ദൈവത്താൽ ഉത്സാഹിപ്പിക്കപ്പെടുക
1925-ൽ, ഒരു ഹോട്ടലിൽ ബസ്-ബോയ്ആയി ജോലി ചെയ്യുമ്പോൾ, എഴുത്തുകാരനാകാൻ ആഗ്രഹിച്ചിരുന്ന ലാങ്സ്റ്റൺ ഹ്യൂസ്, താൻ ആരാധിക്കുന്ന ഒരു കവി (വാച്ചൽ ലിൻഡ്സി) അവിടെ അതിഥിയായി താമസിക്കുന്നതായി കണ്ടെത്തി.ഹ്യൂസ് ജാള്യതയോടെ തന്റെ സ്വന്തം കവിതകളിൽ ചിലത് ലിൻഡ്സിയെ കാണിച്ചു. തുടർന്ന് അദ്ദേഹം,അവയെ ഒരു പൊതു വായനാവേളയിൽവെച്ച് ആവേശത്തോടെ പ്രശംസിക്കുകയും, ലിൻഡ്സിയുടെ പ്രോത്സാഹനം ഒരു യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് നേടുന്നതിന് ഹ്യൂസിനെ ഇടയാക്കുകയും, വിജയകരമായ രചനാജീവിതത്തിലേക്കുള്ള വഴിയിൽ തന്നെ മുന്നോട്ട് നയിക്കുകയും ചെയ്തു.
ഒരു ചെറിയ പ്രചോദനം വളരെ ദൂരം നമ്മെ കൊണ്ടുപോകാം, പ്രത്യേകിച്ചും ദൈവം അതിൽ ഉള്ളപ്പോൾ. “തന്റെ ജീവനെ തേടി” പുറപ്പെട്ടിരുന്ന ശൗൽ രാജാവിൽ നിന്ന് ദാവീദ് പാലായനം ചെയ്യുന്ന സമയത്ത്, ശൗലിന്റെ മകൻ യോനാഥാൻ ദാവീദിനെ അന്വേഷിച്ച് ചെന്ന് അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്, "ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൗലിന് നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിനു രാജാവാകും" എന്നു പറഞ്ഞു (1 ശമുവേൽ 23:15-17).
യോനാഥാൻ പറഞ്ഞത് ശരിയായിരുന്നു. ദാവീദ് രാജാവായി.യോനാഥാൻ നല്കിയഫലപ്രദമായ പ്രചോദനത്തിന്റെ താക്കോൽ,"ദൈവത്തിൽ"എന്ന ലളിതമായ വാക്യാംശത്തിൽ കാണപ്പെടുന്നു (വാ.16). യേശുവിലൂടെ, ദൈവം നമുക്ക് "നിത്യാശ്വാസവും നല്ല പ്രത്യാശയും" നൽകുന്നു(2തെസ്സ. 2:16). അവന്റെ മുമ്പിൽ നാം നമ്മെ തന്നെ താഴ്ത്തുമ്പോൾ, മറ്റാർക്കും കഴിയാത്ത വിധം അവൻ നമ്മെ ഉയർത്തുന്നു.
പ്രോത്സാഹനം ആവശ്യമുള്ള ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. യോനാഥാൻ ദാവീദിനെ അന്വേഷിച്ചതു പോലെ നാമും അവരെ അന്വേഷിക്കുകയും, ഒരു അനുകമ്പയുള്ള വാക്കിനാലോ പ്രവൃത്തിയാലോ സൗമ്യമായി അവർക്ക്ദൈവത്തെ ചൂണ്ടിക്കാണിക്കുകയുംചെയ്താൽ, ശേഷമുള്ളത് അവിടുന്ന് ചെയ്തു കൊള്ളും. ഈ ജീവിതം നമ്മുക്ക് എന്തുതന്നെ കരുതിവച്ചാലും, അവനിൽ ആശ്രയിക്കുന്നവർക്കു,നിത്യതയിൽ ഉജ്ജ്വലമായ ഒരു ഭാവി കാത്തിരിക്കുന്നു.

