“ഞാൻ ഖേദിക്കുന്ന കാര്യങ്ങൾ?’’ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനായ ജോർജ്ജ് സോണ്ടേഴ്‌സ് 2013-ൽ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ തന്റെ ബിരുദാന പ്രസംഗത്തിൽ ഉത്തരം നൽകിയ ചോദ്യമാണിത്. തന്റെ ഉദാഹരണങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ ചെറുപ്പക്കാർക്കു (ബിരുദധാരികൾ) കഴിയേണ്ടതിന് ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒന്നോ രണ്ടോ പശ്ചാത്താപങ്ങൾ പങ്കുവെക്കുന്ന പ്രായമായ ഒരാളുടെ (സോണ്ടേഴ്‌സ്) സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ദരിദ്രനായതും അതികഠിനമായ ജോലി ചെയ്യുന്നതും പോലെയുള്ള കാര്യങ്ങളിലായിരിക്കും താൻ ഖേദിക്കുന്നതെന്നായിരിക്കും ആളുകൾ കരുതുന്നത്, അദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ താൻ ഖേദിക്കുന്നില്ലെന്നും താൻ ഖേദിക്കുന്നത് ദയ കാണിക്കാൻ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു – ആരോടെങ്കിലും ദയ കാണിക്കേണ്ട അവസരങ്ങളിൽ താൻ അവരെ കടന്നുപോയതിനെക്കുറിച്ച് – എന്നും അദ്ദേഹം പറഞ്ഞു.

ഈ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ വിശ്വാസികൾക്ക് എഴുതി: ക്രിസ്തീയ ജീവിതം എങ്ങനെയിരിക്കും? ഒരു പ്രത്യേക രാഷ്ട്രീയ വീക്ഷണം, ചില പുസ്തകങ്ങളോ സിനിമകളോ ഒഴിവാക്കുക, ഒരു പ്രത്യേക രീതിയിൽ ആരാധിക്കുക എന്നിങ്ങനെയുള്ളതായിരിക്കും നമ്മുടെ ഉത്തരങ്ങൾ. എന്നാൽ പൗലൊസിന്റെ സമീപനം അദ്ദേഹത്തെ സമകാലിക വിഷയങ്ങളിൽ പരിമിതപ്പെടുത്തിയില്ല. “മോശം സംസാരത്തിൽ’’ നിന്നു (എഫെസ്യർ 4:29) വിട്ടുനിൽക്കുന്നതിനെക്കുറിച്ചും കൈപ്പും കോപവും പോലുള്ള കാര്യങ്ങളിൽ നിന്ന് നമ്മെത്തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചും അവൻ പരാമർശിക്കുന്നു (വാ. 31). എന്നിട്ട് തന്റെ ”പ്രസംഗം” ഉപസംഹരിച്ചുകൊണ്ട് അവൻ എഫെസ്യരോടും നമ്മോടും പറയുന്നു, ”നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായിരിക്കുക” (വാക്യം 32). അതിനു പിന്നിലെ കാരണം ക്രിസ്തുവിൽ ദൈവം നിങ്ങളോട് ക്ഷമിച്ചു എന്നതാണ്.

യേശുവിലുള്ള ജീവിതത്തിന്റെ സവിശേഷത എന്ന് നാം വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളിലും, തീർച്ചയായും അവയിലൊന്ന് ദയ ആയിരിക്കണം.