Category  |  odb

ഗുരുവിനെപ്പോലെ

മൂന്ന് വയസുള്ള വൈറ്റ്-ബെൽറ്റ് കരാട്ടെ വിദ്യാർത്ഥിനി തന്റെ ഗുരുവിനെ അനുകരിച്ച വീഡിയോ വൈറലായി. വലിയ ആവേശത്തോടെയും ഉറപ്പോടും ആ കൊച്ചു പെൺകുട്ടി തന്റെ ഗുരുവിനൊപ്പം കരാട്ടെ ശബ്ദം മുഴക്കി. പിന്നെ, സമചിത്തതയോടെ, ശ്രദ്ധയോടെ, ഭംഗിയും ചുറുചുറുക്കുമുള്ള ആ കൊച്ചു പെൺകുട്ടി അവളുടെ ഗുരു പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും അനുകരിച്ചു - കുറഞ്ഞപക്ഷം, അവൾ നന്നായി ശ്രമിക്കുകയെങ്കിലും ചെയ്തു!

യേശു ഒരിക്കൽ പറഞ്ഞു, "ശിഷ്യൻ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും" (ലൂക്കാ 6:40). തന്നെ അനുകരിക്കുന്നവൻ  മനസ്സലിവുള്ളവനും സ്നേഹമുള്ളവനും വിവേചനരഹിതനും ആയിരിക്കണമെന്ന് അവൻ പറഞ്ഞു (വാ. 37-38). അവർ ആരെയാണ് പിന്തുടരുന്നതെന്ന് വിവേചിച്ചറിയണമെന്നും അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു: “കുരുടനു കുരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?” (വാ. 39). അന്ധരായ വഴികാട്ടികളും ആളുകളെ ദുരന്തത്തിലേക്ക് നയിക്കുന്നവരുമായ പരീശന്മാർ ഈ മാനദണ്ഡം അനുസരിച്ച് അയോഗ്യരാണെന്ന് അവന്റെ ശിഷ്യന്മാർ തിരിച്ചറിയേണ്ടതുണ്ട് (മത്തായി 15:14). അവരുടെ ഗുരുവിനെ പിന്തുടരുന്നതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ ലക്ഷ്യം യേശുവിനെപ്പോലെ ആകുക എന്നതായിരുന്നു. അതിനാൽ, ദയയെ കുറിച്ചും സ്നേഹത്തെ കുറിച്ചും ഉള്ള ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ശ്രദ്ധാപൂർവം ശ്രവിയ്ക്കുകയും  അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് അവർക്ക് ആവശ്യമായിരുന്നു.

ഇന്ന് യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്ന വിശ്വാസികൾ എന്ന നിലയിൽ, നമുക്ക് നമ്മുടെ ജീവിതം നമ്മുടെ ഗുരുനാഥന് സമർപ്പിക്കാം, അങ്ങനെ നമുക്ക് അറിവിലും ജ്ഞാനത്തിലും പെരുമാറ്റത്തിലും അവനെപ്പോലെയാകുവാൻ കഴിയും. അവന്റെ ഉദാരവും സ്നേഹനിർഭരവുമായ വഴികൾ പ്രതിഫലിപ്പിക്കാൻ നമ്മെ സഹായിക്കാൻ അവനു മാത്രമേ കഴിയൂ.

കണ്ണീരിൽ അനുഗ്രഹങ്ങൾ

ഇംഗ്ലണ്ടിലെ ഒരു യുവാവിൽ നിന്ന് എനിക്ക് ഒരു ഇമെയിൽ ലഭിച്ചു, അറുപത്തിമൂന്ന് വയസ്സുള്ള അവന്റെ പിതാവ് അത്യാസന്നനിലയിൽ ആശുപത്രിയിലാണ്. ഞങ്ങൾ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെങ്കിലും, അവന്റെ പിതാവിന്റെയും എന്റെയും ജോലിക്ക് ഒരുപാട് സാമ്യങ്ങൾ ഉണ്ടായിരുന്നു. അവസാന നാളുകളിൽ പിതാവിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ച മകൻ, പ്രോത്സാഹനത്തിന്റെയും പ്രാർത്ഥനയുടെയും ഒരു വീഡിയോ സന്ദേശം അയക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആഴത്തിൽ വികാരാധീനനായ ഞാൻ, ഒരു ഹ്രസ്വ സന്ദേശവും രോഗശാന്തിക്കായി ഒരു പ്രാർത്ഥനയും റെക്കോർഡു ചെയ്‌ത് അയച്ചു. അവന്റെ പിതാവ് വീഡിയോ കാണുകയും ഹൃദയംഗമമായ ഒരു തംപ്സ് അപ് നൽകുകയും ചെയ്തുവെന്ന് അവൻ എന്നെ അറിയിച്ചു. സങ്കടകരമെന്നു പറയട്ടെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, എനിക്ക് അദ്ദേഹത്തിന്റെ മറ്റൊരു ഇമെയിൽ ലഭിച്ചു. പിതാവ് മരിച്ചു. തന്റെ അവസാന ശ്വാസം എടുക്കുമ്പോൾ അദ്ദേഹം തന്റെ ഭാര്യയുടെ കൈപിടിച്ചിരുന്നു.

