നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആർതർ ജാക്സൻ

യേശുവിന്റെ അടുത്തേക്ക് ഓടുക

പാരീസിലേക്കുള്ള ഒരു യാത്രയിൽ, ബെന്നും സുഹൃത്തുക്കളും നഗരത്തിലെ പ്രശസ്തമായ മ്യൂസിയങ്ങളിൽ ഒന്നു സന്ദർശിച്ചു. ബെൻ കലാ വിദ്യാർത്ഥിയായിരുന്നില്ലെങ്കിലും, യൂജിൻ ബർണാൻഡ് രചിച്ച, ഉയിർപ്പിൻ പ്രഭാതത്തിൽ ശിഷ്യന്മാരായ പത്രൊസും യോഹന്നാനും യേശുവിന്റെ കല്ലറയിലേക്ക് ഓടുന്നു എന്ന പെയിന്റിംഗ് കണ്ടപ്പോൾ അവൻ ആരാധനയോടെ അതു നോക്കി നിന്നുപോയി. പത്രൊസിന്റെയും യോഹന്നാന്റെയും മുഖത്തെ ഭാവങ്ങളും അവരുടെ കൈകളുടെ സ്ഥാനവും വാക്കുകളില്ലാതെ ധാരാളം സംസാരിക്കുന്നുണ്ടചായിരുന്നു. അവരുടെ സ്ഥാനത്തു നിന്നുകൊണ്ട് അവരുടെ ശക്തിമായ വികാരങ്ങൾ പങ്കിടാനും അവർ കാഴ്ചക്കാരെ ക്ഷണിക്കുകയായിരുന്നു.

യോഹന്നാൻ 20:1-10 അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, ഇരുവരും യേശുവിന്റെ ശൂന്യമായ കല്ലറയുടെ ദിശയിലേക്ക് ഓടുന്നതായി ചിത്രീകരിക്കുന്നു (വാ. 4). സംഘർഷഭരിതരായ രണ്ട് ശിഷ്യന്മാരുടെ വൈകാരിക തീവ്രതയാണ് മാസ്റ്റർപീസ് പകർത്തുന്നത്. ആ ഘട്ടത്തിൽ അവരുടെത് പൂർണ്ണമായി വികസിതമായ വിശ്വാസം ആയിരുന്നില്ലെങ്കിലും, അവർ ശരിയായ ദിശയിൽ ഓടുകയായിരുന്നു, ഒടുവിൽ ഉയിർത്തെഴുന്നേറ്റ യേശു അവർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി (വാ. 19-29). അവരുടെ അന്വേഷണം നൂറ്റാണ്ടുകളായി യേശുവിനെ അന്വേഷിക്കുന്നവരുടേതിന് വിപരീതമായിരുന്നില്ല. ശൂന്യമായ ഒരു കല്ലരയുടെ അനുഭവത്തിൽനിന്നോ ഉജ്ജ്വലമായ ഒരു കലാസൃഷ്ടിയുടെ പരിസരത്തുനിന്നോ നാം നീക്കം ചെയ്യപ്പെട്ടേക്കാമെങ്കിലും, സുവാർത്ത നമുക്ക് വ്യക്തമായി കാണാൻ കഴിയും. സംശയങ്ങൾ, ചോദ്യങ്ങൾ, അനിശ്ചിതത്വങ്ങൾ എന്നിവയിൽപ്പോലും യേശുവിന്റെയും അവന്റെ സ്‌നേഹത്തിന്റെയും ദിശയിൽ പ്രത്യാശിക്കാനും അന്വേഷിക്കാനും ഓടാനും തിരുവെഴുത്ത് നമ്മെ നിർബന്ധിക്കുന്നു. നാളെ, ഈസ്റ്റർ ആഘോഷിക്കുമ്പോൾ, യേശുവിന്റെ വാക്കുകൾ നമുക്ക് ഓർക്കാം: "നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും" (യിരെമ്യാവ് 29:13).

