നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കെയ്ലാ ഒക്കോവ

വിശദീകരിക്കാനാവാത്ത സ്‌നേഹം

എന്റെ മകന്റെ ആറാം പിറന്നാളിന് അവനെ അത്ഭുതപ്പെടുത്താന്‍ ഞങ്ങളുടെ ചെറിയ സഭ തീരുമാനിച്ചു. സഭാംഗങ്ങള്‍ അവന്റെ സണ്‍ഡേസ്‌കൂള്‍ ക്ലാസ് മുറി ബലൂണുകള്‍ കൊണ്ടലങ്കരിക്കുകയും ഒരു ചെറിയ മേശമേല്‍ ഒരു കേക്ക് വെയ്ക്കുകയും ചെയ്തു. എന്റെ മകന്‍ മുറി തുറന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് 'ഹാപ്പി ബര്‍ത്ത്‌ഡേ'' പറഞ്ഞു.

പിന്നീട്, ഞാന്‍ കേക്ക് മുറിച്ചുകൊണ്ടിരുന്നപ്പോള്‍, എന്റെ മകന്‍ അടുത്ത് വന്ന് എന്റെ ചെവിയില്‍ ചോദിച്ചു, 'മമ്മീ, എന്തുകൊണ്ടാണ് ഇവിടെ എല്ലാവരും എന്നെ സ്‌നേഹിക്കുന്നത്?'' എനിക്കും അതേ ചോദ്യമാണുണ്ടായിരുന്നത്! ഈയാളുകള്‍ക്ക് ഞങ്ങളെ ആറുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ദീര്‍ഘകാല സ്‌നേഹിതരെപ്പോലെയാണ് അവര്‍ ഞങ്ങളോടിടപെട്ടിരുന്നത്.

എന്റെ മകനോടുള്ള അവരുടെ സ്‌നേഹം, ഞങ്ങളോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അവന്‍ ഞങ്ങളെ സ്‌നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല, എങ്കിലും അവന്‍ സ്‌നേഹിക്കുന്നു - അവന്റെ സ്‌നേഹം സൗജന്യമാണ്. മാത്രമല്ല അവന്റെ സ്‌നേഹം ആര്‍ജ്ജിക്കുവാന്‍ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, എന്നിട്ടും അവന്‍ ഞങ്ങളുടെമേല്‍ സ്‌നേഹം കോരിച്ചൊരിയുന്നു. തിരുവചനം നമ്മോട് പറയുന്നു: 'ദൈവം സ്‌നേഹം ആകുന്നു'' (1 യോഹന്നാന്‍ 4:8). അവന്‍ ആരാണോ അതിന്റെ ഭാഗമാണത്.

ദൈവം തന്റെ സ്‌നേഹം നമ്മുടെമേല്‍ പകര്‍ന്നത് അതേ സ്‌നേഹം നാം മറ്റുള്ളവരുടെമേല്‍ പകരുന്നതിനു വേണ്ടിയാണ്. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നു തന്നേ. നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും'' (യോഹന്നാന്‍ 13:34-35).

ഞങ്ങളുടെ ചെറിയ സഭാസമൂഹത്തിലെ ആളുകള്‍ ഞങ്ങളെ സ്‌നേഹിക്കുന്നത് ദൈവസ്‌നേഹം അവരിലുള്ളതുകൊണ്ടാണ്. അത് അവരില്‍ തിളങ്ങുകയും അവര്‍ യേശുവിന്റെ ശിഷ്യന്മാരാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവസ്‌നേഹത്തെ പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമുക്ക് കഴികയില്ല. എങ്കിലും അത് മറ്റുള്ളവരിലേക്ക് പകരാനും - അവന്റെ വിശദീകരിക്കാനാവാത്ത സ്‌നേഹത്തിന്റെ മാതൃകകളായിരിക്കാനും - നമുക്ക് കഴിയും.

