ആധികാരികവും ദുർബലവും
“ഹേയ്, പോ ഫാങ്!’’ സഭയിലെ ഒരു സുഹൃത്ത് മെസ്സേജ് അയച്ചു. ''ഈ മാസത്തെ കെയർ ഗ്രൂപ്പ് മീറ്റിംഗിൽ, യാക്കോബ് 5:16 പറയുന്നത് ചെയ്യാൻ എല്ലാവരെയും നമുക്കു പ്രേരിപ്പിക്കാം. നമുക്ക് വിശ്വാസത്തിന്റെയും രഹസ്യം സൂക്ഷിക്കുന്നതിന്റെയും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാം, അങ്ങനെ നമുക്ക് നമ്മുടെ ജീവിതത്തിലെ പോരാട്ടത്തിന്റെ ഒരു മേഖല പങ്കിടാനും പരസ്പരം പ്രാർത്ഥിക്കാനും കഴിയും.''
ഒരു നിമിഷത്തേക്ക് എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങളുടെ ചെറിയ ഗ്രൂപ്പംഗങ്ങൾക്ക് വർഷങ്ങളായി പരസ്പരം അറിയാമെങ്കിലും, ഞങ്ങളുടെ എല്ലാ വേദനകളും പോരാട്ടങ്ങളും ഞങ്ങൾ ഒരിക്കലും പരസ്പരം തുറന്ന് പറഞ്ഞിരുന്നില്ല. എല്ലാറ്റിനുമുപരി, ദുർബലരാകുന്നത് ഭയങ്കരമാണ്.
എന്നാൽ സത്യത്തിൽ, നാമെല്ലാവരും പാപികളാണ്, നാമെല്ലാവരും പോരാട്ടമനുഭവിക്കുന്നു. നമുക്കെല്ലാവർക്കും യേശുവിനെ വേണം. ദൈവത്തിന്റെ അത്ഭുതകരമായ കൃപയെക്കുറിച്ചും ക്രിസ്തുവിലുള്ള നമ്മുടെ ആശ്രയത്വത്തെക്കുറിച്ചും ഉള്ള ആധികാരിക സംഭാഷണങ്ങൾക്ക് അവനിൽ ആശ്രയിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു മാർഗ്ഗമുണ്ട്. യേശുവിനൊപ്പം, പ്രശ്‌നരഹിതമായ ജീവിതമാണെന്ന് നടിക്കുന്നത് നിർത്താം.
അതുകൊണ്ട് ഞാൻ മറുപടി പറഞ്ഞു, ''അതേ! അത് ചെയ്യാം!' തുടക്കത്തിൽ, അത് അസഹനീയമായിരുന്നു. എന്നാൽ ഒരാൾ തുറന്ന് പങ്കുവെച്ചപ്പോൾ, മറ്റൊരാൾ ഉടൻ തന്നെ പിന്തുടർന്നു. ചിലർ മൗനം പാലിച്ചെങ്കിലും അവർ മനസ്സിലാക്കുന്നുണ്ടായിരുന്നു. ആരെയും സമ്മർദ്ദത്തിലാക്കിയില്ല. യാക്കോബ് 5:16-ന്റെ രണ്ടാം ഭാഗം “ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ’’ എന്നു പറയുന്നത് ചെയ്തുകൊണ്ടാണ് ഞങ്ങൾ സമയം അവസാനിപ്പിച്ചത്.
യേശുവിലുള്ള വിശ്വാസികളുമായുള്ള കൂട്ടായ്മയുടെ ഭംഗി അന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ക്രിസ്തുവിലുള്ള നമ്മുടെ പൊതുവായ വിശ്വാസം നിമിത്തം, നമുക്ക് പരസ്പരം ദുർബലരാവുകയും നമ്മുടെ ബലഹീനതകളിലും പോരാട്ടങ്ങളിലും നമ്മെ സഹായിക്കാൻ അവനിലും മറ്റുള്ളവരിലും ആശ്രയിക്കുകയും ചെയ്യാം.

ശക്തരും ബലഹീനരും
ഞങ്ങളുടെ ദത്തു മുത്തശ്ശി നിരവധി സ്‌ട്രോക്കുകൾ സംഭവിച്ച് ആശുപത്രിയിൽ ആയപ്പോൾ, അവൾക്കുണ്ടായ മസ്തിഷ്‌ക ക്ഷതം എത്രത്തോളം ആയിരുന്നുവെന്ന് ഡോക്ടർമാർക്ക് ഉറപ്പില്ലായിരുന്നു. അവളുടെ തലച്ചോറിന്റെ പ്രവർത്തനം പരിശോധിക്കാൻ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. അവൾ വളരെക്കുറച്ച് വാക്കുകൾ മാത്രമേ സംസാരിച്ചുള്ളൂ, അതിൽപോലും വളരെക്കുറച്ചേ മനസ്സിലാകുമായിരുന്നുള്ളൂ. പക്ഷേ, പന്ത്രണ്ടു വർഷമായി എന്റെ മകളെ നോക്കിവളർത്തിയ ആ എൺപത്തിയാറുകാരി എന്നെ കണ്ടപ്പോൾ, അവളുടെ വരണ്ട വായ തുറന്നു ചോദിച്ചു: “കെയ്‌ലയ്ക്ക് എങ്ങനെയുണ്ട്?’’ അവൾ എന്നോട് ആദ്യമായി സംസാരിച്ച വാക്കുകൾ അവൾ സ്വതന്ത്രമായും പൂർണ്ണമായും സ്‌നേഹിച്ച എന്റെ മകളെക്കുറിച്ചായിരുന്നു.
