നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Peter W. Chin

ആത്മാവിനോടൊപ്പം നടക്കുക

പതിനായിരം മണിക്കൂറുകള്‍. ഏതൊരു തൊഴിലിലും നൈപുണ്യം നേടുവാന്‍ ആവശ്യമായ സമയം അത്രയുമാണെന്നാണ് എഴുത്തുകാരന്‍ മാല്‍ക്കം ഗ്ലാഡ്‌വെല്‍ പറയുന്നത്. എക്കാലത്തെയും ഏറ്റവും മികച്ച കലാകാരന്മാര്‍ക്കും സംഗീതജ്ഞന്മാര്‍ക്കു പോലും പില്‍ക്കാലത്ത് അവര്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് അവരുടെ ബൃഹത്തായ സഹജ കഴിവുകള്‍ മാത്രം മതിയാകുമായിരുന്നില്ല. അവര്‍ ഓരോ ദിവസവും അവരുടെ തൊഴിലിലേക്ക് മുഴുകണമായിരുന്നു.

വിചിത്രമെന്നു തോന്നിയാലും, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ജീവിക്കാന്‍ പഠിക്കുന്ന കാര്യം വരുമ്പോള്‍ ഇതേ മനോഭാവം ആണു നമുക്കു വേണ്ടത്. ഗലാത്യലേഖനത്തില്‍, ദൈവത്തിനായി വേര്‍തിരിക്കപ്പെട്ടവരായിരിക്കാന്‍ പൗലൊസ് സഭയെ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഒരു കൂട്ടം നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ ഇതു സാധ്യമാകയില്ല എന്നു പൗലൊസ് വിശദീകരിക്കുന്നു. പകരം ആത്മാവിനോടൊപ്പം നടക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. 'നടപ്പ്'' എന്നതിന് ഗലാത്യര്‍ 5:26 ല്‍ പൗലൊസ് ഉപയോഗിക്കുന്ന പദത്തിന്റെ അക്ഷരീകാര്‍ത്ഥം ഒരു വസ്തുവിനെ ചുറ്റിച്ചുറ്റി നടക്കുക അഥവാ സഞ്ചരിക്കുക (പെരിപ്പാറ്റെയോ) എന്നാണ്. അതിനാല്‍ പൗലൊസിനെ സംബന്ധിച്ച്, ആത്മാവിനോടൊപ്പം നടക്കുക എന്നതിനര്‍ത്ഥം ദിനംതോറും പരിശുദ്ധാത്മാവിനോടൊപ്പം സഞ്ചരിക്കുക എന്നാണ് -അതായത് അവന്റെ ശക്തിയെ കേവലം ഒരു പ്രാവശ്യം അനുഭവിക്കുന്നതല്ല.

പരിശുദ്ധാത്മാവ് നമ്മെ ഉപദേശിക്കുകയും നയിക്കുകയും ആശ്വസിപ്പിക്കുകയും നമ്മോടൊപ്പം ഇരിക്കുകയും ചെയ്യുമ്പോള്‍ അവന്റെ പ്രവൃത്തികള്‍ക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തുകൊണ്ട് ദിനംതോറും ആത്മാവില്‍ നിറയപ്പെടുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ഈ നിലയില്‍ 'ആത്മാവിനെ അനുസരിച്ചു നടക്കുമ്പോള്‍'' (വാ. 18) നാം അവന്റെ ശബ്ദം കേള്‍ക്കുന്നതിലും അവന്റെ നടത്തിപ്പുകള്‍ക്കനുസരിച്ചു നടക്കുന്നതിലും നൈപുണ്യം നേടും. പരിശുദ്ധാത്മാവേ, ഇന്നും ഓരോ ദിവസവും ഞാന്‍ അങ്ങയോടൊത്തു നടക്കട്ടെ.