വരങ്ങൾ കൈകാര്യം ചെയ്യുക
2013-ൽ, ബ്രിട്ടീഷ് അഭിനേതാവ് ഡേവിഡ് സുഷേ, ഒരു പ്രശസ്ത ടിവി പരമ്പരയുടെ അവസാന അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നതിനൊപ്പം, ഒരു നാടകത്തിലെ ഒരു പ്രധാന കഥാപാത്രവും ചെയ്തിരുന്നപ്പോഴാണ്, "തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേഷം'' ഏറ്റെടുത്തത്.ആ പ്രോജക്ടുകൾക്ക് ഇടയിൽ,അദ്ദേഹം മുഴുവൻ ബൈബിളിന്റെയും ഒരു ഓഡിയോ പതിപ്പ് റെക്കോർഡ് ചെയ്തു, ഉൽപത്തി മുതൽ വെളിപാട് വരെ - 752,702 വാക്കുകൾ - ഇരുന്നൂറിലധികം മണിക്കൂറുകൾ.
ഒരു ഹോട്ടൽ മുറിയിൽ കണ്ടെത്തിയ ബൈബിളിലെ റോമർക്ക് എഴുതിയ പുസ്തകം വായിച്ച് യേശുവിൽ വിശ്വാസിയായി തീർന്ന ഡേവിഡ്, ഈ പദ്ധതിയെ 27 വർഷം നീണ്ട അഭിലാഷത്തിന്റെ പൂർത്തീകരണമായി വിശേഷിപ്പിച്ചു. “പൂർണ്ണമായും പ്രേരിപ്പിക്കപ്പെട്ടതു പോലെ എനിക്ക് അനുഭവപ്പെട്ടു. അതിന്റെ എല്ലാ വശങ്ങളും വളരെയധികം ഗവേഷണം നടത്തി, അത് പൂർത്തീകരിക്കുവാൻവളരെ അക്ഷമയോടെ ഞാൻ കാത്തിരുന്നു.” തുടർന്ന് അദ്ദേഹം തന്റെവേതനവുംസംഭാവന ചെയ്തു.
ഒരു ദൈവീകവരം പരിപാലിക്കുകയുംപങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തെ എങ്ങനെ മഹത്വപ്പെടുത്താം എന്നതിനുള്ള പ്രചോദനാത്മകമായ ഒരു ഉദാഹരണമായി അദ്ദേഹത്തിന്റെ റെക്കോർഡിംഗ് അവശേഷിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ വിശ്വസികൾക്കുള്ള കത്തിൽ പത്രൊസ് അത്തരം കാര്യവിചാരകത്വത്തിനായി ഉദ്ബോധിപ്പിക്കുന്നുണ്ട്. സീസറിനു പകരം യേശുവിനെ ആരാധിച്ചതിന് പീഢനം നേരിട്ട അവർ, തങ്ങളുടെ ആത്മീയ വരങ്ങളെ പരിപോഷിപ്പിച്ച് ദൈവത്തിനു വേണ്ടി ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വെല്ലുവിളിക്കപ്പെട്ടു. "ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്ന പോലെ... ആകട്ടെ'' (1 പത്രൊസ് 4:11).എല്ലാറ്റിലും "ദൈവം യേശുക്രിസ്തു മൂലം മഹത്ത്വപ്പെടുവാൻ ഇടവരേണ്ടതിനു" എല്ലാ വരങ്ങളും പോലെ നമുക്ക് അവയുംവികസിപ്പിച്ചെടുക്കാം.
ഈ നടൻ തന്റെ കഴിവുകളെ ദൈവത്തിനു സമർപ്പിച്ചതുപോലെ നമുക്കും ചെയ്യാം. ദൈവം നിങ്ങൾക്ക് നൽകിയതെല്ലാം അവന്റെ മഹത്വത്തിനായി നന്നായി കൈകാര്യം ചെയ്യുക.