കഠിനമായി അമർത്തിയാൽ

നിരവധി റോഡുകൾ കടന്നുപോകുന്ന ഒരു തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ അവൾ എത്രമാത്രം ഭയപ്പെട്ടുവെന്ന് ഒരു സുഹൃത്ത് വർഷങ്ങൾക്കുമുമ്പ് എന്നോട് പറഞ്ഞു. “ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല; തെരുവ് മുറിച്ചുകടക്കാൻ എന്നെ പഠിപ്പിച്ച നിയമങ്ങൾ ഒന്നും ഫലപ്രദമായി തോന്നിയില്ല. ഞാൻ വളരെ ഭയപ്പെട്ടിരുന്നു, ഞാൻ ഒരു  മൂലയിൽ നിൽക്കുകയും, ഒരു ബസ്സ്  വരുമ്പോൾ തെരുവിന്റെ മറുവശത്തേക്ക് പോകുവാൻ എന്നെ അനുവദിക്കുമോ എന്ന് ബസ് ഡ്രൈവറോട് ചോദിക്കുകയും ചെയ്യും. കാൽനടയായും പിന്നീട് ഒരു ഡ്രൈവറായും വിജയകരമായി ഞാൻ ഈ കവല മറികടക്കാൻ പഠിക്കുവാൻ ഒരുപാട് സമയമെടുക്കും.” 

അപകടകരമായ ട്രാഫിക് ജങ്ഷനുകൾ എത്ര സങ്കീർണമായാലും, ജീവിതത്തിന്റെ സങ്കീർണതകൾ മറികടക്കുന്നത് അതിൽ കൂടുതൽ ഭയാനകമായിരിക്കും. സങ്കീർത്തനം 118-ലെ പ്രത്യേക സാഹചര്യം നമുക്ക് അറിവില്ലെങ്കിലും, അത് ബുദ്ധിമുട്ടേറിയതും പ്രാർഥന ആവശ്യമുള്ളതും ആണെന്ന് നമുക്കറിയാം: "ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു" (വാക്യം 5), സങ്കീർത്തനക്കാരൻ ആക്രോശിച്ചു. ദൈവത്തിലുള്ള അവന്റെ വിശ്വാസം അനിഷേധ്യമായിരുന്നു: “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല. . . . എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ട് " (വാ. 6-7).

ജോലിയോ സ്‌കൂളോ പാർപ്പിടമോ മാറേണ്ടിവരുമ്പോൾ ഭയപ്പെടുന്നത് അസാധാരണമല്ല. ആരോഗ്യം ക്ഷയിക്കുമ്പോഴോ ബന്ധങ്ങൾ അകലുമ്പോഴോ പണം അപ്രത്യക്ഷമാകുമ്പോഴോ ഉത്കണ്ഠകൾ ഉണ്ടാകുന്നു. എന്നാൽ ഈ വെല്ലുവിളികളെ ദൈവം ഉപേക്ഷിച്ചതായി വ്യാഖ്യാനിക്കേണ്ടതില്ല. കഠിനമായി ഞെരുക്കപ്പെടുമ്പോൾ, പ്രാർത്ഥനാപൂർവ്വം അവന്റെ സന്നിധിയിൽ മുട്ടുകുത്തുന്നത് നമുക്ക് തുടരാം.

കരുണ നിങ്ങൾക്കും എനിക്കും

കോവിഡ് -19 മഹാമാരിയുടെ അനന്തരഫലങ്ങളിലൊന്ന് യാത്രാകപ്പലുകളെ തുറമുഖത്തിൽ പ്രവേശിപ്പിച്ചതും യാത്രക്കാരുടെ സംസർഗ്ഗം ഒഴിവാക്കിയതുമാണ്. ചില വിനോദസഞ്ചാരികളുടെ അഭിമുഖങ്ങൾ ഉൾപ്പെടുന്ന ഒരു ലേഖനം വാൾസ്ട്രീറ്റ് ജേർണൽ അവതരിപ്പിച്ചു. ക്വാറന്റൈനിൽ കഴിയുന്നത് സംഭാഷണങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതെങ്ങനെയെന്ന് അഭിപ്രായ വേളയിൽ ഒരു യാത്രക്കാരൻ, മികച്ച ഓർമ്മശക്തിയുള്ള തന്റെ പങ്കാളി അദ്ദേഹം ചെയ്‌തിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ലെന്നു മനസ്സിലാക്കിയെന്നു തമാശയോടെ പറഞ്ഞു. 