എന്റെ ഹൃദയം തകർന്നു. എന്തൊരു സ്നേഹം, എന്തൊരു വിട ചൊല്ലൽ. വളരെ പെട്ടെന്നാണ് ആ കുടുംബത്തിന് ഒരു ഭർത്താവിനെയും പിതാവിനെയും നഷ്ടമായത്. എന്നാൽ, ദുഃഖിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് യേശു പറയുന്നു. ഇത് ആശ്ചര്യകരമായ കാര്യമാണ്. "ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ" (മത്തായി 5:4). കഷ്ടപ്പാടും ദുഃഖവും നല്ലതാണെന്ന് യേശു പറയുന്നില്ല, മറിച്ച് ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെ മേൽ ദൈവം തന്റെ കരുണയും ദയയും പകരുന്നു എന്നാണവൻ പറയുന്നത്. ഉറ്റവരുടെ മരണത്താലോ സ്വന്തം പാപത്താലോ ദുഃഖം അനുഭവിക്കുന്നവർക്ക് പോലും ദൈവത്തിന്റെ സാമീപ്യവും സാന്ത്വനവും ഏറ്റവും ആവശ്യമാണ്. യേശു വാഗ്ദാനം ചെയ്യുന്നു - “അവർക്ക് ആശ്വാസം ലഭിക്കും” (വാക്യം 4)

ദൈവം തന്റെ പ്രിയ മക്കളുടെ അടുത്ത് വരുന്നു (വാ. 9), അവരുടെ കണ്ണുനീരിൽ അവൻ അവരെ ആശ്വസിപ്പിക്കുന്നു.

അനുഗ്രഹങ്ങളുടെ സൂക്ഷിപ്പുകാരൻ

919 ജനുവരി 15-ന് അമേരിക്കയിലെ ബോസ്റ്റണിൽ അസംസ്കൃത പഞ്ചസാര സിറപ്പ് വഹിക്കുന്ന ഒരു വലിയ ടാങ്ക് പൊട്ടിത്തെറിച്ചു. 75 ലക്ഷം ലിറ്റർ അസംസ്‌കൃത പഞ്ചസാര സിറപ്പ് പതിനഞ്ച് അടി ഉയരത്തിൽ 30 മൈലിലധികം വേഗതയിൽ റെയിൽ‌കാർകളെയും കെട്ടിടങ്ങളെയും ആളുകളെയും മൃഗങ്ങളെയും തൂത്തുവാരികൊണ്ട് തെരുവിലൂടെ പാഞ്ഞു. അസംസ്‌കൃത പഞ്ചസാര സിറപ്പ് വേണ്ടത്ര നിരുപദ്രവകരമായി തോന്നിയേക്കാം, എന്നാൽ അന്ന് അത് മാരകമായിരുന്നു: 150-തോ അതിലധികമോ പേർക്ക് പരിക്കേറ്റു 21 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടു.

