ആധികാരികവും ദുർബലവും
“ഹേയ്, പോ ഫാങ്!’’ സഭയിലെ ഒരു സുഹൃത്ത് മെസ്സേജ് അയച്ചു. ''ഈ മാസത്തെ കെയർ ഗ്രൂപ്പ് മീറ്റിംഗിൽ, യാക്കോബ് 5:16 പറയുന്നത് ചെയ്യാൻ എല്ലാവരെയും നമുക്കു പ്രേരിപ്പിക്കാം. നമുക്ക് വിശ്വാസത്തിന്റെയും രഹസ്യം സൂക്ഷിക്കുന്നതിന്റെയും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാം, അങ്ങനെ നമുക്ക് നമ്മുടെ ജീവിതത്തിലെ പോരാട്ടത്തിന്റെ ഒരു മേഖല പങ്കിടാനും പരസ്പരം പ്രാർത്ഥിക്കാനും കഴിയും.''
ഒരു നിമിഷത്തേക്ക് എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങളുടെ ചെറിയ ഗ്രൂപ്പംഗങ്ങൾക്ക് വർഷങ്ങളായി പരസ്പരം അറിയാമെങ്കിലും, ഞങ്ങളുടെ എല്ലാ വേദനകളും പോരാട്ടങ്ങളും ഞങ്ങൾ ഒരിക്കലും പരസ്പരം തുറന്ന് പറഞ്ഞിരുന്നില്ല. എല്ലാറ്റിനുമുപരി, ദുർബലരാകുന്നത് ഭയങ്കരമാണ്.
എന്നാൽ സത്യത്തിൽ, നാമെല്ലാവരും പാപികളാണ്, നാമെല്ലാവരും പോരാട്ടമനുഭവിക്കുന്നു. നമുക്കെല്ലാവർക്കും യേശുവിനെ വേണം. ദൈവത്തിന്റെ അത്ഭുതകരമായ കൃപയെക്കുറിച്ചും ക്രിസ്തുവിലുള്ള നമ്മുടെ ആശ്രയത്വത്തെക്കുറിച്ചും ഉള്ള ആധികാരിക സംഭാഷണങ്ങൾക്ക് അവനിൽ ആശ്രയിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു മാർഗ്ഗമുണ്ട്. യേശുവിനൊപ്പം, പ്രശ്‌നരഹിതമായ ജീവിതമാണെന്ന് നടിക്കുന്നത് നിർത്താം.
അതുകൊണ്ട് ഞാൻ മറുപടി പറഞ്ഞു, ''അതേ! അത് ചെയ്യാം!' തുടക്കത്തിൽ, അത് അസഹനീയമായിരുന്നു. എന്നാൽ ഒരാൾ തുറന്ന് പങ്കുവെച്ചപ്പോൾ, മറ്റൊരാൾ ഉടൻ തന്നെ പിന്തുടർന്നു. ചിലർ മൗനം പാലിച്ചെങ്കിലും അവർ മനസ്സിലാക്കുന്നുണ്ടായിരുന്നു. ആരെയും സമ്മർദ്ദത്തിലാക്കിയില്ല. യാക്കോബ് 5:16-ന്റെ രണ്ടാം ഭാഗം “ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ’’ എന്നു പറയുന്നത് ചെയ്തുകൊണ്ടാണ് ഞങ്ങൾ സമയം അവസാനിപ്പിച്ചത്.
യേശുവിലുള്ള വിശ്വാസികളുമായുള്ള കൂട്ടായ്മയുടെ ഭംഗി അന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ക്രിസ്തുവിലുള്ള നമ്മുടെ പൊതുവായ വിശ്വാസം നിമിത്തം, നമുക്ക് പരസ്പരം ദുർബലരാവുകയും നമ്മുടെ ബലഹീനതകളിലും പോരാട്ടങ്ങളിലും നമ്മെ സഹായിക്കാൻ അവനിലും മറ്റുള്ളവരിലും ആശ്രയിക്കുകയും ചെയ്യാം.
