Category  |  odb

​​ചെറു കുറുക്കൻമാർ

ഒരു പൈലറ്റിന് തന്റെ ചായ കപ്പ്ഹോൾഡറിൽ വയ്ക്കാൻ കഴിഞ്ഞില്ല, അതിനാൽ അദ്ദേഹമത് സെന്റർകൺസോളിൽ വച്ചു. വിമാനം പ്രക്ഷുബ്ധമായപ്പോൾ, പാനീയം കൺട്രോൾ പാനലിലേക്ക് ഒഴുകി, ഒരു എഞ്ചിൻ ഓഫായി. ആഫ്ലൈറ്റ് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്തുവെങ്കിലും,രണ്ട് മാസങ്ങൾക്ക് ശേഷം മറ്റൊരു എയർലൈനിലെ ജീവനക്കാർക്ക് ഇത് വീണ്ടും സംഭവിച്ചപ്പോൾ, ഒരു പ്രശ്നമുണ്ടെന്ന് നിർമാതാവിന് മനസ്സിലായി. വിമാനത്തിന് 30 കോടി ചിലവാക്കി, പക്ഷേ അതിന്റെ കപ്പ്ഹോൾഡർ വളരെ ചെറുതായിരുന്നു. ഈ ചെറുതെന്ന് തോന്നിപ്പിക്കുന്ന പിശക് ചിലഭയാനകമായ നിമിഷങ്ങളിലേക്ക് നയിച്ചു.

ചെറിയ പ്രശ്നങ്ങൾക്ക് മഹത്തായ പദ്ധതികൾ തകർക്കുവാൻ കഴിയും, അതിനാൽ ഉത്തമഗീതത്തിലെ പ്രിയൻ തന്റെ പ്രിയയോട് തങ്ങളുടെ സ്നേഹത്തിന്റെ മുന്തിരിത്തോട്ടങ്ങളെ നശിപ്പിക്കുന്ന ചെറുകുറുക്കന്മാരെ പിടിച്ചു തരാൻ പ്രേരിപ്പിക്കുന്നു (2:15). മുന്തിരി തേടി കുറുക്കൻമാർ മതിലുകൾക്ക് മുകളിലൂടെ കയറുന്നതും വള്ളികൾ പുറത്തെടുക്കുന്നതും അവൻ കണ്ടിട്ടുണ്ട്. ശരം പോലെ മുന്തിരിത്തോട്ടത്തിലേക്ക് വരികയും രാത്രിയിൽ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നതിനാൽ അവയെ പിടിക്കുവാൻ പ്രയാസമായിരുന്നു. എന്നാലും അവയെ അവഗണിക്കുവാൻ പാടില്ല.

നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധങ്ങളെ ഭീഷണിപ്പെടുത്തുന്നത് എന്താണ്? അത് വലിയ കുറ്റകൃത്യങ്ങളല്ലായിരിക്കാം. നിങ്ങളുടെ സ്നേഹത്തിന്റെ വേരുകളെ കുഴിക്കുന്ന, ഇവിടെയും അവിടെയുമുള്ള നിസ്സാര അഭിപ്രായ പ്രകടനങ്ങൾ എന്ന ചെറുകുറുക്കൻമാർ ആയിരിക്കാം അവ! ചെറിയ കുറ്റങ്ങൾ കൂടിച്ചേർന്ന് ഒരിക്കൽ വിരിഞ്ഞ് വന്നിരുന്ന സൗഹൃദമോ തീക്ഷ്ണമായ വിവാഹജീവിതമോ അപകടത്തിലാക്കും.

ചെറുകുറുക്കൻമാരെ പിടിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ! നമുക്ക് ആവശ്യമായത് ദൈവം നൽകുന്നുണ്ട്. ക്ഷമാപണം ചോദിക്കുകയും നൽകുകയും ചെയ്തുകൊണ്ട്, ചിന്താപൂർണ്ണമായ പ്രവൃത്തികളാൽ നമുക്ക് നമ്മുടെ മുന്തിരിത്തോട്ടങ്ങളെ പരിപോഷിപ്പിച്ചെടുക്കാം.