ഇതുപോലുള്ള വ്യാഖ്യാനങ്ങൾ നമ്മെ പുഞ്ചിരിപ്പിക്കുകയും നമ്മുടെ മാനുഷികതയെ ഓർമ്മിപ്പിക്കുകയും നമ്മൾ വിടേണ്ട കാര്യങ്ങളിൽ കൂടുതൽ മുറുകെ പിടിക്കാൻ സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തേക്കാം. എന്നിട്ടും നമ്മെ വേദനിപ്പിക്കുന്നവരോട് ദയയോടെ പെരുമാറാൻ നമ്മെ സഹായിക്കുന്നത് എന്താണ്? സങ്കീർത്തനം 103:8-12 പോലുള്ള ഭാഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, മഹത്തവനായ നമ്മുടെ ദൈവത്തിൻറെ കൃപാ കടാക്ഷം.

8-10 വരെയുള്ള വാക്യങ്ങളുടെ സന്ദേശത്തിന്റെ വ്യാഖ്യാനം ശ്രദ്ധേയമാണ്: "യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.” നാം പ്രാർത്ഥനാപൂർവ്വം തിരുവെഴുത്തുകൾ വായിക്കുമ്പോൾ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കുന്നത് പാപത്തെക്കുറിച്ചു ഒരു വീണ്ടു വിചാരമുണ്ടാവാൻ നമ്മെ സഹായിക്കും. കൃപയും കരുണയും ക്ഷമയും ഓർക്കാതെ നമ്മൾ ദോഷം ചെയ്യാൻ നിരൂപിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കും.

അനുഗൃഹീത മാനസാന്തരം

“BROKE’’ ഗ്രേഡിയുടെ തെരുവിന്റെ പേര് അതായിരുന്നു, ആ അഞ്ച് അക്ഷരങ്ങൾ അഭിമാനത്തോടെ അയാൾ തന്റെ ലൈസൻസ് പ്ലേറ്റുകളിൽ പതിച്ചു. അത് ആത്മീയ അർത്ഥത്തിൽ ആയിരുന്നില്ലെങ്കിലും, മധ്യവയസ്‌കനായ ചൂതാട്ടക്കാരനും വ്യഭിചാരിയും വഞ്ചകനും ആയ മധ്യവയ്ക്കന് ആ ഇരട്ടപ്പേര് തികച്ചും അനുയോജ്യമായിരുന്നു. അയാൾ തകർന്നവനും ദരിദ്രനും ദൈവത്തിൽ നിന്ന് അകന്നവനുമായിരുന്നു. എന്നിരുന്നാലും, ഒരു വൈകുന്നേരം ഒരു ഹോട്ടൽ മുറിയിൽവെച്ച് ദൈവാത്മാവിനാൽ പാപബോധം ഉണ്ടായപ്പോൾ എല്ലാം മാറി. “ഞാൻ രക്ഷപ്പെട്ടുവെന്ന് തോന്നുന്നു!’’ അയാൾ ഭാര്യയോട് പറഞ്ഞു.  അന്നു വൈകുന്നേരം, തന്നോടൊപ്പം ശവക്കുഴിയിലേക്കു കൊണ്ടുപോകുമെന്ന് കരുതിയിരുന്ന പാപങ്ങളെ അയാൾ ഏറ്റു പറയുകയും പാപമോചനത്തിനായി യേശുവിന്റെ അടുക്കൽ വരികയും ചെയ്തു. നാൽപ്പതിലപ്പുറം താൻ ജീവിക്കുകയില്ലെന്നു കരുതിയ ആ മനുഷ്യൻ പിന്നീടുള്ള മുപ്പതു വർഷക്കാലം, യേശുവിലൂടെ രൂപാന്തരം വന്ന വിശ്വാസിയായി ദൈവത്തെ സേവിച്ചു. അയാളുടെ ലൈസൻസ് പ്ലേറ്റുകളും മാറി  “BROKE’’ നു പകരം “REPENT’’ സ്ഥാനം പിടിച്ചു.

മാനസാന്തരപ്പെടുക. അതാണ് ഗ്രേഡി ചെയ്തത്, അതിനാണ് ഹോശേയാ 14:1-2 ൽ ദൈവം യിസ്രായേലിനെ ആഹ്വാനം ചെയ്യുന്നത്. “യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; ... നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ... എന്നു പറവിൻ.’’ വലുതോ ചെറുതോ, കുറച്ചോ അധികമോ, ആയ നമ്മുടെ പാപങ്ങൾ നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നു. എന്നാൽ പാപത്തിൽ നിന്ന് ദൈവത്തിലേക്ക് തിരിയുന്നതിലൂടെയും യേശുവിന്റെ മരണത്തിലൂടെ അവൻ കൃപയോടെ നൽകിയ പാപമോചനം സ്വീകരിക്കുന്നതിലൂടെയും വിടവ് നികത്താനാകും. നിങ്ങൾ പോരാട്ടേ നേരിടുന്ന ഒരു ക്രിസ്തു വിശ്വാസിയായാലും അല്ലെങ്കിൽ ഗ്രേഡിയുടെ ജീവിതം പോലെയുള്ള ജീവിതം നയിക്കുന്ന ഒരാളായാലും, നിങ്ങളുടെ പാപക്ഷമ ഒരു പ്രാർത്ഥനയുെട മാത്രം അകലത്തിലാണ്.