സ്നേഹത്തിന്റെ മനോഹാരിത

മെക്സിക്കയുടെ തൊപ്പി നൃത്തം എന്നറിയപ്പെടുന്ന “ജരാബെ ടപേഷിയോ,” പ്രണയലീലയെ ആഘോഷിയ്ക്കുന്നു. ആവേശഭരിതമായ ഈ നൃത്തവേളയിൽ, ഒരു മനുഷ്യൻ തന്റെ വിസ്താരമേറിയ വക്കോടുകൂടിയ തൊപ്പി തറയിൽ വയ്ക്കുന്നു. ഏറ്റവും അവസാനമായി, സ്ത്രീ, ചുംബനത്തോടുകൂടി അവരുടെ പ്രണയലീലയെ സ്ഥിരീകരിയ്ക്കുവാൻ തൊപ്പി തട്ടിയെടുക്കുകയും പുറകിൽ ഒളിപ്പിക്കുകയും ചെയ്യുന്നു.

 ഈ നൃത്തം എന്നെ ഓർപ്പിയ്ക്കുന്നത് വിവാഹത്തിലെ വിശ്വസ്ഥതയുടെ പ്രാധാന്യതയെയാകുന്നു. സദൃശവാക്യം 5-ൽ അസന്മാർഗ്ഗികതയുടെ ഉയർന്ന വിലയെക്കുറിച്ച് പറഞ്ഞതിന് ശേഷം, നാം വായിക്കുന്നത് വിവാഹം അനന്യസാധാരണമാകുന്നുവെന്ന്. “നിന്റെ സ്വന്ത ജലാശയത്തിലെ തണ്ണീരും സ്വന്ത കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക” (വാക്യം 15). പത്ത് ദമ്പതികളോടുകൂടെ അരങ്ങിൽ ജരാബെ നൃത്തം ചെയ്യുമ്പോഴും, ഓരോ വ്യക്തിയും തന്റെ പങ്കാളിയിൽ ദൃഷ്ടികേന്ദ്രീകരിയ്ക്കുന്നു. നമുക്കും നമ്മുടെ ജീവിത പങ്കാളിയോടുള്ള ആഴമേറിയതും അവിഭാജ്യവുമായ പ്രതിജ്ഞാബദ്ധതയിൽ രമിക്കാൻ സാധിക്കും (വാക്യം 18).

 നമ്മുടെ പ്രണയലീലകളും ദർശിക്കപ്പെടുന്നു. നർത്തകർ അവരുടെ പങ്കാളിയെ ആസ്വദിക്കുമ്പോൾ, മറ്റൊരാൾ ശ്രദ്ധിക്കുന്നു എന്നറിയണം. അതുപോലെ, നാം വായിക്കുന്നു, “മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പൊക്കെയും അവൻ തൂക്കി നോക്കുന്നു” (വാക്യം 21). ദൈവം നമ്മുടെ വിവാഹങ്ങളെ സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് അവിടുന്ന് നമ്മെ നിരന്തരം ശ്രദ്ധിയ്ക്കുന്നു. നാം അന്യോന്യം വിശ്വസ്തത പുലർത്തുന്നതിലൂടെ തന്നെ പ്രസാദിപ്പിക്കാം.

 ജരാബെ യിലുള്ളതുപോലെതന്നെ ജീവിതത്തിൽ പാലിയ്ക്കാൻ ഒരു താളക്രമമുണ്ട്. നാം നമ്മുടെ സൃഷ്ടാവിന്റെ സ്പന്ദനം അനുസരിച്ച് തന്നോടു വിശ്വസ്തരായിരിയ്ക്കുമ്പോൾ - നാം വിവാഹിതരോ അവിവാഹിതരോ ആകട്ടെ – നാം അനുഗ്രഹവും സന്തോഷവും കണ്ടെത്തുന്നു.

