Category  |  odb

സുഖനിദ്ര

മോശം ഓർമ്മകളും കുറ്റപ്പെടുത്തുന്ന സന്ദേശങ്ങളും സാലിന്റെ മനസ്സിൽ നിറഞ്ഞു. ഭയം ഹൃദയത്തിൽ നിറയുകയും, വിയർപ്പിൽ മുങ്ങുകയും ചെയ്തപ്പോൾ ഉറക്കം അവനെ വിട്ടുപോയി. അവന്റെ സ്നാനത്തിന്റെ തലേ രാത്രിയായിരുന്നു അത്. ദുശ്ചിന്തകളുടെ കടന്നാക്രമണം തടയാൻ അവനു കഴിഞ്ഞില്ല. സാൽ യേശുവിൽ രക്ഷ പ്രാപിക്കുകയും തന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടതായി അറിയുകയും ചെയ്ത വ്യക്തിയായിരുന്നു, എന്നാൽ ആത്മീയ യുദ്ധം തുടർന്നു. അപ്പോഴാണ് ഭാര്യ അവന്റെ കൈപിടിച്ച് അവനുവേണ്ടി പ്രാർത്ഥിച്ചത്. നിമിഷങ്ങൾക്കുശേഷം, സാലിന്റെ ഹൃദയത്തിലെ ഭയത്തിനു പകരം സമാധാനം വന്നു. അവൻ എഴുന്നേറ്റ്—തനിക്ക് ചെയ്യാൻ കഴിയാതിരുന്ന ഒരു കാര്യം—സ്നാനമേൽക്കുന്നതിനു മുമ്പ് താൻ പങ്കുവയ്ക്കാനിരുന്ന വാക്കുകൾ എഴുതി. അതിനുശേഷം അവൻ സുഖമായി ഉറങ്ങി.

അസ്വസ്ഥമായ ഒരു രാത്രി എങ്ങനെയായിരിക്കുമെന്ന് ദാവീദ് രാജാവിനും അറിയാമായിരുന്നു. തന്റെ സിംഹാസനം (2 ശമൂവേൽ 15-17) അപഹരിക്കാൻ ആഗ്രഹിച്ച തന്റെ മകൻ അബ്ശാലോമിൽ നിന്ന് പലായനം ചെയ്ത അദ്ദേഹം “ആയിരം ആയിരം ജനങ്ങൾ” എല്ലാ വശത്തും അവനെ ആക്രമിച്ചു എന്ന് അറിഞ്ഞു (സങ്കീർത്തനങ്ങൾ 3:6). ദാവീദ് നെടുവീർപ്പിട്ടു, “എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!” (വാ.1). ഭയവും സംശയവും അതിജീവിക്കാൻ കരുത്തുള്ളവനാണെങ്കിലും അവൻ തന്റെ “പരിചയായ” ദൈവത്തെ വിളിച്ചു (വാ. 3). പിന്നീട്, തനിക്ക് “കിടന്നുറങ്ങാൻ” കഴിയുമെന്ന് അവൻ കണ്ടെത്തി . . . കാരണം യഹോവ അവനെ താങ്ങുന്നു (വാക്യം 5).

ഭയവും പോരാട്ടങ്ങളും നമ്മുടെ മനസ്സിൽ പിടിമുറുക്കുമ്പോൾ, ആശ്വാസത്തിനു പകരം അസ്വസ്ഥത ഉണ്ടാകുമ്പോൾ, ദൈവത്തോട് പ്രാർത്ഥിക്കുന്നതിലൂടെ നാം പ്രത്യാശ കണ്ടെത്തുന്നു. സാലിനെയും ദാവീദിനെയും പോലെ നമുക്ക് വേഗത്തിൽ സുഖനിദ്ര ലഭിച്ചില്ലെങ്കിലും, നാം “സമാധാനത്തോടെ കിടന്നുറങ്ങും; ... നിർഭയം വസിക്കുമാറാക്കുന്നത്” (4:8).” കാരണം ദൈവം നമ്മോടൊപ്പമുണ്ട്, അവൻ നമ്മുടെ ആശ്വാസമായിരിക്കും.

