ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞ് എന്റെ ചര്‍ച്ചിലെ ചില യൂത്ത് ഗ്രൂപ്പംഗങ്ങള്‍, ഫിലിപ്പിയര്‍ 2:3-4 ലെ ‘ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്ന് എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കണം’ എന്ന വാക്യത്തെ ആധാരമാക്കി ചില കഠിനമായ ചോദ്യങ്ങള്‍ അന്യോന്യം ചോദിക്കുന്നതിനായി ഒരുമിച്ചു കൂടി. 2:3-4 ലെ പ്രയാസകരമായ ചോദ്യങ്ങളില്‍ ചിലത് ഇവയായിരുന്നു. എത്രമാത്രം കൂടെക്കൂടെയാണ് നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ താല്പര്യം കാണിക്കാറുള്ളത്? മറ്റൊരാള്‍ നിങ്ങളെ താഴ്മയുള്ളവനെന്നോ അഹങ്കാരിയെന്നോ ആണോ വിശേഷിപ്പിക്കാറുള്ളത്? എന്തുകൊണ്ട്?

ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, അവരുടെ സത്യസന്ധമായ ഉത്തരങ്ങള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. നമ്മുടെ പരാജയങ്ങള്‍ അംഗീകരിക്കുന്നത് വളരെ എളുപ്പമാണെന്നും എന്നാല്‍ മാറ്റം അല്ലെങ്കില്‍ മാറ്റത്തിനുള്ള ആഗ്രഹം പ്രയാസകരമാണെന്നും കൗമാരക്കാര്‍ സമ്മതിച്ചു. ‘സ്വാര്‍ത്ഥത എന്റെ രക്തത്തിലുണ്ട്’ എന്ന് ഒരു കൗമാരക്കാരന്‍ വിലപിച്ചു.

മറ്റുള്ളവരെ സേവിക്കുന്നതിനായി സ്വയത്തിലുള്ള കേന്ദ്രീകൃതത്വം ഉപേക്ഷിക്കുവാനുള്ള ആഗ്രഹം, യേശുവിന്റെ ആത്മാവ് നമ്മില്‍ ജീവിക്കുന്നതിലൂടെ മാത്രമേ സാധ്യമാകയുള്ളു. അക്കാരണത്താലാണ് ദൈവം അവര്‍ക്കുവേണ്ടി ചെയ്തതും അവര്‍ക്കു വേണ്ടി സാധ്യമാക്കിയതുമായ കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പൗലൊസ് ഫിലിപ്പിയ സഭയെ ഓര്‍മ്മിപ്പിച്ചത്. അവന്‍ കരുണാപൂര്‍വ്വം അവരെ ആശ്വസിപ്പിക്കുകയും അവരെ സഹായിക്കാന്‍ തന്റെ ആത്മാവിനെ അവര്‍ക്ക് നല്‍കുകയും ചെയ്തു (ഫിലിപ്പിയര്‍ 2:1-2). എങ്ങനെ അവര്‍ക്ക് – നമുക്കും – അത്തരം കൃപയോട് താഴ്മയില്‍ കുറഞ്ഞ എന്തെങ്കിലും കൊണ്ട് പ്രതികരിക്കാന്‍ കഴിയും?

അതേ, ദൈവമാണ് മാറ്റത്തിനുള്ള നമ്മുടെ കാരണം, അവനു മാത്രമേ നമ്മെ മാറ്റാന്‍ കഴിയൂ. ‘അവനു പ്രസാദകരമായത് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും’ (വാ. 13 NLT) അവന്‍ നമ്മില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് നമുക്ക് സ്വയത്തിലേക്കുള്ള ശ്രദ്ധ മാറ്റി താഴ്മയോടെ മറ്റുള്ളവരെ സേവിക്കാന്‍ കഴിയും.