Category  |  odb

ഞാൻ ആരാണ്?

ഒരു ലോക്കൽ മിനിസ്ട്രിയുടെ നേതൃത്വ ടീമിലെ അംഗമെന്ന നിലയിൽ, ഗ്രൂപ്പ് ചർച്ചാ നേതാക്കളായി ഞങ്ങളോടൊപ്പം ചേരാൻ മറ്റുള്ളവരെ ക്ഷണിക്കുക എന്നതായിരുന്നു എന്റെ ജോലിയുടെ ഭാഗം. എന്റെ ക്ഷണങ്ങളിൽ, ആവശ്യമായ സമയ പാലനത്തെ വിവരിക്കുകയും മീറ്റിംഗുകളിലും പതിവ് ഫോൺ കോളുകൾക്കിടയിലും നേതാക്കൾ അവരുടെ ചെറിയ ഗ്രൂപ്പ് പങ്കാളികളുമായി ഇടപഴകേണ്ട വഴികൾ വിവരിക്കുകയും ചെയ്തു. എന്നാൽ അവ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ പലപ്പോഴും വിമുഖത കാണിച്ചിരുന്നു, ഒരു നേതാവാകാൻ അവർ ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് ഞാൻ ബോധവാന്മാരായിരുന്നു. എന്നിട്ടും ചിലപ്പോൾ അവരുടെ മറുപടി എന്നെ പൂർണ്ണമായും കീഴടക്കും: “ഞാൻ ബഹുമാനിക്കപ്പെട്ടിരിക്കുന്നു.’’ നിരസിക്കാനുള്ള ന്യായമായ കാരണങ്ങൾ ഉദ്ധരിക്കുന്നതിനുപകരം, അവർ തങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്ത എല്ലാത്തിനും ദൈവത്തോടുള്ള നന്ദിയാൽ തിരികെ നൽകാൻ ഉത്സുകരായതിന്റെ കാരണമായി അവർ വിവരിച്ചു. 
ദൈവത്തിന് ഒരു ആലയം പണിയാൻ വിഭവങ്ങൾ നൽകേണ്ട സമയം വന്നപ്പോൾ, ദാവീദിനും സമാനമായ ഒരു പ്രതികരണം ഉണ്ടായിരുന്നു: ''എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു?'' (1 ദിനവൃത്താന്തം 29:14) ദാവീദിന്റെ ഔദാര്യം തന്റെ ജീവിതത്തിലും യിസ്രായേൽ ജനത്തിന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലിനുള്ള നന്ദിയാൽ നയിക്കപ്പെട്ടതായിരുന്നു. അവന്റെ പ്രതികരണം അവന്റെ വിനയത്തെക്കുറിച്ചും “പരദേശികളോടും അപരിചിതരോടുമുള്ള’’ അവന്റെ നന്മയുടെ അംഗീകാരത്തെക്കുറിച്ചും സംസാരിക്കുന്നു (വാ. 15). 
ദൈവത്തിന്റെ വേലയ്ക്കുള്ള നമ്മുടെ ദാനം-സമയമായാലും കഴിവോ പണമോ ആയാലും-നമുക്ക് അവ തന്നവനോടുള്ള നമ്മുടെ നന്ദിയെ പ്രതിഫലിപ്പിക്കുന്നു. നമുക്കുള്ളതെല്ലാം അവന്റെ കൈയിൽ നിന്നാണ് വരുന്നത് (വാ.14); പ്രതികരണമായി, നമുക്ക് അവനു നന്ദിപൂർവ്വം നൽകാം. 