ഒരു സൗഹൃദ സംഭാഷണം
ഹൈസ്കൂളിൽ ഞാനും കാതറിനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ ഫോണിൽ സംസാരിക്കാത്തപ്പോൾ, അടുത്ത സ്ലീപ്പ്-ഓവർ ആസൂത്രണം ചെയ്യാൻ ഞങ്ങൾ ക്ലാസ്സിൽ കുറിപ്പുകൾ കൈമാറുമായിരുന്നു. ചിലപ്പോൾ ഞങ്ങൾ വാരാന്ത്യങ്ങൾ ഒരുമിച്ച് ചിലവഴിക്കുകയും സ്കൂൾ പ്രോജക്ടുകളിൽ പങ്കാളികളാകുകയും ചെയ്തു.
ഒരു ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ്, ഞാൻ കാതറിനെക്കുറിച്ച് ചിന്തിക്കുവാൻ തുടങ്ങി. നിത്യജീവൻ എങ്ങനെ നേടണമെന്ന് എന്റെ പാസ്റ്റർ അന്നു രാവിലെ പറഞ്ഞിരുന്നു. എന്റെ കൂട്ടുകാരി എന്നെപ്പോലെബൈബിളിലെ പഠിപ്പിക്കലുകൾ വിശ്വസിച്ചിരുന്നില്ല എന്നും എനിക്കറിയാമായിരുന്നു. അവളെ വിളിക്കാനും അവൾക്ക് യേശുവുമായി എങ്ങനെ ഒരു ബന്ധം സ്ഥാപിക്കുവാൻ കഴിയുമെന്ന് വിശദീകരിക്കാനും എനിക്ക് ഒരു ഭാരം തോന്നി. എങ്കിലും ഞാൻ മടിച്ചു, കാരണം ഞാൻ പറയുന്നത് അവൾ തള്ളിക്കളയുകയും എന്നിൽ നിന്ന് അകലുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെട്ടു.
ഈ ഭയം നമ്മിൽ പലരേയും നിശബ്ദരാക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അപ്പൊസ്തലനായ പൗലൊസിനു പോലും താൻ "സുവിശേഷത്തിന്റെമർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ'' വേണ്ടി പ്രാർത്ഥിക്കുവാൻആളുകളോട് ആവശ്യപ്പെടേണ്ടി വന്നു(എഫെ.6:19). സുവിശേഷംപങ്കിടുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാദ്ധ്യത ഒഴിവാക്കുവാൻ സാദ്ധ്യമല്ല, എന്നിട്ടും താൻ ഒരു "സ്ഥാനാപതി" ആണെന്ന് പൗലൊസ് പറഞ്ഞു - ദൈവത്തിനു വേണ്ടി സംസാരിക്കുന്ന ഒരാൾ (വാ.19).മനുഷ്യർ നമ്മുടെ സന്ദേശംതിരസ്കരിക്കുകയാണെങ്കിൽ, സന്ദേശം അയച്ച അവനേയും അവർ തിരസ്കരിക്കുന്നു. ദൈവം നമ്മോടൊപ്പം വേദന അനുഭവിക്കുന്നു.
അപ്പോൾ എന്താണ് സംസാരിക്കുവാൻ നമ്മെ നിർബന്ധിക്കുന്നത്? ദൈവത്തെ പോലെ നാമും മറ്റുമനുഷ്യരെകരുതുന്നവരാണ്(2 പത്രൊ.3:9). ഒടുവിൽ കാതറിനെ വിളിക്കുന്നതിലോട്ട് എന്നെ നയിച്ചത് അതാണ്. അതിശയകരമെന്ന് പറയട്ടെ, അവൾ എന്നെ നിരാകരിച്ചില്ല. അവൾ ശ്രദ്ധിച്ചു കേട്ടു. ചോദ്യങ്ങൾ ചോദിച്ചു. തന്റെ പാപം ക്ഷമിക്കുവാൻ അവൾ യേശുവിനോട് അപേക്ഷിക്കുകയും അവനു വേണ്ടി ജീവിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെഎന്റെ ആ സാഹസത്തിനു തക്കപ്രതിഫലം ലഭിച്ചു.