പെരുവെള്ളത്തിൽ നിന്ന് രക്ഷ

2015 ഡിസംബറിലെ മഹാദുരന്തമായ പേമാരിയിൽ ചെന്നെയിൽ 24 മണിക്കൂറിൽ 494 മില്ലീമീറ്റർ മഴ പെയ്തു. മഴയ്ക്ക് പുറമെ ചില അണക്കെട്ടുകളും തുറന്നത് പ്രളയ ദുരന്തം വർദ്ധിപ്പിച്ചു. 250 ലധികം ആളുകൾ മരിക്കുകയും ചെന്നൈയെ ഒരു “ദുരന്തമേഖലയായി” പ്രഖ്യാപിക്കുകയും ചെയ്തു. പ്രകൃതി ചെന്നൈയെ പ്രളയത്തിലാഴ്ത്തിയപ്പോൾ, അവിടുത്തെ മത്സ്യത്തൊഴിലാളികൾ കരുണയുടെ പ്രവാഹത്താൽ നഗരത്തെ നിറച്ചു.

അവർ 400ലധികം ആളുകളെ വീരോചിതമായി രക്ഷിച്ചു. അനവധി വീടുകൾ വെള്ളത്തിനടിയിലാവുകയും കാറുകളും മറ്റു വാഹനങ്ങളും ഒഴുകി നടക്കുകയും ചെയ്തു. ഈ സമർപ്പിതരായ മത്സ്യത്തൊഴിലാളികളുടെ മനസ്സലിവും വൈദഗ്ദ്ധ്യവും ഇല്ലായിരുന്നെങ്കിൽ ഇതിലും അധികം മനുഷ്യജീവനുകൾ നഷ്ടപ്പെടുമായിരുന്നു. 

ജീവിതത്തിൽ നാം പലപ്പോഴും അനുഭവിക്കുന്ന പ്രളയം ആക്ഷരികമല്ല- എന്നാൽ യഥാർത്ഥമാണ്. അനിശ്ചിതത്വങ്ങളുടെയും അസ്ഥിരതയുടെയും നാളുകളിൽ മാനസികമായും വൈകാരികമായും, ആത്മീകമായും അമിതഭാരവും അരക്ഷിതത്വവും "നമ്മുടെ തലക്കുമുകളിൽ" നമുക്ക് അനുഭവപ്പെടാം. എന്നാൽ നാം നിരാശപ്പെട്ടു പോകേണ്ടതില്ല.

സങ്കീർത്തനങ്ങൾ 18 ൽ നാം വായിക്കുന്നത്, ദാവീദിന്റെ എതിരാളികൾ എത്ര  അസംഖ്യവും ശക്തരും ആയിരുന്നെങ്കിലും, തന്റെ ദൈവം അവരെക്കാൾ വലിയവനാണ് എന്നാണ്. എത്ര വലിയവൻ? അതിമഹത്വവും ബലവും ഉള്ളവൻ (വാ.1) അവിടുത്തെ വിവരിക്കുവാൻ നിരവധി വർണ്ണനകൾ ദാവീദ് ഉപയോഗിച്ചിരിക്കുന്നു (വാ. 2). പെരുവെള്ളത്തിൽ നിന്നും ബലമുള്ള വൈരിയിൽ നിന്നും വിടുവിക്കുവാൻ ദൈവം ശക്തനായിരുന്നു (വാ.16, 17 ). എത്ര വലിയവൻ? ജീവിതത്തിൽ നമ്മെ വലയം ചെയ്യുന്ന "പെരുവെള്ളത്തിന്റെ" ആഴവും പരപ്പും  എത്രതന്നെ ആയിരുന്നാലും, യേശുവിന്റെ നാമത്തിൽ നമുക്ക് അവിടുത്തെ വിളിച്ചപേക്ഷിക്കാവുന്നത്ര വലിയവൻ.

