
ജീവസ്സുറ്റ വര്‍ണ്ണത്തില്‍
സേവ്യര്‍ മക്കുറി, തന്റെ പത്താം ജന്മദിനത്തില്‍ സെലീന ആന്റി സമ്മാനിച്ച കണ്ണട അണിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു. വര്‍ണ്ണാന്ധതയുള്ള സേവ്യറിന് ലോകത്തെ ചാര, വെള്ള, കറുപ്പ് നിറങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ. എങ്കിലും തന്റെ പുതിയ എന്‍ക്രോമ കണ്ണാടിയിലൂടെ സേവ്യര്‍ ആദ്യമായി നിറങ്ങള്‍ കണ്ടു. തന്റെ ചുറ്റുമുള്ള സൗന്ദര്യത്തിനു സാക്ഷ്യം വഹിച്ചപ്പോള്‍ അവനുണ്ടായ ആനന്ദം, ഒരു അത്ഭുതം കണ്ടതുപോലെ അവന്റെ കുടുംബത്തിനനുഭവപ്പെട്ടു.
ദൈവത്തിന്റെ വര്‍ണ്ണാഭവും പ്രഭാപൂരിതവുമായ തേജസ്സ് കണ്ടപ്പോള്‍ അപ്പൊസ്തലനായ യോഹന്നാനില്‍ ശക്തമായ പ്രതികരണം ഉളവാക്കി (വെളിപ്പാട് 1:17). ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണ തേജസ്സ് ദര്‍ശിച്ചപ്പോള്‍ യോഹന്നാന്‍…

ദൈവത്തിനു സുന്ദരം
ഡെനീസ് അവളുടെ ബോയ്ഫ്രണ്ടുമായി ഡേറ്റിംഗ് ആരംഭിച്ചപ്പോള്‍, അവള്‍ മെലിഞ്ഞ ശരീരപ്രകൃതിയും സ്റ്റൈലായ വസ്ത്രധാരണവും നിലനിര്‍ത്താന്‍ ശ്രമിച്ചു. ആ നിലയില്‍ അവന്റെ മുമ്പില്‍ താന്‍ കൂടുതല്‍ ആകര്‍ഷകയായിരിക്കും എന്നവള്‍ കരുതി. മാത്രമല്ല, എല്ലാ സ്ത്രീ മാസികകളും ഉപദേശിക്കുന്നതും അതാണ്. വളരെ നാളുകള്‍ കഴിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ അവന്‍ ചിന്തിച്ചിരുന്നതെന്താണ് എന്നവള്‍ കണ്ടുപിടിച്ചത്: 'നീ കുറച്ചു തടിച്ചിരുന്നാലും നിന്നെ ഞാനിഷ്ടപ്പെടും, നീ എന്ത് ധരിക്കുന്നു എന്നതെനിക്ക് വിഷയവുമല്ല!'
അപ്പോഴാണ് 'സൗന്ദര്യം' വ്യക്തിയധിഷ്ഠിതമാണെന്നു ഡെനീസ് മനസ്സിലാക്കിയത്. നമ്മുടെ സൗന്ദര്യ വീക്ഷണം എളുപ്പത്തില്‍ മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടാറുണ്ട്. മിക്കപ്പോഴും അത് ബാഹ്യരൂപത്തില്‍ കേന്ദ്രീകരിക്കപ്പെടുകയും…

