വൈക്കോല്‍തുറു പ്രാര്‍ത്ഥനകള്‍
സാമുവേല്‍ മില്‍സും നാലു കൂട്ടുകാരും, യേശുവിന്റെ സുവിശേഷം പ്രസംഗിക്കുവാന്‍ കൂടുതല്‍ പേരെ അയ്ക്കുന്നതിനു ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ പലപ്പോഴും ഒരുമിച്ചു കൂടിയിരുന്നു. 1806 ലെ ഒരു ദിവസം, പ്രാര്‍ത്ഥനാ മീറ്റിംഗ് കഴിഞ്ഞു മടങ്ങിയപ്പോള്‍, പെട്ടെന്ന്് ഇടിയും മഴയും വരികയും അവര്‍ ഒരു വൈക്കോല്‍ത്തുറുവിനു കീഴില്‍ അഭയം തേടുകയും ചെയ്തു. അങ്ങനെ അവരുടെ ആഴ്ചതോറുമുള്ള പ്രാര്‍ത്ഥനാ കൂടിവരവ് വൈക്കോല്‍ത്തുറു പ്രാര്‍ത്ഥനാ മീറ്റിംഗ് എന്നറിയപ്പെട്ടു. അതൊരു ആഗോള മിഷനറി പ്രസ്ഥാനമായി മാറ്റപ്പെട്ടു. ഇന്ന്, പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് എന്തുചെയ്യാന്‍ കഴിയും എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി, അമേരിക്കയിലെ വില്യംസ് കോളജില്‍ ഹേസ്റ്റാക്ക് പ്രാര്‍ത്ഥനാ സ്മാരകം നിലകൊള്ളുന്നു.
തന്റെ മക്കള്‍ ഒരു പൊതു ആവശ്യവുമായി തന്നെ സമീപിക്കുമ്പോള്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു സന്തോഷിക്കുന്നു. ഒരു പൊതു ഭാരം പങ്കിട്ടുകൊണ്ട് ഉദ്ദേശ്യത്തില്‍ ഐക്യപ്പെടുന്ന ഒരു കുടുംബ കൂട്ടായ്മയാണ് അത്.
കഠിനമായ കഷ്ടതയുടെ നടുവില്‍ മറ്റുള്ളവരുടെ പ്രാര്‍ത്ഥനയാല്‍ എങ്ങനെയാണ് ദൈവം തന്നെ സഹായിച്ചതെന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. 'അവന്‍ മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു. അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ' (2 കൊരിന്ത്യര്‍ 1:10-11). ലോകത്തില്‍ തന്റെ പ്രവൃത്തി നിവര്‍ത്തിക്കുന്നതിനു നമ്മുടെ പ്രാര്‍ത്ഥനയെ -പ്രത്യേകിച്ചു നമ്മുടെ കൂട്ടായ പ്രാര്‍ത്ഥനയെ - ഉപയോഗിക്കുന്നതു ദൈവം തിരഞ്ഞെടുത്തു. ആ വാക്യം ഇങ്ങനെ തുടരുന്നതില്‍ അത്ഭുതമില്ല: 'പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപയ്ക്കു വേണ്ടി പലരാലും ഞങ്ങള്‍ നിമിത്തം സ്‌തോത്രം
ഉണ്ടാകുവാന്‍ ഇടവരും.'
ദൈവത്തിന്റെ നന്മയില്‍ നമുക്കൊരുമിച്ചു സന്തോഷിക്കുവാന്‍ കഴിയേണ്ടതിന് നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം. നമുക്കൊരിക്കലും സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നതിനും അപ്പുറമായ വഴികളില്‍ നമ്മിലൂടെ പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു കഴിയേണ്ടതിന് നാം അവന്റെ അടുക്കല്‍ ചെല്ലുന്നതിനായി നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു കാത്തിരിക്കുന്നു.
അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍
ഡിസ്‌കവര്‍ മാസികയുടെ എഡിറ്റായ സ്റ്റീഫന്‍ കാസ്, തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ അദൃശ്യ വസ്തുക്കളില്‍ ചിലതിനെക്കുറിച്ചു അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ന്യുയോര്‍ക്ക് സിറ്റിയിലെ തന്റെ ഓഫിസിലേക്ക് നടക്കുമ്പോള്‍ അദ്ദേഹം ചിന്തിച്ചു: 'എനിക്ക് റേഡിയോ തരംഗങ്ങളെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകള്‍ ഭാഗം [അസംഖ്യം റേഡിയോ ടി.വി. ആന്റിനകള്‍ കൊണ്ട് നിറഞ്ഞ] നഗരത്തെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ഒരു കാലഡൈസ്‌കോപ്പിക് പ്രഭ കൊണ്ട് പ്രകാശപൂരിതമായേനെ.' റേഡിയോ ടി.വി.സിഗ്നലുകള്‍, വൈ-ഫൈ, കാന്തിക മന്ധലത്താല്‍ താന്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നദ്ദേഹം മനസ്സിലാക്കി.
എലീശയുടെ ബാല്യക്കാരന്‍ ഒരു പ്രഭാതത്തില്‍…
ചെറുതെങ്കിലും പ്രാധാന്യമുള്ളത്
എന്നത്തേയും പോലെയാണ് ആ ദിവസവും ആരംഭിച്ചതെങ്കിലും ഒരു പേടിസ്വപ്നം പോലെയാണത് അവസാനിച്ചത്. എസ്‌തേറിനെയും (ശരിയായ പേരല്ല) മറ്റു നൂറുകണക്കിന് സ്ത്രീകളെയും ഒരു മതതീവ്രവാദ സംഘടന അവരുടെ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി. ഒരു മാസത്തിനുശേഷം എല്ലാവരെയും വിട്ടയച്ചു - എസ്ഥേറിനെ ഒഴികെ. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ അവള്‍ വിസമ്മതിച്ചതാണു കാരണം. വിശ്വാസത്തിനു വേണ്ടി പീഡിപ്പിക്കപ്പെട്ട അവളെയും മറ്റുള്ളവരെയും കുറിച്ച് ഞാനും എന്റെ സ്‌നേഹിതയും വായിച്ചപ്പോള്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നു. എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങളാഗ്രഹിച്ചു.
പക്ഷേ, എന്ത്?
കൊരിന്തിലെ സഭയ്‌ക്കെഴുതുമ്പോള്‍, ആസ്യ പ്രവിശ്യയില്‍ വെച്ച് താന്‍ അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ചു അപ്പൊസ്തലനായ പൗലൊസ് പങ്കുവയ്ക്കുന്നുണ്ട്. പീഡനം അതികഠിനമായിരുന്നതിനാല്‍ 'ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്'' (2 കൊരിന്ത്യര്‍ 1:8) താനും കൂട്ടാളികളും ആയിത്തീര്‍ന്നു എന്നവന്‍ എഴുതി. എന്നിരുന്നാലും വിശ്വാസികളുടെ പ്രാര്‍ത്ഥന പൗലൊസിന് തുണയായി (വാ. 11). കൊരിന്ത്യസഭ പൗലൊസില്‍ നിന്നും വളരെ ദൂരെയായിരുന്നെങ്കിലും അവരുടെ പ്രാര്‍ത്ഥന ഫലവത്തായിരുന്നു, ദൈവം അത് കേട്ടു. ഇവിടെയാണ് അതിശയകരമായ ഒരു മര്‍മ്മം ഉള്ളത്: പരമാധികാരിയായ ദൈവം തന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കുന്നതിനായി നമ്മുടെ പ്രാര്‍ത്ഥനകളെ ഉപയോഗിക്കുന്നു.
എന്തൊരു ഭാഗ്യപദവിയാണത്!