നിങ്ങളുടെ അയൽക്കാരനെ സ്‌നേഹിക്കുക
കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം. ലേവ്യാപുസ്തകം 19:18
അത് യൂത്ത് ഗ്രൂപ്പിലെ ഒരു രസകരമായ ഗെയിം മാത്രമായിരുന്നു, പക്ഷേ അത് ഞങ്ങൾക്ക് ഒരു പാഠമായിരുന്നു: അയൽക്കാരെ മാറ്റുന്നതിനുപകരം, അവരെ സ്‌നേഹിക്കാൻ പഠിക്കുക. എല്ലാവരും ഒരു വലിയ വൃത്തമായി ഇരിക്കുകയും ഒരാളെ നടുവിൽ നിർത്തുകയു ചെയ്യുന്നു. നിൽക്കുന്ന ആൾ ഇരിക്കുന്ന ഒരാളോട് ചോദിക്കുന്നു, “നീ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുന്നുണ്ടോ?” ഇരിക്കുന്ന വ്യക്തിക്ക് രണ്ട് തരത്തിൽ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും: ഉവ്വ് അല്ലെങ്കിൽ ഇല്ല. തന്റെ അയൽക്കാരനെ മറ്റൊരാളുമായി കൈമാറ്റം ചെയ്യണോ എന്ന് അവൻ തീരുമാനിക്കണം.
യഥാർത്ഥ ജീവിതത്തിലും നമ്മുടെ “അയൽക്കാരെ” തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്നില്ലേ? വിശേഷിച്ചും നമുക്ക് ഇണങ്ങിച്ചേരാൻ കഴിയാത്ത ഒരു സഹപ്രവർത്തകനോ അല്ലെങ്കിൽ ശരിയല്ലാത്ത സമയങ്ങളിൽ പുൽത്തകിടി വെട്ടാൻ ഇഷ്ടപ്പെടുന്ന ഒരു അയൽവാസിയോ ഉള്ളപ്പോൾ. എന്നിരുന്നാലും, പലപ്പോഴും, നമ്മെ ബുദ്ധിമുട്ടിക്കുന്ന അയൽക്കാരോടൊപ്പം ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട്.
യിസ്രായേല്യർ വാഗ്ദത്ത ദേശത്ത് താമസം ആരംഭിച്ചപ്പോൾ, തങ്ങളുടെ അയല്ക്കാരോടൊപ്പം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള സുപ്രധാന നിർദ്ദേശങ്ങൾ ദൈവം അവർക്ക് നൽകി: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” (ലേവ്യാപുസ്തകം 19:18), അതിൽ പരദൂഷണമോ കിംവദന്തികളോ പ്രചരിപ്പിക്കാതിരിക്കുക, നമ്മുടെ അയൽക്കാരെ മുതലെടുക്കാതിരിക്കുക, ആളുകൾക്ക് എതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ നേരിട്ട് അഭിമുഖീകരിക്കുക (വാ. 9-18) എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാവരേയും സ്‌നേഹിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, യേശു നമ്മിൽ പ്രവർത്തിക്കുന്നതനുസരിച്ച് മറ്റുള്ളവരോട് സ്‌നേഹപൂർവ്വം പെരുമാറാൻ നമുക്കു കഴിയും. അവന്റെ ജനമെന്ന നിലയിൽ നാം നമ്മുടെ സ്വത്വത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനുള്ള ജ്ഞാനവും കഴിവും ദൈവം നൽകും.
നന്ദിയുള്ള ഹൃദയങ്ങൾ
ഹാൻസിൽ പാർച്ച്‌മെന്റ് ഒരു പ്രതിസന്ധിയിലായി. ടോക്യോ ഒളിമ്പിക്‌സിലെ സെമിഫൈനലിനായി തെറ്റായ സ്ഥലത്താണ് അദ്ദേഹം ബലിറങ്ങിയത്. കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തുമെന്ന പ്രതീക്ഷയില്ലാതെ അദ്ദേഹം കുടുങ്ങി. എന്നാൽ നന്ദിയോടെ പറയട്ടെ, ഗെയിമുകളിൽ സഹായിക്കുന്ന സന്നദ്ധപ്രവർത്തകയായ ട്രിജന സ്റ്റോജ്‌കോവിച്ച് അദ്ദേഹത്തെ കണ്ടു. അവൾ അദ്ദേഹത്തിന് ടാക്‌സിയിൽ പോകാൻ കുറച്ച് പണം കൊടുത്തു. അങ്ങനെ ഹാൻസിൽ കൃത്യസമയത്ത് സെമിഫൈനലിലെത്തി, ഒടുവിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ സ്വന്തമാക്കി. പിന്നീട്, സ്റ്റോജ്‌കോവിച്ചിനെ കണ്ടെത്താനായി അദ്ദേഹം തിരികെ പോയി, അവളുടെ ദയയ്ക്ക് നന്ദി പറഞ്ഞു.
