Month: ഡിസംബര് 2024

നല്ലതിനോടു പറ്റിക്കൊൾക

പാസ്റ്റർ തിമോത്തി യാത്രയ്ക്കിടെ തന്റെ പ്രീച്ചർ കോളർ (ക്രൈസ്തവ വൈദികർ ധരിക്കുന്ന വെളുത്ത കോളർ) ധരിക്കുമ്പോൾ, പലപ്പോഴും അപരിചിതർ അദ്ദേഹത്തെ തടഞ്ഞുനിർത്തുമായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ ഇരുണ്ട സ്യൂട്ടിന് മുകളിൽ ക്ലറിക്കൽ ബാൻഡ് കാണുമ്പോൾ, “ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ” എന്നു എയർപോർട്ടിൽവച്ചു വ്യക്തികൾ പറയും. അടുത്തിടെ ഒരു വിമാനയാത്രയിൽ, ഒരു സ്ത്രീ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനരികിൽ മുട്ടുകുത്തി അപേക്ഷിച്ചു: “താങ്കൾ ഒരു പാസ്റ്ററാണോ? എനിക്കുവേണ്ടി പ്രാർത്ഥിക്കാമോ?” പാസ്റ്റർ തിമോത്തി അവർക്കുവേണ്ടി പ്രാർത്ഥിച്ചു.

പ്രാർത്ഥന കേട്ടു ദൈവം ഉത്തരം നൽകുന്നതായി നാം മനസ്സിലാക്കുന്നത് എന്തുകൊണ്ടാണെന്നു യിരെമ്യാവിലെ ഒരു ഭാഗം വെളിപ്പെടുത്തുന്നു: ദൈവം കരുതുന്നു! തന്റെ പ്രിയപ്പെട്ടവരും എന്നാൽ പാപികളും ഓടിപ്പോയവരുമായ ജനത്തിനു അവൻ ഉറപ്പുനൽകി, “നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു” (29:11). അവർ തന്നിലേക്കു മടങ്ങുന്ന ഒരു സമയം ദൈവം പ്രതീക്ഷിച്ചിരുന്നു. “നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും” (വാ. 12-13).

ഇതും ഇതിലധികവും പ്രാർത്ഥനയെക്കുറിച്ചു പ്രവാചകൻ പഠിച്ചത് തടവിൽ കഴിയവേയാണ്. “എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും” (33:3) എന്നു ദൈവം അവനു ഉറപ്പുനൽകി.

യേശുവും പ്രാർത്ഥിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. “നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ” (മത്തായി 6:8) എന്നു അവൻ പറഞ്ഞു. അതിനാൽ പ്രാർത്ഥനയിൽ “യാചിപ്പിൻ”, “അന്വേഷിപ്പിൻ”, “മുട്ടുവിൻ” (7:7). നാം ഉയർത്തുന്ന ഓരോ യാചനയും ഉത്തരം നൽകുന്നവനിലേക്കു നമ്മെ അടുപ്പിക്കുന്നു. പ്രാർത്ഥനയിൽ നാം ദൈവത്തിനു അപരിചിതരാകേണ്ടതില്ല. അവൻ നമ്മെ അറിയുകയും നമ്മിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ ആകുലതകൾ ഇപ്പോൾ തന്നെ അവനിലേക്കു നമുക്ക് എത്തിക്കാവുന്നതാണ്.

നമ്മുടെ ഷെൽട്ടറിലേക്ക് ഓടുക

പെറുവിലേക്കുള്ള ഒരു ഹ്രസ്വകാല മിഷൻ യാത്രയ്ക്കിടെ ഞാൻ ഒരു ഔട്ട്റീച്ചിൽ ആയിരിക്കുമ്പോൾ, ഒരു യുവാവ് എന്നോടു കുറച്ചു പണം ചോദിച്ചു. സുരക്ഷാ കാരണങ്ങളാൽ പണം നൽകരുതെന്ന് എന്റെ സംഘത്തിനു നിർദ്ദേശം ലഭിച്ചിരുന്നു. ആ സാഹചര്യത്തിൽ എനിക്ക് അവനെ എപ്രകാരം സഹായിക്കാനാകും? അപ്പോൾ പ്രവൃത്തികൾ 3-ലെ മുടന്തനോട് അപ്പൊസ്തലന്മാരായ പത്രൊസിന്റെയും യോഹന്നാന്റെയും പ്രതികരണം ഞാൻ അനുസ്മരിച്ചു. എനിക്ക് പണം നൽകാൻ കഴിയില്ലെന്നും, പക്ഷേ ദൈവസ്നേഹത്തിന്റെ സുവാർത്ത പങ്കിടാൻ കഴിയുമെന്നും ഞാൻ അവനോടു വിശദീകരിച്ചു. താൻ അനാഥനാണെന്ന് അവൻ പറഞ്ഞപ്പോൾ, അവന്റെ പിതാവാകാൻ ദൈവം ആഗ്രഹിക്കുന്നുവെന്നു ഞാൻ അവനോടു പറഞ്ഞു. അത് അവന്റെ കണ്ണുകളെ ഈറനണിയിച്ചു. തുടർനടപടികൾക്കായി ഞാൻ അവനെ ഞങ്ങളുടെ ആതിഥേയ സഭയിലെ ഒരു അംഗവുമായി ബന്ധപ്പെടുത്തി.    