തങ്ങളുടെ വിശ്വാസത്തിനു വേണ്ടി കഷ്ടത സഹിക്കുന്ന ക്രിസ്തുവില്‍ നമ്മുടെ സഹോദരീ സഹോദരന്മാരെ ഇന്നു നമ്മുടെ പ്രാര്‍ത്ഥനയില്‍ നമുക്കോര്‍ക്കാന്‍ കഴിയും. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, പീഡിക്കപ്പെടുന്നവര്‍, മര്‍ദ്ദനമേല്‍ക്കുന്നവര്‍, ഉപദ്രവം സഹിക്കുന്നവര്‍, ക്രിസ്തുവിലെ വിശ്വാസം നിമിത്തം കൊല്ലപ്പെടുന്നവര്‍ക്ക് വേണ്ടി പോലും പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയും. അവര്‍ ദൈവീകാശ്വാസവും ധൈര്യവും അനുഭവിക്കേണ്ടതിനും ക്രിസ്തുവില്‍ ഉറപ്പോടെ നില്‍ക്കുമ്പോള്‍ പ്രത്യാശയാല്‍ ശക്തിപ്പെടേണ്ടതിനും അവര്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
മാറ്റം സാധ്യമാണ്
ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞ് എന്റെ ചര്‍ച്ചിലെ ചില യൂത്ത് ഗ്രൂപ്പംഗങ്ങള്‍, ഫിലിപ്പിയര്‍ 2:3-4 ലെ 'ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്ന് എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കണം' എന്ന വാക്യത്തെ ആധാരമാക്കി ചില കഠിനമായ ചോദ്യങ്ങള്‍ അന്യോന്യം ചോദിക്കുന്നതിനായി ഒരുമിച്ചു കൂടി. 2:3-4 ലെ പ്രയാസകരമായ ചോദ്യങ്ങളില്‍ ചിലത് ഇവയായിരുന്നു. എത്രമാത്രം കൂടെക്കൂടെയാണ് നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ താല്പര്യം കാണിക്കാറുള്ളത്? മറ്റൊരാള്‍ നിങ്ങളെ താഴ്മയുള്ളവനെന്നോ അഹങ്കാരിയെന്നോ ആണോ വിശേഷിപ്പിക്കാറുള്ളത്? എന്തുകൊണ്ട്?
ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, അവരുടെ സത്യസന്ധമായ ഉത്തരങ്ങള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. നമ്മുടെ പരാജയങ്ങള്‍ അംഗീകരിക്കുന്നത് വളരെ എളുപ്പമാണെന്നും എന്നാല്‍ മാറ്റം അല്ലെങ്കില്‍ മാറ്റത്തിനുള്ള ആഗ്രഹം പ്രയാസകരമാണെന്നും കൗമാരക്കാര്‍ സമ്മതിച്ചു. 'സ്വാര്‍ത്ഥത എന്റെ രക്തത്തിലുണ്ട്' എന്ന് ഒരു കൗമാരക്കാരന്‍ വിലപിച്ചു.
മറ്റുള്ളവരെ സേവിക്കുന്നതിനായി സ്വയത്തിലുള്ള കേന്ദ്രീകൃതത്വം ഉപേക്ഷിക്കുവാനുള്ള ആഗ്രഹം, യേശുവിന്റെ ആത്മാവ് നമ്മില്‍ ജീവിക്കുന്നതിലൂടെ മാത്രമേ സാധ്യമാകയുള്ളു. അക്കാരണത്താലാണ് ദൈവം അവര്‍ക്കുവേണ്ടി ചെയ്തതും അവര്‍ക്കു വേണ്ടി സാധ്യമാക്കിയതുമായ കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പൗലൊസ് ഫിലിപ്പിയ സഭയെ ഓര്‍മ്മിപ്പിച്ചത്. അവന്‍ കരുണാപൂര്‍വ്വം അവരെ ആശ്വസിപ്പിക്കുകയും അവരെ സഹായിക്കാന്‍ തന്റെ ആത്മാവിനെ അവര്‍ക്ക് നല്‍കുകയും ചെയ്തു (ഫിലിപ്പിയര്‍ 2:1-2). എങ്ങനെ അവര്‍ക്ക് - നമുക്കും - അത്തരം കൃപയോട് താഴ്മയില്‍ കുറഞ്ഞ എന്തെങ്കിലും കൊണ്ട് പ്രതികരിക്കാന്‍ കഴിയും?
അതേ, ദൈവമാണ് മാറ്റത്തിനുള്ള നമ്മുടെ കാരണം, അവനു മാത്രമേ നമ്മെ മാറ്റാന്‍ കഴിയൂ. 'അവനു പ്രസാദകരമായത് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും' (വാ. 13 NLT) അവന്‍ നമ്മില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് നമുക്ക് സ്വയത്തിലേക്കുള്ള ശ്രദ്ധ മാറ്റി താഴ്മയോടെ മറ്റുള്ളവരെ സേവിക്കാന്‍ കഴിയും.