ലൂക്കൊസ് 17-ൽ, തന്നെ സൗഖ്യമാക്കിയതിന് നന്ദി പറയാൻ യേശുവിന്റെ അടുക്കൽ മടങ്ങിവന്ന ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പറ്റി നാം വായിക്കുന്നു (വാ. 15-16). യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ, അവിടെ പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടി. അവരെല്ലാം യേശുവിനോട് സൗഖ്യത്തിനായി അപേക്ഷിച്ചു, എല്ലാവരും അവന്റെ കൃപയും ശക്തിയും അനുഭവിച്ചു. സുഖം പ്രാപിച്ചതിൽ പത്തുപേർ സന്തോഷിച്ചു, എന്നാൽ ഒരാൾ മാത്രം മടങ്ങിവന്നു നന്ദി അറിയിച്ചു. അവൻ ''ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു'' (വാ. 15-16).
ഓരോ ദിവസവും നാം പലവിധത്തിൽ ദൈവാനുഗ്രഹം അനുഭവിക്കുന്നു. ദീർഘനാളത്തെ കഷ്ടപ്പാടുകൾക്കുശേഷം പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്നതോ അപരിചിതരിൽ നിന്ന് സമയോചിതമായ സഹായം സ്വീകരിക്കുന്നതോ പോലെ അത് നാടകീയമായിരിക്കാം. ചിലപ്പോൾ, ഒരു ബാഹ്യജോലി പൂർത്തിയാക്കാൻ നല്ല കാലാവസ്ഥ പോലെയുള്ള സാധാരണ രീതികളിലും അവന്റെ അനുഗ്രഹങ്ങൾ വരാം. ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പോലെ, നമ്മോടുള്ള ദയയ്ക്ക് ദൈവത്തിന് നന്ദി പറയാൻ നമുക്ക് ഓർക്കാം.
അവസരം തക്കത്തിലുപയോഗിക്കുക
യൂണിവേഴ്‌സിറ്റി പ്രവേശനം കാത്തിരിക്കുമ്പോൾ, ഇരുപതുകാരിയായ ഷിൻ യി, തനിക്കു ലഭിച്ച മൂന്നു മാസത്തെ ഇടവേളയിൽ ഒരു യൂത്ത് മിഷൻ ഓർഗനൈസേഷനിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിച്ചു. അഭിമുഖ സംഭാഷണങ്ങൾ തടയുന്ന കോവിഡ് 19 നിയന്ത്രണങ്ങൾ നിലനില്ക്കുന്ന സമയമായതിനാൽ, ഇത് അതിനുള്ള വിചിത്രമായ സമയമായി തോന്നി. എന്നാൽ ഷിൻ യി ഉടൻ ഒരു വഴി കണ്ടെത്തി. "പതിവുപോലെ തെരുവിലോ ഷോപ്പിംഗ് മാളുകളിലോ ഫാസ്റ്റ് ഫുഡ് സെന്ററുകളിലോ വിദ്യാർത്ഥികളുമായി സംസാരിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല," അവൾ പറഞ്ഞു. "എന്നാൽ പരസ്പരം പ്രാർത്ഥിക്കുന്നതിനായി സൂം വഴി ക്രിസ്തീയ വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തുന്നതും അവിശ്വാസികളുമായി ഫോൺ കോളുകളിലൂടെ സുവിശേഷം അറിയിക്കുന്നതും ഞങ്ങൾ തുടർന്നു."
"സുവിശേഷകന്റെ പ്രവൃത്തി ചെയ്ക" എന്ന് അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഉത്സാഹിപ്പിച്ച കാര്യം ഷിൻ യി ചെയ്തു (2 തിമൊഥെയൊസ് 4:5). തങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്ന ഉപദേശകരെ ആളുകൾ അന്വേഷിക്കുമെന്ന് പൗലൊസ് മുന്നറിയിപ്പ് നൽകി (വാ. 3-4). എന്നിരുന്നാലും ധൈര്യമായിരിക്കാനും ''സമയത്തും അസമയത്തും ഒരുങ്ങിയിരിക്കാനും'' തിമൊഥെയൊസ് ആഹ്വാനം ചെയ്യപ്പെട്ടു. അവൻ "സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ'' ശാസിക്കയും തർജ്ജനം ചെയ്കയും പ്രബോധിപ്പിക്കയും വേണം (വാ. 2).