ആഘോഷം തിരഞ്ഞെടുക്കുക
എഴുത്തുകാരിയായ മെർലിൻ മക്കെന്റയർ,ഒരു സുഹൃത്തിൽ നിന്ന് "അസൂയയുടെ വിപരീതമാണ് ആഘോഷം" എന്നതു പഠിച്ച കഥ പങ്കുവെക്കുന്നു. ഈ സുഹൃത്തിനു, അവൾ ആഗ്രഹിക്കുന്ന രീതിയിൽ അവളുടെ കഴിവുകൾ വികസിപ്പിക്കാൻകഴിയാത്തവിധം ശാരീരിക വൈകല്യവും വിട്ടുമാറാത്ത വേദനയും ഉണ്ടായിരുന്നിട്ടും, അവൾ അസാധാരണമായ രീതിയിൽ സന്തോഷം ഉൾക്കൊള്ളുകയും മറ്റുള്ളവരോടൊപ്പംഅത്ആഘോഷിക്കുകയും ചെയ്തു.മരിക്കുന്നതിന് മുമ്പ് , അവൾഅഭിമുഖീകരിച്ച എല്ലാ കാര്യങ്ങളേയും "ആസ്വദിക്കുവാനും,ആഘോഷിക്കുവാനും," അവൾക്ക് കഴിഞ്ഞു.
ആ ഉൾക്കാഴ്ച -"അസൂയയുടെ വിപരീതമാണ് ആഘോഷം"- എന്നത്, മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, ആയിരിക്കുന്ന അവസ്ഥയിൽ ആഴത്തിലുള്ള യഥാർത്ഥ സന്തോഷം അനുഭവിച്ചു ജീവിക്കുന്ന എന്റെ ചിലസുഹൃത്തുക്കളെ ഓർമ്മിപ്പിക്കുന്നു.‘അസൂയ,’ നമ്മെ എളുപ്പത്തിൽ വീഴ്ത്തുന്ന ഒരു കെണിയാണ്. അത് നമ്മുടെ അഗാധമായ മുറിവുകൾ, ഭയം എന്നിവയെ പരിപോഷിപ്പിക്കുന്നു – നാം അവരെപ്പോലെ ആയിരുന്നെങ്കിൽ - നാം ഇത്ര ബുദ്ധിമുട്ടുകയില്ലായിരുന്നു, നാം മോശക്കാരെന്നു തോന്നുകയില്ലായിരുന്നു –എന്നൊക്കെ അതു നമ്മോട് മന്ത്രിക്കും.
അസൂയ നമ്മോട് പറയുന്ന നുണകളിൽ നിന്ന് നമ്മെത്തന്നെ മോചിപ്പിക്കുവാനുള്ള ഒരേയൊരു മാർഗ്ഗം, 1 പത്രോസ് 2 -ൽ പുതിയവിശ്വാസികളെ പത്രോസ് ഓർപ്പിച്ചതുപോലെ, വചനസത്യങ്ങളുടെ ആഴത്തിൽ വേരൂന്നുക എന്നതാണ്. വചനംപറയുന്നത്, നാം "ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുക" (1:22). നമ്മുടെ സന്തോഷത്തിന്റെ യഥാർത്ഥ ഉറവിടം, "ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനം" (വാ. 23) ആകുന്നു , "കർത്താവു ദയാലു എന്നു ആസ്വദിക്കുക" (2:1-3),എന്നൊക്കെയാണ്.