ഭിന്നതയില്ലാത്ത ഒരു ഭവനം

അമേരിക്കൻ സെനറ്റിലേക്ക് റിപ്പബ്ളിക്കൻ പാർട്ടി നാമനിർദ്ദേശം ചെയ്ത അവസരത്തിൽ, 1858 ജൂൺ 16 ന്, എബ്രഹാം ലിങ്കൻ തന്റെ പ്രസിദ്ധമായ "ഭിന്നിച്ച ഭവനം" എന്ന പ്രസംഗം നടത്തി. അടിമത്തത്തോട് ബന്ധപ്പെട്ട് അമേരിക്കയിൽ നിലനിന്നിരുന്ന ചേരിതിരിവുകളെയാണ് ഇതിൽ അദ്ദേഹം പരാമർശിച്ചത്. ഈ പ്രസംഗം ശത്രുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ചലനം സൃഷ്ടിച്ചു. മത്തായി 12:26 ൽ യേശു ഉപയോഗിച്ച "ഭിന്നിച്ച ഭവനം" എന്ന പ്രയോഗം തന്നെയാണ് അദ്ദേഹം ഉപയോഗിച്ചത്, കാരണം അത് പ്രസിദ്ധവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നതുമാണ്. ഈ രൂപകത്തിലുടെ അദ്ദേഹം "ആളുകളുടെ മനസ്സിലേക്ക് തന്റെ ആശയം സന്നിവേശിപ്പിച്ച് കാലഘട്ടത്തിന്റെ വിപത്തിനെക്കുറിച്ച് അവരെ ഉണർത്തുകയായിരുന്നു."

ഭിന്നിച്ചു നില്ക്കുന്ന ഒരു ഭവനത്തിന് നിലനില്ക്കാനാകില്ല എന്ന് പറയുമ്പോൾ ഭിന്നതയില്ലാത്ത ഭവനം ഐക്യത്തോടെ നിലനില്ക്കുന്നു എന്നു കൂടിയാണല്ലോ. തത്വത്തിൽ ദൈവത്തിന്റെ ഭവനത്തെ ഇങ്ങനെ വിഭാവന ചെയ്തിട്ടുള്ളതാണ് (എഫെസ്യർ 219). വിവിധ പശ്ചാത്തലങ്ങളിലുള്ളവരെങ്കിലും യേശുവിന്റെ കുരിശുമരണത്തിലൂടെ നാമെല്ലാം ദൈവത്തോടും അതുവഴി തമ്മിൽ തമ്മിലും അനുരഞ്ജനം പ്രാപിച്ചിരിക്കുന്നു (വാ.14 - 16). ഈ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് പൗലോസ് വിശ്വാസികളോട്: "ആത്മാവിന്റെ ഐക്യത സമാധാന ബന്ധത്തിൽ കാക്കുവാൻ ശ്രമിക്കുകയും ചെയ്യുവിൻ" (എഫെസ്യർ 4:3) എന്ന് പറയുന്നത്.

ഒരുമിച്ച് നില്ക്കുന്ന കുടുംബങ്ങളെയും വിശ്വാസികളെയും ഒക്കെ ഭിന്നിപ്പിക്കാനുള്ള വിവിധ പ്രതിസന്ധികൾ നിലനില്ക്കുമ്പോൾ, ഒരുമിച്ച് നില്ക്കാനാവശ്യമായ പരിജ്ഞാനവും ബലവും പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്നു. ഭിന്നതയുടെ അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശമായി നില്കാൻ അതുവഴി നമുക്ക് കഴിയുന്നു.

ചോദിക്കൂ!

ഞങ്ങളുടെ ബേസ്‌മെന്റിൽ നിന്ന് ആഹ്ലാദകരമായ അലർച്ച ഉയർന്നത് എന്റെ ഭാര്യ ഷേർളിയിൽ നിന്നായിരുന്നു. മണിക്കൂറുകളോളം അവൾ ഒരു ന്യൂസ്‌ലെറ്റർ പ്രോജക്റ്റുമായി മല്ലിടുകയായിരുന്നു, അത് ഉപേക്ഷിക്കാൻ അവൾ തയ്യാറായിരുന്നു. എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലും അനിശ്ചിതത്വത്തിലും അവൾ ദൈവത്തിന്റെ സഹായത്തിനായി പ്രാർത്ഥിച്ചു. അവൾ ഫേസ്ബുക്ക് സുഹൃത്തുക്കളിലേക്കും എത്തി, ഉടൻ തന്നെ പ്രോജക്റ്റ് പൂർത്തിയായി-ഒരു സംഘടിത പ്രയത്‌നം.

