ഞാൻ എപ്പോഴും സെല്ലോ എങ്ങനെ കളിക്കാമെന്നുള്ളത്  പഠിക്കണമെന്നു  ആഗ്രഹിച്ചിരുന്നു. എന്നാൽ എനിയ്ക്ക് എന്റെ പേര് ക്ലാസ്സിൽ ചേർക്കുവാനുള്ള സമയം ഒരിയ്ക്കലും കണ്ടെത്താനായില്ല. അല്ലെങ്കിൽ, ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, അതിനായി സമയം കണ്ടത്താനായില്ല. സ്വർഗ്ഗത്തിൽ എനിയ്ക്കു  ചിലപ്പോൾ ആ ഉപകരണം ഉപയോഗിക്കുന്നതിൽ വൈദഗ്ദ്യം നേടാൻ സാധിക്കും എന്നു ഞാൻ കരുതി. അങ്ങനെയിരിക്കെ, ഇപ്പോൾ ദൈവം തന്നെ സേവിപ്പാനെന്നെ വിളിച്ചതിനെന്റെ സമയം  നിശ്ചിത രീതിയിൽ ഉപയോഗിക്കുവാൻ ഞാൻ ആഗ്രഹിച്ചു.

ജീവിതം  അല്പകാലം മാത്രം, അതുകൊണ്ട് ഈ ഭൂമിയിലുള്ള നമ്മുടെ ജീവിത കാലയളവ് നമ്മിൽനിന്ന് വഴുതി മാറും മുമ്പ്  നന്നായി വിനിയോഗിപ്പാനുള്ള സമ്മർദ്ദം നാം എപ്പോഴും അനുഭവിയ്ക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അതർത്ഥമാക്കുന്നത് എന്താകുന്നു?

ശലോമോൻ രാജാവ്  ജീവിതത്തിന്റെ അർത്ഥത്തെ അവലോകനം ചെയ്തുകൊണ്ട്,  രണ്ട് ശുപാർശകൾ നിർദ്ദേശിച്ചു . ഒന്നാമത്, നമുക്ക് ദൈവം ജീവിതത്തിൽ അനുഭവിപ്പാനനുവദിച്ചിട്ടുള്ള ഭക്ഷണം, പാനീയം  (സഭാപ്രസംഗി 9:7), വസ്ത്രം,  സുഗന്ധം  (വാക്യം 8), വിവാഹം (വാക്യം 9) എല്ലാ നല്ല ദാനങ്ങളും ഉൾപ്പടെയുള്ള നല്ല കാര്യങ്ങൾ പൂർണമായി അനുഭവിച്ചുകൊണ്ട് പരമാവധി സാദ്ധ്യമായ അർത്ഥത്തിൽ ജീവിയ്ക്കുക – അതിൽ സെല്ലോ എങ്ങനെ കളിക്കാം എന്ന് പഠിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ടാകാം! 

രണ്ടാമതായി, തന്റെ ശുപാർശ ശുഷ്കാന്തിയോടെയുള്ള പ്രവൃത്തി എന്നതായിരുന്നു (വാക്യം 10). ജീവിതം പൂർണ്ണമായും അവസരങ്ങളുടേതാകുന്നു, അതുകൊണ്ടുതന്നെ എപ്പോഴും അധിക ജോലികൾ ചെയ്യേണ്ടിയിരിക്കുന്നു. ദൈവം തരുന്ന അവസരങ്ങളിൽ പ്രവൃത്തിയ്ക്ക് മുൻഗണന കൊടുത്തുകൊണ്ട് അവനെ  സേവിപ്പാനുള്ള നമ്മുടെ താലന്തുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനു തന്റെ ജ്ഞാനം അന്വേഷിച്ചുകൊണ്ട് നാം നേട്ടം കൊയ്യണം.

ദൈവത്തിൽ നിന്നുള്ള അതിശയകരമായ ദാനമാകുന്നു ജീവിതം. നാം തന്റെ അനുഗ്രഹങ്ങളിലും, തനിയ്ക്കായുള്ള നമ്മുടെ സേവനങ്ങളിലും ആനന്ദിക്കുമ്പോൾ തന്നെ നാം ബഹുമാനിയ്ക്കുന്നു.