എന്താകുന്നു നിങ്ങൾക്ക് ഉപേക്ഷിപ്പാൻ സാധിക്കാത്തത്?
“ഏത് കാര്യമാകുന്നു നിങ്ങൾക്ക് ഉപേക്ഷിക്കുവാൻ സാധിക്കാത്തത്? എന്ന് ആകാശവാണിയുടെ ആതിഥേയൻ ചോദിച്ചു. ശ്രോതാക്കൾ ചില രസകരമായ ഉത്തരങ്ങളുമായി വിളിക്കാൻ തുടങ്ങി. ചിലർ തങ്ങളുടെ കുടുംബങ്ങളെക്കുറിച്ച്, ഒരു ഭർത്താവ് തന്റെ പരേതയായ പത്നിയുടെ ഓർമ്മയുൾപ്പടെ പരാമർശിച്ചു. മറ്റുള്ളവർ സംഗീതംകൊണ്ടുള്ള ഉപജീവനമോ അമ്മയാകുന്നതോ പോലുള്ളത് സ്വപ്നം കാണുന്നതു ഉപേക്ഷിക്കുവാൻ സാധ്യമല്ലായെന്ന് പങ്കുവച്ചു. നമുക്കെല്ലാവർക്കും നിധിയായി സൂക്ഷിയ്ക്കുന്ന – ഒരു വ്യക്തിയോ, താല്പര്യമോ, ആസ്തിയോ – ചിലതിനെ നമുക്ക് ഉപേക്ഷിപ്പാൻ സാധ്യമല്ല.
ഹോശേയായുടെ പുസ്തകത്തിൽ, ദൈവം നമ്മോട് താൻ തിരഞ്ഞെടുത്ത അമൂല്യ ആസ്തിയായ തന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കുകയില്ലെന്ന് പറയുന്നു. യിസ്രായേലിന്റെ വാത്സല്യ ഭർത്താവായിരുന്നുകൊണ്ട്, ദൈവം അവൾക്കാവശ്യമുള്ളതായ ദേശവും, ഭക്ഷണവും, പാനീയവും, വസ്ത്രവും സുരക്ഷിതത്വും എല്ലാം നല്കി. എങ്കിലും ഒരു പരപുരുഷഗാമിയായ ഭാര്യയെപ്പോലെ, യിസ്രായേൽ ദൈവത്തെ തിരസ്കരിക്കുകയും, സന്തോഷവും സുരക്ഷിതത്വവും മറ്റുള്ള ഇടങ്ങളിൽ തേടിപ്പോകുകയും ചെയ്തു. ദൈവം അധികമായി അവളെ പിന്തുടരുന്നേടത്തോളം, അവൾ കൂടുതൽ അകന്നുപോയി (ഹോശേയ 11:2). എന്തുതന്നെ ആയിരുന്നാലും, അവൾ തന്നെ ആഴത്തിൽ മുറിവേല്പിച്ചപ്പോഴും, താൻ ഒരിയ്ക്കലും അവളെ ഉപേക്ഷിച്ചില്ല (വാക്യം 8). താൻ യിസ്രായേലിനെ വീണ്ടെടുത്തതുപോലെ അവളെ
ശിക്ഷിയ്ക്കും; തനിയ്ക്ക് അവളോടുള്ള ബന്ധം പുനഃസ്ഥാപിക്കുകയെന്നതാകുന്നു തന്റെ ആഗ്രഹം (വാക്യം 11).
ഇന്ന്, ദൈവത്തിന്റെ എല്ലാ മക്കൾക്കും അതേ ഉറപ്പു സാധ്യമാക്കാവുന്നതാണ്: തനിയ്ക്ക് നമ്മോടുള്ള സ്നേഹം നമ്മെ ഒരിയ്ക്കലും പോകാൻ അനുവദിക്കുന്നതല്ല (റോമർ 8:37–39). നാം തന്നിൽനിന്ന് ദൂരെപോകുമ്പോൾ, നമ്മുടെ മടങ്ങിവരവിനായി താൻ ആവലോടെ കാത്തിരിയ്ക്കുന്നു. ദൈവം നമ്മെ ശിക്ഷിക്കുമ്പോൾ, നാം അതിനെ തിരസ്ക്കരണത്തിന്റേതല്ലാതെ തന്റെ പിന്തുടരലിന്റെ അടയാളമായിക്കണ്ട് ആശ്വസിയ്ക്കേണ്ടതാകുന്നു. നാം അവന്റെ നിക്ഷേപമാകുന്നു, അതുകൊണ്ട് താൻ നമ്മെ ഉപേക്ഷിക്കുകയില്ല.