ശിഷ്യന്മാർ അംഗീകരിച്ചില്ലെങ്കിലും യേശു കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരെ മുൻപന്തിയിൽ നിർത്തുകയും ചെയ്തു. ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അനുഗ്രഹിക്കാനായ യേശുവിന്റെ മുമ്പിൽ കൊണ്ടുവന്നു. അവൻ “അവരുടെ മേൽ കൈവെച്ചു’’ അവരെ അനുഗ്രഹിച്ചു (ലൂക്കൊസ് 18:15). എന്നാൽ അവൻ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചതിൽ എല്ലാവരും സന്തോഷിച്ചില്ല. ശിഷ്യന്മാർ മാതാപിതാക്കളെ ശകാരിക്കുകയും യേശുവിനെ ശല്യപ്പെടുത്തുന്നത് നിർത്താൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവൻ ഇടപെട്ട് പറഞ്ഞു, “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ” (വാ. 16). ലളിതമായ ആശ്രയത്വത്തോടും വിശ്വാസത്തോടും ആത്മാർത്ഥതയോടും കൂടി നാം ദൈവരാജ്യത്തെ സ്വീകരിക്കണം എന്നതിന്റെ ഒരു ഉദാഹരണമായി അവൻ അവരെ വിളിച്ചു.
ചെറിയ കുട്ടികൾക്ക് ഒരു മറഞ്ഞിരിക്കുന്ന അജണ്ട ഇല്ല. നിങ്ങൾ കാണുന്നതാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ശിശുസമാനമായ വിശ്വാസം വീണ്ടെടുക്കാൻ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമ്മെ സഹായിക്കുന്നതനുസരിച്ച്, നമ്മുടെ വിശ്വാസവും അവനിലുള്ള ആശ്രയവും ഒരു ശിശുവിനെപ്പോലെ തുറന്നതായിരിക്കട്ടെ.
ഒരു ശിശുവിന്റെ വിശ്വാസം

ദൈവത്തോടൊപ്പം ട്രാക്കിൽ തുടരുക
വർഷങ്ങൾക്ക് മുമ്പ്, വടക്കുപടിഞ്ഞാറൻ സ്‌പെയിനിൽ 218 പേരുമായി യാത്രചെ്ത ഒരു ട്രെയിൻ പാളം തെറ്റി, 79 പേർ കൊല്ലപ്പെടുകയും 66 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡ്രൈവർക്ക് അപകടത്തെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ ദൃശ്യങ്ങൾക്ക് കഴിഞ്ഞു. അപകടകരമായ ഒരു വളവിലൂടെ ട്രെയിൻ അതിവേഗം സഞ്ചരിക്കുകയായിരുന്നു. ഇത്തരം വളവുകളിൽ അനുവദനീയമായ വേഗപരിധി ട്രെയിൻ ലംഘിച്ചു. സ്‌പെയിനിലെ ദേശീയ റെയിൽ കമ്പനിയിൽ മുപ്പതു വർഷമായി ട്രോയിൻ ഓടിച്ചു പരിചയമുണ്ടായിട്ടും ഏതോ കാരണത്താൽ ഡ്രൈവർ വേഗപരിധി അവഗണിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ആവർത്തനപുസ്തകം 5-ൽ മോശ തന്റെ ജനത്തിനായുള്ള ദൈവത്തിന്റെ യഥാർത്ഥ ഉടമ്പടിയുടെ അതിരുകൾ അവലോകനം ചെയ്തു. ദൈവത്തിന്റെ പ്രബോധനം അവനുമായുള്ള സ്വന്തം ഉടമ്പടിയായി കണക്കാക്കാൻ മോശെ ഒരു പുതിയ തലമുറയെ പ്രോത്സാഹിപ്പിച്ചു (വാ. 3), തുടർന്ന് അവൻ പത്തു കൽപ്പനകൾ (വാ. 7-21) ആവർത്തിച്ചു. മുൻ തലമുറയുടെ അനുസരണക്കേടിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഭക്തിയുള്ളവരും വിനയാന്വിതരും ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ഓർമ്മയുള്ളവരുമായിരിക്കാൻ മോശെ യിസ്രായേല്യരെ ആഹ്വാനം ചെയ്തു. യിസ്രായേൽ അവരുടെ ജീവിതമോ മറ്റുള്ളവരുടെ ജീവിതമോ നശിപ്പിക്കാതിരിക്കാൻ ദൈവം തന്റെ ജനത്തിന് ഒരു വഴി ഉണ്ടാക്കി. അവർ അവന്റെ ജ്ഞാനം അവഗണിച്ചാൽ, അത് അവരുടെ സ്വന്തം നാശത്തിനിടയാക്കും.