 

ചിലപ്പോൾ അസംസ്കൃത പഞ്ചസാര സിറപ്പ് പോലെയുള്ള നല്ല കാര്യങ്ങൾ പോലും അപ്രതീക്ഷിതമായി നമ്മെ കീഴടക്കിയേക്കാം. ദൈവം വാഗ്‌ദത്തം ചെയ്‌ത ദേശത്ത്‌ ഇസ്രായേല്യർ പ്രവേശിക്കുന്നതിനുമുമ്പ്‌, തങ്ങൾക്കു ലഭിക്കുന്ന നല്ല വസ്‌തുക്കളുടെ പുകഴ്ച്ച ‌എടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്‌ മോശ ജനങ്ങളോട്‌ മുന്നറിയിപ്പു നൽകി: “നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും ചെയ്ത ദൈവത്തെ മറക്കരുത്.” ഈ സമ്പത്ത് അവരുടെ സ്വന്തം ശക്തിയിലോ കഴിവിലോ ആരോപിക്കരുത് പകരം, മോശ പറഞ്ഞു , "നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതു." (ആവർത്തനം 8:12-14, 17-18).

 

എല്ലാ നല്ല കാര്യങ്ങളും—ശാരീരിക ആരോഗ്യവും ഉപജീവനത്തിന് ആവശ്യമായ കഴിവുകളും ഉൾപ്പെടെ—നമ്മുടെ സ്‌നേഹവാനായ ദൈവത്തിന്റെ കൈയിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. നമ്മൾ കഠിനാധ്വാനം ചെയ്താലും നമ്മെ താങ്ങി നിർത്തുന്നത് അവനാണ്. ഓ, നമ്മുടെ അനുഗ്രഹങ്ങൾ തുറന്ന കൈകളാൽ പിടിക്കുക, നമ്മോടുള്ള അവന്റെ ദയയെപ്രതി നാം ദൈവത്തെ നന്ദിപൂർവ്വം സ്തുതിക്കും!

ശൂന്യമായി ഓടുന്നു

"എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല," ആഗോള ആരോഗ്യ പ്രതിസന്ധി ചർച്ചയിൽ ഒരു നഴ്‌സ് എന്ന നിലയിൽ അവൾ അഭിമുഖീകരിച്ച അഗാധമായ നിരാശയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ എന്റെ സുഹൃത്ത് കണ്ണുനീരോടെ പറഞ്ഞു. “ദൈവം എന്നെ നഴ്‌സിംഗിലേക്ക് വിളിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഞാൻ തളർന്നുപോയി, വൈകാരികമായി തളർന്നുപോയി,” അവൾ സമ്മതിച്ചു. തളർച്ചയുടെ ഒരു കാർമേഘം അവളുടെ മേൽ വന്നിരിക്കുന്നത് കണ്ടപ്പോൾ ഞാൻ മറുപടി പറഞ്ഞു, “താങ്കൾ ഇപ്പോൾ നിസ്സഹായയാണെന്നു എനിക്കറിയാം, എന്നാൽ നിങ്ങൾ  അന്വേഷിക്കുന്ന വഴിയും സഹിച്ചുനിൽക്കാനുള്ള ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുക.” ആ നിമിഷം, പ്രാർത്ഥനയിലൂടെ ദൈവത്തെ അന്വേഷിക്കാൻ അവൾ തീരുമാനിച്ചു. താമസിയാതെ, എന്റെ സുഹൃത്തിന് ഒരു പുതിയ ലക്ഷ്യ ബോധത്താൽ ആവേശം നിറഞ്ഞവളായി. നഴ്‌സിംഗ് തുടരാൻ അവൾ ധൈര്യപ്പെട്ടു എന്ന് മാത്രമല്ല, രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ യാത്ര ചെയ്ത് കൂടുതൽ ആളുകളെ സേവിക്കാനുള്ള ശക്തിയും ദൈവം അവൾക്ക് നൽകി.

 

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമുക്ക് അമിതഭാരം അനുഭവപ്പെടുമ്പോൾ സഹായത്തിനും പ്രോത്സാഹനത്തിനും വേണ്ടി എപ്പോഴും ദൈവത്തിലേക്ക് നോക്കാം, കാരണം "അവൻ ക്ഷീണിക്കുകയോ തളർന്നു പോകുകയോ ചെയ്യുകയില്ല" (യെശയ്യാവ് 40:28). സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് "ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു." (വാക്യം 29) എന്ന് പ്രവാചകനായ യെശയ്യാവ് പ്രസ്താവിക്കുന്നു. ദൈവത്തിന്റെ ശക്തി ശാശ്വതമാണെങ്കിലും, നമ്മൾ ശാരീരികമായും മാനസികമായും തളർന്നു പോകുന്ന ദിവസങ്ങൾ നമുക്കുണ്ടാകുമെന്ന് അവനറിയാം. (വാക്യം 30). എന്നാൽ ജീവിതത്തിലെ വെല്ലുവിളികളെ ഒറ്റയ്ക്ക് മറികടക്കാൻ ശ്രമിക്കുന്നതിനുപകരം ശക്തിക്കായി നാം നമ്മുടെ ദൈവത്തിലേക്ക് നോക്കുമ്പോൾ, അവൻ നമ്മെ പുനഃസ്ഥാപിക്കുകയും പുതുക്കുകയും വിശ്വാസത്തിൽ മുന്നേറാനുള്ള ദൃഢനിശ്ചയം നൽകുകയും ചെയ്യും.

