നാല് വയസ്സുള്ള കാൽവിന്റെ പതിവ് ആരോഗ്യ പരിശോധനയിൽ അവന്റെ ശരീരത്തിൽ അപ്രതീക്ഷിതമായ ചില പാടുകൾ കണ്ടെത്തി. അവന് ഡോക്ടർ കുറച്ച് ഇൻജക്ഷനുകൾ നൽകുകയും അവിടെ ബാൻഡേജ് ഒട്ടിക്കുകയും ചെയ്തു. വീട്ടിൽ വന്ന്, ബാൻഡേജ് നീക്കം ചെയ്യാനുള്ള സമയമായപ്പോൾ, കാൽവിൻ ഭയത്തോടെ വിതുമ്പി. മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവന്റെ പിതാവ് പറഞ്ഞു, “കാൽവിൻ, നിന്നെ വേദനിപ്പിക്കുന്നതൊന്നും ഞാൻ ഒരിക്കലും ചെയ്യില്ലെന്ന് നിനക്കറിയാം.’’ ബാൻഡേജ് നീക്കം ചെയ്യുന്നതു സംബന്ധിച്ചുള്ള ഭയത്തേക്കാൾ കൂടുതൽ മകൻ തന്നെ വിശ്വസിക്കണമെന്ന് അവന്റെ പിതാവ് ആഗ്രഹിച്ചു.

നാല് വയസ്സുള്ള കുട്ടികൾ മാത്രമല്ല അസ്വസ്ഥതകൾക്ക് മുന്നിൽ തളർന്നുപോകുന്നത്. സർജറികൾ, പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയൽ, മാനസികമോ മനഃശാസ്ത്രപരമോ ആയ വെല്ലുവിളികൾ-അതിലേറെയും-എന്നിവ നമ്മിൽ ഭയവും, നെടുവീർപ്പുകളും കരച്ചിലും ഞരക്കവും ഉളവാക്കുന്നു.

അസൂയാലുവായ ശൗൽ രാജാവിൽ നിന്ന് രക്ഷപെട്ടോടുന്നതിനിടയിൽ ഫെലിസ്ത്യ ദേശത്തുവെച്ചാണ് ദാവീദിനെ ഭയപ്പെടുത്തിയ അനുഭവങ്ങളിൽ ഒന്നു സംഭവിച്ചത്. ഫെലിസ്ത്യർ അവനെ തിരിച്ചറിഞ്ഞപ്പോൾ, തനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവനറിയാമായിരുന്നു (1 ശമൂവൽ 21:10-11 കാണുക): “ദാവീദ് … ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു’’ (വാക്യം 12). ഈ അസുഖകരമായ സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ദാവീദ് എഴുതി, “ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. … ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല’’ (സങ്കീർത്തനം 56:3-4).

ജീവിതത്തിലെ അസ്വസ്ഥതകൾ നമ്മെ ഭയപ്പെടുത്തുമ്പോൾ നമ്മൾ എന്തുചെയ്യും? നമ്മുടെ സ്വർഗ്ഗീയ പിതാവിൽ നമുക്ക് ആശ്രയിക്കാം