പുതു വർഷം, പുതിയ മുൻഗണനകൾ
ഞാൻ എപ്പോഴും സെല്ലോ എങ്ങനെ കളിക്കാമെന്നുള്ളത് പഠിക്കണമെന്നു ആഗ്രഹിച്ചിരുന്നു. എന്നാൽ എനിയ്ക്ക് എന്റെ പേര് ക്ലാസ്സിൽ ചേർക്കുവാനുള്ള സമയം ഒരിയ്ക്കലും കണ്ടെത്താനായില്ല. അല്ലെങ്കിൽ, ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, അതിനായി സമയം കണ്ടത്താനായില്ല. സ്വർഗ്ഗത്തിൽ എനിയ്ക്കു ചിലപ്പോൾ ആ ഉപകരണം ഉപയോഗിക്കുന്നതിൽ വൈദഗ്ദ്യം നേടാൻ സാധിക്കും എന്നു ഞാൻ കരുതി. അങ്ങനെയിരിക്കെ, ഇപ്പോൾ ദൈവം തന്നെ സേവിപ്പാനെന്നെ വിളിച്ചതിനെന്റെ സമയം നിശ്ചിത രീതിയിൽ ഉപയോഗിക്കുവാൻ ഞാൻ ആഗ്രഹിച്ചു.
ജീവിതം അല്പകാലം മാത്രം, അതുകൊണ്ട് ഈ ഭൂമിയിലുള്ള നമ്മുടെ ജീവിത കാലയളവ് നമ്മിൽനിന്ന് വഴുതി മാറും മുമ്പ് നന്നായി വിനിയോഗിപ്പാനുള്ള സമ്മർദ്ദം നാം എപ്പോഴും അനുഭവിയ്ക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അതർത്ഥമാക്കുന്നത് എന്താകുന്നു?
ശലോമോൻ രാജാവ് ജീവിതത്തിന്റെ അർത്ഥത്തെ അവലോകനം ചെയ്തുകൊണ്ട്, രണ്ട് ശുപാർശകൾ നിർദ്ദേശിച്ചു . ഒന്നാമത്, നമുക്ക് ദൈവം ജീവിതത്തിൽ അനുഭവിപ്പാനനുവദിച്ചിട്ടുള്ള ഭക്ഷണം, പാനീയം (സഭാപ്രസംഗി 9:7), വസ്ത്രം, സുഗന്ധം (വാക്യം 8), വിവാഹം (വാക്യം 9) എല്ലാ നല്ല ദാനങ്ങളും ഉൾപ്പടെയുള്ള നല്ല കാര്യങ്ങൾ പൂർണമായി അനുഭവിച്ചുകൊണ്ട് പരമാവധി സാദ്ധ്യമായ അർത്ഥത്തിൽ ജീവിയ്ക്കുക - അതിൽ സെല്ലോ എങ്ങനെ കളിക്കാം എന്ന് പഠിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ടാകാം!
രണ്ടാമതായി, തന്റെ ശുപാർശ ശുഷ്കാന്തിയോടെയുള്ള പ്രവൃത്തി എന്നതായിരുന്നു (വാക്യം 10). ജീവിതം പൂർണ്ണമായും അവസരങ്ങളുടേതാകുന്നു, അതുകൊണ്ടുതന്നെ എപ്പോഴും അധിക ജോലികൾ ചെയ്യേണ്ടിയിരിക്കുന്നു. ദൈവം തരുന്ന അവസരങ്ങളിൽ പ്രവൃത്തിയ്ക്ക് മുൻഗണന കൊടുത്തുകൊണ്ട് അവനെ സേവിപ്പാനുള്ള നമ്മുടെ താലന്തുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനു തന്റെ ജ്ഞാനം അന്വേഷിച്ചുകൊണ്ട് നാം നേട്ടം കൊയ്യണം.