നാം യഥാർത്ഥത്തിൽ ആരാണെന്നത്ഓർക്കുമ്പോൾ, നമുക്ക് അന്യോന്യം താരതമ്യം ചെയ്യാനുള്ളപ്രവണത ഉണ്ടാവുകയില്ല. നാം, "അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നമ്മെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു"(2: 9).
സുവാർത്തയുടെ സന്തോഷം
1964 ലെ ഒരു സായാഹ്നത്തിൽ, 9.2 തീവ്രത രേഖപ്പെടുത്തിയ ഗ്രേറ്റ് അലാസ്ക ഭൂകമ്പം, നാലു മിനിറ്റിനുള്ളിൽ ആങ്കറേജ് നഗരത്തെ തകിടം മറിച്ചു. ഇരുണ്ട, ഭീതിജനകമായ ആ രാത്രിയിൽ, വാർത്താ റിപ്പോർട്ടർ ജെനി ചാൻസ് അവളുടെ മൈക്രോഫോണിൽ നിന്ന്, അവരുടെ റേഡിയോകളിൽ ശ്രദ്ധിച്ചിരിക്കുന്നനിരാശരായ ആളുകൾക്ക് സന്ദേശങ്ങൾ കൈമാറി: തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് അകലെ ജോലി ചെയ്യുന്ന ഒരു ഭർത്താവ് കേട്ടു; ബോയ് സ്കൗട്ട് ക്യാമ്പിലുണ്ടായിരുന്ന അവരുടെ മക്കൾക്കു കുഴപ്പമില്ലെന്ന് അസ്വസ്ഥരായ കുടുംബങ്ങൾ കേട്ടു; തങ്ങളുടെ കുട്ടികളെ കണ്ടെത്തിയതായി ചില ദമ്പതികൾ കേട്ടു. ഭയാനകമായ ആ സമയത്ത് ഇങ്ങനെയുള്ള ശുഭവാർത്തകൾ തുടർച്ചയായി റേഡിയോയിൽ വന്നുകൊണ്ടിരുന്നു – സർവ്വനാശത്തിനിടയിലെ സദ്വർത്തമാനം ആയിരുന്നു അത്.
പ്രവാചകനായ യെശയ്യാവിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഇസ്രായേലിന് തോന്നിയതും അങ്ങനെത്തന്നെയായിരിക്കണം: "എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തു" (61: 1). തകർന്നുകിടക്കുന്ന അവരുടെ ജീവിതത്തിന്റെ ശൂന്യമായ ഭാവിയുടെ തരിശുഭൂമിയിലേക്ക് അവർ നോക്കിയപ്പോൾ, എല്ലാം നഷ്ടപ്പെട്ടതായി തോന്നിയ നിമിഷത്തിൽ യെശയ്യാവിന്റെ വ്യക്തമായ ശബ്ദം അവർക്ക് നല്ല വാർത്ത നൽകി. “ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും... തലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുവാനും"(61:1, 4) ദൈവം ഉദ്ദേശിക്കുന്നു എന്ന ദൈവത്തിന്റെ ഉറപ്പായ വാഗ്ദാനം, അവരുടെ ഭീതിയുടെ നടുവിലും ജനങ്ങൾ കേട്ട ഏറ്റവും നല്ല വാർത്ത ആയിരുന്നു.
ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം, യേശുവിലാണ് നാം ദൈവത്തിന്റെ സുവാർത്ത കേൾക്കുന്നത് - സുവിശേഷം എന്ന വാക്കിന്റെ അർത്ഥംസുവാർത്തഎന്നാണല്ലോ. നമ്മുടെ ഭയം, വേദന, പരാജയം എന്നിവ മാറ്റുവാൻ അവൻ ഒരു നല്ല വാർത്ത നൽകുന്നു. നമ്മുടെ ദുരിതങ്ങൾ സന്തോഷത്തിന് വഴിമാറുന്നു.