നാമെല്ലാവരും സുവിശേഷകരോ പ്രസംഗകരോ ആകാൻ വിളിക്കപ്പെട്ടിട്ടില്ലെങ്കിലും, നമുക്ക് ചുറ്റുമുള്ളവരുമായി നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്കു വഹിക്കാനാകും. ക്രിസ്തുവിനെ കൂടാതെ അവിശ്വാസികൾ നശിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾക്ക് ശക്തിയും പ്രോത്സാഹനവും ആവശ്യമാണ്. ദൈവത്തിന്റെ സഹായത്താൽ, നമുക്ക് എപ്പോൾ വേണമെങ്കിലും എവിടെയും അവന്റെ സുവിശേഷം അറിയിക്കാം.
എന്തുകൊണ്ടു ഞാൻ, ദൈവമേ?
ഒരു വർഷത്തിലേറെയായി മോട്ടോർ ന്യൂറോൺ രോഗവുമായി മല്ലിടുകയായിരുന്നു ജിം. അവന്റെ പേശികളിലെ നാഡീകോശങ്ങൾ തകരുകയും പേശികൾ ക്ഷയിക്കുകയും ചെയ്യുന്നു. തന്റെ അവയവങ്ങളെ ചലിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടു, കൈകാലുകളെ നിയന്ത്രിക്കാനുള്ള ശേഷി അവന് ഇല്ലാതായിരിക്കുന്നു. അവന് ഇനി ഷർട്ടിന്റെ ബട്ടൺ ഇടാനോ ഷൂ ലെയ്സു കെട്ടാനോ കഴിയില്ല. ഒരു ജോടി ചോപ്സ്റ്റിക്കുകൾ ഉപയോഗിക്കുക എന്നത് അസാധ്യമായിരിക്കുന്നു. തന്റെ സാഹചര്യത്തോടു മല്ലിട്ടു ജിം ചോദിക്കുന്നു, ഇങ്ങനെ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് എന്നോട് ഇതു ചെയ്യുന്നു?
തങ്ങളുടെ ചോദ്യങ്ങൾ ദൈവത്തിങ്കലേക്കു കൊണ്ടുവന്ന, യേശുവിൽ വിശ്വസിക്കുന്ന മറ്റു പലരുടേയും സംഘത്തിൽ അവനും ഉൾപ്പെടുന്നു. 13-ാം സങ്കീർത്തനത്തിൽ, ദാവീദ് ഇപ്രകാരം നിലവിളിക്കുന്നു, “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരംപിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?” (വാ. 1-2).
നമുക്കും നമ്മുടെ ആശയക്കുഴപ്പങ്ങളും ചോദ്യങ്ങളും ദൈവത്തിങ്കലേക്കു കൊണ്ടുചെല്ലാം. “എത്രത്തോളം?” എന്നും “എന്തുകൊണ്ട്?” എന്നും നാം നിലവിളിക്കുമ്പോൾ അവൻ മനസ്സിലാക്കുന്നു. യേശുവിലൂടെയും പാപത്തിനും മരണത്തിനും മേലുള്ള അവന്റെ വിജയത്തിലൂടെയും തന്റെ ആത്യന്തികമായ ഉത്തരം ദൈവം നമുക്കു നൽകിട്ടുണ്ട്.
നാം ക്രൂശിലേക്കും ശൂന്യമായ കല്ലറയിലേക്കും നോക്കുമ്പോൾ, ദൈവത്തിന്റെ “കരുണയിൽ” (വാക്യം 5) ആശ്രയിക്കാനും അവന്റെ രക്ഷയിൽ സന്തോഷിക്കാനുമുള്ള ആത്മവിശ്വാസം നമുക്കു ലഭിക്കും. ഇരുണ്ട രാത്രികളിൽ പോലും, “യഹോവ… നന്മ ചെയ്തിരിക്കകൊണ്ടു… അവന്നു പാട്ടു” (വാ. 6) പാടാൻ നമുക്കു കഴിയും. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ, അവൻ നമ്മുടെ പാപങ്ങൾ ക്ഷമിച്ച്, നമ്മെ തന്റെ മക്കളായി സ്വീകരിക്കുകയും നമ്മുടെ ജീവിതത്തിൽ അവന്റെ നിത്യമായ സദുദ്ദേശ്യം നിറവേറ്റുകയും ചെയ്യുന്നു.
