നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആനി സീറ്റാസ്

ഇപ്പോള്‍ തുടങ്ങുക

2017 ഫെബ്രുവരി അവസാനം എന്റെ മൂത്ത സഹോദരിക്ക് നടത്തിയ ബയോപ്‌സിയില്‍ കാന്‍സര്‍ ആണെന്ന് വെളിപ്പെട്ട ശേഷം ഞാന്‍ സ്നേഹിതയോട് പറഞ്ഞു, 'എനിക്ക് കരോളിനോടൊപ്പം കഴിയുന്നിടത്തോളം സമയം ചിലവഴിക്കണം - ഇപ്പോള്‍ മുതല്‍.' എന്റെ വികാരങ്ങള്‍ വാര്‍ത്തയോടുള്ള അമിത പ്രതികരണമാണെന്നു ചിലര്‍ പറഞ്ഞു. എന്നാല്‍ പത്തു മാസത്തിനുള്ളില്‍ അവള്‍ മരിച്ചു. അവളോടൊപ്പം ഞാന്‍ മണിക്കൂറുകള്‍ ചിലവഴിച്ചെങ്കിലും നാം ഒരുവനെ സ്‌നേഹിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങള്‍ക്ക് മതിയാംവണ്ണം സ്നേഹിക്കുന്നതിന് ഒരിക്കലും ആവശ്യത്തിനു സമയം കിട്ടുകയില്ല.

അപ്പൊസ്തലനായ പത്രൊസ് ആദിമ സഭയിലെ ക്രിസ്തുവിശ്വാസികളെ 'തമ്മില്‍ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിന്‍' (1…

നമുക്കു ശാന്തമാകാന്‍ കഴിയുമോ?

താന്‍ ഒത്തിരി വേദന അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് ഡാര്‍നെല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ ഓഫീസിലേക്കു പ്രവേശിച്ചു. തെറാപ്പിസ്റ്റ് അവന്റെ കൈ വലിക്കുകയും നീട്ടുകയും, അപകടത്തിന് ശേഷം മാസങ്ങളോളം സ്ഥാനം തെറ്റിയിരുന്ന കൈ ശരിയായ സ്ഥാനത്ത് പിടിച്ചിടുകയും ചെയ്തു. ചില നിമിഷങ്ങള്‍ കൈ അസ്വസ്ഥജനകമായ നിലയില്‍ പിടിച്ചശേഷം അവള്‍ മൃദുവായി പറഞ്ഞു, 'ശരി, ഇനി റിലാക്സ് ചെയ്യാം.'' ''തെറാപ്പിയുടെ സമയത്ത് കുറഞ്ഞപക്ഷം, അമ്പതു പ്രാവശ്യമെങ്കിലും 'ശരി, ഇനി റിലാക്സ് ചെയ്യാം' എന്ന് അവള്‍ പറഞ്ഞു' ഡാര്‍നെല്‍ പിന്നീട് പറഞ്ഞു.

ഈ വാക്കുകളെക്കുറിച്ചു ചിന്തിച്ചപ്പോള്‍, അവയെ തന്റെ ജീവിതത്തിന്റെ ഇതര കാര്യങ്ങളിലും പ്രായോഗികമാക്കാന്‍ കഴിയും എന്നു ഡാര്‍നെല്‍ മനസ്സിലാക്കി. ആകുലപ്പെടുന്നതിന് പകരം ദൈവത്തിന്റെ നന്മയിലും വിശ്വസ്തതയിലും തനിക്കു വിശ്രമിക്കാന്‍ കഴിയും.

യേശു തന്റെ മരണത്തോടു സമീപിച്ചപ്പോള്‍, ഇക്കാര്യം തന്റെ ശിഷ്യന്മാര്‍ പഠിക്കണമെന്ന് യേശു അറിഞ്ഞു. താമസിയാതെ അവര്‍ പീഡനത്തിന്റെയും യാതനകളുടെയും അവസരത്തെ നേരിടും. അവരെ ധൈര്യപ്പെടുത്തുന്നതിനായി, അവരോടുകൂടെ വസിക്കേണ്ടതിനും താന്‍ അവരെ പഠിപ്പിച്ച കാര്യങ്ങള്‍ അവര്‍ ഓര്‍മ്മിപ്പിക്കേണ്ടതിനുമായി പരിശുദ്ധാത്മാവിനെ അയച്ചുതരും എന്നവന്‍ പറഞ്ഞു (യോഹന്നാന്‍ 14:26). കൂടാതെ അവന്‍ പറഞ്ഞു, 'സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു;
... നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്' (വാ. 27).