ചിലപ്പോഴൊക്കെ നമ്മുടെ വാക്കുകൾ അപര്യാപ്തമാണെന്നു അനുഭവപ്പെടാം. എന്നാൽ, യേശുവിനെ മറ്റുള്ളവരുമായി നാം പങ്കുവെക്കുമ്പോൾ പരിശുദ്ധാത്മാവു നമ്മെ ശക്തിപ്പെടുത്തും.

പത്രൊസും യോഹന്നാനും ദേവാലയങ്കണത്തിൽ ആ മനുഷ്യനെ കണ്ടുമുട്ടിയപ്പോൾ, ക്രിസ്തുവിനെ പങ്കുവയ്ക്കുന്നതു എന്നേക്കും മികച്ച ദാനമാണെന്ന് അവർ മനസ്സിലാക്കി. “അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു” (വാ. 6). അന്ന് ആ മനുഷ്യനു രക്ഷയും സൗഖ്യവും ലഭിച്ചു. നഷ്ടപ്പെട്ടവരെ തന്നിലേക്ക് ആകർഷിക്കാൻ ദൈവം നമ്മെ ഉപയോഗിക്കുന്നതു തുടരുന്നു.

ഈ ക്രിസ്തുമസിനു നൽകാൻ അനുയോജ്യമായ ഉപഹാരങ്ങൾക്കായി തിരയുമ്പോൾ, യഥാർത്ഥ ഉപഹാരം യേശുവിനെ അറിയുന്നതും അവൻ വാഗ്ദാനം ചെയ്യുന്ന നിത്യരക്ഷയുടെ ദാനവുമാണെന്ന് ഓർക്കുക. വ്യക്തികളെ രക്ഷകനിലേക്കു നയിക്കാൻ ദൈവത്താൽ ഉപയോഗിക്കപ്പെടാൻ നമുക്കു തുടർന്നും പരിശ്രമിക്കാം.

ഭാരം ലഘൂകരിക്കുക

ആ ദിവസം ഹോസ്പിറ്റലിൽ തിരക്കുപിടിച്ചതായിരുന്നു. പത്തൊൻപതു വയസ്സുകാരനായ സമർത്ഥനായ ഒരു ചെറുപ്പക്കാരനെ ബാധിച്ച അസുഖത്തെക്കുറിച്ച് അപ്പോഴും ഉത്തരം ലഭിച്ചില്ല. ഭവനത്തിലെത്തിയ കുടുംബത്തിനു നിരാശ തോന്നി. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മുൻവശത്ത് യെശയ്യാവ് 43:2 എന്നു അച്ചടിച്ച, മനോഹരമായി അലങ്കരിച്ച ഒരു പെട്ടി അവരുടെ വാതിൽപ്പടിയിൽ ഇരുപ്പുണ്ടായിരുന്നു. സുഹൃത്തുക്കൾ കൈകൊണ്ട് എഴുതിയ ധൈര്യം പകരുന്ന വിവിധങ്ങളായ വേദപുസ്തക വാക്യങ്ങളായിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്. തിരുവെഴുത്തുകളാലും കുടുംബാംഗങ്ങളുടെ സുഹൃത്തുക്കളുടെ കരുതലുള്ള പ്രവർത്തിയാലും ധൈര്യപ്പെട്ടുകൊണ്ടു അടുത്ത കുറച്ചു മണിക്കൂറുകൾ അവർ ചിലവഴിച്ചു.