നിങ്ങളുടെ അയൽക്കാരനെ സ്‌നേഹിക്കുക
അത് യൂത്ത് ഗ്രൂപ്പിലെ ഒരു രസകരമായ ഗെയിം മാത്രമായിരുന്നു, പക്ഷേ അത് ഞങ്ങൾക്ക് ഒരു പാഠമായിരുന്നു: അയൽക്കാരെ മാറ്റുന്നതിനുപകരം, അവരെ സ്‌നേഹിക്കാൻ പഠിക്കുക. എല്ലാവരും ഒരു വലിയ വൃത്തമായി ഇരിക്കുകയും ഒരാളെ നടുവിൽ നിർത്തുകയു ചെയ്യുന്നു. നിൽക്കുന്ന ആൾ ഇരിക്കുന്ന ഒരാളോട് ചോദിക്കുന്നു, “നീ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുന്നുണ്ടോ?” ഇരിക്കുന്ന വ്യക്തിക്ക് രണ്ട് തരത്തിൽ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും: ഉവ്വ് അല്ലെങ്കിൽ ഇല്ല. തന്റെ അയൽക്കാരനെ മറ്റൊരാളുമായി കൈമാറ്റം ചെയ്യണോ എന്ന് അവൻ തീരുമാനിക്കണം.
യഥാർത്ഥ ജീവിതത്തിലും നമ്മുടെ “അയൽക്കാരെ” തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്നില്ലേ? വിശേഷിച്ചും നമുക്ക് ഇണങ്ങിച്ചേരാൻ കഴിയാത്ത ഒരു സഹപ്രവർത്തകനോ അല്ലെങ്കിൽ ശരിയല്ലാത്ത സമയങ്ങളിൽ പുൽത്തകിടി വെട്ടാൻ ഇഷ്ടപ്പെടുന്ന ഒരു അയൽവാസിയോ ഉള്ളപ്പോൾ. എന്നിരുന്നാലും, പലപ്പോഴും, നമ്മെ ബുദ്ധിമുട്ടിക്കുന്ന അയൽക്കാരോടൊപ്പം ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട്.
യിസ്രായേല്യർ വാഗ്ദത്ത ദേശത്ത് താമസം ആരംഭിച്ചപ്പോൾ, തങ്ങളുടെ അയല്ക്കാരോടൊപ്പം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള സുപ്രധാന നിർദ്ദേശങ്ങൾ ദൈവം അവർക്ക് നൽകി: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” (ലേവ്യാപുസ്തകം 19:18), അതിൽ പരദൂഷണമോ കിംവദന്തികളോ പ്രചരിപ്പിക്കാതിരിക്കുക, നമ്മുടെ അയൽക്കാരെ മുതലെടുക്കാതിരിക്കുക, ആളുകൾക്ക് എതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ നേരിട്ട് അഭിമുഖീകരിക്കുക (വാ. 9-18) എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാവരേയും സ്‌നേഹിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, യേശു നമ്മിൽ പ്രവർത്തിക്കുന്നതനുസരിച്ച് മറ്റുള്ളവരോട് സ്‌നേഹപൂർവ്വം പെരുമാറാൻ നമുക്കു കഴിയും. അവന്റെ ജനമെന്ന നിലയിൽ നാം നമ്മുടെ സ്വത്വത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനുള്ള ജ്ഞാനവും കഴിവും ദൈവം നൽകും.