ഇന്ന്, ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് എല്ലാ തിരുവെഴുത്തുകളും നമ്മുടെ ആനന്ദവും ഉപദേഷ്ടാവും നമ്മുടെ ജീവിതത്തിന് സംരക്ഷണവും ആക്കാം. ആത്മാവ് നമ്മെ നയിക്കുന്നതുപോലെ, നമുക്ക് അവന്റെ ജ്ഞാനപൂർവമായ സംരക്ഷണത്തിന്റെ പാത സൂക്ഷിക്കാനും നമ്മുടെ ജീവിതം അവനുവേണ്ടി പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാനും കഴിയും.

താഴത്തെ ഡക്കിലെ ആളുകൾ
എന്റെ ഒരു സുഹൃത്ത്, വികസ്വര രാജ്യങ്ങളിലേക്ക് സൗജന്യ ആരോഗ്യ സംരക്ഷണം നൽകുന്ന ആഫ്രിക്ക മേഴ്‌സി എന്ന ആശുപത്രിക്കപ്പലിലാണ് ജോലി ചെയ്യുന്നത്. മറ്റു നിലകളിൽ ചികിത്സ കിട്ടാതെ പോകുന്ന നൂറുകണക്കിന് രോഗികളെയാണ് ജീവനക്കാർ ദിവസവും ശുശ്രൂഷിക്കുന്നത്.
ഇടയ്ക്കിടെ കപ്പലിൽ കയറുന്ന ടിവി പ്രവർത്തകർ, അതിലെ അത്ഭുതകരമായ മെഡിക്കൽ സ്റ്റാഫിലേക്ക് ക്യാമറകൾ തിരിക്കുന്നു. ചിലപ്പോൾ അവർ മറ്റ് ക്രൂ അംഗങ്ങളുമായി അഭിമുഖം നടത്താൻ ഡെക്കിന് താഴെക്കു പോകുന്നു, എങ്കിലും മൈക്ക് ചെയ്യുന്ന ജോലി സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഒരു എൻജിനീയറായ മൈക്ക്, കപ്പലിലെ മലിനജല പ്ലാന്റിലാണ് തന്നെ ജോലിക്ക് നിയോഗിച്ചത് എന്നതിൽ സ്വയം അത്ഭുതപ്പെടാറുണ്ട്. ഓരോ ദിവസവും നാൽപതിനായിരം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ, ഈ വിഷ പദാർത്ഥം കൈകാര്യം ചെയ്യുന്നത് ഗുരുതരമായ പ്രവൃത്തിയാണ്. മൈക്ക് അതിന്റെ പൈപ്പുകളും പമ്പുകളും പരിപാലിക്കുന്നില്ലെങ്കിൽ, ആഫ്രിക്ക മേഴ്‌സിയുടെ ജീവദായക പ്രവർത്തനങ്ങൾ നിലയ്ക്കും.
ക്രിസ്തീയ ശുശ്രൂഷയുടെ “മുകളിലത്തെ ഡെക്കിൽ” ഇരിക്കുന്നവരെ അഭിനന്ദിക്കുന്നതും അതേസമയം താഴെയുള്ള ഇടുങ്ങിയ ഇടനാഴികളിൽ ഉള്ളവരെ കാണാതിരിക്കുന്നതും എളുപ്പമാണ്. കൊരിന്ത്യ സഭ അസാധാരണമായ വരങ്ങളുള്ളവരെ മറ്റുള്ളവരെക്കാൾ ഉയർത്തിയപ്പോൾ, ക്രിസ്തുവിന്റെ വേലയിൽ ഓരോ വിശ്വാസിക്കും പങ്കുണ്ട് (1 കൊരിന്ത്യർ 12:7-20) എന്നു പൗലൊസ് വ്യക്തമാക്കുന്നു, അത്ഭുതകരമായ സൗഖ്യമാക്കലായാലും മറ്റുള്ളവരെ സഹായിക്കുന്നതായാലും ഓരോ വരവും പ്രധാനമാണ് (വാ. 27-31). വാസ്തവത്തിൽ, ഒരു ജോലിക്ക് പ്രാധാന്യം കുറയുമ്പോറും അത് കൂടുതൽ മാനം അർഹിക്കുന്നു (വാ. 22-24).
നിങ്ങൾ ഒരു “ലോവർ ഡെക്ക്” വ്യക്തിയാണോ? എങ്കിൽ നിങ്ങളുടെ തല ഉയർത്തുക. നിങ്ങളുടെ പ്രവൃത്തി ദൈവത്താൽ ബഹുമാനിക്കപ്പെടുന്നതും നമുക്കെല്ലാം ഒഴിച്ചുകൂടാനാവാത്തതുമാണ്.