ഭീകരതയുടെ ഏഴ് മിനിറ്റുകൾ

2021 ഫെബ്രുവരി 18-ന് ചൊവ്വാ പര്യവേഷണ വാഹനം പെർസിവേറെൻസ് ആ ചുമന്ന ഗ്രഹത്തിൽ ഇറങ്ങിയപ്പോൾ, അതിന്റെ വരവ് നിരീക്ഷിച്ചുകൊണ്ടിരുന്നവർ "ഭീകരതയുടെ ഏഴ് മിനിറ്റുകൾ" അനുഭവിച്ചു. പേടകം അതിന്റെ 292 ദശലക്ഷം മൈൽ യാത്ര അവസാനിപ്പിച്ചപ്പോൾ, അത് സ്വന്തമായി ചെയ്യേണ്ട സങ്കീർണ്ണമായ ലാൻഡിംഗ് നടപടിക്രമത്തിലൂടെ കടന്നുപോയി. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കുള്ള സിഗ്നലുകൾക്ക് കുറച്ച് മിനിറ്റുകൾ എടുക്കും, അതിനാൽ ലാൻഡിംഗ് സമയത്ത് നാസയ്ക്ക് പെർസിവേറെൻസിൽ നിന്ന് കേൾക്കാൻ കഴിഞ്ഞില്ല. ദൗത്യത്തിനായി വളരെയധികം പരിശ്രമവും വിലയും ചെലവഴിച്ച ടീമിന് ബന്ധംസ്ഥാപിക്കാൻ കഴിയാത്തതു ഭയപ്പെടുത്തുന്നതായിരുന്നു.

 

നമ്മൾ ദൈവത്തിൽ നിന്ന് കേൾക്കുന്നില്ലെന്ന് തോന്നുമ്പോൾ ചിലപ്പോൾ നാം ഭയം അനുഭവിച്ചേക്കാം - നമ്മൾ പ്രാർത്ഥിക്കുന്നു, പക്ഷേ നമുക്ക് ഉത്തരം ലഭിക്കുന്നില്ല. തിരുവെഴുത്തുകളിൽ, പ്രാർത്ഥനയ്ക്ക് വേഗം മറുപടി ലഭിക്കുന്നവരെയും (ദാനിയേൽ 9:20-23 കാണുക) ദീർഘ കാലമായി ഉത്തരം ലഭിക്കാത്തവരെയും നമ്മൾ കണ്ടുമുട്ടുന്നു (1 സാമുവൽ 1:10-20 ലെ ഹന്നയുടെ കഥ കാണുക). മറിയയുടെയും മാർത്തയുടെയും ഹൃദയങ്ങളിൽ തീർച്ചയായും സങ്കടം ഉളവാക്കിയ, വൈകിയ ഉത്തരത്തിന്റെ ഏറ്റവും തീവ്രമായ ഉദാഹരണം, രോഗിയായ സഹോദരനായ ലാസറിനെ സഹായിക്കാൻ അവർ യേശുവിനോട് ആവശ്യപ്പെട്ടതാണ് (യോഹന്നാൻ 11:3). യേശു വരാൻ  വൈകി, അവരുടെ സഹോദരൻ മരിച്ചു (വാ. 6-7, 14-15). എന്നാൽ നാല് ദിവസത്തിന് ശേഷം, ലാസറിനെ ഉയിർപ്പിച്ച് ക്രിസ്തു ഉത്തരം നൽകി (വാ. 43-44).

 

നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരത്തിനായി കാത്തിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം “[അവന്റെ] കൃപയുടെ സിംഹാസനത്തെ ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോൾ ദൈവത്തിന് ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. . . [അതുകൊണ്ടു] കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക" (എബ്രായർ 4:16).