കഠിനമായ സമയങ്ങളിലൂടെയോ കുടുംബപരമായ വെല്ലുവിളികളിലൂടെയോ കടന്നുപോകുന്ന വ്യക്തികളെ സംബന്ധിച്ചു ഹൃദയംഗമമായ ഒരു ഉത്തേജനം എല്ലായ്പ്പോഴും ആവശ്യമാണ്. തിരുവെഴുത്തുകൾക്ക്—ഒരു വലിയ ഭാഗത്തിനോ അല്ലെങ്കിൽ ഒരു വാക്യത്തിനോ—നിങ്ങൾക്കോ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ ധൈര്യം പകരാൻ കഴിയും. വ്യക്തിഗതമായോ സമൂഹമായോ സ്വീകരിക്കാവുന്ന ചെറിയ ചെറിയ ധൈര്യപ്പെടുത്തലുകൾ നിറഞ്ഞതാണ് യെശയ്യാവു 43. തിരഞ്ഞെടുക്കപ്പെട്ട ചില ആലോചനകൾ പരിഗണിക്കാം: ദൈവം “നിങ്ങളെ സൃഷ്ടിച്ചു,” “നിങ്ങളെ നിർമ്മിച്ചു,” “നിങ്ങളെ വീണ്ടെടുത്തു”, നിങ്ങളെ  “പേർ ചൊല്ലി” വിളിച്ചു (വാ. 1). ദൈവം “നിന്നോടുകൂടി ഇരിക്കും” (വാ. 2), അവൻ “യിസ്രായേലിന്റെ പരിശുദ്ധനും” നമ്മുടെ “രക്ഷകനും” (വാ. 3) ആകുന്നു.

ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിങ്ങൾ പരിഗണിക്കുന്ന വേളയിൽ, അവ നിങ്ങൾക്കു ധൈര്യം പകരുമാറാക്കട്ടെ. നിങ്ങൾക്ക് ആവശ്യമുള്ളത് അവൻ നൽകുന്നതിനാൽ മറ്റൊരാൾക്കു ധൈര്യം പകരാൻ നിങ്ങൾക്കു കഴിയും. വാക്യങ്ങൾ നിറച്ച പെട്ടി അധികം ചിലവുള്ള ഒന്നല്ലെങ്കിലും അതിന്റെ സ്വാധീനം വിലമതിക്കാൻ കഴിയാത്തതായിരുന്നു. അഞ്ചു വർഷത്തിനു ശേഷവും, ആ വേദവാക്യ കാർഡുകളിൽ ചിലത് ഇപ്പോഴും കുടുംബത്തിന്റെ പ്രിയപ്പെട്ടതാണ്.

ഫാസ്റ്റ്-ഫുഡ് പ്രോത്സാഹനം

മധ്യേഷ്യയിൽ ഒരുമിച്ച് വളർന്ന ബഹീറും മെദറ്റും ഉറ്റസുഹൃത്തുക്കളായിരുന്നു. എന്നാൽ ബഹീർ യേശുവിൽ വിശ്വസിക്കാൻ ആരംഭിച്ചതോടെ എല്ലാം മാറിമറിഞ്ഞു. ഇതേപ്പറ്റി ഗവൺമെന്റ്‌ അധികാരികളെ മെദറ്റ് അറിയിച്ചതോട, ബഹീർ കഠിനമായ പീഡനം സഹിക്കേണ്ടിവന്നു. “ഈ വായ് ഇനി ഒരിക്കലും യേശുവിന്റെ നാമം പറയില്ല” എന്ന് കാവൽക്കാരൻ അലറി. ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നതു നിങ്ങൾക്കു തടയാൻ കഴിഞ്ഞെക്കാം. പക്ഷേ, “അവൻ എന്റെ ഹൃദയത്തിൽ ചെയ്തതിനെ മാറ്റാൻ” അവർക്ക് ഒരിക്കലും കഴിയില്ല എന്നു  ഒരുപാടു രക്തം ചൊരിയേണ്ടിവന്നെങ്കിലും ബഹീറിന് പറയാൻ കഴിഞ്ഞു. 

ആ വാക്കുകൾ മെദറ്റിന്റെ മനസ്സിൽ കിടന്നു. ഏതാനും മാസങ്ങൾക്കുശേഷം, അസുഖവും നഷ്ടവും അനുഭവിച്ച മെദറ്റ്, ജയിൽ മോചിതനായ ബഹീറിനെ തേടി യാത്രയായി. തന്റെ അഹന്തയിൽ നിന്നു തിരിഞ്ഞ്, തനിക്കും യേശുവിനെ പരിചയപ്പെടുത്തി തരാൻ അവൻ തന്റെ സുഹൃത്തിനോട് അപേക്ഷിച്ചു.  

പെന്തെക്കൊസ്തു പെരുന്നാളിൽ പത്രൊസിനു ചുറ്റും കൂടിയിരുന്നവർ ദൈവകൃപ ചൊരിയുന്നതു കാണുകയും  ക്രിസ്തുവിനെക്കുറിച്ചുള്ള പത്രൊസിന്റെ സാക്ഷ്യം കേൾക്കുകയും ചെയ്തതു മൂലം “ഹൃദയത്തിൽ കുത്തുകൊണ്ടു” (പ്രവൃത്തികൾ 2:37) പ്രവർത്തിച്ചതുപോലെ പരിശുദ്ധാത്മ പ്രേരണയിൽ മെദറ്റും പ്രവർത്തിച്ചു. മാനസാന്തരപ്പെട്ടു യേശുവിന്റെ നാമത്തിൽ സ്നാനം ഏൽക്കാൻ പത്രൊസ് ജനത്തെ ആഹ്വാനം ചെയ്തു. മൂവായിരത്തോളം പേർ അന്നു സ്നാനം ഏറ്റു. അവർ തങ്ങളുടെ പഴയ ജീവിതരീതികൾ ഉപേക്ഷിച്ചതുപോലെ, മെദറ്റും അനുതപിച്ചു രക്ഷകനെ അനുഗമിച്ചു.

