ഞങ്ങളുടെ സഭ കൂടിവന്നിരുന്നത് 1958-ൽ സംയോജിപ്പിക്കാനുള്ള അമേരിക്കൻ ഐക്യ നാടുകളിലെ ഒരു കോടതിവിധിയെ (മുമ്പ് യൂറോപ്യൻ വംശപരമ്പരയിൽപ്പെട്ട വിദ്യാർത്ഥികൾ മാത്രം പഠിച്ചിരുന്ന പള്ളിക്കൂടം ആഫ്രിക്കക്കാരായവരും – അമേരിയ്ക്കക്കാരുമായുള്ള വിദ്യാർത്ഥികൾ പഠിക്കണം എന്നുള്ളത്) അനുസരിക്കുന്നതിന് പകരം അടച്ചുപൂട്ടിയ, പഴയ ഒരു പ്രാഥമിക വിദ്യാലയത്തിലായിരുന്നു.  പിറ്റേ വർഷം, പള്ളിക്കുടം തുറക്കുകയും ഇപ്പോൾ നമ്മുടെ സഭാംഗമായ എൽവ, കറുത്തവരുടെ ലോകത്തു നിന്ന് വെളുത്തവരുടെ ലോകത്തിലേക്ക് കൂടിയേറിയ അനേക വിദ്യാർത്ഥികളിൽ ഒരുവൾ. അവൾ ഓർക്കുന്നു” ഞാൻ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന അദ്ധ്യാപകരുടെയിടയിൽനിന്നും, സുരക്ഷിതമായ എന്റെ സമൂഹത്തിൽനിന്നും എന്നെ കൊണ്ടുപോയി, കറുത്ത വർഗ്ഗക്കാരായ ഒരേയൊരു വിദ്യാർത്ഥി മാത്രമുള്ള സംഭ്രമിപ്പിക്കുന്ന പരിതഃസ്ഥിതിയുള്ള ക്ലാസ്സിൽ കൊണ്ടുചെന്നാക്കി.” എൽവ ക്ലേശിച്ചത് അവൾ ഒരു വ്യത്യസ്തയായിരുന്നതുകൊണ്ടാണ്, എന്നാൽ അവൾ ധൈര്യവും, വിശ്വാസവും ക്ഷമയുമുള്ളവളായി മാറി.

 അവളുടെ സാക്ഷ്യം അഗാധമായതാണ് എന്തുകൊണ്ടെന്നാൽ ഓരോ മനുഷ്യന്റെയും വർഗ്ഗമോ പൈതൃകമോ വ്യത്യാസമില്ലാതെ ദൈവത്താൽ സ്നേഹിയ്ക്കപ്പെടുന്നുവെന്ന സത്യത്തെ ത്യജിയ്ക്കുന്ന സമൂഹത്തിലെ ചിലരിൽ നിന്ന് എത്രമാത്രം തിന്മയാണ് താൻ അനുഭവിച്ചത്. ചില ആളുകൾ ജന്മനാൽ ദൈവത്താൽ സ്നേഹിക്കപ്പെടുമ്പോൾ മറ്റുള്ളവർ തിരസ്ക്കരിയ്ക്കപെടുന്നു എന്ന് വിശ്വസിച്ചുകൊണ്ട് പുരാതന സഭയിലെ ചില അംഗങ്ങളും ഇതേ സത്യത്തിന് വേണ്ടി ക്ലേശിപ്പിക്കപ്പെട്ടു. ദൈവീക ദർശനം പ്രാപിച്ചതിന് ശേഷം, എന്തുതന്നെ ആയിരുന്നാലും, പത്രോസ് തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഓരോരുത്തരെയും വിസ്മയിപ്പിയ്ക്കുന്ന വെളിപ്പാടിനാൽ അത്ഭുതപ്പെടുത്തിക്കൊണ്ട്: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു” (അപ്പൊ. പ്രവൃത്തി 10:34–35).

 ദൈവം ഓരോരുത്തരെയും സ്നേഹിപ്പാൻ തന്റെ കരങ്ങൾ വിശാലമായി തുറക്കുന്നു. നാമും തന്റെ ശക്തിയാൽ അങ്ങനെതന്നെ ചെയ്യാം.