കഴിഞ്ഞ വർഷം, ഞാനും എന്റെ സ്നേഹിതന്മാരും അർബുദവുമായി മല്ലടിയ്ക്കുന്ന മൂന്നു സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിച്ചു. ഞങ്ങൾക്കറിയാമായിരുന്നു ദൈവത്തിന് അവരെ സൌഖ്യമാക്കുവാനുള്ള ശക്തിയുണ്ടെന്നും ഞങ്ങൾ തന്നോട് അങ്ങനെ ചെയ്യുവാൻ ദിവസേന യാചിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കാലങ്ങളിൽ താൻ ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് താൻ വീണ്ടും അങ്ങനെ ചെയ്യുമെന്നു വിശ്വസിയ്ക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും പോരാട്ടങ്ങളിൽ സൌഖ്യം യഥാർത്ഥമായി സംഭവിയ്ക്കുന്ന ദിവസങ്ങലുണ്ടായിരിക്കുകയും ഞങ്ങൾ അതിൽ സന്തോഷിയ്ക്കയും ചെയ്തു. എന്നാൽ അവരെല്ലാവരും മരിച്ചുപോയി. ചിലർ പറഞ്ഞു അത് അവരുടെ “ആത്യന്തിക സൌഖ്യമായിരുന്നുയെന്നു “ഒരു രീതിയിൽ അങ്ങനെയാകുന്നു താനും. എന്നിരുന്നാലും വിരഹം ഞങ്ങളെ ആഴത്തിൽ മുറിവേല്പിച്ചു. അവരെയെല്ലാം താൻ സൌഖ്യമാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു —ഇവിടെയും ഇപ്പോഴും—ഞങ്ങൾക്ക് മനസിലകാത്ത കാരണങ്ങളാൽ ഒരു അത്ഭുതവും സംഭവിച്ചില്ല.

 ചിലർ യേശുവിനെ അനുഗമിച്ചത് താൻ പ്രവൃത്തിച്ച അത്ഭുതങ്ങൾ കാണുവാനും, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാനുമായിരുന്നു (യോഹന്നാൻ 6:2, 26). ചിലർ കേവലം തന്നെ തച്ചന്റെ മകനായി കാണുകയും (മത്തായി 13:55–58), മറ്റുചിലർ തങ്ങളുടെ രാഷ്ട്രീയ നേതാവായും പ്രതീക്ഷിച്ചു (ലൂക്കൊസ് 19:37–38). ചിലർ തന്നെ വലിയ ഗുരുവായി കരുതി (മത്തായി 7:28-29). മറ്റു ചിലർ തന്റെ പഠിപ്പിക്കൽ മനസ്സിലാക്കാൻ പ്രയാസമായതുകൊണ്ട് തന്നെ വിട്ടുപോയി (യോഹന്നാൻ 6:66).

 ഇന്നും യേശു നാം തന്നിൽനിന്നും പ്രതീക്ഷിക്കുന്നതുപോലെ എല്ലായ്പ്പോഴും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. എങ്കിലും താൻ നാം സങ്കല്പിക്കുന്നതിലും ഉപരിയാകുന്നു. താൻ നിത്യജീവന്റെ ദാതാവാകുന്നു (വാക്യം 47–48). താൻ നല്ലവനും ജ്ഞാനിയും ആകുന്നു; താൻ സ്നേഹിക്കുകയും, ക്ഷമിക്കുകയും, ചേർന്നു വസിയ്ക്കുകയും, ആശ്വസിപ്പിക്കുയും ചെയ്യുന്നു. നമുക്ക് താൻ ആയിരിയ്ക്കുന്ന നിലയിൽ യേശുവിൽ വിശ്രമിയ്ക്കുകയും തന്നെ അനുഗമിയ്ക്കുകയും ചെയ്യാം.