ഭാഗ്യമല്ല, ക്രിസ്തുവാണ്

പ്രപഞ്ചത്തിൽ ഏകദേശം 700 ക്വിന്റില്യൺ (7-നു ശേഷം 20 പൂജ്യം) ഗ്രഹങ്ങളുണ്ടെന്നും എന്നാൽ ഭൂമിയെപ്പോലെ ഒന്ന് മാത്രമേ ഉള്ളൂ എന്നും ഡിസ്കവർ മാഗസിൻ സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്രജ്ഞനായ എറിക് സാക്രിസണിന്റെ അഭിപ്രായത്തിൽ, ഒരു ഗ്രഹത്തിന് ജീവൻ നിലനിർത്തേണ്ടതിന്റെ ആവശ്യകതകളിലൊന്ന് ശരിയായ താപനിലയും ജലഭ്യതയും നിലനർത്തുന്ന “ഗോൾഡിലോക്ക്സ്” മേഖലയിൽ ഭ്രമണം ചെയ്യുക എന്നതാണ്. 700 ക്വിന്റില്യൺ ഗ്രഹങ്ങളിൽ, ഈ സ്ഥിതിഗതികൾ ശരിയായിട്ടുള്ള ഒരു ഗ്രഹമാണ് ഭൂമി എന്ന് തോന്നുന്നു. ഭൂമി എങ്ങനെയോ “വളരെ ഭാഗ്യമുള്ള കയ്യിലൂടെ” കടന്നുവന്നതാണെന്ന നിഗമനത്തിൽ സാക്രിസൺ എത്തിച്ചേർന്നു.

പ്രപഞ്ചം നിലനിൽക്കുന്നത് ഭാഗ്യദേവത കാരണമല്ല, മറിച്ച് യേശുവിന്റെ പ്രവൃത്തിയാണെന്ന് പൗലൊസ് കൊലൊസ്യയിലുള്ള വിശ്വാസികൾക്ക് ഉറപ്പ് നൽകി. അപ്പൊസ്തലൻ ക്രിസ്തുവിനെ ലോകത്തിന്റെ സ്രഷ്ടാവായി അവതരിപ്പിക്കുന്നു. “സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു” (കൊലൊസ്യർ 1:16). യേശു ലോകത്തിന്റെ ശക്തനായ സ്രഷ്ടാവാണെന്ന് മാത്രമല്ല, “സകലത്തെയും നിലനിർത്തുന്നതും അവിടുന്നാണ്” (വാ. 17)—വളരെ ചൂടുള്ളതോ തണുപ്പുള്ളതോ അല്ലാത്ത, മറിച്ച് മനുഷ്യ നിലനിൽപ്പിന് അനുയോജ്യമായ ഒരു ലോകം—അവിടുന്നാണ് എന്നു പൗലൊസ് പറയുന്നത്. യേശു താൻ സൃഷ്ടിച്ചതിനെ തന്റെ പരിപൂർണ്ണ ജ്ഞാനത്തോടും അനന്തമായ ശക്തിയോടും കൂടി നിലനിർത്തുന്നു.

സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ, നമുക്ക് ‘ലേഡി ലക്കിന്റെ’ ക്രമരഹിതമായ പ്രവർത്തനത്തിലേക്കല്ല, മറിച്ച് “സർവ്വസമ്പൂർണതയും” കൈവശമുള്ള, ലക്ഷ്യബോധമുള്ള, പരമാധികാരമുള്ള, ശക്തനും സ്നേഹമുള്ളവനുമായ ഒരാളിലേക്ക് വിരൽ ചൂണ്ടാം (വാ.19). 

ഒരുമിച്ചായിരിക്കുന്നതാണ് നല്ലത്

ഒരു ഫോട്ടോഗ്രാഫർ വർഷങ്ങളോളം സ്റ്റാർലിങ്ങുകളുടെയും (ഇരുണ്ട നിറമുള്ള ഒരു ചെറിയ പക്ഷി), അവയുടെ ‘മർമറേഷൻസ്’ എന്ന് വിളിക്കപ്പെടുന്ന, ആകാശത്ത് ഒരുമിച്ചുള്ള പറക്കലിന്റെയും ദൃശ്യവിസ്മയങ്ങൾ ക്യാമറയിൽ പകർത്തി. അതിൽ ആയിരക്കണക്കിന് സ്റ്റാർലിങ്ങുകൾ ഒരുമിച്ച് ആകാശത്ത് ഒഴുകിനീങ്ങുന്നതുപോലെ പറക്കുന്നു. ഈ അത്ഭുതം വീക്ഷിക്കുന്നത് ഒരു ചിട്ടപ്പെടുത്തിയ ചുഴലിക്കാറ്റിന്റെയോ, തിരമാലയുടെയോ അടിയിൽ ഇരിക്കുന്നതുപോലെയാണ് അല്ലെങ്കിൽ, കാലിഡോസ്കോപ്പിലേക്ക് ഒഴുകുന്ന കൂറ്റൻ ഇരുണ്ട പെയിന്റ് ബ്രഷ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ഡിസൈൻ പോലെയാണ്. ഡെന്മാർക്കിൽ, അവർ ഈ സ്റ്റാർലിങ് അനുഭവത്തെ ‘ബ്ലാക്ക് സൺ’ എന്ന് വിളിക്കുന്നു. ഏറ്റവും ശ്രദ്ധേയമായത്, സ്റ്റാർലിങ്ങുകൾ അവയുടെ ഏറ്റവും അടുത്ത സഹചാരിയെ എങ്ങനെ നൈസർഗ്ഗികമായി പിന്തുടരുകയും, തൊട്ടുരുമ്മി പറക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഒരു പക്ഷിക്ക് പിഴവ് പറ്റിയാൽ, അവയ്ക്ക് വലിയ ദുരന്തം സംഭവിക്കും. ഏതുവിധമായാലും പരസ്പരം സംരക്ഷിക്കാൻ സ്റ്റാർലിംഗുകൾ ഒരുമിച്ചു പറക്കുന്നു. ഒരു പരുന്ത് താഴേക്കിറങ്ങുമ്പോൾ, ഒറ്റയ്ക്കായാൽ അവയെ എളുപ്പത്തിൽ പിടിച്ചു കൊണ്ടുപോകാൻ കഴിവുള്ള ആ പരുന്തിനെ തോൽപ്പിച്ചുകൊണ്ട്, ഈ ചെറിയ പക്ഷികൾ ഇടതിങ്ങിയ ആകൃതിയിലേക്ക് വന്നു കൂട്ടമായി പറക്കുന്നു.