ദൈനം ദിന ജീവിതത്തില്‍ നമ്മെ വരിഞ്ഞു മുറുക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ദൈവത്തിന്റെ ആത്മാവ് നമ്മില്‍ വസിക്കുന്നു എന്നും അവന്‍ തന്റെ സമാധാനം നമുക്ക് വാഗ്ദാനം ചെയ്യുന്നു എന്നും നമ്മെത്തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തില്‍ വളരുവാന്‍ നമുക്ക് കഴിയും. അവന്റെ ശക്തി നാം ആര്‍ജ്ജിക്കുമ്പോള്‍ 'ശരി, ഇനി നിനക്ക് ശാന്തമാകാം' എന്ന തെറാപ്പിസ്റ്റിന്റെ വാക്കുകളില്‍ അവന്‍ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിയും.

എനിക്ക് കാണുവാൻ സാധിക്കുന്നതെല്ലാം

ശിശിരകാലത്തിലെ തണുത്തുറഞ്ഞ ഒരു പ്രഭാതത്തിൽ തടാകത്തിനരികിലുള്ള മഞ്ഞുകൊണ്ടു മൂടപ്പെട്ട മനോഹരമായ ലൈറ്റ് ഹൌസിനെ നോക്കി ക്രിസ്റ്റ നിന്നു. ചിത്രമെടുക്കുന്നതിന് അവൾ തന്‍റെ ഫോൺ പുറത്തെടുക്കവേ, അവളുടെ കണ്ണടയിൽ മഞ്ഞു വന്നു മൂടി. അവൾക്ക് ഒന്നും കാണുവാൻ കഴിയാതിരുന്നതിനാൽ തന്‍റെ ക്യാമറ ലൈറ്റ് ഹൌസിലേക്ക് ലക്ഷ്യം വച്ച്, വ്യത്യസ്ത കോണുകളിൽ നിന്ന് മൂന്ന് ചിത്രങ്ങൾ എടുക്കുവാൻ അവൾ തീരുമാനിച്ചു. എന്നാൽ, പിന്നീട് ആ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, ക്യാമറ തന്‍റെ തന്നെ ചിത്രങ്ങൾ എടുക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരുന്നതെന്ന് അവൾക്ക് മനസ്സിലായി. അവൾ ചിരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു, “എന്‍റെ ശ്രദ്ധ എന്നിൽ, എന്നിൽ, എന്നിൽ തന്നെയായിരുന്നു. ഞാൻ കണ്ടത് എന്നെ മാത്രമായിരുന്നു.” ക്രിസ്റ്റ എടുത്ത ചിത്രങ്ങൾ എന്നെ സമാനമായ പിഴവുകളെക്കുറിച്ച് ചിന്തിപ്പിച്ചു: ദൈവീക പദ്ധതിയുടെ ബൃഹത്തായ ചിത്രത്തിന്‍റെ കാഴ്ച്ച നഷ്ടപ്പെടുമ്പോൾ നാം വളരെയധികം സ്വകേന്ദ്രീകൃതരായിത്തീരും.

 തന്‍റെ ശ്രദ്ധ തന്നിലേക്കു തന്നെ ആയിരിക്കില്ല എന്ന് യേശുവിന്‍റെ ബന്ധുവായ യോഹന്നാൻ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ദൈവപുത്രനായ യേശുവിനെ മറ്റുള്ളവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നതാണ് തന്‍റെ കാഴ്ചപ്പാടും വിളിയും എന്ന് അവൻ ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. യേശു തന്‍റേയും തന്‍റെ അനുയായികളുടേയും അടുക്കൽ വരുന്നത് കണ്ട് യോഹന്നാൻ ഇപ്രകാരം പറഞ്ഞു “ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്!” (യോഹന്നാൻ 1:29). അവൻ പിന്നെയും, “അവൻ വെളിപ്പെടേണ്ടതിന് ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു”  (വാക്യം 31) എന്നു പറഞ്ഞു. പിന്നീട് യേശുവിന് ശിഷ്യൻമാർ വർദ്ധിക്കുന്നു എന്ന് യോഹന്നാന്‍റെ ശിഷ്യൻമാർ അറിയിച്ചപ്പോൾ അവൻ: “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു:…അവൻ വളരേണം, ഞാനോ കുറയേണം”,  എന്ന് പറഞ്ഞു (യോഹന്നാൻ 3:28-30).

 നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു യേശുവും, യേശുവിനെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുക എന്നതും ആയിരിക്കട്ടെ.

എപ്രകാരമുള്ള രക്ഷിതാവാണ് താൻ?

കഴിഞ്ഞ വർഷം, ഞാനും എന്റെ സ്നേഹിതന്മാരും അർബുദവുമായി മല്ലടിയ്ക്കുന്ന മൂന്നു സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിച്ചു. ഞങ്ങൾക്കറിയാമായിരുന്നു ദൈവത്തിന് അവരെ സൌഖ്യമാക്കുവാനുള്ള ശക്തിയുണ്ടെന്നും ഞങ്ങൾ തന്നോട് അങ്ങനെ ചെയ്യുവാൻ ദിവസേന യാചിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കാലങ്ങളിൽ താൻ ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് താൻ വീണ്ടും അങ്ങനെ ചെയ്യുമെന്നു വിശ്വസിയ്ക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും പോരാട്ടങ്ങളിൽ സൌഖ്യം യഥാർത്ഥമായി സംഭവിയ്ക്കുന്ന ദിവസങ്ങലുണ്ടായിരിക്കുകയും ഞങ്ങൾ അതിൽ സന്തോഷിയ്ക്കയും ചെയ്തു. എന്നാൽ അവരെല്ലാവരും മരിച്ചുപോയി. ചിലർ പറഞ്ഞു അത് അവരുടെ “ആത്യന്തിക സൌഖ്യമായിരുന്നുയെന്നു "ഒരു രീതിയിൽ അങ്ങനെയാകുന്നു താനും. എന്നിരുന്നാലും വിരഹം ഞങ്ങളെ ആഴത്തിൽ മുറിവേല്പിച്ചു. അവരെയെല്ലാം താൻ സൌഖ്യമാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു —ഇവിടെയും ഇപ്പോഴും—ഞങ്ങൾക്ക് മനസിലകാത്ത കാരണങ്ങളാൽ ഒരു അത്ഭുതവും സംഭവിച്ചില്ല.

 ചിലർ യേശുവിനെ അനുഗമിച്ചത് താൻ പ്രവൃത്തിച്ച അത്ഭുതങ്ങൾ കാണുവാനും, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാനുമായിരുന്നു (യോഹന്നാൻ 6:2, 26). ചിലർ കേവലം തന്നെ തച്ചന്റെ മകനായി കാണുകയും (മത്തായി 13:55–58), മറ്റുചിലർ തങ്ങളുടെ രാഷ്ട്രീയ നേതാവായും പ്രതീക്ഷിച്ചു (ലൂക്കൊസ് 19:37–38). ചിലർ തന്നെ വലിയ ഗുരുവായി കരുതി (മത്തായി 7:28-29). മറ്റു ചിലർ തന്റെ പഠിപ്പിക്കൽ മനസ്സിലാക്കാൻ പ്രയാസമായതുകൊണ്ട് തന്നെ വിട്ടുപോയി (യോഹന്നാൻ 6:66).

 ഇന്നും യേശു നാം തന്നിൽനിന്നും പ്രതീക്ഷിക്കുന്നതുപോലെ എല്ലായ്പ്പോഴും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. എങ്കിലും താൻ നാം സങ്കല്പിക്കുന്നതിലും ഉപരിയാകുന്നു. താൻ നിത്യജീവന്റെ ദാതാവാകുന്നു (വാക്യം 47–48). താൻ നല്ലവനും ജ്ഞാനിയും ആകുന്നു; താൻ സ്നേഹിക്കുകയും, ക്ഷമിക്കുകയും, ചേർന്നു വസിയ്ക്കുകയും, ആശ്വസിപ്പിക്കുയും ചെയ്യുന്നു. നമുക്ക് താൻ ആയിരിയ്ക്കുന്ന നിലയിൽ യേശുവിൽ വിശ്രമിയ്ക്കുകയും തന്നെ അനുഗമിയ്ക്കുകയും ചെയ്യാം.