​​നമുക്കായി ഒരു സ്ഥലം ഒരുക്കുന്നു

ഞങ്ങളുടെ കുടുംബം ഒരു നായക്കുട്ടിയെ കൊണ്ടുവരാൻ പദ്ധതിയിടുകയായിരുന്നു, അതിനാൽ എന്റെ പതിനൊന്നു വയസ്സുള്ള മകൾ മാസങ്ങളോളം ഗവേഷണം നടത്തി. നായ എന്താണ് കഴിക്കേണ്ടതെന്നും അതിനെ ഞങ്ങളുടെ പുതിയ വീട്ടിൽ എങ്ങനെ അവതരിപ്പിക്കണമെന്നും അവൾക്ക് അറിയാമായിരുന്നു. മിച്ചമുള്ള ഒരു കിടപ്പുമുറി അതിനായിഅവൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കി. എന്റെ മകളുടെ ആനന്ദം നിറഞ്ഞ തയ്യാറെടുപ്പ് വളരെ വിപുലമായിരുന്നു.

ഒരു നായക്കുട്ടിക്കു വേണ്ടിയുള്ള തന്റെ ആകാംക്ഷനിറഞ്ഞ ചിന്തകൾ, സ്നേഹം നിറഞ്ഞ ഒരുക്കത്തിലേക്ക് എന്റെ മകളെ നയിച്ച വിധം, തന്റെ ജനവുമായി ജീവിതം പങ്കിടാനുള്ള ക്രിസ്തുവിന്റെ ആഗ്രഹവും അവർക്കായി ഒരു വീട് ഒരുക്കുമെന്ന തന്റെ വാഗ്ദാനവും എന്നെ ഓർമിപ്പിച്ചു. തന്റെ ഭൂമിയിലെ ശുശ്രൂഷയുടെ അന്ത്യത്തോടടുത്ത് യേശു തന്റെ ശിഷ്യൻമാരോട് "ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ" (യോഹന്നാൻ 14:1) എന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നിട്ട് (താൻ) ഇരിക്കുന്ന ഇടത്തു (അവരും) ഇരിക്കേണ്ടതിന് (അവർക്കു) സ്ഥലം ഒരുക്കുവാൻ പോകുന്നു (വാ.3) എന്നു വാഗ്ദത്തം ചെയ്തു.

ശിഷ്യൻമാർ താമസിയാതെ കഷ്ടതകൾ നേരിടും. എന്നാൽ അവരെതന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുവാൻ താൻ പ്രവർത്തിക്കുകയാണെന്ന് അവർ അറിയണമെന്ന് യേശു ആഗ്രഹിച്ചു.

ഞങ്ങളുടെ പുതിയ നായക്കുട്ടിക്കായി ഭവനം ഒരുക്കുന്ന എന്റെ മകളുടെ ശ്രദ്ധാപൂർവവും മനഃപൂർവവുമായ ശ്രമത്തിൽ എനിക്ക് സന്തോഷിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. തന്റെ ജനത്തിലെ ഓരോരുത്തരുമായി നിത്യജീവൻ പങ്കിടാൻവേണ്ടി, നമ്മുടെ രക്ഷകൻ,തന്റെ വിശദമായ ഒരുക്കത്തിൽ എത്രമാത്രം ആനന്ദിക്കുന്നുവെന്ന് എനിക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ (വാ.2).

