുത്തുന്നത് പരാജയപ്പെടാനുള്ള ഒരു ഉറപ്പായ മാർഗ്ഗമാണ്. സഭാപ്രസംഗിയുടെ ജ്ഞാനിയായ എഴുത്തുകാരൻ പറഞ്ഞു, ''ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; ... വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും'' (4:9-10). ക്രിസ്തുവിനെ ബഹുമാനിക്കുന്ന സമൂഹം - അതിന്റെ എല്ലാ മോശം അവസ്ഥകളോടും കൂടി - നമ്മുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഈ ലോകത്തിലെ പരിശോധനകളെ നാം സ്വന്തമായി നേരിടാൻ ശ്രമിച്ചാൽ അതിനെതിരെ നമുക്ക് വിജയിക്കാനാവില്ല. ഒറ്റയ്ക്ക് അദ്ധ്വാനിക്കുന്നവൻ വ്യർത്ഥമായി അധ്വാനിക്കുന്നവനാണ് (വാക്യം 8). സമൂഹം ഇല്ലെങ്കിൽ, നമ്മൾ കൂടുതൽ അപകടസാധ്യതയുള്ളവരാണ് (വാ. 11-12). ഒരൊറ്റ നൂലിൽ നിന്ന് വ്യത്യസ്തമായി, “മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല’’ (വാക്യം 12). സ്‌നേഹമുള്ള, ക്രിസ്തുവിൽ കേന്ദ്രീകൃതമായ, ഒരു സമൂഹത്തിന്റെ സമ്മാനം പ്രോത്സാഹനം മാത്രമല്ല, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും അഭിവൃദ്ധി പ്രാപിക്കാനുള്ള ശക്തിയും അതു നൽകുന്നു. നമുക്ക് പരസ്പരം ആവശ്യമാണ്.

മോഷ്ടിച്ച മിഠായിയുടെ കയ്പ്പ്

ഇരുപത് ടണ്ണിലധികം ചോക്ലേറ്റ് നിറച്ച, ട്രക്കിന്റെ ശീതീകരിച്ച ട്രെയിലർ ജർമ്മനിയിൽ മോഷ്ടാക്കൾ മോഷ്ടിച്ചു. ഏതാണ്ട് 66 ലക്ഷം രൂപയായിരുന്നു മോഷ്ടിച്ച മധുരത്തിന്റെ ഏകദേശ മൂല്യം. അംഗീകൃതമല്ലാത്ത മാർഗ്ഗങ്ങളിലൂടെ വൻതോതിൽ ചോക്ലേറ്റ് വാഗ്ദാനം ചെയ്താൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ് പൊതുജനത്തോട് ആവശ്യപ്പെട്ടു. വൻതോതിൽ മധുരപലഹാരങ്ങൾ മോഷ്ടിച്ചവർ പിടികൂടപ്പെട്ട് വിചാരണയ്ക്കു വിധേയരാകുകയാണെങ്കിൽ തീർച്ചയായും കയ്‌പേറിയതും തൃപ്തികരമല്ലാത്തതുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും!

സദൃശവാക്യങ്ങൾ ഈ തത്വത്തെ സ്ഥിരീകരിക്കുന്നു: “വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും’’ (20:17). വഞ്ചനാപരമായോ തെറ്റായോ നാം നേടിയെടുക്കുന്ന കാര്യങ്ങൾ ആദ്യം മധുരമുള്ളതായി തോന്നിയേക്കാം - ആവേശകരവും താൽക്കാലികമായി ആസ്വാദ്യവും. എന്നാൽ സ്വാദ് ഒടുവിൽ ഇല്ലാതാകുകയും നമ്മുടെ വഞ്ചന നമ്മെ നാം ആഗ്രഹിക്കാത്ത കുഴപ്പത്തിലാക്കുകയും ചെയ്യും. കുറ്റബോധം, ഭയം, പാപം എന്നിവയുടെ കയ്‌പേറിയ അനന്തരഫലങ്ങൾ നമ്മുടെ ജീവിതത്തെയും പ്രശസ്തിയെയും നശിപ്പിക്കും. “ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം’’ (വാക്യം 11). നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിനായുള്ള ശുദ്ധമായ ഹൃദയത്തെ - സ്വാർത്ഥ മോഹങ്ങളുടെ കയ്പല്ല - വെളിപ്പെടുത്തട്ടെ.

നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ, നമ്മെ ശക്തിപ്പെടുത്താനും അവനോട് വിശ്വസ്തരായിരിക്കുന്നതിനു നമ്മെ സഹായിക്കാനും നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പ്രലോഭനങ്ങൾക്ക് വഴങ്ങുന്നതിന്റെ ഹ്രസ്വകാല ''മധുര''ത്തിന്റെ അപ്പുറത്തേക്ക് നോക്കാനും നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ദീർഘകാല ഭവിഷ്യത്തുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കാനും നമ്മെ സഹായിക്കാൻ അവനു കഴിയും.

കുടുംബകാര്യങ്ങൾ

ഞാനും എന്റെ സഹോദരിയും സഹോദരനും ഞങ്ങൾ പാർക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഞങ്ങളുടെ അങ്കിളിന്റെ ശവസംസ്‌കാരത്തിൽ പങ്കെടുക്കുന്നതിനായി യാത്രയായി, തൊണ്ണൂറു വയസ്സുള്ള ഞങ്ങളുടെ മുത്തശ്ശിയെ കാണാൻ ഇടയ്ക്കു ഞങ്ങൾ ഇറങ്ങി. മുത്തശ്ശി പക്ഷാഘാതം മൂലം തളർന്ന് കിടക്കയിലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടു, വലതുകൈക്കു മാത്രമേ സ്വാധീനം ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ മുത്തശ്ശിയുടെ കട്ടിലിനു ചുറ്റും നിൽക്കുമ്പോൾ, അവൾ ആ വലതു കൈ നീട്ടി ഞങ്ങളുടെ ഓരോരുത്തരുടെയും കൈകൾ പിടിച്ചു, ഒന്നിന് മുകളിൽ മറ്റൊന്നായി ഞങ്ങളുടെ കൈകൾ അവളുടെ ഹൃദയത്തിന് മുകളിൽ വെച്ച് അവയെ തലോടി. വാക്കുകളില്ലാതെ ഈ ആംഗ്യത്തിലൂടെ, ഞങ്ങളുടെ തകർന്നതും അകന്നുപോയതുമായ സഹോദര ബന്ധത്തെക്കുറിച്ച് – “കുടുംബകാര്യങ്ങൾ’’ - എന്റെ മുത്തശ്ശി സംസാരിച്ചു. 

ദൈവത്തിന്റെ കുടുംബമായ സഭയിലും, നമുക്കു കൂടുതൽ വേറിട്ടുപോകാൻ കഴിയും. നമ്മെ പരസ്പരം വേർപെടുത്താൻ കയ്പ്പിനെ നാം അനുവദിച്ചേക്കാം. ഏശാവിനെ അവന്റെ സഹോദരനിൽ നിന്ന് വേർപെടുത്തിയ കയ്പിനെക്കുറിച്ച് എബ്രായ ലേഖനകാരൻ പരാമർശിക്കുന്നു (എബ്രായർ 12:16). അതോടൊപ്പം ദൈവത്തിന്റെ കുടുംബത്തിൽ സഹോദരീ സഹോദരന്മാർ എന്ന നിലയിൽ പരസ്പരം മുറുകെ പിടിക്കാൻ അവൻ നമ്മെ ആഹ്വാനം ചെയ്യുന്നു. “എല്ലാവരോടും സമാധാനം ആചരിപ്പാൻ ... ഉത്സാഹിപ്പിൻ” (വാക്യം 14). ഉത്സാഹിക്കുക എന്ന വാക്ക്, ദൈവകുടുംബത്തിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി സമാധാനം സ്ഥാപിക്കുന്നതിനുള്ള മനപ്പൂർവവും തീരുമാനത്തോടെയുമുള്ള പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. അത്തരം എല്ലാ ശ്രമങ്ങളും ഓരോരുത്തനും - ഓരോ. ഒരുത്തൻ - ബാധകമാണ്. 

കുടുംബകാര്യങ്ങൾ. നമ്മുടെ ഭൗമിക കുടുംബങ്ങളും വിശ്വാസികൾ ചേരുന്ന ദൈവകുടുംബവും. പരസ്പരം മുറുകെ പിടിക്കാൻ ആവശ്യമായ ശ്രമങ്ങൾ നാമെല്ലാവരും നടത്തേണ്ടതല്ലേ?