വിശ്വാസത്താൽ കാണുക

എന്റെ പ്രഭാത നടത്തത്തിനിടയിൽ, അതിശയകരമായ ഒരു കാഴ്ച സൃഷ്ടിച്ചുകൊണ്ട് സൂര്യൻ തടാകത്തിലെ വെള്ളത്തിന്റെ ഒരു കോണിൽ തെളിഞ്ഞു. ഒരു ചിത്രമെടുക്കാൻ ക്യാമറ ഫോക്കസ് ചെയ്തുകൊണ്ട് ഞാൻ എന്റെ സുഹൃത്തിനോട് നിൽക്കാൻ ആവശ്യപ്പെട്ടു. സൂര്യന്റെ സ്ഥാനം കാരണം, ഷോട്ട് എടുക്കുന്നതിന് മുമ്പ് എനിക്ക് എന്റെ ഫോണിന്റെ സ്‌ക്രീനിൽ ചിത്രം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇത് മുമ്പ് ചെയ്തിട്ടുള്ളതിനാൽ, ഇതൊരു മികച്ച ചിത്രമാണെന്ന് എനിക്ക് തോന്നി. ഞാൻ സുഹൃത്തിനോട് പറഞ്ഞു, ''നമുക്ക് ഇത് ഇപ്പോൾ കാണാൻ കഴിയില്ല, പക്ഷേ ഇതുപോലുള്ള ചിത്രങ്ങൾ എല്ലായ്‌പ്പോഴും നന്നായി വരാറുണ്ട്.'' 
ഈ ജീവിതത്തിലൂടെ വിശ്വാസത്താൽ നടക്കുന്നത് പലപ്പോഴും ഒരു ചിത്രം എടുക്കുന്നതുപോലെയാണ്. നിങ്ങൾക്ക് എല്ലായ്‌പ്പോഴും സ്‌ക്രീനിൽ വിശദാംശങ്ങൾ കാണാൻ കഴിയില്ല, എന്നാൽ അതിശയകരമായ ചിത്രം അവിടെ ഇല്ലെന്ന് അതിനർത്ഥമില്ല. ദൈവം എപ്പോഴും പ്രവർത്തിക്കുന്നത് നിങ്ങൾ കാണുന്നില്ല, എന്നാൽ അവൻ അവിടെ ഉണ്ടെന്ന് നിങ്ങൾക്കു വിശ്വസിക്കാം. എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ എഴുതിയതുപോലെ, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു'' (11:1). വിശ്വാസത്താൽ നാം നമ്മുടെ ആശ്രയവും ഉറപ്പും ദൈവത്തിൽ അർപ്പിക്കുന്നു-പ്രത്യേകിച്ചും അവൻ ചെയ്യുന്നത് കാണാനോ മനസ്സിലാക്കാനോ കഴിയാത്തപ്പോൾ. 
വിശ്വാസത്തോടെ, കാണാത്തത് ''ഷോട്ട് എടുക്കുന്നതിൽ'' നിന്ന് നമ്മെ തടയില്ല. അത് നമ്മെ കൂടുതൽ പ്രാർത്ഥിക്കാനും ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം തേടാനും പ്രേരിപ്പിച്ചേക്കാം. മറ്റുള്ളവർ വിശ്വാസത്താൽ നടന്നപ്പോൾ എന്തു സംഭവിച്ചു എന്നും (വാ. 4-12) നമ്മുടെ സ്വന്തം അനുഭവത്തിൽ എന്തു സംഭവിച്ചു എന്നും അറിയുന്നതിനാൽ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം. ദൈവം മുമ്പ് ചെയ്തത്, അവനു വീണ്ടും ചെയ്യാൻ കഴിയും. 

സർവ്വ സ്തുതികൾക്കും യോഗ്യൻ

ഫെറാന്റേയും ടെയ്ച്ചറും എക്കാലത്തെയും മികച്ച പിയാനോ ഡ്യുയറ്റ് ടീമായി പലരും കരുതുന്നു. അവരുടെ സഹകരിച്ചുള്ള അവതരണങ്ങൾ വളരെ കൃത്യമായിരുന്നു, അവരുടെ ശൈലി നാല് കൈകളും ഒരു മനസ്സുമാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. അവരുടെ സംഗീതം കേൾക്കുമ്പോൾ, അവരുടെ വൈദഗ്ധ്യത്തെ മികച്ചതാക്കാൻ അവർ നടത്തുന്ന പരിശ്രമത്തിന്റെ അളവ് ഒരാൾക്ക് മനസ്സിലാക്കാൻ കഴിയും. 
എന്നാൽ ഏതുകൊണ്ടു തീർന്നില്ല. അവർ ചെയ്യുന്നത് അവർ ആസ്വദിച്ചിരുന്നു. വാസ്തവത്തിൽ, 1989-ൽ വിരമിച്ചതിന് ശേഷവും, ഫെറാന്റേയും ടെയ്ച്ചറും ഇടയ്ക്കിടെ ഒരു പ്രാദേശിക പിയാനോ സ്റ്റോറിൽ ഒരു കച്ചേരി നടത്തുമായിരുന്നു. അവർ കേവലം സംഗീതം ചെയ്യാൻ ഇഷ്ടപ്പെട്ടു. 
ദാവീദിനും സംഗീതം ചമയ്ക്കാൻ ഇഷ്ടമായിരുന്നു-എന്നാൽ തന്റെ പാട്ടിന് ഉയർന്ന ഉദ്ദേശ്യം നൽകാൻ അവൻ ദൈവത്തോടൊപ്പം ചേർന്നു. അവന്റെ സങ്കീർത്തനങ്ങൾ അവന്റെ പോരാട്ടം നിറഞ്ഞ ജീവിതത്തെയും ദൈവത്തിൽ ആഴത്തിൽ ആശ്രയിക്കാനുള്ള അവന്റെ ആഗ്രഹത്തെയും സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, അവന്റെ വ്യക്തിപരമായ പരാജയങ്ങൾക്കും അപൂർണ്ണതകൾക്കും ഇടയിൽ, അവന്റെ സ്തുതി ഒരുതരം ആത്മീയ ''തികഞ്ഞ താളം'' പ്രകടിപ്പിച്ചു, അത് അന്ധകാര സമയത്തും ദൈവത്തിന്റെ മഹത്വത്തെയും നന്മയെയും അംഗീകരിക്കുന്നതായിരുന്നു. ദാവീദിന്റെ സ്തുതിക്ക് പിന്നിലെ ഹൃദയം സങ്കീർത്തനം 18:1 ൽ ലളിതമായി പ്രസ്താവിച്ചിരിക്കുന്നു, അത് ഇങ്ങനെയാണ് “എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു.’’ 
“സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു’’ (വാ. 3) ദാവീദ് തുടർന്നു.  “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു'' (വാ. 6). നമ്മുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, നമ്മുടെ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും നമുക്കും നമ്മുടെ ഹൃദയം ഉയർത്താം. അവൻ സർവ്വ സ്തുതികൾക്കും യോഗ്യനാണ്! 