ഉന്നതമായ സ്ഥാനം

എന്‍റെ ഭര്‍ത്താവ് ഒരു സുഹൃത്തിനെ സഭയിലേക്കു ക്ഷണിച്ചു. ആരാധനയ്ക്കുശേഷം സുഹൃത്തു പറഞ്ഞു, "പാട്ടുകളും അന്തരീക്ഷവും എനിക്കിഷ്ടപ്പെട്ടു. എന്നാല്‍ എനിക്കതു മനസ്സിലായില്ല. യേശുവിന് എന്തിനാണ് ഇത്രയധികം മാന്യസ്ഥാനം നല്‍കുന്നത്?"

ക്രിസ്ത്യാനിത്വം എന്നത് ക്രിസ്തുവുമായുള്ള ബന്ധമാണെന്ന് പിന്നീട് അദ്ദേഹം സുഹൃത്തിനു വിശദീകരിച്ചു കൊടുത്തു. അവനെക്കൂടാതെ ക്രിസ്ത്യാനിത്വം അര്‍ത്ഥശൂന്യമാണ്. യേശു നമ്മുടെ ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ നിമിത്തമാണ് നാം ഒരുമിച്ചു കൂടുകയും ആരാധിക്കുകയും ചെയ്യുന്നത്.

ആരാണ് യേശു, അവനെന്താണു ചെയ്തത്? കൊലൊസ്യര്‍ 1-ല്‍ ഈ ചോദ്യത്തിനുത്തരം അപ്പൊസ്തലനായ പൗലൊസ് നല്‍കുന്നു. ദൈവത്തെ ആരും കണ്ടിട്ടില്ല, എന്നാല്‍ അവനെ പ്രതിബിംബിപ്പിക്കുവാനും വെളിപ്പെടുത്തുവാനും യേശു വന്നു (വാ. 15).  ദൈവപുത്രനായ യേശു, നമുക്കുവേണ്ടി മരിക്കുവാനും നമ്മെ പാപത്തില്‍നിന്നു സ്വതന്ത്രനാക്കുവാനും വന്നു. പാപം നമ്മെ ദൈവിക വിശുദ്ധിയില്‍നിന്നും അകറ്റുന്നു, അതിനാല്‍ പരിപൂര്‍ണ്ണനായ ഒരുവനിലൂടെ മാത്രമേ അനുരഞ്ജനം സാധ്യമാകൂ. അതു യേശുവായിരുന്നു (വാ. 14, 20). മറ്റു വാക്കുകളില്‍,  മറ്റാര്‍ക്കും നല്‍കുവാന്‍ കഴിയാത്തത് യേശു നമുക്കു നല്‍കി-ദൈവത്തിങ്കലേക്കും നിത്യജീവിതത്തിലേക്കുമുള്ള പ്രവേശനം (യോഹന്നാന്‍ 17:3).

എന്തുകൊണ്ട് അവന്‍ ഇത്തരമൊരു മാന്യസ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത്? അവന്‍ മരണത്തെ ജയിച്ചു. തന്‍റെ സ്നേഹത്താലും ത്യാഗത്താലും നമ്മുടെ ഹൃദയങ്ങളെ അവന്‍ കീഴടക്കി. അവന്‍ ഓരോ ദിവസവും നമുക്കു പുതിയ ശക്തി നല്‍കുന്നു. അവന്‍ നമുക്കു സകലത്തിലും സകലവുമാണ്.

നാം അവനു മഹത്വം കൊടുക്കുന്നത് അവന്‍ അതിനു യോഗ്യനായതുകൊണ്ടാണ്. നാം അവനെ ഉയര്‍ത്തുന്നത് അതാണവന്‍റെ അര്‍ഹമായ സ്ഥാനം എന്നതുകൊണ്ടാണ്. നമ്മുടെ ഹൃദയത്തിലെ ഉന്നതമായ സ്ഥാനം നമുക്കവനു നല്‍കാം.