യേശുവും വലിയ കഥയും

എനിക്കും ഭാര്യയ്ക്കും പുറത്തു പോകാന്‍ അവസരമുണ്ടാകേണ്ടതിന് ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ ഔദാര്യവാനായ ഒരു സുഹൃത്തു തയ്യാറായി. 'രസകരമായ എവിടേക്കെങ്കിലും നിങ്ങള്‍ പോകൂ'' അവള്‍ പറഞ്ഞു. പ്രായോഗികമായി ചിന്തിക്കുന്നവരെന്ന നിലയില്‍ ഞങ്ങള്‍ പലചരക്കു സാധനങ്ങള്‍ വാങ്ങുന്നതിനാണ് സമയം വിനിയോഗിച്ചത്. കൈയില്‍ പലചരക്കു സാധനങ്ങള്‍ നിറച്ച സഞ്ചികളുമായി ഞങ്ങള്‍ മടങ്ങിവന്നപ്പോള്‍, എന്തുകൊണ്ടാണ് വിശേഷതയുള്ള എന്തെങ്കിലും നിങ്ങള്‍ ചെയ്യാതിരുന്നത് എന്നു സുഹൃത്തു ചോദിച്ചു. ഒരു ഡേറ്റിനെ വിശേഷപ്പെട്ടതാക്കുന്നത് നിങ്ങള്‍ എന്തുചെയ്യുന്നു എന്നതല്ല, ആരുടെകൂടെയാണു നിങ്ങള്‍ എന്നതാണ് എന്നു ഞങ്ങള്‍ അവളോടു പറഞ്ഞു.
ദൈവം നേരിട്ട് എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തതായി രേഖപ്പെടുത്താത്ത വേദപുസ്തകത്തിലെ ചുരുക്കം പുസ്തകങ്ങളിലൊന്നായ രൂത്തിന്റെ പുസ്തകം സാധാരണയായി തോന്നുന്ന ഒരു പുസ്തകമാണ്. അ്തിനാല്‍ ചില ആളുകള്‍ അതിനെ കാണുന്നത് ഹൃദയസ്പര്‍ശിയായിരിക്കുമ്പോള്‍ തന്നെ മാനുഷികമായി രണ്ടു വ്യക്തികള്‍ ഒരു ബന്ധത്തിലേക്കു വരുന്നതുമായിട്ടാണ്.

എന്നാല്‍ സത്യത്തില്‍, അസാധാരണമായ ഒരു കാര്യം അവിടെ നടക്കുന്നുണ്ട്. രൂത്തിന്റെ അവസാന അധ്യായത്തില്‍, രൂത്തിന്റെയും ബോവസിന്റെ ബന്ധത്തിലൂടെ ദാവീദിന്റെ പിതാമഹനായ ഓബേദ് എന്ന ഒരു മകന്‍ ജനിക്കുന്നതിനെക്കുറിച്ചു കാണുന്നു (4:17). മത്തായി 1:1 ല്‍ ദാവീദിന്റെ കുടുംബത്തിലാണ് യേശു ജനിച്ചത് എന്നു കാണുന്നു. യേശുവാണ് രൂത്തിന്റെയും ബോവസിന്റെയും സാധാരണ കഥയിലൂടെ ദൈവത്തിന്റെ അതിസയകരമായ പദ്ധതിയുടെയും ഉദ്ദേശ്യത്തിന്റെയും അസാധാരണ കഥയാക്കി മാറ്റുന്നത്.

പലപ്പോഴും നാം നമ്മുടെ ജീവിതത്തെ ഇതേ നിലയിലാണ് കാണാറുള്ളത്: സാധാരമമായതും പ്രത്യേക ഉദ്ദേശ്യങ്ങള്‍ ഒന്നുമില്ലാത്തതും എന്ന നിലയില്‍. എന്നാല്‍ നാം നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിലൂടെ കാണുമ്പോഴാണ് ഏറ്റവും സാധാരണമായ സാഹചര്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും നിത്യമായ പ്രാധാന്യം കൈവരുന്നത്.

നമ്മുടെ അനുഗ്രഹങ്ങള്‍, അവന്റെ സ്‌നേഹം

2015 ല്‍ ഒരു സ്ത്രീ തന്റെ മരിച്ചുപോയ ഭര്‍ത്താവിന്റെ കമ്പ്യൂട്ടര്‍ - 1976 ല്‍ നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ - റീസൈക്ലിംഗ് സെന്ററില്‍ നല്‍കി. എന്നാല്‍ അത് എന്നു നിര്‍മ്മിച്ചു എന്നതിനെക്കാള്‍ ആരു നിര്‍മ്മിച്ചു എന്നതിനായിരുന്നു കൂടുതല്‍ പ്രാധാന്യം. ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് സ്വന്ത കൈകൊണ്ടു നിര്‍മ്മിച്ച 200 കമ്പ്യൂട്ടറുകളില്‍ ഒന്നായിരുന്നു അത്. അതിന് 2.5 ലക്ഷം ഡോളര്‍ ആണ് വിലമതിക്കുന്നത്! ചിലപ്പോഴൊക്കെ ഒരു വസ്തുവിന്റെ യഥാര്‍ത്ഥ വില അറിയുക എന്നത് ആര് അത് ഉണ്ടാക്കി എന്നറിയുന്നതാണ്.