​​നന്ദിയുണ്ട്, പക്ഷേ വേണ്ട

ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഒരു ക്രിസ്ത്യൻ സ്കൂളിന് ഒരു കോർപ്പറേഷനിൽ നിന്ന് വലിയ ഒരു തുക സംഭാവന ലഭിച്ചു. നൂലാമാലകൾ ഒന്നും ഇല്ലെന്ന് പരിശോധിച്ചതിന് ശേഷം അവർ ആ പണം സ്വീകരിച്ചു. എന്നാൽ പിന്നീട്, സ്കൂൾ ബോർഡിൽ പ്രതിനിധീകരിക്കപ്പെടണമെന്ന് കോർപ്പറേഷൻ അഭ്യർത്ഥിച്ചു. സ്കൂൾ ഡയറക്ടർ പണം തിരികെ നൽകി. സ്കൂളിന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ച്ച വരുന്നത് അനുവദിക്കുവാൻ അവർ വിസമ്മതിച്ചു. അവർ പറഞ്ഞു, "ദൈവപ്രവൃത്തി ദൈവമാർഗ്ഗത്തിൽ ചെയ്യുന്നതാണ് കൂടുതൽ പ്രധാനം.''

സഹായം നിരസിക്കുവാൻ നിരവധി കാരണങ്ങളുണ്ട്, ഇത് അതിലൊന്നാണ്. ബൈബിളിൽ നാം മറ്റൊന്ന് കാണുന്നു. പ്രവാസത്തിലേക്കു പോയ യഹൂദന്മാർ യെരുശലേമിൽ തിരിച്ചെത്തിയപ്പോൾ, കോരെശ് രാജാവ് മന്ദിരം പുനർനിർമ്മിക്കുവാൻ അവരെ നിയോഗിച്ചു (എസ്രാ 3). അവരുടെ അയൽക്കാർ അവരോടു: "ഞങ്ങൾ നിങ്ങളോടു കൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്ന പോലെ ഞങ്ങളും അന്വേഷിക്കുന്നു" (4:2) എന്നുപറഞ്ഞപ്പോൾ, യിസ്രായേൽ തലവന്മാർ നിരസിച്ചു. സഹായവാഗ്ദാനം സ്വീകരിക്കുക വഴി, മന്ദിരത്തിന്റെ പുനർനിർമ്മാണ പദ്ധതിയുടെ സമഗ്രതയിൽ വിട്ടുവീഴ്ച്ച സംഭവിക്കുമെന്നും തങ്ങളുടെ അയൽക്കാർ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനാൽ വിഗ്രഹാരാധന തങ്ങളുടെ സമൂഹത്തിൽ നുഴഞ്ഞുകയറാമെന്നുമുള്ള നിഗമനത്തിൽ അവർ എത്തി. യിസ്രായേല്യരുടെ തീരുമാനം ശരിയായിരുന്നു. അവരുടെ "അയൽക്കാർ" നിർമ്മാണം നിരുത്സാഹപ്പെടുത്താൻ സാദ്ധ്യമായതെല്ലാം ചെയ്തു.

പരിശുദ്ധാത്മാവിന്റെ സഹായത്താലും യേശുവിൽ ജ്ഞാനികളായ വിശ്വാസികളുടെ ഉപദേശത്താലും നമുക്ക് വിവേചനബുദ്ധി വളർത്തിയെടുക്കുവാൻ സാധിക്കും. സൂക്ഷ്മമായ ആത്മീയഅപകടങ്ങൾ മറഞ്ഞിരിക്കുന്ന സൗഹാർദപരമായ വാഗ്ദാനങ്ങൾ ധൈര്യത്തോടെ നമുക്ക് വേണ്ടെന്നു പറയാം, കാരണം തന്റെഹിതത്താൽനടത്തപ്പെടുന്ന ദൈവവേലയ്ക്ക് ഒരിക്കലും തന്റെ കരുതലിന്റെ കുറവ് ഉണ്ടായിരിക്കയില്ല.

