അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ആൻഡ്രൂ കാർഡ്. വൈറ്റ് ഹൗസിലെ തന്റെ പങ്കിനെക്കുറിച്ചുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു, “ഓരോ സ്റ്റാഫ് അംഗത്തിന്റെയും ഓഫീസിൽ ഒരു ഫ്രെയിം ചെയ്ത ഉദ്ദേശ്യ പ്രസ്താവന തൂക്കിയിരിക്കുന്നു: ‘ഞങ്ങൾ പ്രസിഡന്റിന്റെ ഹിതപ്രകാരം പ്രവർത്തിക്കുന്നു.’ എന്നാൽ, അതിനർത്ഥം ഞങ്ങൾ പ്രസിഡന്റിനെ പ്രീതിപ്പെടുത്താനോ അദ്ദേഹത്തിന്റെ ഇഷ്ടം നേടിയെടുക്കാനോ പ്രവർത്തിക്കുന്നു എന്നല്ല. പകരം, തന്റെ ജോലി ചെയ്യേണ്ടതിന് ആവശ്യമായി അറിയേണ്ട കാര്യങ്ങൾ അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാനായി ഞങ്ങൾ പ്രവർത്തിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഭരിക്കുക എന്നതാണ് ആ ജോലി.
അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും പ്രേരിപ്പിക്കുന്നതുപോലെ, നമ്മുടെ പല കർത്തവ്യങ്ങളിലും ബന്ധങ്ങളിലും നാം ഐക്യത്തിൽ പരസ്പരം കെട്ടിപ്പടുക്കുന്നതിനു പകരം വ്യക്തികളെ പ്രീതിപ്പെടുത്തുന്ന രീതിയിലേക്ക് വഴുതിവീഴുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു” (വാ. 11-13) എന്ന് എഫെസ്യർ 4-ൽ പൗലൊസ് എഴുതിയിരിക്കുന്നു. 15-16 വാക്യങ്ങളിൽ, വ്യക്തികളെ പ്രീതിപ്പെടുത്തുന്ന നമ്മുടെ പ്രവണതകളെ പൗലൊസു വിമർശിച്ചുകൊണ്ട്, ഈ വരങ്ങൾ “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു” “ശരീരം മുഴുവനും… സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച” പ്രാപിക്കാനായി പ്രകടിപ്പിക്കണമെന്ന് ഊന്നിപ്പറയുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, വ്യക്തികളെ കെട്ടിപ്പടുക്കുന്നതിനും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനുമായി നാം അവരെ ശുശ്രൂഷിക്കുന്നു. നാം മറ്റുള്ളവരെ പ്രസാദിപ്പിച്ചാലും ഇല്ലെങ്കിലും, തന്റെ സഭയിൽ ഐക്യം സൃഷ്ടിക്കാൻ ദൈവം നമ്മിലൂടെ പ്രവർത്തിക്കുമ്പോൾ നാം ദൈവത്തെ പ്രസാദിപ്പിക്കുന്നു.
ആരെ പ്രീതിപ്പെടുത്താനാണു നിങ്ങൾ ശുശ്രൂഷിക്കുന്നത്? ദൈവത്തിന്റെ ഉന്നതമായ സാന്നിധ്യം നിങ്ങളുടെ വാക്കുകളെ എങ്ങനെയാണു നിയന്ത്രിക്കുക?
പ്രിയപ്പെട്ട ദൈവമേ, എന്റെ സഹോദരീ സഹോദരന്മാരോടു സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് അങ്ങയെ പ്രസാദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.