ദൈവമാണ് നമ്മെ ഉണ്ടാക്കിയത് എന്നറിയുന്നത് അവനു നാം എത്രമാത്രം വിലപ്പെട്ടതാണ് എന്നു നമുക്കു കാണിച്ചുതരുന്നു (ഉല്പത്തി 1:27). സങ്കീര്‍ത്തനം 136 പുരാതന യിസ്രായേലായ അവന്റെ ജനത്തിന്റെ നിര്‍ണ്ണായക നിമിഷങ്ങളുടെ പട്ടിക നിരത്തുന്നു - എങ്ങനെ അവര്‍ മിസ്രയീമ്യ അടിമത്വത്തില്‍നിന്നും സ്വതന്ത്രരാക്കപ്പെട്ടു (വാ. 11-12), മരുഭൂമിയിലൂടെ നയിക്കപ്പെട്ടു (വാ. 16), കനാനില്‍ പുതിയ ഭവനം നല്‍കപ്പെട്ടു (വാ. 21-22). എന്നാല്‍ യിസ്രായേലിന്റെ ചരിത്രത്തിലെ ഓരോ നിമിഷവും പരാമര്‍ശിക്കുന്ന സമയത്ത്, അതിന്റെ കൂടെ ആവര്‍ത്തിക്കുന്ന ഒരു പല്ലവിയുണ്ട്: 'അവന്റെ ദയ എന്നേക്കുമുള്ളത്.'' ഈ പല്ലവി യിസ്രായേല്‍ ജനത്തെ ഓര്‍പ്പിക്കുന്നത് അവരുടെ അനുഭവം യാദൃച്ഛികമായുണ്ടായ ഒരു ചരിത്ര സംഭവമല്ല എന്നാണ്. ഓരോ നിമിഷവും ദൈവത്താല്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അവന്‍ നിര്‍മ്മിച്ച തന്റെ ജനത്തോടുള്ള അത് അവന്റെ നിത്യസ്‌നേഹത്തിന്റെ പ്രതിഫലനമാണെന്നും ആണ്.

പലപ്പോഴും ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് വെളിപ്പെടുന്ന നിമിഷങ്ങളും അവന്റെ ദയാര്‍ദ്രമായ വഴികളും ശ്രദ്ധിക്കാതെ കടന്നുപോകാന്‍ ഞാന്‍ അനുവദിക്കാറുണ്ട്, എല്ലാ നല്ല ദാനവും എന്നെ നിര്‍മ്മിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന എന്റെ സ്വര്‍ഗ്ഗീയ പിതാവില്‍നിന്നാണ് വരുന്നതെന്നു അംഗീകരിക്കുന്നതില്‍ ഞാന്‍ പരാജയപ്പെടാറുണ്ട് (യാക്കോബ് 1:17). നമ്മുടെ ജീവിതത്തിലെ ഓരോ അനുഗ്രഹത്തെയും നമ്മോടുള്ള ദൈവത്തിന്റെ നിത്യമായ സ്‌നേഹത്തോടു ബന്ധിപ്പിക്കാന്‍ എനിക്കും നിങ്ങള്‍ക്കും കഴിയട്ടെ.

രണ്ടാം സ്ഥാനമല്ല

ഒന്നാം ലോക മഹായുദ്ധം അവസാനിച്ചശേഷം, അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായി അംഗീകരിക്കപ്പെട്ടു. എങ്കിലും 1919 ല്‍ സംഭവിച്ച മാരകമായ ഒരു പക്ഷാഘാതത്തെത്തുടര്‍ന്ന്, ഏതെല്ലാം വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നു തുടങ്ങി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നുവെന്ന് വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയുമായിരുന്നുള്ളു. യഥാര്‍ത്ഥത്തില്‍ എഡിത്ത് വില്‍സണ്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ആധുനിക ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത് എന്നതാണ് വസ്തുത.