നിശബ്ദ സാക്ഷി

സുവിശേഷം പ്രസംഗിക്കുന്നതിന് നിരോധനമുള്ള വാതില് അടയ്ക്കപ്പെട്ട ഒരു രാജ്യത്താണ് എമി ജീവിക്കുന്നത്. നവജാത ശിശുക്കളെ പരിചരിക്കുന്ന ഒരു വലിയ ആശുപത്രിയില് പ്രവര്ത്തിക്കുന്ന പരിശീലനം സിദ്ധിച്ച നേഴ്സാണ് അവള്. വളരെ സമര്പ്പണത്തോടെ പ്രവര്ത്തിക്കുന്നതു നിമിത്തം അവളുടെ പ്രവര്ത്തനം മറ്റുള്ളവര് ശ്രദ്ധിക്കുകയും അനേക സ്ത്രീകള് അവളില് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അവര് അവളെ സ്വകാര്യമായി സമീപിക്കുവാന് തുടങ്ങി. അതെത്തുടര്ന്ന് എമി തന്റെ രക്ഷകനെക്കുറിച്ച് പരസ്യമായി പറയാന് തുടങ്ങി.

അവളുടെ നല്ല പ്രവര്ത്തനങ്ങള് നിമിത്തം ചില സഹപ്രവര്ത്തകര് അസൂയാലുക്കളാകുകയും അവള് മരുന്നുകള് മോഷ്ടിക്കുന്നതായി ആരോപിക്കുകയും ചെയ്തു. അവളുടെ മേധാവികള് അവരെ വിശ്വസിച്ചില്ല, അവര് ക്രമേണ യഥാര്ത്ഥ മോഷ്ടാവിനെ പിടികൂടി. ഈ സംഭവം അവളുടെ വിശ്വാസത്തെക്കുറിച്ച് അന്വേഷിക്കാന് സഹപ്രവര്ത്തകരായ ചില നേഴ്സുമാരെ പ്രേരിപ്പിച്ചു. അവളുടെ അനുഭവം പത്രൊസ് പറഞ്ഞ കാര്യം എന്നെ ഓര്മ്മിപ്പിച്ചു: "പ്രിയമുള്ളവരേ, ... ജാതികള് നിങ്ങളെ ദുഷ്പ്രവൃത്തിക്കാര് എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്ശനദിവസത്തില് ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന്, അവരുടെ ഇടയില് നിങ്ങളുടെ നടപ്പു നന്നായിരിക്കണം എന്നു ഞാന് പ്രബോധിപ്പിക്കുന്നു"  (2 പത്രൊസ് 2:11-12).

നമ്മില് പ്രവര്ത്തിക്കാന് നാം ദൈവത്തെ അനുവദിക്കുമ്പോള് നമ്മുടെ ഭവനത്തിലെയും ജോലി സ്ഥലത്തെയും അല്ലെങ്കില് സ്കൂളിലെയും ദൈനദിന ജീവിതം മറ്റുള്ളവരുടെമേല് സ്വാധീനം ചെലുത്തുവാന് നമുക്കു കഴിയും. നാം സംസാരിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്ന രീതിയെ നോക്കിക്കൊണ്ടിരിക്കുന്ന ജനത്താല് നാം വലയം ചെയ്യപ്പെട്ടിരിക്കുകയാണ്. നമുക്കു ദൈവത്തിലാശ്രയിക്കുകയും നമ്മുടെ പ്രവര്ത്തനങ്ങളെയും ചിന്തകളെയും നിയന്ത്രിക്കുകയും ചെയ്യാനനുവദിക്കുകയും ചെയ്യാം. അപ്പോള് നമുക്കു വിശ്വസിക്കാത്തവരെ സ്വാധീനിക്കാനും അവരില് ചിലര് യേശുവിങ്കലേക്കു വരാന് കാരണമാകുകയും ചെയ്യും.