ഒരു താങ്ക്‌സ്ഗിവിംഗ് അനുഗ്രഹം

2016-ൽ, വാൻഡ ഡെഞ്ച് തന്റെ ചെറുമകനെ താങ്ക്‌സ്ഗിവിംഗ് ഡിന്നറിന് ക്ഷണിച്ചുകൊണ്ട് ഒരു സന്ദേശം അയച്ചു, അവൻ അടുത്തിടെ തന്റെ ഫോൺ നമ്പർ മാറ്റിയതായി അവൾ അറിഞ്ഞിരുന്നില്ല. പകരം സന്ദേശം അപരിചിതനായ ജമാലിലേക്കാണ് പോയത്. ജമാലിന് പരിപാടിയൊന്നുമില്ലായിരുന്നു, അതിനാൽ, താൻ ആരാണെന്ന് വ്യക്തമാക്കിയ ശേഷം, എനിക്കും ഡിന്നറിനു വരാമോ എന്ന് ചോദിച്ചു. വാൻഡ പറഞ്ഞു, “തീർച്ചയായും നിങ്ങൾക്ക് വരാം.’’ ജമാൽ കുടുംബ അത്താഴത്തിൽ ചേർന്നു, അത് മുതൽ അത് അവന്റെ വാർഷിക പാരമ്പര്യമായി മാറി. തെറ്റായ ഒരു ക്ഷണം വാർഷിക അനുഗ്രഹമായി മാറി. 
അപരിചിതനായ ഒരാളെ അത്താഴത്തിന് ക്ഷണിച്ച വാൻഡയുടെ ദയ എന്നെ ലൂക്കൊസിന്റെ സുവിശേഷത്തിലെ യേശുവിന്റെ പ്രോത്സാഹനത്തെ ഓർമ്മിപ്പിക്കുന്നു. ഒരു “പ്രമാണിയായ’’ ഒരു പരീശന്റെ വീട്ടിൽ (ലൂക്കൊസ് 14:1) ഒരു അത്താഴവിരുന്നിനിടെ, ആരെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അതിഥികൾ മികച്ച ഇരിപ്പിടങ്ങൾക്കായി പിടിവലി കൂട്ടുന്നതും യേശു ശ്രദ്ധിച്ചു (വാ. 7). തനിക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി ആളുകളെ ക്ഷണിക്കുന്നത് (വാക്യം 12) അനുഗ്രഹം പരിമിതമാക്കും എന്ന് യേശു തന്റെ ആതിഥേയനോട് പറഞ്ഞു. പകരം, തനിക്ക് പ്രതിഫലം നൽകാനുള്ള കഴിവില്ലാത്ത ആളുകൾക്ക് ആതിഥ്യമരുളുന്നത് ഇതിലും വലിയ അനുഗ്രഹം നൽകുമെന്ന് യേശു പറഞ്ഞു (വാ. 14). 
വാൻഡയെ സംബന്ധിച്ചിടത്തോളം, താങ്ക്‌സ് ഗിവിംഗ് ഡിന്നറിന് തന്റെ കുടുംബത്തോടൊപ്പം ചേരാൻ ജമാലിനെ ക്ഷണിച്ചത്, അവളുടെ ഭർത്താവിന്റെ മരണശേഷം അവൾക്ക് ഒരു വലിയ പ്രോത്സാഹനമായി, ശാശ്വത സൗഹൃദത്തിന്റെ അപ്രതീക്ഷിത അനുഗ്രഹത്തിന് കാരണമായി. നമ്മൾ മറ്റുള്ളവരിലേക്ക് എത്തുമ്പോൾ, നമുക്ക് എന്ത് ലഭിക്കുമെന്നത് കൊണ്ടല്ല, മറിച്ച് നമ്മിലൂടെ ഒഴുകുന്ന ദൈവത്തിന്റെ സ്‌നേഹം നിമിത്തം, നമുക്ക് കൂടുതൽ വലിയ അനുഗ്രഹവും പ്രോത്സാഹനവും ലഭിക്കും. 