ആദിമ സഭയുടെ നേതാക്കന്മാരുടെ പേരു പറയാന്‍ പറഞ്ഞാല്‍, നമ്മില്‍ മിക്കവരും പത്രൊസ്, പൗലൊസ്, തിമൊഥെയൊസ് തുടങ്ങി കഴിവുകള്‍ ഉള്ളവരെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ചുരുക്കം ചിലരുടെ പേരുകള്‍ പറയും. എന്നാല്‍ റോമര്‍ 16 ല്‍, വ്യത്യസ്ത പശ്ചാത്തലമുള്ള ഏതാണ്ട് നാലപതു പേരുടെ പേരുകള്‍ - പുരുഷന്മാര്‍, സ്ത്രീകള്‍, അടിമകള്‍, യെഹൂദന്മാര്‍, ജാതികള്‍ - പൗലൊസ് രേഖപ്പെടുത്തുന്നു; അവരെല്ലാവരും തന്നെ വ്യത്യസ്ത നിലകളില്‍ സഭാജീവിതത്തിനായി സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്.

അവരെ സഭയിലെ രണ്ടാം സ്ഥാനക്കാരായ അംഗങ്ങള്‍ ആക്കുന്നതിനു പകരം, പൗലൊസ് ഈ ആളുകളെ ഏറ്റവും ഉന്നതമായ നിലയിലാണ് പരിഗണിക്കുന്നത്. 'അപ്പൊസ്തലന്മാരുടെ ഇടയില്‍ പേര്‍ കൊണ്ടവര്‍' എന്നാണ് പൗലൊസ് അവരെ വിവരിക്കുന്നത് (വാ. 7) - യേശുവിനുവേണ്ടിയുള്ള അവരുടെ സേവനത്തെ പ്രതി ആഘോഷിക്കപ്പെടേണ്ട ആളുകളാണവര്‍.

സഭയിലെ നേതാക്കള്‍ ആയിരിക്കാന്‍ കഴിയാത്തവണ്ണം വെറും സാധാരണക്കാരാണെന്നു നമ്മില്‍ പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ നമ്മിലോരോരുത്തര്‍ക്കും മറ്റുള്ളവരെ ശുശ്രൂഷിക്കാനും സഹായിക്കാനും ഉപയോഗിക്കാവുന്ന വരങ്ങള്‍ കൈമുതലായിട്ടുണ്ട് എന്നതാണു സത്യം. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ച് അവന്റെ മഹത്വത്തിനായി നമ്മുടെ വരങ്ങള്‍ നമുക്ക് ഉപയോഗിക്കാം!

വെള്ളത്തെക്കാളുമധികം

സഭയെക്കുറിച്ചുള്ള എന്റെ ഏറ്റവും ബാല്യകാലത്തെ അനുഭവങ്ങളിലൊന്ന്്, ഒരു പാസ്റ്റര്‍ പുള്‍പിറ്റിലൂടെ നടന്നുകൊണ്ട് 'നമ്മുടെ സ്നാനജലത്തെ ഓര്‍മ്മിക്കുക' എന്നു പറയുന്നതായിരുന്നു. ജലത്തെ ഓര്‍മ്മിക്കുക? ഞാന്‍ എന്നോടു തന്നെ ചോദിച്ചു. നിങ്ങള്‍ക്കെങ്ങനെ വെള്ളത്തെ ഓര്‍ക്കാനാവും? തുടര്‍ന്ന് അദ്ദേഹം വെള്ളത്തെക്കുറിച്ചുള്ളതെല്ലാം പറയാന്‍ തുടങ്ങി. അതെന്നെ ഒരുപോലെ സന്തോഷിപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു.

എന്തുകൊണ്ടു നാം സ്നാനത്തെക്കുറിച്ചു ചിന്തിക്കണം? ഒരു വ്യക്തി സ്നാനപ്പെടുമ്പോള്‍, കേവലം വെള്ളത്തെക്കാള്‍ അധികമായ കാര്യങ്ങള്‍ അതിലുണ്ട്. സ്നാനം പ്രതീകവല്ക്കരിക്കുന്നത്, യേശുവിലുള്ള വിശ്വാസത്താല്‍ എങ്ങനെ നാം അവനെ 'ധരിക്കുന്നു' എന്നതാണ് (ഗലാത്യര്‍ 3:27). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നാം അവന്റെ വകയാണ് എന്നതിനെയും അവന്‍ നമ്മിലും നമ്മിലൂടെയും ജീവിക്കുന്നു എന്നതിനെയും നാം ആഘോഷിക്കുകയാണ്.

