ഒരുപക്ഷേ ഏറ്റവുമധികം യുക്തിക്കു നിരക്കാത്തതും മോഹവലയത്തില്‍ നിര്‍ത്തിയതുമായ നിമിഷങ്ങള്‍ 2018 വിന്റര്‍ ഒളിമ്പിക്സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ചാമ്പ്യന്‍ സ്‌നോബോര്‍ഡര്‍ എസ്റ്റര്‍ ലെഡക്കാ തികച്ചും വ്യത്യസ്തമായ ഒരു കായിക ഇനത്തില്‍ – സ്‌കീയിങ് – വിജയിയായതാണ്! സ്‌കീയിങ്ങില്‍ ഏറ്റവും പിന്നോക്കമായ 26-ാം സ്ഥാനത്തു നിന്നിട്ടും അവള്‍ ഒന്നാമതെത്തി സ്വര്‍ണ്ണ മെഡല്‍ നേടിയെന്നതാണ് അവിശ്വസനീയം – അടിസ്ഥാനപരമായി അസാധ്യമെന്നു തോന്നുന്ന ഒരു വിജയം.

അത്ഭുതമെന്നു പറയട്ടെ, ലെഡെക്കാ സ്ത്രീകളുടെ സൂപ്പര്‍ ജി റേസിന് യോഗ്യത നേടി – ഡൗണ്‍ഹില്‍ സ്‌കീയിങ്ങും സ്ലാലോ കോഴ്സും ചേര്‍ന്ന മത്സരമായിരുന്നു അത്. കടം വാങ്ങിയ സ്‌കീസ് ഉപയോഗിച്ച് 0.01 സെക്കന്റിന് വിജയിച്ച അവള്‍ മാധ്യമങ്ങളെയും മറ്റു മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചു കളഞ്ഞു. അവരെല്ലാം വിചാരിച്ചത് അവള്‍ ഒന്നാം നമ്പര്‍ സ്‌കീയര്‍മാരിലൊരാളായിരിക്കുമെന്നാണ്.

ഇങ്ങനെയാണ് ലോകം പ്രവര്‍ത്തിക്കുന്നത്. വിജയികള്‍ വിജയിച്ചുകൊണ്ടേയിരിക്കുമെന്നും മറ്റുള്ളവര്‍ തോല്‍ക്കുമെന്നുമാണ് നാം ചിന്തിക്കുന്നത്. ആ ചിന്തയെ മാറ്റിമറിക്കുന്നതായിരുന്നു യേശുവിന്റെ പ്രസ്താവന, ‘ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു പ്രയാസം തന്നേ’ (മത്തായി 19:23). യേശു സകലത്തെയും കീഴ്‌മേല്‍ മരിച്ചു. സമ്പന്നനായിരിക്കുന്നത് (ഒരു വിജയി) എങ്ങനെയാണ് തടസ്സമാകുന്നത്? നമുക്കുള്ളതില്‍ നാം ആശ്രയിക്കുമ്പോള്‍ (നമുക്ക് കഴിയുന്നതില്‍, നാം ആരെയാണ് എന്നതില്‍) ദൈവത്തില്‍ ആശ്രയിക്കുന്നത് പ്രയാസകരമാകുമെന്നു മാത്രമല്ല അസാധ്യവും ആകും.

ദൈവരാജ്യം നമ്മുടെ പ്രമാണങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ‘മുമ്പന്മാര്‍ പലര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുമ്പന്മാരും ആകും’ (വാ. 30) യേശു പറഞ്ഞു. മാത്രമല്ല, നിങ്ങള്‍ ഒന്നാമതോ, അവസാനമോ ആയാലും നാം പ്രാപിക്കുന്നതെല്ലാം കൃപയാല്‍ മാത്രമാണ് – നമുക്ക് അനര്‍ഹമായ ദൈവകൃപയാല്‍ മാത്രം.