ഒരു ന്യൂസ്‌ലെറ്റർ പ്രോജക്റ്റ് ജീവിതത്തിൽ ഒരു ചെറിയ കാര്യമാണെങ്കിലും, ചെറിയ (അത്ര ചെറുതല്ല) കാര്യങ്ങളും ആകുലതയോ ഉത്കണ്ഠയോ ഉണ്ടാക്കിയോം. ഒരുപക്ഷേ നിങ്ങൾ ആദ്യമായി കുട്ടികളെ വളർത്തുന്നതിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു രക്ഷിതാവായിരിക്കാം; പുതിയ അക്കാദമിക് വെല്ലുവിളികൾ നേരിടുന്ന ഒരു വിദ്യാർത്ഥിയോ; പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ ദുഃഖിക്കുന്ന ഒരു വ്യക്തിയോ; അല്ലെങ്കിൽ വീട്ടുകാര്യത്തിലോ ജോലിയിലോ ശുശ്രൂഷയിലോ വെല്ലുവിളി അനുഭവിക്കുന്ന ഒരാളോ ആയിരിക്കാം. ദൈവത്തോട് സഹായം ചോദിക്കാത്തതിനാൽ ചിലപ്പോൾ നാം അനാവശ്യമായി വലയുന്നു (യാക്കോബ് 4:2).

ഫിലിപ്പിയിലെ യേശുവിന്റെ അനുയായികളെയും നമ്മെയും ആവശ്യമായ സമയങ്ങളിൽ നമ്മുടെ ആദ്യ പ്രതിരോധത്തെ പൗലൊസ് ചൂണ്ടിക്കാണിക്കുന്നു : “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു’’ (ഫിലിപ്പിയർ. 4:6). ജീവിതം സങ്കീർണ്ണമാകുമ്പോൾ, “യേശുവിൽഎൻ തോഴനെക്കണ്ടേൻ’’ എന്ന സ്തുതിഗീതത്തിൽ നിന്നുള്ള ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്: “ഓ, എന്തൊരു സമാധാനമാണ് നാം പലപ്പോഴും നഷ്ടപ്പെടുത്തുന്നത് / ഓ, എന്ത് അനാവശ്യ വേദനയാണ് നമ്മൾ സഹിക്കുന്നത് /ഒന്നും നാം വഹിക്കേണ്ടതില്ല/ എല്ലാം പ്രാർത്ഥനയിൽ ദൈവത്തോട് പറയാം.’’

ഒരുപക്ഷേ ദൈവത്തോടു സഹായം ചോദിക്കുമ്പോൾ, നമ്മെ സഹായിക്കാൻ കഴിയുന്ന ആളുകളോട് ചോദിക്കാൻ അവൻ നമ്മെ നയിക്കും.

അവൻ എന്റെ ഉള്ളത്തെ അറിയുന്നു

ഒരു ഷോപ്പിങ്ങ് മാളിൽ മുമ്പിലുള്ളയാൾ പണമടച്ച് മാറിയപ്പോൾ ഞാൻ കാഷ് കൗണ്ടറിനടുത്തേക്ക് നീങ്ങി നിന്നു. പെട്ടെന്ന്, ഒരാൾ ദേഷ്യത്തോടെ എന്നോടിടപെട്ടു. അവർ എനിക്കു മുമ്പേ അവിടെയുണ്ടായിരുന്നു എന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്റെ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആത്മാർത്ഥമായി സോറി പറഞ്ഞു. പക്ഷെ അവരത് മുഖവിലക്കെടുത്തില്ല.

ഇതു പോലുള്ള സന്ദർഭം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? നിങ്ങൾക്ക് ഒരു തെറ്റ് പറ്റുന്നു, തെറ്റ് സമ്മതിച്ച് ക്ഷമ ചോദിക്കുന്നു, പക്ഷെ മറ്റെയാൾ അത് നിഷ്കരുണം തിരസ്കരിക്കുന്നു. തെറ്റിദ്ധരിക്കപ്പെടുന്നതും തെറ്റായ കുറ്റാരോപണം നേരിടുന്നതും വലിയ സങ്കടകരമാണ്, പ്രത്യേകിച്ച് നമുക്ക് നല്ല അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട്. അവർ നമ്മുടെ ഹൃദയം ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് നാം എത്ര ആഗ്രഹിച്ചു പോകും!