ഇനി അത് അത്ര പ്രാധാന്യമുള്ളതല്ലെങ്കില്‍, നാം ക്രിസ്തുവിനെ ധരിക്കുമ്പോള്‍ നമ്മുടെ സ്വത്വം അവനില്‍ കണ്ടെത്തുന്നു എന്നു വേദഭാഗം നമ്മോടു പറയുന്നു. നാം ദൈവത്തിന്റെ മക്കളാകുന്നു (വാ. 26). അതിനാല്‍, വിശ്വാസത്താല്‍ - പഴയ നിയമ പ്രമാണം അനുസരിക്കുന്നതുകൊണ്ടല്ല - നാം ദൈവത്തോടു നിരപ്പുള്ളവരായി മാറുന്നു (വാ. 23-25). നാം ലിംഗം, സംസ്‌കാരം, പദവി എന്നിവയാല്‍ പരസ്പരം വിഭജിക്കപ്പെടുന്നില്ല, നാം സ്വതന്ത്രരാക്കപ്പെടുകയും ക്രിസ്തുവിലൂടെ ഐക്യത പ്രാപിക്കുകയും ചെയ്ത് അവന്റെ വകയായിത്തീര്‍ന്നിരിക്കുന്നു (വാ. 29).

അതുകൊണ്ട് സ്നാനത്തെയും അതു പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും സ്മരിക്കുവാന്‍ വളരെ നല്ല കാരണങ്ങളുണ്ട്. ആ പ്രവൃത്തിയില്‍ കേവലം ശ്രദ്ധ കേന്ദ്രീകരിക്കുകയല്ല, മറിച്ച് നാം ക്രിസ്തുവിന്റെ വകയാണ് എന്നും ദൈവത്തിന്റെ മക്കളായി തീര്‍ന്നിരിക്കുന്നു എന്നും ഓര്‍ക്കുകയാണ്. നാം ആരാണ് എന്നത്, നമ്മുടെ ഭാവി, ആത്മീയ സ്വാതന്ത്ര്യം എല്ലാം അവനിലാണ് നാം കണ്ടെത്തിയത്.
പീറ്റര്‍ ചിന്‍
ക്രിസ്തുവിനെ ധരിച്ചതും അവന്റെ വകയാണ് എന്നതും നിങ്ങളെ സംബന്ധിച്ച് എന്ത് അര്‍ത്ഥമാണുള്ളത്? ഏതെല്ലാം വഴികളിലാണ് നിങ്ങള്‍ക്ക് സ്നാനത്തിന്റെ അര്‍ത്ഥം ദിവസേന ആഘോഷിക്കുവാനും ഓര്‍മ്മിക്കുവാനും കഴിയുന്നത്?

പ്രോത്സാഹനത്തിന്റെ ശക്തി

കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ബെഞ്ചമിന്‍ വെസ്റ്റ് തന്റെ സഹോദരിയുടെ ഒരു ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു എങ്കിലും വികലമായ ഒരു ചിത്രം വരയ്ക്കാനേ അവനു കഴിഞ്ഞുള്ളു. അവന്റെ കലാസൃഷ്ടി കണ്ടിട്ട് അമ്മ അവന്റെ ശിരസ്സില്‍ ചുംബിച്ചിട്ടു പറഞ്ഞു, 'നോക്കൂ, ഇതു സാലിയാണ്.' ആ ചുംബനം ആണ് തന്നെ ഒരു കലാകാരന്‍ - പ്രസിദ്ധ അമേരിക്കന്‍ ചിത്രകാരനും - ആക്കിയതെന്ന്് അദ്ദേഹം പില്‍ക്കാലത്തു പറഞ്ഞു. പ്രോത്സാഹനം ഒരു ശക്തിമത്തായ കാര്യമാണ്.

