എന്റെ പിതാവിനോട്‌ എനിയ്ക്ക് അസൂയ തോന്നുന്ന രീതിയിൽ അദ്ദേഹത്തിന് സ്ഥിരമായ ദിശാബോധം ഉണ്ടായിരുന്നു. തനിയ്ക്ക് നൈസർഗ്ഗികമായിതന്നെ എവിടെയാണ് ഉത്തര, ദക്ഷിണ, പൂർവ്വ, പശ്ചിമ ദിക്കുകൾ സ്ഥിതി ചെയ്യുന്നതെന്ന് അറിയാമായിരുന്നു. താൻ ജന്മനാ അത്തരത്തിലുള്ള സിദ്ധിയുള്ള ആളായിരുന്നു എന്ന് തോന്നും. താൻ എപ്പോഴും ശരിയായിരുന്നു, തനിക്കു വഴി തെറ്റിയ രാത്രി വരെ.

 ആ രാത്രിയിൽ അദ്ദേഹത്തിനു ദിശ നഷ്ടപ്പെട്ടു. താനും എന്റെ മാതാവും പരിചിതമല്ലാത്ത നഗരത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഇരുട്ടിയതിന് ശേഷമാണ് മടങ്ങിയത്. പ്രധാന പാതയിലേക്കുള്ള വഴിയറിയാമെന്നുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാൽ തനിയ്ക്കത് സാധ്യമായില്ല. താൻ ചുറ്റിത്തിരിഞ്ഞു, എന്നിട്ട് ആശയക്കുഴപ്പത്തിലാകുയും ആത്യന്തികമായി ആശങ്കാകുലനാകുകയും ചെയ്തു. എന്റെ മാതാവ് തന്നെ ധൈര്യപ്പെടുത്തിക്കൊണ്ട്, “ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിയ്ക്കറിയാം, എന്നാലും താങ്കളുടെ ഫോണിലുള്ള ദിശാ സഹായിയിൽ നോക്കിയാൽ നന്നായിരുന്നു.”

 ഞാൻ മനസ്സിലാക്കിയിടത്തോളം എഴുപത്തിയാറ് വയസ്സുള്ള എന്റെ പിതാവ് തന്റെ ഫോണിനെ ദിശാസഹായിയായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

 സങ്കീർത്തനക്കാരൻ അനുഭവസമ്പത്തുള്ള ആളാകുന്നു. എന്നാൽ ദാവീദ് ആത്മീകമായും മാനസീകവുമായി തെറ്റിപ്പോയ നിമിഷങ്ങൾ സങ്കീർത്തനങ്ങൾ വെളിപ്പെടുത്തുന്നു. സങ്കീർത്തനം 143-ൽ അപ്രകാരമുള്ള സന്ദർഭങ്ങളിൽ ഒന്ന് ഉള്ളടക്കം ചെയ്തിട്ടുണ്ട്. വലിയവനായ രാജാവിന്റെ ഹൃദയം വിഷാദിച്ചിരിക്കുന്നു (വാക്യം 4). താൻ കഷ്ടതയിലായി (വാക്യം 11). അതുകൊണ്ട്‍ താൻ താല്കാലിക വിരാമമിട്ടുകൊണ്ട് പ്രാർത്ഥിച്ചത്, “ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ” (വാക്യം 8). ഫോണിൽ കണക്കുകൂട്ടുന്നതിലുപരി, സങ്കീർത്തനക്കാരൻ കർത്താവിനോട്, “ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ” എന്ന് നിലവിളിച്ചു. (വാക്യം 8).

 ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനു (1 ശമുവെൽ 13:14) അതാത് സമയങ്ങളിൽ തെറ്റിപ്പോകുന്ന അനുഭവമുണ്ടായെങ്കിൽ നാമും ദൈവത്തിങ്കലേക്ക് തന്റെ ദിശാ സഹായത്തിനായി തിരിയണും.