അവനിൽ വിശ്വസിക്കുന്ന ഏവർക്കും യേശുവിലുള്ള പുതുജീവന്റെ ദാനം ലഭ്യമാണ്. എന്തുതന്നെ നാം ചെയ്തിരുന്നാലും, അവനിൽ ആശ്രയിക്കുമ്പോൾ പാപമോചനം നമുക്ക് ആസ്വദിക്കാനാകും.

ദൈവത്തിന്റെ ഉറപ്പായ പിന്തുടരൽ

ഒരു സ്വകാര്യ വാഹന ഡ്രൈവർ എന്ന നിലയിൽ തന്റെ ജോലി നൽകുന്ന സ്വാതന്ത്ര്യവും വഴക്കവും സ്റ്റാൻലിക്ക്‌ ഇഷ്ടമായിരുന്നു. അതിന്റെ പല ഗുണങ്ങളിലൊന്നായിരുന്നു, തനിക്കു എപ്പോൾ വേണമെങ്കിലും ജോലി ആരംഭിക്കാനും നിർത്താനും കഴിയും എന്നതു. കൂടാതെ, തന്റെ സമയത്തിനും പോക്കുവരവുകൾക്കും ആരോടും കണക്കു പറയേണ്ടതുമില്ലായിരുന്നു. എന്നിട്ടും, വിരോധാഭാസമായി, അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമെന്ന് അദ്ദേഹം പറയുന്നു.

“ഈ ജോലിയിൽ, വിവാഹേതര ബന്ധം ആരംഭിക്കുക വളരെ എളുപ്പമാണ്,” അദ്ദേഹം തുറന്നു സമ്മതിച്ചു. “എല്ലാത്തരം യാത്രക്കാരെയും ഞാൻ എടുക്കാറുണ്ട്, എന്നിട്ടും ഓരോ ദിവസവും ഞാൻ എവിടെയാണെന്ന് എന്റെ ഭാര്യ ഉൾപ്പെടെ ആർക്കും അറിയില്ല.” ചെറുത്തുനിൽക്കാൻ എളുപ്പമുള്ള ഒരു പ്രലോഭനമല്ല അത്. തന്റെ സഹപ്രവർത്തകരിൽ പലരും അതിൽ അകപ്പെട്ടുപ്പോയി, അദ്ദേഹം വിശദീകരിച്ചു. “ദൈവം എന്തു വിചാരിക്കും, എന്റെ ഭാര്യയ്ക്ക്‌ എന്തു തോന്നും എന്നതിനെക്കുറിച്ചുള്ള ആലോചനയാണ് എന്നെ അതിൽനിന്നു തടയുന്നത്,” അദ്ദേഹം പറഞ്ഞു. 

നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ച നമ്മുടെ ദൈവത്തിനു നമ്മുടെ ബലഹീനതകളും ആഗ്രഹങ്ങളും നാം എത്ര എളുപ്പത്തിൽ പരീക്ഷിക്കപ്പെടുന്നുവെന്നും അറിയാം. എന്നാൽ 1 കൊരിന്ത്യർ 10:11-13 നമ്മെ ഓർമ്മപ്പെടുത്തുന്നതുപോലെ, നമുക്ക് അവനോടു സഹായം അപേക്ഷിക്കാം. “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ,” പൗലൊസ് പറയുന്നു. “നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” (വാ. 13). അനന്തരഫലങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ഭയം, കുറ്റബോധമുള്ള മനസ്സാക്ഷി, തിരുവെഴുത്തിനെക്കുറിച്ചുള്ള ഓർമ്മ, സമയോചിതമായ ശ്രദ്ധ തിരിയൽ അങ്ങനെ മറ്റെന്തെങ്കിലും ആകാം ആ “പോക്കുവഴി”. നാം ബലത്തിനായി ദൈവത്തോട് അപേക്ഷിക്കുമ്പോൾ, നമ്മെ പരീക്ഷിക്കുന്ന കാര്യങ്ങളിൽ നിന്ന് പരിശുദ്ധാത്മാവു നമ്മുടെ കണ്ണുകളെ തിരിച്ചുകളഞ്ഞ്, നമുക്കു നൽകിയിരിക്കുന്ന പോക്കുവഴിയിലേക്കു നോക്കാൻ അവൻ നമ്മെ സഹായിക്കുന്നു.