നന്ദിയുള്ള ഹൃദയങ്ങൾ
ഹാൻസിൽ പാർച്ച്‌മെന്റ് ഒരു പ്രതിസന്ധിയിലായി. ടോക്യോ ഒളിമ്പിക്‌സിലെ സെമിഫൈനലിനായി തെറ്റായ സ്ഥലത്താണ് അദ്ദേഹം ബലിറങ്ങിയത്. കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തുമെന്ന പ്രതീക്ഷയില്ലാതെ അദ്ദേഹം കുടുങ്ങി. എന്നാൽ നന്ദിയോടെ പറയട്ടെ, ഗെയിമുകളിൽ സഹായിക്കുന്ന സന്നദ്ധപ്രവർത്തകയായ ട്രിജന സ്റ്റോജ്‌കോവിച്ച് അദ്ദേഹത്തെ കണ്ടു. അവൾ അദ്ദേഹത്തിന് ടാക്‌സിയിൽ പോകാൻ കുറച്ച് പണം കൊടുത്തു. അങ്ങനെ ഹാൻസിൽ കൃത്യസമയത്ത് സെമിഫൈനലിലെത്തി, ഒടുവിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ സ്വന്തമാക്കി. പിന്നീട്, സ്റ്റോജ്‌കോവിച്ചിനെ കണ്ടെത്താനായി അദ്ദേഹം തിരികെ പോയി, അവളുടെ ദയയ്ക്ക് നന്ദി പറഞ്ഞു.
ലൂക്കൊസ് 17-ൽ, തന്നെ സൗഖ്യമാക്കിയതിന് നന്ദി പറയാൻ യേശുവിന്റെ അടുക്കൽ മടങ്ങിവന്ന ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പറ്റി നാം വായിക്കുന്നു (വാ. 15-16). യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ, അവിടെ പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടി. അവരെല്ലാം യേശുവിനോട് സൗഖ്യത്തിനായി അപേക്ഷിച്ചു, എല്ലാവരും അവന്റെ കൃപയും ശക്തിയും അനുഭവിച്ചു. സുഖം പ്രാപിച്ചതിൽ പത്തുപേർ സന്തോഷിച്ചു, എന്നാൽ ഒരാൾ മാത്രം മടങ്ങിവന്നു നന്ദി അറിയിച്ചു. അവൻ ''ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു'' (വാ. 15-16).
ഓരോ ദിവസവും നാം പലവിധത്തിൽ ദൈവാനുഗ്രഹം അനുഭവിക്കുന്നു. ദീർഘനാളത്തെ കഷ്ടപ്പാടുകൾക്കുശേഷം പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്നതോ അപരിചിതരിൽ നിന്ന് സമയോചിതമായ സഹായം സ്വീകരിക്കുന്നതോ പോലെ അത് നാടകീയമായിരിക്കാം. ചിലപ്പോൾ, ഒരു ബാഹ്യജോലി പൂർത്തിയാക്കാൻ നല്ല കാലാവസ്ഥ പോലെയുള്ള സാധാരണ രീതികളിലും അവന്റെ അനുഗ്രഹങ്ങൾ വരാം. ശമര്യക്കാരനായ കുഷ്ഠരോഗിയെപ്പോലെ, നമ്മോടുള്ള ദയയ്ക്ക് ദൈവത്തിന് നന്ദി പറയാൻ നമുക്ക് ഓർക്കാം.
അവസരം തക്കത്തിലുപയോഗിക്കുക
യൂണിവേഴ്‌സിറ്റി പ്രവേശനം കാത്തിരിക്കുമ്പോൾ, ഇരുപതുകാരിയായ ഷിൻ യി, തനിക്കു ലഭിച്ച മൂന്നു മാസത്തെ ഇടവേളയിൽ ഒരു യൂത്ത് മിഷൻ ഓർഗനൈസേഷനിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിച്ചു. അഭിമുഖ സംഭാഷണങ്ങൾ തടയുന്ന കോവിഡ് 19 നിയന്ത്രണങ്ങൾ നിലനില്ക്കുന്ന സമയമായതിനാൽ, ഇത് അതിനുള്ള വിചിത്രമായ സമയമായി തോന്നി. എന്നാൽ ഷിൻ യി ഉടൻ ഒരു വഴി കണ്ടെത്തി. "പതിവുപോലെ തെരുവിലോ ഷോപ്പിംഗ് മാളുകളിലോ ഫാസ്റ്റ് ഫുഡ് സെന്ററുകളിലോ വിദ്യാർത്ഥികളുമായി സംസാരിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല," അവൾ പറഞ്ഞു. "എന്നാൽ പരസ്പരം പ്രാർത്ഥിക്കുന്നതിനായി സൂം വഴി ക്രിസ്തീയ വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തുന്നതും അവിശ്വാസികളുമായി ഫോൺ കോളുകളിലൂടെ സുവിശേഷം അറിയിക്കുന്നതും ഞങ്ങൾ തുടർന്നു."