​​സൂത്രവാക്യം ആവശ്യമില്ല

മേഘ്ന ചെറുപ്പമായിരുന്നപ്പോൾ അവളുടെ സൺഡേ സ്കൂൾ ടീച്ചർ സദുദ്ദേശ്യത്തോടു കൂടെ സുവിശേഷീകരണ പരീശീലനത്തെപ്പറ്റി അവരെ പഠിപ്പിച്ചിരുന്നു. അതിൽ വാക്യങ്ങൾ മനഃപാഠമാക്കുന്ന ഒരു ക്രമവും, സുവിശേഷം പങ്കിടുവാൻഒരു സൂത്രവാക്യവും ഉൾപ്പെട്ടിരുന്നു. ഒരുസുപ്രധാന വാക്യമോ,അതിന്റെ ക്രമമോമറക്കുമോ എന്ന് ഭയന്ന് അവളും ഒരു സുഹൃത്തും മറ്റൊരു സുഹൃത്തിന്റെ അടുക്കൽ ഇത് പരീക്ഷിച്ചു. ഒരു പരിവർത്തനത്തിൽഅത് കലാശിച്ചോ എന്ന് മേഘ്ന ഓർക്കുന്നില്ല (ഇല്ലെന്ന് ഊഹിക്കുന്നു). ആ സമീപനം,വാസ്തവത്തിൽ വ്യക്തിയെക്കാൾ ഉപരി സൂത്രവാക്യത്തിന്നാണ് പ്രാധാന്യം നല്കിയിരുന്നത്.

ഇപ്പോൾ വർഷങ്ങൾക്കു ശേഷം, മേഘ്നയും ഭർത്താവും സ്വന്തം കുട്ടികൾക്ക്,കൂടുതൽ ആകർഷകമായ രീതിയിൽ ദൈവത്തോടുള്ള സ്നേഹവും വിശ്വാസവും പങ്കിടുന്നതിന്റെ മാതൃക കാണിച്ചു കൊടുക്കുന്നു. ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും, യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ മനസ്സിലാക്കുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള അവരുടെസ്നേഹത്തിന്റെജീവനുള്ള ദൈനംദിന മാതൃകയിലൂടെ അവർ അതു ചെയ്യുന്നു. "ലോകത്തിന്റെ വെളിച്ചം" (മത്തായി 5:14) ആകുന്നതിന്റെഅർത്ഥം എന്താണെന്നും, ദയയും ഔദാര്യവുമുള്ളവാക്കുകളിലൂടെ മറ്റുള്ളവരിലേക്ക് എത്തുന്നതിന്റെരീതിയും അവർ അവരെബോദ്ധ്യപ്പെടുത്തുന്നു.മേഘ്ന പറയുന്നു, "നമ്മുടെ സ്വന്തം ജീവിതത്തിൽഇല്ലെങ്കിൽ നമുക്ക് മറ്റുള്ളവർക്ക് ജീവന്റെ വാക്കുകൾ പകർന്നു നൽകാൻ കഴിയില്ല." അവളും ഭർത്താവും സ്വന്തം ജീവിത ശൈലിയിൽ കനിവ് പ്രകടിപ്പിക്കുമ്പോൾ, അവർ തങ്ങളുടെ കുഞ്ഞുങ്ങളെയും,"മറ്റുള്ളവരെ തങ്ങളുടെ വിശ്വാസത്തിലേക്ക് ക്ഷണിക്കുവാൻ" തയ്യാറാക്കുകയാണ്.

മറ്റുള്ളവരെ യേശുവിലേക്ക് നയിക്കുവാൻ നമുക്ക് ഒരു സൂത്രവാക്യം ആവശ്യമില്ല - ഏറ്റവും പ്രധാനം ദൈവത്തോടുള്ള സ്നേഹം നമ്മെ നിർബ്ബന്ധിക്കുകയും നമ്മിലൂടെ പ്രകാശിക്കുകയും ചെയ്യുക എന്നുള്ളതാണ്. നാം അവിടുത്തെ സ്നേഹത്തിൽ ജീവിക്കുകയും അത് പങ്കിടുകയും ചെയ്യുമ്പോൾ, ദൈവം തന്നെ അറിയുവാൻ മറ്റുള്ളവരെയും ആകർഷിക്കുന്നു.