യെശയ്യാവ് 11: 1-5 വരെയുള്ള ഭാഗത്ത് ദൈവം നിയോഗിച്ചതും ജ്ഞാനത്തോടെ അന്യൂനമായ വിധി പറയുന്നതുമായ ഒരു ഭരണാധികാരിയെ നാം കാണുന്നു. "അവൻ കണ്ണു കൊണ്ടു കാണുന്നതു പോലെ ന്യായപാലനം ചെയ്യുകയില്ല; ചെവി കൊണ്ടു കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല. അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചു കൊടുക്കുകയും ദേശത്തിലെ സാധുക്കൾക്ക് നേരോടെ വിധികല്പിക്കുകയും ചെയ്യും" (വാ. 3, 4). യേശുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലുമാണ് ഇത് യാഥാർത്ഥ്യമായത്. നമ്മുടെ പാപവും ബലഹീനതയും മൂലം എല്ലാം ശരിയായി കാണുന്നില്ലെങ്കിലും എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന സ്വർഗ്ഗത്തിലെ ദൈവം നമ്മെ മുഴുവനായി അറിയുകയും ശരിയായി വിധിക്കുകയും ചെയ്യും എന്നതിൽ നമുക്ക് ആശ്വസിക്കാം.

 

ഇരുണ്ട നിമിഷങ്ങൾ, അഗാധമായ പ്രാർത്ഥനകൾ

"ഞാൻ ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയി" ആ അഞ്ച് വാക്കുകൾ കോവിഡ്-19 മഹാമാരിയിലൂടെ കടന്നുപോയ പ്രശസ്തയായ ഒരു സ്ത്രീയുടെ വേദനനിറഞ്ഞ അനുഭവം വെളിവാക്കുന്നു. ഈ പുതിയ സ്വാഭാവികതയുമായി പൊരുത്തപ്പെടുന്നത് അവൾക്ക് ഒരു വെല്ലുവിളിയായിരുന്നു. അവളുടെ പ്രതിസന്ധി ഘട്ടത്തിൽ, ഒരവസരത്തിൽ ആത്മഹത്യ ചെയ്താലോ എന്നുവരെ അവൾ ചിന്തിച്ചു. തന്നെ താഴോട്ട് വലിക്കുന്ന ചുഴിയിൽ നിന്ന് പുറത്തു കടക്കുവാൻ, തന്നെ കരുതുന്ന ഒരു സുഹൃത്തിനോട് തന്റെ കഷ്ടതകൾ താൻ പങ്കുവയ്ച്ചു.

പ്രക്ഷുബ്ധമായ മണിക്കൂറുകൾക്കും, ദിവസങ്ങൾക്കും, കാലങ്ങൾക്കും നാം പലപ്പോഴും വിധേയരാകാറുണ്ട്. കൂരിരുൾ താഴ്‌വരകളും, കഠിനമായ സ്ഥലങ്ങളും നമ്മുക്കന്യമല്ല, എന്നാൽ അത്തരം സ്ഥലങ്ങളിൽ നിന്ന് പുറത്തുകടക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ചിലർക്ക് മാനസീകാരോഗ്യ വിദഗ്ധരുടെ സഹായവും വേണ്ടി വരും.

സങ്കീർത്തനം 143 ൽ ദാവീദ് തന്റെ ജീവിതത്തിലെ ഇരുണ്ട അവസ്ഥകളിൽ കഴിക്കുന്ന പ്രാർത്ഥനകൾ നാം കേൾക്കുന്നു. ഇതിന്റെ യഥാർത്ഥ സംഭവം വ്യക്തമല്ല. എങ്കിലും, ദൈവത്തോടുള്ള തന്റെ പ്രാർത്ഥന സത്യസന്ധവും പ്രത്യാശ നിറഞ്ഞതുമാണ്. "ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു" (വാ.3-4). ക്രിസ്തുവിലെ വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നാം നമ്മോട് തന്നെയും, നമ്മുടെ സുഹൃത്തുക്കളോടും, ആരോഗ്യ വിദഗ്ദ്ധരോടും പങ്കുവയ്ച്ചാൽ മാത്രം പോരാ. സങ്കീർത്തനം 143-ൽ കാണുന്നതുപോലെ ദൃഢമായ അപേക്ഷയോടും, പ്രാർത്ഥനയോടും കൂടി ആത്മാർത്ഥമായി ദൈവത്തിലേക്ക് (നമ്മുടെ ചിന്തകളുമായി) അടുത്തുവരണം.