പുത്രനെ അനുഗമിക്കുന്നവര്‍
ലോകമെമ്പാടും സൂര്യകാന്തിപ്പൂക്കള്‍ അലസമായി വിടര്‍ന്നു നില്‍ക്കുന്നു. തേനീച്ചകളാല്‍ പരാഗണം നടത്തപ്പെട്ട് ഇവ ഹൈവേകളുടെ വശങ്ങളിലും പക്ഷിക്കൂടുകളുടെ കീഴെയും വയലുകളിലും മേച്ചല്‍പ്പുറങ്ങളിലും പുല്‍പ്രദേശങ്ങളിലും ഇവ തഴച്ചു വളരുന്നു. എന്നിരുന്നാലും വിളവെടുക്കണമെങ്കില്‍ സൂര്യകാന്തിക്ക് നല്ല മണ്ണു വേണം. നല്ല നീര്‍വാര്‍ച്ചയുള്ളതും അമ്ലത കുറഞ്ഞതും, കര്‍ഷക പഞ്ചാംഗം പറയുന്നതുപോലെ 'ജൈവ വളമോ കമ്പോസ്റ്റോ' കൊണ്ട് ജൈവസമ്പുഷ്ടവുമായ മണ്ണാണ് രുചികരമായ സൂര്യകാന്തി വിത്തുകളും ശുദ്ധമായ എണ്ണയും കഠിനാധ്വാനികളായ സൂര്യകാന്തി കര്‍ഷകര്‍ക്ക് മികച്ച വരുമാനവും നേടിത്തരികയുള്ളു.
നമുക്കും ആത്മീയ വളര്‍ച്ചയ്ക്ക് 'നല്ല മണ്ണ്' വേണം (ലൂക്കൊസ് 8:15). വിത്തു വിതയ്ക്കുന്ന കൃഷിക്കാരന്റെ…
ഫുട്ബോളും ഇടയന്മാരും
ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒരു രഹസ്യാത്മക ഘടകം, ഓരോ കളിയുടെയും ആരംഭത്തില്‍ ടീമിന്റെ ഫാന്‍സ് ടീമിന്റെ ഗാനം പാടുന്നു എന്നതാണ്. ഈ ഗാനങ്ങള്‍ വിനോദ സ്വഭാവമുള്ളതു മുതല്‍ ('ഗ്ലാഡ് ഓള്‍ ഓവര്‍') അതിശയകരമായ വിചിത്ര സ്വഭാവം ('ഐ ആം ഫോറെവര്‍ ബ്ലോവിംഗ് ബബ്ലിള്‍സ്') പുലര്‍ത്തുന്നതുവരെയാണ്. ഉദാഹരണത്തിന് 'സങ്കീര്‍ത്തനം 23', വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണില്‍ നിന്നുള്ള ഒരു ടീമിന്റെ ഗാനമാണ്. ആ സങ്കീര്‍ത്തനത്തിന്റെ വരികള്‍ ടീമിന്റെ സ്റ്റേഡിയത്തിനുള്ളില്‍ അലയടിക്കുകയും നല്ലവനും, ശ്രേഷ്ഠനും പ്രധാന ഇടയനുമായവന്റെ കരുതലിനെക്കുറിച്ച് 'വെസ്റ്റ് ബ്രോം ബാഗിള്‍സിന്റെ' കളി കാണാന്‍ വരുന്ന എല്ലാവരോടും പ്രഖ്യാപിക്കുകയും…

അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍
ഡിസ്‌കവര്‍ മാസികയുടെ എഡിറ്റായ സ്റ്റീഫന്‍ കാസ്, തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ അദൃശ്യ വസ്തുക്കളില്‍ ചിലതിനെക്കുറിച്ചു അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ന്യുയോര്‍ക്ക് സിറ്റിയിലെ തന്റെ ഓഫിസിലേക്ക് നടക്കുമ്പോള്‍ അദ്ദേഹം ചിന്തിച്ചു: 'എനിക്ക് റേഡിയോ തരംഗങ്ങളെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകള്‍ ഭാഗം [അസംഖ്യം റേഡിയോ ടി.വി. ആന്റിനകള്‍ കൊണ്ട് നിറഞ്ഞ] നഗരത്തെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ഒരു കാലഡൈസ്‌കോപ്പിക് പ്രഭ കൊണ്ട് പ്രകാശപൂരിതമായേനെ.' റേഡിയോ ടി.വി.സിഗ്നലുകള്‍, വൈ-ഫൈ, കാന്തിക മന്ധലത്താല്‍ താന്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നദ്ദേഹം മനസ്സിലാക്കി.
എലീശയുടെ ബാല്യക്കാരന്‍ ഒരു പ്രഭാതത്തില്‍…