ദൈവത്തിൽ നിന്നുള്ള അതിശയകരമായ ദാനമാകുന്നു ജീവിതം. നാം തന്റെ അനുഗ്രഹങ്ങളിലും, തനിയ്ക്കായുള്ള നമ്മുടെ സേവനങ്ങളിലും ആനന്ദിക്കുമ്പോൾ തന്നെ നാം ബഹുമാനിയ്ക്കുന്നു.
അപമാനത്തില്നിന്ന് ബഹുമാനത്തിലേക്ക്
വീണ്ടും വര്‍ഷത്തിന്‍റെ ആ സമയത്താണ് കുടുംബം ഉത്സവ സമയം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നത്. എന്നിരുന്നാലും ഞങ്ങളില്‍ ചിലര്‍ "കരുതലുള്ള" ചില ബന്ധുക്കളെ കണ്ടുമുട്ടുന്നതിനെ ഭയന്നിരുന്നു, കാരണം ഇപ്പോഴും വിവാഹിതരാകാത്തവരോ, മക്കളില്ലാത്തവരോ ആയവരോടുള്ള അവരുടെ ചോദ്യം, തങ്ങള്‍ക്കെന്തോ പ്രശ്നമുണ്ടെന്ന് അവരെ തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
അനേക വര്‍ഷങ്ങളായി വിവാഹിതയായിട്ടും മക്കളില്ലാതിരുന്ന എലിശബെത്തിന്‍റെ പ്രയാസം ഊഹിച്ചുനോക്കൂ. അവളുടെ സംസ്കാരത്തില്‍, അത് ദൈവത്തിന്‍റെ അപ്രീതിയായി വ്യാഖ്യാനിക്കുകയും (1 ശമൂവേല്‍ 1:5-6 കാണുക) നിന്ദയായി കരുതുകയും ചെയ്തിരുന്നു. അതിനാല്‍ എലീശബെത്ത് നീതിയോടെ ജീവിച്ചവളായിരുന്നുവെങ്കിലും (ലൂക്കൊസ് 1:6) അവളുടെ അയല്ക്കാരും ബന്ധുക്കളും നേരെ തിരിച്ചായിരിക്കാം ചിന്തിച്ചിരുന്നത്.
ഇതൊക്കെയാണെങ്കിലും എലീശബെത്തും അവളുടെ ഭര്‍ത്താവും കര്‍ത്താവിനെ വിശ്വസ്തതയോടെ സേവിക്കുന്നതു തുടര്‍ന്നു. ഇരുവരും വയസ്സുചെന്നു വൃദ്ധരായപ്പോള്‍, ഒരു അത്ഭുതം സംഭവിച്ചു. ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു (വാ. 13). അവന്‍ തന്‍റെ പ്രീതി നമ്മോടു കാണിക്കാന്‍ ഇഷ്ടപ്പെടുന്നു (വാ. 25). അവന്‍ താമസിക്കുന്നതായി തോന്നിയാലും അവന്‍റെ സമയം എല്ലായ്പ്പോഴും കൃത്യവും അവന്‍റെ ജ്ഞാനം എല്ലായ്പ്പോഴും തികവുറ്റതുമാണ്. എലീശബെത്തിനും അവളുടെ ഭര്‍ത്താവിനും ഒരു പ്രത്യേക സമ്മാനം ദൈവം കരുതിയിരുന്നു: മശിഹായുടെ മുന്നോടിയാകാന്‍ പോകുന്ന ഒരു ശിശു (യെശയ്യാവ് 40:3-5).
നിങ്ങള്‍ക്ക് ഒരു കാര്യം ഇല്ലാതിരിക്കുന്നു - യൂണിവേഴ്സിറ്റി ഡിഗ്രി, ജീവിത പങ്കാളി, ഒരു കുട്ടി, ഒരു ജോലി ഒരു ഭവനം - എന്നതുകൊണ്ട് നിങ്ങള്‍ അപര്യാപ്തനാണെന്നു തോന്നുന്നുണ്ടോ? എലീശബെത്തിനെപ്പോലെ അവനുവേണ്ടി വിശ്വസ്തതയോടെ ജീവിക്കുകയും അവനും അവന്‍റെ പദ്ധതിക്കുംവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക. നമ്മുടെ സാഹചര്യങ്ങള്‍ എന്തായിരുന്നാലും, ദൈവം നമ്മിലും നമ്മിലൂടെയും പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ഹൃദയം അവനറിയാം. അവന്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു.
ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന കരം
എന്‍റെ സുഹൃത്തിനെ യുഎസില്‍ നിന്നുള്ള ഒരു മിഷനറി ദമ്പതികള്‍ ദത്തെടുക്കുകയും ഘാനയില്‍ വളരുകയും ചെയ്തു. ആ കുടുംബം അമേരിക്കയിലേക്ക് മടങ്ങി പോയിക്കഴിഞ്ഞ് അവന്‍ കോളേജില്‍ ചേര്‍ന്നു എങ്കിലും താമസിയാതെ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് മിലിറ്ററിയില്‍ ചേരാന്‍ ഒപ്പു വച്ചു. അതവന്‍റെ പഠനത്തിന് ആവശ്യമായ പണം നല്‍കുകയും ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ അവനു അവസരം നല്കുകയും ചെയ്തു. ഇതിലൂടെ എല്ലാം ഒരു പ്രത്യേക ദൗത്യത്തിനായി ദൈവം അവനെ ഒരുക്കുകയായിരുന്നു. ഇന്ന് അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാര്‍ക്കായി ക്രിസ്തീയ സാഹിത്യം എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു.
അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും താല്പര്യജനകമായ ഒരു കഥയുണ്ട്. അപസ്മാരത്തിനു കഴിച്ച മരുന്നിന്‍റെ ശക്തി മൂലം കോളേജിലെ ഒന്നാം വര്‍ഷത്തില്‍ തന്നെ കെമിസ്ട്രി പരീക്ഷയില്‍ അവള്‍ തോറ്റു. ശ്രദ്ധാപൂര്‍വ്വമുള്ള വിശകലനത്തിന് ശേഷം അമേരിക്കന്‍ ആംഗ്യ ഭാഷ പഠിക്കാന്‍ അവള്‍ തീരുമാനിച്ചു. അതവള്‍ക്കു കുറേക്കൂടി എളുപ്പമായി തോന്നി. ആ അനുഭവം അയവിറക്കിക്കൊണ്ട് അവള്‍ പറഞ്ഞു, "ഒരു വലിയ ഉദ്ദേശ്യത്തിനുവേണ്ടി ദൈവം എന്‍റെ ജീവിതത്തെ വഴിതിരിച്ചു വിടുകയായിരുന്നു." ഇന്ന് അവള്‍ കര്‍ത്താവിന്‍റെ ജീവിത-രൂപാന്തരീകരണ വചനത്തെ കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു.
ദൈവം നിങ്ങളെ എങ്ങോട്ടാണു നയിക്കുന്നതെന്ന് നിങ്ങള്‍ ചിലപ്പോഴെങ്കിലും അത്ഭുതപ്പെടാറുണ്ടോ? നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ പരമാധികാര കരത്തെക്കുറിച്ച് സങ്കീര്‍ത്തനം 139:16 സമ്മതിക്കുന്നു: "ഞാന്‍ പി
ണ്ഡാകാരമായിരുന്നപ്പോള്‍ നിന്‍റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്‍റെ പുസ്തകത്തില്‍ എഴുതിയിരുന്നു." നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങളെ ദൈവം എപ്രകാരമാണ് ഉപയോഗിക്കുന്നതെന്നു നമുക്കറിഞ്ഞുകൂടാ, എങ്കിലും നമ്മെക്കുറിച്ചുള്ള എല്ലാം അവന്‍ അറിയുന്നുവെന്നും നമ്മുടെ ചുവടുകളെ അവന്‍ നിയന്ത്രിക്കുന്നുവെന്നും ഉള്ള അറിവില്‍ നമുക്കു വിശ്രമിക്കുവാന്‍ കഴിയും. അവന്‍റെ അതിശയ കരം മറഞ്ഞിരിക്കുന്നതായി തോന്നിയാലും, അവന്‍ ഒരിക്കലും അകന്നിരിക്കുന്നില്ല.