നമ്മുടെ ഇരുണ്ട അവസ്ഥകൾ ദൈവത്തിനു മാത്രം ഉത്തരം നല്കാൻ കഴിയുന്ന ജീവനും വെളിച്ചവും ഏകുന്ന ആഴമേറിയ പ്രാർത്ഥനകളുടെ അവസരമായി മാറാം.

സൈമണിന്റെ വീട്ടിലെ നവോന്മേഷം

സൈമണിന്റെ വീട്ടിലേക്കുള്ള എന്റെ യാത്ര അവിസ്മരണീയമായിരുന്നു. നക്ഷത്രഖചിതമായ ആകാശത്തിന്റെ കീഴിൽ അത്താഴത്തിന് കെനിയയിലെ ന്യാഹുരുരുവിൽ അദ്ദേഹത്തിന്റെ ചെറിയ വീട്ടിലേക്ക് ഞങ്ങൾ ചെന്നു. ആ വീടിന്റെ മൺതറയും, വിളക്കിന്റെ വെളിച്ചവും സൈമണിന്റെ പരിമിതമായ വരുമാനത്തെ പ്രതിഫലിപ്പിച്ചു. എന്തായിരുന്നു അവിടെ നിന്ന് കഴിച്ചതെന്ന് ഞാൻ ഓർക്കുന്നില്ല; എന്നാൽ ഞങ്ങൾ അവന്റെ അതിഥികളായി വന്നതിനാൽ സൈമണുണ്ടായ സന്തോഷം എനിക്ക് മറക്കാനാകാത്തതാണ്. അവന്റെ സ്നേഹം നിറഞ്ഞ ആതിഥ്യം യേശുവിന്റെ മനോഭാവത്തോടെയായിരുന്നു-നിസ്വാർത്ഥവും ജീവിതത്തെ സ്പർശിക്കുന്നതും ഉന്മേഷദായകവും.
1 കൊരിന്ത്യർ 16: 15-18 -ൽ, പൗലോസ് ഒരു കുടുംബത്തെക്കുറിച്ച് പരാമർശിക്കുന്നു – സ്തെഫനാസിന്റെ കുടുംബം (വാ. 15). അവരുടെ ശുശ്രൂഷ പ്രസിദ്ധമായിരുന്നു - അവർ "വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു" (വാ. 15). അവരുടെ സേവനം ഭൗമികമായ കാര്യങ്ങളിൽ ആയിരുന്നുവെങ്കിലും (വാ. 17), അതിന്റെ സ്വാധീനത്താൽ പൗലോസ് എഴുതി, "അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ" (വാ. 18).
മറ്റുള്ളവരെ സൽക്കരിക്കുവാൻ അവസരങ്ങളുണ്ടാകുമ്പോൾ, ഭക്ഷണത്തിന്റെ ക്രമീകരണങ്ങളിലും അതുപോലുള്ള മറ്റ് കാര്യങ്ങളിലും നാം കൂടുതൽ ശ്രദ്ധിക്കുന്നു. എന്നാൽ അവ പ്രധാന്യമുള്ളതാണെങ്കിലും, അത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളല്ലെന്ന് നമ്മൾ ചിലപ്പോൾ മറക്കുന്നു. മനോഹരവും മികച്ചതുമായ ഭക്ഷണക്രമീകരണങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്, പക്ഷേ ഒരു ഭക്ഷണത്തിനും നമ്മെ പൂർണ്ണമായി പരിപോഷിപ്പിക്കുവാനും നമുക്ക് ഉന്മേഷം നല്കുവാനും സാധിക്കുകയില്ല. യഥാർത്ഥ പോഷണം ദൈവത്തിൽ നിന്ന് നമ്മിലേക്ക് ഒഴുകിവരേണ്ടതാണ്; അത് നമ്മുടെ ഹൃദയത്തിലാണുണ്ടാകേണ്ടത്. അത് മറ്റുള്ളവരുടെ ഹൃദയങ്ങളിലും എത്തും; അത് ഭക്ഷണശേഷവും വളരെനാൾ അവരെ പോഷിപ്പിക്കുകയും ചെയ്യും.