​​​​നീതിയും യേശുവും

റോമിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസർ (63 BC - AD 14), ക്രമസമാധാനത്തിന്റെ ഭരണകർത്താവായി അറിയപ്പെടാൻ ആഗ്രഹിച്ചു. അടിമപ്പണി, സൈനിക അധിനിവേശം, സാമ്പത്തിക കൈക്കൂലി എന്നിവയുടെ പിൻബലത്തിലാണ് അദ്ദേഹം തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തതെങ്കിലും, നിയമവ്യവസ്ഥയുടെ ഒരുക്രമംഅദ്ദേഹം പുനഃസ്ഥാപിക്കുകയും തന്റെ പൗരൻമാർക്ക്, ഇന്നത്തെ നമ്മുടെ നീതിന്യായവ്യവസ്ഥ,“ലേഡി ജസ്റ്റിസ്” എന്ന് വിളിക്കുന്ന “ജസ്റ്റീഷ്യ” എന്നൊരു ദേവതയെ നൽകുകയും ചെയ്തു. ദീർഘനാളായി കാത്തിരുന്ന, ഭൂമിയുടെ അറ്റത്തോളം മഹാനാകേണ്ട അധിപന്റെജനനത്തിനായി, മറിയയെയും യോസേഫിനെയും ബേത്ത്ലേഹേമിലേക്ക്കൊണ്ടുവന്ന, ഒരു സെൻസസിനും അദ്ദേഹം ആഹ്വാനം ചെയ്തു (മീഖാ5:2-4).

യഥാർത്ഥ നീതി എന്താണെന്ന് കാണിച്ചു തരാൻ, തന്നിലും എത്രയോ വലിയ ഒരു രാജാവ് ജീവിക്കുകയും മരിക്കുകയും ചെയ്യും എന്ന് അഗസ്റ്റസിനോ ലോകത്തിലെ മറ്റുള്ളവർക്കോ മുൻകൂട്ടി കാണാൻ കഴിഞ്ഞിരുന്നില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ്, മീഖാ പ്രവാചകന്റെ കാലത്ത്, ദൈവജനം വീണ്ടും വ്യാജത്തിന്റെയും അക്രമത്തിന്റെയും "അനധികൃത സമ്പത്തിന്റെയും" സംസ്കാരത്തിലേക്ക് വീണുപോയി (മീഖാ 6:10-12). ദൈവം വളരെയധികം സ്നേഹിക്കുന്നജനതയ്ക്ക് തങ്ങളുടെ കാഴ്ച്ച നഷ്ടപ്പെട്ടു. പരസ്പരം ന്യായം പ്രവർത്തിക്കുന്നതും, ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടുകൂടെ നടക്കുന്നതും എന്താണെന്ന് അവരിൽകൂടെ ലോകത്തിനു കാണിച്ചു കൊടുക്കുവാൻ അവിടുന്നു വാഞ്ചിച്ചു (വാ. 8).

വേദനിക്കുന്ന, വിസ്മരിക്കപ്പെട്ട, നിസ്സഹായരായ മനുഷ്യർ ആഗ്രഹിക്കുന്ന തരത്തിലുള്ള നീതിയെസാധൂകരിക്കുവാൻ ഒരു "ദാസരാജാവ്'' വേണ്ടി വന്നു. ദൈവവും മനുഷ്യനും തമ്മിലും, വ്യക്തികൾ തമ്മിലും ഉള്ള ശരിയായ ബന്ധം സ്ഥാപിക്കുവാൻ യേശുവിലൂടെ, മീഖായുടെ പ്രവചനത്തിന്റെ പൂർത്തീകരണം ആവശ്യമായിരുന്നു. ഇത് സീസറിനെ പോലെ ക്രമസമാധാന പാലനത്തിന്റെ ബാഹ്യമായ നടപ്പാക്കലിലൂടെ അല്ല, മറിച്ച് നമ്മുടെ ദാസരാജാവായ യേശുവിന്റെ കരുണയുടെയും നന്മയുടെയും ആത്മാവിന്റെയും സ്വാതന്ത്ര്യത്താലാണ് അതുസംഭവിക്കുന്നത്.