നമ്മൾ ഒറ്റയ്ക്കിരിക്കുന്നതിനേക്കാൾ മികച്ചതാണ് ഒരുമിച്ച് കഴിയുന്നത്. സഭാപ്രസംഗി പറയുന്നു, “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു;...വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും;...രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും” (4:9-11). ഒറ്റതിരിഞ്ഞാൽ, നമ്മൾ ഒറ്റപ്പെട്ടവരും എളുപ്പത്തിൽ വേട്ടക്കാരന്റെ ഇരയും ആകും. തനിച്ചായിരിക്കുമ്പോൾ, നാം എളുപ്പത്തിൽ ഇരകളായിപ്പോകും. മറ്റുള്ളവരുടെ സാന്ത്വനമോ സംരക്ഷണമോ ഇല്ലെങ്കിൽ നമ്മൾ ദുർബലരാണ്. എന്നാൽ സഹജീവികളോടൊപ്പമാണെങ്കിൽ, നാം സഹായം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. സഭാപ്രസംഗി പറയുന്നു, “ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല” (വാ. 12). ദൈവം നമ്മെ നയിക്കുന്നതുപോലെ നമ്മൾ ഒരുമിച്ചുള്ളതാണ് നല്ലത്. 

അപരിചിതനെ സ്വാഗതം ചെയ്യുക

തന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം പീഡനത്തിൽ നിന്ന് അഭയാർത്ഥി ക്യാമ്പിലൂടെ അമേരിക്കയിലെ സുരക്ഷിതത്വത്തിലേക്കുള്ള തന്റെ ഭയാനകമായ യാത്ര, എവെരിതിങ് സാഡ് ഈസ് അൺട്രൂ എന്ന പുസ്തകത്തിൽ ഡാനിയൽ നയേരി വിവരിക്കുന്നു. ഒരു വൃദ്ധ ദമ്പതികൾ അവരെ സ്പോൺസർ ചെയ്യാൻ സമ്മതിച്ചു, അവർക്ക് അവരെ അറിയില്ലെങ്കിലും. വർഷങ്ങൾ കഴിഞ്ഞിട്ടും ഡാനിയേലിന് അത് മറക്കാൻ കഴിഞ്ഞില്ല. അദ്ദേഹം എഴുതുന്നു, “നിങ്ങൾക്ക് അത് വിശ്വസിക്കാനാകുമോ? പൂർണ്ണമായും അന്ധരായ അവർ അത് ചെയ്തു. അവർ ഒരിക്കലും ഞങ്ങളെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങൾ വില്ലന്മാരാണെന്ന് തെളിഞ്ഞാൽ അവർ അതിന് പിഴ നൽകേണ്ടി വരും. അത് എനിക്ക് ചിന്തിക്കാൻ കഴിയാത്തത്ര ധീരവും ദയയുള്ളതും സാഹസികവുമാണ്.“

എങ്കിലും മറ്റുള്ളവരോട് ആ തലത്തിലുള്ള കരുതൽ നമുക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അന്യരോടു ദയ കാണിക്കണമെന്ന് അവൻ യിസ്രായേലിനോട് പറഞ്ഞു. “അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” (ലേവ്യപുസ്തകം 19:34). “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും ... വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു” എന്ന് വിജാതീയരായ വിശ്വാസികളെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു (എഫെസ്യർ 2:12). അതിനാൽ, യെഹൂദരും വിജാതീയരും ആയ, മുമ്പ് പരദേശികളായിരുന്ന, നമ്മോടെല്ലാം “അപരിചിതരോട് ആതിഥ്യം കാണിക്കാൻ” അവൻ കൽപ്പിക്കുന്നു (എബ്രായർ 13:2).