തിളങ്ങുന്ന നക്ഷത്രങ്ങൾ

നഗരത്തിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് അതിന്റെ ദാരിദ്ര്യമായിരുന്നു. അടുത്തതായി, അതിലെ മദ്യക്കടകൾ, “ചേരികൾ,'' മറ്റുള്ളവരിൽ നിന്ന് പണം സമ്പാദിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഭീമൻ പരസ്യബോർഡുകൾ. ഞാൻ മുമ്പ് നിരവധി നിഴൽ നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും, ഇത് അതിനെക്കാളെല്ലാം താഴ്ന്ന നിലയിലുള്ളതായി തോന്നി. 
എന്നിരുന്നാലും, പിറ്റേന്ന് രാവിലെ ഒരു ടാക്‌സി ഡ്രൈവറോട് സംസാരിച്ചപ്പോൾ എന്റെ മാനസികാവസ്ഥ മെച്ചപ്പെട്ടു. ''എന്നെ സഹായിക്കുന്നതിനായി ആഗ്രഹിക്കുന്ന ആളുകളെ അയയ്ക്കാൻ ഞാൻ എല്ലാ ദിവസവും ദൈവത്തോട് അപേക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു. മയക്കുമരുന്നടിമകൾ, വേശ്യകൾ, തകർന്ന വീടുകളിൽ നിന്നുള്ള ആളുകൾ അവരുടെ പ്രശ്‌നങ്ങൾ കണ്ണീരോടെ എന്നോട് പറയുന്നു. ഞാൻ വണ്ടി നിർത്തുന്നു. ഞാൻ കേൾക്കുന്നു. അവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇതാണ് എന്റെ ശുശ്രൂഷ.'' 
നമ്മുടെ വീണുപോയ ലോകത്തിലേക്കുള്ള യേശുവിന്റെ വരവ് വിവരിച്ച ശേഷം (ഫിലിപ്പിയർ 2:5-8), അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിലുള്ള വിശ്വാസികൾക്ക് ഒരു വിളി നൽകുന്നു. നാം ദൈവഹിതം പിന്തുടരുകയും (വാ.13) “ജീവന്റെ വചനം’’-സുവിശേഷം - (വാ. 16) മുറുകെ പിടിക്കുകയും ചെയ്യുമ്പോൾ, നാം 'വക്രതയും കോട്ടവുമുള്ള തലമുറയിൽ അനിന്ദ്യരും പരമാർത്ഥികളുമായ ദൈവമക്കൾ' ആയിരിക്കും. അവർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു’’ (വാ. 15). ആ ടാക്‌സി ഡ്രൈവറെപ്പോലെ നമ്മൾ യേശുവിന്റെ വെളിച്ചം ഇരുട്ടിലേക്ക് കൊണ്ടുവരണം. 
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ലോകത്തെ മാറ്റാൻ വിശ്വസ്തതയോടെ ജീവിച്ചാൽ മതിയെന്ന് ചരിത്രകാരനായ ക്രിസ്റ്റഫർ ഡോസൺ പറഞ്ഞു, കാരണം ആ ജീവതത്തിൽ “ദൈവിക ജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും അടങ്ങിയിരിക്കുന്നു.’’ ലോകത്തിലെ ഏറ്റവും അന്ധകാരമായ സ്ഥലങ്ങളിൽ അവിടുത്തെ പ്രകാശം പരത്തിക്കൊണ്ട് യേശുവിന്റെ ജനമായി വിശ്വസ്തതയോടെ ജീവിക്കാൻ നമ്മെ ശക്തരാക്കുവാൻ ദൈവാത്മാവിനോട് നമുക്ക് അപേക്ഷിക്കാം.