ചിത്രം വരയ്ക്കാന്‍ പഠിക്കുന്ന ഒരു കുട്ടിക്കു സമമായി, പൗലൊസിന് തന്റെ ശുശ്രൂഷയുടെ ആരംഭകാലത്ത് കാര്യമായ അംഗീകാരം ലഭിച്ചിരുന്നില്ല എങ്കിലും ബര്‍ന്നബാസ് അവന്റെ വിളിയെ സ്ഥിരീകരിച്ചു. ബര്‍ന്നബാസിന്റെ പ്രോത്സാഹനത്താലാണ് ഒരു സഹ വിശ്വാസിയായി പൗലൊസിനെ സഭ അംഗീകരിച്ചത് (പ്രവൃ. 9:27). അന്ത്യോക്യയിലെ ശിശു സഭയെയും ബര്‍ന്നബാസ് പ്രോത്സാഹിപ്പിക്കുകയും പുതിയ നിയമത്തിലെ ഏറ്റവും സ്വാധീനമുള്ള സഭകളിലൊന്നായി വളരുവാന്‍ അതിനെ സഹായിക്കുകയും ചെയ്തു (11:22-23). ബര്‍ന്നബാസിന്റെയും അതുപോലെ പൗലൊസിന്റെയും പ്രോത്സാഹനത്താലാണ് യെരൂശലേം സഭ ജാതീയ വിശ്വാസികളെ ക്രിസ്തുശിഷ്യരായി അംഗീകരിച്ചത് (15:19). അനേക നിലകളില്‍, ആദിമ സഭയുടെ കഥ പ്രോത്സാഹനത്തിന്റെ കഥയാണ്.

ഇതുതന്നെ നമ്മുടെ ജീവിതത്തിലും പ്രായോഗികമാക്കേണ്ടതാണ്. ഒരുവനോട് ഒരു നല്ല വാക്കു പറയുന്നതാണ് പ്രോത്സാഹനം എന്നു നാം ചിന്തിച്ചേക്കാം. എന്നാല്‍ ആ വിധത്തിലാണു നാം ചിന്തിക്കുന്തെങ്കില്‍, അതിന്റെ നിലനില്‍ക്കുന്ന ശക്തി തിരിച്ചറിയാന്‍ നാം പരാജയപ്പെട്ടിരിക്കുന്നു. സഭയിലെ വ്യക്തി ജീവിതങ്ങളെയും സഭയുടെ തന്നെ ജീവിതത്തെയും രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണത്.

നാം ആരാണോ അത്

എന്റെ ഭാവി ഭാര്യയെ എന്റെ കുടുംബാംഗങ്ങളെ കാണിക്കാന്‍ കൊണ്ടുപോയ സമയം ഞാന്‍ ഒരിക്കലും മറക്കുകയില്ല. കണ്ണില്‍ കുസൃതിത്തിളക്കവുമായി എന്റെ മൂത്ത രണ്ടു സഹോദരിമാര്‍ അവളോടു ചോദിച്ചു, 'വാസ്തവത്തില്‍ എന്താണ് ഈ മനുഷ്യനില്‍ നീ കാണുന്നത്?' അവള്‍ പുഞ്ചിരിക്കുകയും ദൈവകൃപയാല്‍ അവള്‍ സ്നേഹിച്ച പുരുഷനായി ഞാന്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു.

ആ ബുദ്ധിപൂര്‍വ്വമായ ഉത്തരം ഞാനിഷ്ടപ്പെട്ടു. കാരണം, ക്രിസ്തുവില്‍, കര്‍ത്താവ് നമ്മെ എങ്ങനെ നമ്മുടെ പൂര്‍വ്വകാലത്തിനപ്പുറമായി കാണുന്നു എന്ന് അത് വെളിപ്പെടുത്തുന്നു. പ്രവൃത്തികള്‍ 9 ല്‍ ദൈവം അന്ധത വരുത്തിയ സഭയുടെ…

ഒരിക്കലും താമസിച്ചു പോയിട്ടില്ല

എന്റെ ഭാര്യാമാതാവിന്റെ ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള ഉത്കണ്ഠാകുലമായ നിമിഷങ്ങളില്‍ അടിയന്തിര ചികിത്സ ലഭിക്കാന്‍ അവള്‍ക്ക് ഭാഗ്യം ലഭിച്ചു. പിന്നീട് ഡോക്ടര്‍ എന്നോട് പറഞ്ഞത്, കഠിന രോഗികളില്‍, ഹൃദയാഘാതത്തെ തുടര്‍ന്ന് പതിനഞ്ചു മിനിറ്റിനുള്ളില്‍ ചികിത്സ ലഭിക്കുന്നവരില്‍ 33 ശതമാനം രക്ഷപെടുമെന്നാണ്. ആ സമയത്തിനു ശേഷം ചികിത്സ ലഭിക്കുന്നവരില്‍ 5 ശതമാനം മാത്രമേ രക്ഷപ്പെടൂ.