സ്വന്ത കുടുംബത്തോടൊപ്പം വളർന്ന ഡാനിയൽ ഇപ്പോൾ ജിമ്മിനെയും, ജീൻ ഡോസണെയും പ്രശംസിക്കുന്നു, “അത്രയും നല്ല ക്രിസ്ത്യാനികളായിരുന്ന അവർ ഒരു അഭയാർത്ഥി കുടുംബത്തെ അവർക്ക് ഒരു വീട് കണ്ടെത്തുന്നതുവരെ തങ്ങളോടൊപ്പം താമസിക്കാൻ അനുവദിച്ചു.”

ദൈവം അന്യനെ സ്വാഗതം ചെയ്യുകയും, നമ്മളും അവരെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അവകാശമല്ല, പദവിയാണ്

സൺഡേസ്കൂളിൽ പങ്കെടുത്തതിനു ശേഷം വീട്ടിലേക്കു മടങ്ങാനായി ഞാൻ ഒരു ബസിൽ കയറി. ബസിന്റെ പുറകിൽ ഇരുന്നിരുന്ന വ്യക്തിയെ ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹം ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ കോളേജിന്റെ പുതിയ ഡയറക്ടറാണ്. പൊതുവേ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ യാത്രചെയ്യുന്ന ഒരു സാധാരണ ബസിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ പദവിയിലുള്ള മിക്കവർക്കും ഒരു കാറും ഡ്രൈവറും ഉണ്ടായിരിക്കും. അതിനാൽ, ഞാൻ അദ്ദേഹത്തോട് അതേപ്പറ്റി ചോദിച്ചു: “താങ്കൾ എന്താണു കാറിൽ യാത്ര ചെയ്യാതെ ബസ്സിൽ യാത്ര ചെയ്യുന്നത്?” “ഞാനെന്നും ബസ്സിലാണു യാത്ര ചെയ്യുന്നത്” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സ്ഥാനം അദ്ദേഹത്തിന്റെ സാധാരണ പ്രവൃത്തികളിൽ മാറ്റം വരുത്തിയില്ല. തനിക്ക് അർഹതയുണ്ടെന്ന തോന്നലുളവാക്കാൻ തന്റെ പദവിയെ അദ്ദേഹം അനുവദിച്ചില്ല.

ഫിലിപ്പിയ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ, പൗലൊസ് വിശ്വാസികളോടു താഴ്മയുള്ളവരാകാൻ ആവശ്യപ്പെടുന്നു (വാ. 3). “ശാഠ്യത്താലോ ദുരഭിമാനത്താലോ” (വാ. 3) യാതൊന്നും ചെയ്യരുതെന്ന് അവൻ അവരോടു പറയുന്നു. പകരം, “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ” (വാ. 5)പരസ്പരമുള്ള അവരുടെ ബന്ധങ്ങളിൽ ഉണ്ടായിരിക്കണം. ആത്യന്തിക പദവി യേശുവിന്റെ പക്കലാണുള്ളത്. അവൻ “ദൈവരൂപത്തിൽ” ഇരുന്നവനായിരുന്നുവെങ്കിലും “ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം” എന്നു വിചാരിച്ചില്ല (വാ. 6). ന്യായമായി തന്റേതായിരുന്നതു മാറ്റിവച്ചുകൊണ്ട് നമുക്കു ഗുണകരമായത് അവൻ ചെയ്തു. അവൻ “ദാസരൂപം” സ്വീകരിച്ചുകൊണ്ട്, മരണത്തോളം പോലും താഴ്മയുള്ളവനും ദൈവത്തോട് അനുസരണയുള്ളവനുമായി നിലകൊണ്ടു (വാ. 7-8). നമ്മുടെ ജോലി, വിദ്യാഭ്യാസം, പ്രായം, സമൂഹത്തിലെ പദവി എന്നിവ മൂലം ചില പ്രത്യേക രീതിയിൽ മറ്റുള്ളവർ നമ്മോടു പെരുമാറാൻ നാം അർഹരാണെന്നു തോന്നുമ്പോൾ, നമ്മുടെ പദവികളും അവകാശബോധവും എപ്രകാരം മാറ്റിവയ്ക്കാമെന്നു യേശു കാണിച്ചുതന്നുവെന്നു നമുക്ക് ഓർക്കാം. അപ്രകാരം ചെയ്യുന്നതു ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മുടേതു സ്വന്തം നേട്ടത്തിനായി ഉപയോഗിക്കരുത്. മറിച്ച്, ദൈവത്തോട് അനുസരണമുള്ളവരായിരുന്നുകൊണ്ടു സഹജീവികളോടു താഴ്മയുള്ളവരായിരിക്കുക എന്ന ചിന്താഗതിയാണു നാം സ്വീകരിക്കേണ്ടത്.