"സുവിശേഷകന്റെ പ്രവൃത്തി ചെയ്ക" എന്ന് അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഉത്സാഹിപ്പിച്ച കാര്യം ഷിൻ യി ചെയ്തു (2 തിമൊഥെയൊസ് 4:5). തങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്ന ഉപദേശകരെ ആളുകൾ അന്വേഷിക്കുമെന്ന് പൗലൊസ് മുന്നറിയിപ്പ് നൽകി (വാ. 3-4). എന്നിരുന്നാലും ധൈര്യമായിരിക്കാനും ''സമയത്തും അസമയത്തും ഒരുങ്ങിയിരിക്കാനും'' തിമൊഥെയൊസ് ആഹ്വാനം ചെയ്യപ്പെട്ടു. അവൻ "സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ'' ശാസിക്കയും തർജ്ജനം ചെയ്കയും പ്രബോധിപ്പിക്കയും വേണം (വാ. 2).
നാമെല്ലാവരും സുവിശേഷകരോ പ്രസംഗകരോ ആകാൻ വിളിക്കപ്പെട്ടിട്ടില്ലെങ്കിലും, നമുക്ക് ചുറ്റുമുള്ളവരുമായി നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്കു വഹിക്കാനാകും. ക്രിസ്തുവിനെ കൂടാതെ അവിശ്വാസികൾ നശിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾക്ക് ശക്തിയും പ്രോത്സാഹനവും ആവശ്യമാണ്. ദൈവത്തിന്റെ സഹായത്താൽ, നമുക്ക് എപ്പോൾ വേണമെങ്കിലും എവിടെയും അവന്റെ സുവിശേഷം അറിയിക്കാം.
തിങ്കളാഴ്ചയ്ക്കുവേണ്ടി നന്ദിയുള്ളവരാകുക
തിങ്കളാഴ്ചകളെ ഞാൻ ഭയപ്പെട്ടിരുന്നു. ചില സമയങ്ങളിൽ, മുമ്പു ഞാൻ ചെയ്തിരുന്ന ജോലിക്കു പോകാനായി ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ, ഞാൻ കുറച്ച് നേരം സ്‌റ്റേഷനിൽ ഇരുന്ന്, കുറച്ച് മിനിറ്റുകളെങ്കിലും ഓഫീസിലെത്തുന്നതു വൈകിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജോലികൾ സമയത്തു തീർക്കുന്നതിനെക്കുറിച്ചും ക്ഷിപ്രകോപിയായ ഒരു ബോസിന്റെ മാനസികാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും വേവലാതിപ്പെടുമ്പോൾ എന്റെ ഹൃദയം അതിദ്രുതം മിടിക്കും.
നമ്മിൽ ചിലർക്ക്, മറ്റൊരു മടുപ്പിക്കുന്ന ജോലിവാരം ആരംഭിക്കുന്നത് പ്രത്യേകിച്ച് ബുദ്ധിമുട്ടായിരിക്കും. നമ്മുടെ ജോലി നമുക്ക് അമിതമായോ അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്തതായോ തോന്നിയേക്കാം. ശലോമോൻ രാജാവ് ജോലിയുടെ അദ്ധ്വാനത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “സൂര്യന്നു കീഴെ പ്രയത്‌നിക്കുന്ന സകലപ്രയത്‌നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം? അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല’’ (സഭാപ്രസംഗി 2:22-23).