കഠിന രോഗം ബാധിച്ച യായിറോസിന്റെ മകളെ (അടിയന്തിര ചികിത്സ ആവശ്യമുള്ള ഒരാള്‍) സൗഖ്യമാക്കാന്‍ പോകുമ്പോള്‍ അചിന്ത്യമായ ഒരു കാര്യം യേശു ചെയ്തു: അവന്‍ തിരിഞ്ഞു നിന്നു (മര്‍ക്കൊസ് 5:30). തന്നെ തൊട്ടത് ആരെന്നറിയാന്‍ അവന്‍…

വെറുതെ കാത്തിരിക്കുന്നതിലുമധികം

റോഡില്‍ നിന്നും നടപ്പാതയിലേക്കു കയറ്റി കാറോടിച്ചതിന് ഒരു സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളെ ഇറക്കിക്കൊണ്ടിരുന്ന ഒരു സ്‌കൂള്‍ ബസിനു പിന്നില്‍ കാത്തുനില്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് അവള്‍ ഈ സാഹസത്തിനു മുതിര്‍ന്നത്.

കാത്തിരിപ്പ് നമ്മെ അക്ഷമരാക്കും എന്നതു സത്യമായിരിക്കുമ്പോള്‍ തന്നേ, കാത്തിരിപ്പില്‍ ചെയ്യാനും പഠിക്കാനും കഴിയുന്ന നല്ല കാര്യങ്ങള്‍ ഉണ്ട്. 'യെരുശലേം വിട്ടുപോകരുത്' (പ്രവൃ. 1:4) എന്നു ശിഷ്യന്മാരോടു പറഞ്ഞപ്പോള്‍ യേശു ഇക്കാര്യം അറിഞ്ഞിരുന്നു. 'പരിശുദ്ധാത്മാവു കൊണ്ടുള്ള സ്‌നാനത്തിനായി'' അവര്‍ കാത്തിരിക്കുകയായിരുന്നു (വാ. 5).

ആവേശത്തിന്റെയും പ്രതീക്ഷയുടെയുമായ ഒരു അവസ്ഥയില്‍ മാളിക മുറിയില്‍ കൂടിയിരുന്ന അവരോട് കാത്തിരിക്കാന്‍ യേശു പറഞ്ഞപ്പോള്‍, ഒന്നും ചെയ്യാതെ ഇരിക്കുക എന്നല്ല അവന്‍ അര്‍ത്ഥമാക്കിയത് എന്നവര്‍ മനസ്സിലാക്കി. അവര്‍ പ്രാര്‍ത്ഥനയില്‍ സമയം ചിലവഴിച്ചു (വാ. 14): വചനം പറയുന്നതുപോലെ, യൂദായുടെ സ്ഥാനത്തേക്ക് പുതിയൊരു ശിഷ്യനെ അവര്‍ തിരഞ്ഞെടുത്തു (വാ. 26). ആരാധനയിലും പ്രാര്‍ത്ഥനയിലും അവര്‍ ഐകമത്യപ്പെട്ടപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ ഇറങ്ങിവന്നു (2:1-4).

ശിഷ്യന്മാര്‍ വെറുതെ കാത്തിരിക്കുകയായിരുന്നില്ല. അവര്‍ തയ്യാറെടുക്കുകയായിരുന്നു. നാം ദൈവത്തിനായി കാത്തിരിക്കുമ്പോള്‍, ഒന്നും ചെയ്യാതെ വെറുതെയിരിക്കുക എന്നോ അല്ലെങ്കില്‍ അക്ഷമരായി മുന്നോട്ട് കുതിക്കുക എന്നോ അല്ല അര്‍ത്ഥം. മറിച്ച് അവന്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും കൂട്ടായ്മ ആസ്വദിക്കാനും നമുക്ക് കഴിയും. കാത്തിരിപ്പ് നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും ശരീരങ്ങളെയും വരാന്‍ പോകുന്ന കാര്യത്തിനായി ഒരുക്കും.

അതേ, കാത്തിരിക്കാന്‍ ദൈവം നമ്മോടാവശ്യപ്പെടുമ്പോള്‍, നമുക്ക് അവനിലും നമുക്കുവേണ്ടി അവന്‍ തയ്യറാക്കുന്ന പദ്ധതികളിലും നമുക്കാശ്രയിക്കാം കഴിയും എന്നറിഞ്ഞുകൊണ്ട് നമുക്ക് ആവേശഭരിതരാകാം.

തുലനാതീതമായ ജീവിതം

ഒരു ടി.വി പരിപാടിയിൽ, കൌമാരപ്രായക്കാരുടെ ജീവിതം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനായ് യൌവനക്കാർ ഉയർന്ന ഹൈസ്കൂൾ വിദ്യാർത്ഥികളായി അഭിനയിച്ചു. കൗമാരപ്രായക്കാരുടെ സ്വന്തമൂല്യം കണക്കാക്കുന്നതിൽ സോഷ്യൽ മീഡിയ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് അവർ കണ്ടെത്തി. ഒരു സഹകാരിയുടെ നിരീക്ഷണം, "[വിദ്യാർത്ഥികളുടെ] സ്വന്തമൂല്യം സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടിരിക്കുന്നു - അത് ഒരു ഫോട്ടോ എത്ര പേർ ഇഷ്ടപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു." മറ്റുള്ളവരാലുള്ള സ്വീകാര്യത എന്ന ഈ ആവശ്യം, ഓൺലൈനിലെ തീവ്രമായ പെരുമാറ്റത്തിലേയ്ക്ക് യൌവനക്കാരെ കൊണ്ടെത്തിക്കുന്നു.

പരസ്വീകാര്യതയ്ക്കായുള്ള ആഗ്രഹം മുൻപേ ഉണ്ടായിരുന്നതാണ്. ഉൽപത്തി 29- ൽ ലേയ തന്‍റെ ഭർത്താവായ യാക്കോബിന്‍റെ സ്നേഹത്തിനായ് അതിയായി കാംക്ഷിക്കുന്നു. അവളുടെ ആദ്യ മൂന്നു ആൺമക്കളുടെ പേരുകളിൽ അതു് പ്രതിഫലിക്കുന്നു- എല്ലാം അവളുടെ ഏകാന്തതയെ ദൃശ്യമാക്കുന്നു (വാക്യം 31-34). എന്നാൽ സങ്കടകരമെന്നു പറയട്ടെ, യാക്കോബ് അവൾക്കു സ്വീകാര്യമായ അംഗീകാരം നൽകിയെന്നതിന് യാതൊരു സൂചനയും ലഭ്യമല്ല.

തന്‍റെ നാലാമത്തെ കുഞ്ഞിന്‍റെ ജനനത്തോടു കൂടി ലേയ, അവളുടെ ഭർത്താവിലേയ്ക്കല്ല, പകരം ദൈവത്തിങ്കലേക്ക് തിരിഞ്ഞു, നാലാമത്തെ പുത്രന്,  "സ്തുതി" എന്ന് അർത്ഥമുള്ള, യഹൂദാ എന്നു പേരിട്ടു (വാക്യം 35). ലേയ ഒരു പക്ഷേ, തന്‍റെ പ്രാധാന്യം ദൈവത്തിൽ കണ്ടെത്തി. അവൾ ദൈവീക രക്ഷാചരിത്രത്തിന്‍റെ ഭാഗമായിത്തീർന്നു: ദാവീദിന്‍റെയും, പിൽക്കാലത്ത് യേശുവിന്‍റെയും പൂർവികനാണ്, യഹൂദ.

നമ്മുടെ പ്രാധാന്യം  കണ്ടെത്തുവാൻ പല വിധത്തിൽ ശ്രമിക്കാവുന്നതാണ്. എന്നാൽ, യേശുവിൽ മാത്രമാണ് നമുക്ക് ദൈവമക്കൾ, ക്രിസ്തുവിനോട് കൂട്ടവകാശികൾ, നമ്മുടെ സ്വർഗീയ പിതാവിനോടൊപ്പം നിത്യകാലം വസിക്കുന്നവർ എന്നിങ്ങനെയുള്ള വ്യക്തിത്വം ലഭ്യമാകുന്നത്. പൌലോസ് എഴുതിയിരിക്കുന്നതു പോലെ, ഈ ലോകത്തിലെ യാതൊന്നും, "ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠതയോട്" തുലനം ചെയ്യാവുന്നതല്ല (ഫിലിപ്പിയർ 3:8).