ജ്ഞാനിയായ രാജാവ് ജോലിയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനോ കൂടുതൽ പ്രതിഫലദായകമാക്കുന്നതിനോ ഉള്ള പ്രതിവിധി നൽകിയില്ലെങ്കിലും, കാഴ്ചപ്പാടിൽ ഒരു മാറ്റം അവൻ വാഗ്ദാനം ചെയ്തു. നമ്മുടെ ജോലി എത്ര പ്രയാസമേറിയതാണെങ്കിലും, ദൈവത്തിന്റെ സഹായത്താൽ അതിൽ “സംതൃപ്തി കണ്ടെത്തുന്നതിന്’’ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു (വാ. 24). ക്രിസ്തുവിനെപ്പോലെയുള്ള സ്വഭാവം പ്രകടിപ്പിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുമ്പോൾ ഒരുപക്ഷേ അതു സംഭവിക്കും. അല്ലെങ്കിൽ നമ്മുടെ സേവനത്തിലൂടെ അനുഗ്രഹിക്കപ്പെട്ട ഒരാളിൽ നിന്ന് കേൾക്കുമ്പോൾ അതു സംഭവിക്കും. അതുമല്ലെങ്കിൽ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തെ നേരിടാൻ ദൈവം നൽകിയ ജ്ഞാനം നാം ഓർക്കുമ്പോഴായിരിക്കാം അത്. നമ്മുടെ ജോലി പ്രയാസകരമാണെങ്കിലും, നമ്മുടെ വിശ്വസ്തനായ ദൈവം നമ്മോടൊപ്പമുണ്ട്. അവിടുത്തെ സാന്നിധ്യത്തിനും ശക്തിക്കും ഇരുണ്ട ദിവസങ്ങളെപ്പോലും പ്രകാശിപ്പിക്കാൻ കഴിയും. അവിടുത്തെ സഹായത്താൽ, തിങ്കളാഴ്ചയ്ക്കു നമുക്ക് നന്ദിയുള്ളവരായിരിക്കാം.
യഥാർത്ഥ സ്വാതന്ത്ര്യം
ഓരോരുത്തൻ സ്വന്ത ഗുണമല്ല; മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. 1 കൊരിന്ത്യർ 10:24
ട്രെയിനിൽ വായനക്കിടെ ജാൻവി പുസ്തകത്തിന്റെ മാർജിനിൽ കുറിപ്പെഴുതുന്നുണ്ടായിരുന്നു. അടുത്തിരുന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും സംഭാഷണം കേട്ട അവൾ വായന നിർത്തി. തന്റെ ലൈബ്രറി പുസ്തകത്തിൽ കുത്തിവരച്ചതിന് അമ്മ കുഞ്ഞിനെ ശകാരിക്കുകയായിരുന്നു. ജാൻവി പെട്ടെന്ന് തന്റെ പേന മാറ്റിവെച്ചു; തന്നെ അനുകരിച്ചുകൊണ്ടാണ് ആ കുഞ്ഞ് അങ്ങനെ ചെയ്തത് എന്നവൾക്ക് മനസ്സിലായി. ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകത്തിൽ വരക്കുന്നതും സ്വന്തം പുസ്തകത്തിൽ എഴുതുന്നതും തമ്മിലുള്ള വ്യത്യാസം ആ കുഞ്ഞിന് തിരിച്ചറിയാനാകില്ല എന്ന് ജാൻവിക്ക് മനസ്സിലായി.
ജാൻവിയുടെ ഈ പ്രവൃത്തി പൗലോസ് അപ്പസ്തോലന്റെ, 1 കൊരിന്ത്യർ 10:23, 24 വചനങ്ങളെ ഓർമിപ്പിച്ചു: "സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേക്ഷിക്കട്ടെ.”
കൊരിന്തിലെ പുതിയ സഭയിലെ വിശ്വാസികൾ ക്രിസ്തുവിലുള്ള അവരുടെ സ്വാതന്ത്ര്യം സ്വന്തം താല്പര്യങ്ങൾക്കുള്ള അവസരമായി കണ്ടു. എന്നാൽ ഇത് മറ്റുള്ളവരുടെ പ്രയോജനത്തിനും വളർച്ചക്കും ഉപയുക്തമായ അവസരമായി കാണണമെന്ന് പൗലോസ് എഴുതി. യഥാർത്ഥ സ്വാതന്ത്ര്യം ഒരാൾക്ക് ബോധിച്ചതുപോലെ ചെയ്യാനുള്ള അവകാശമല്ല, മറിച്ച്, ദൈവത്തിനെന്നപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് പഠിപ്പിച്ചു.
നാം നമ്മെത്തന്നെ ശുശ്രൂഷിക്കാതെ മറ്റുള്ളവരെ പണിതുയർത്താനായി നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോഴാണ് കർത്താവിന്റെ പാത പിൻതുടരുന്നത്.