Category  |  odb

എല്ലാം യേശുവിനു വേണ്ടി

ജെഫിന് പതിനാലു വയസ്സുള്ളപ്പോൾ, ഒരു പ്രശസ്ത ഗായകനെ കാണാൻ അമ്മ അവനെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പല സംഗീതജ്ഞരെയും പോലെ, ഒരു അമേരിക്കൻ പോപ്പ്, കൺട്രി ഗായകനായ ബി. ജെ. തോമസും സംഗീത പര്യടനങ്ങളിൽ വിനാശകരമായ ജീവിതശൈലിക്ക് അടിമയായി. പക്ഷേ, അദ്ദേഹവും ഭാര്യയും യേശുവിനെ പരിചയപ്പെടുന്നതിന് മുമ്പായിരുന്നു അത്. ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ അവരുടെ ജീവിതം അടിമുടി മാറി. 

കച്ചേരിയുടെ രാത്രിയിൽ, ഗായകൻ ആവേശഭരിതരായ ജനക്കൂട്ടത്തെ രസിപ്പിക്കാൻ തുടങ്ങി. എന്നാൽ തന്റെ പ്രസിദ്ധമായ ഏതാനും ഗാനങ്ങൾ ആലപിച്ച ശേഷം, ഒരാൾ സദസ്സിൽ നിന്ന് വിളിച്ചുപറഞ്ഞു, 'ഹേയ്, യേശുവിനുവേണ്ടി ഒന്ന് പാടൂ!' ഒരു മടിയും കൂടാതെ ബിജെ പ്രതികരിച്ചു, ''ഞാൻ യേശുവിനു വേണ്ടി നാലു പാട്ടുകൾ പാടിയതേയുള്ളു.'' 
ചെയ്യുന്നതെല്ലാം യേശുവിനുവേണ്ടി ആയിരിക്കണമെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ജെഫ് ഇപ്പോഴും ഓർക്കുന്നു - 'ആത്മീയമല്ലാത്തത്' എന്ന് ചിലർ കരുതുന്ന കാര്യങ്ങൾ പോലും. 
ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ വിഭജിക്കാൻ ചിലപ്പോൾ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ബൈബിൾ വായിക്കുക. വിശ്വാസത്തിലേക്ക് വന്നതിന്റെ കഥ പങ്കിടുക. ഒരു കീർത്തനം ആലപിക്കുക. ആത്മീയമായ കാര്യങ്ങൾ. പുൽത്തകിടി വെട്ടുക. ഒരു ഓട്ടത്തിന് പോകുക. ഒരു നാടൻ പാട്ട് പാടുക. ലൗകിക കാര്യങ്ങൾ. 

പഠിപ്പിക്കൽ, പാടുക, നന്ദിയുള്ളവരായിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം നമ്മിൽ കുടികൊള്ളുന്നുവെന്ന് കൊലൊസ്യർ 3:16 നമ്മെ ഓർമ്മിപ്പിക്കുന്നു, എന്നാൽ വാക്യം 17 അതിലും കുറെക്കൂടി മുന്നോട്ട് പോകുന്നു. ദൈവമക്കൾ എന്ന നിലയിൽ, ''വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുക'' എന്ന് അത് ഊന്നിപ്പറയുന്നു. 

ഒരു വർഷംകൊണ്ടു ബൈബിൾ വായിക്കുക

രാവിലെ തീവണ്ടിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ കാണുമ്പോൾ, തിങ്കളാഴ്ച നിരാശ കടന്നുപിടിച്ചതായി എനിക്ക് തോന്നി. തിരക്കേറിയ ക്യാബിനിലുള്ളവരുടെ ഉറക്കം തൂങ്ങിയ മുഖങ്ങളിൽ നിന്ന്, ആരും ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുമായിരുന്നു. ചിലർ സ്ഥലത്തിനായി തിരക്കുകൂട്ടടുകയും കൂടുതൽ പേർ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടു മുഖം ചുളിച്ചു. ഇതാ ഞങ്ങൾ വീണ്ടും പോകുന്നു, ഓഫീസിലെ മറ്റൊരു മുഷിപ്പൻ ദിനം. 

അപ്പോൾ, ഒരു വർഷം മുമ്പ് ട്രെയിനുകൾ ശൂന്യമാമായിരുന്നു എന്നു ഞാൻ ചിന്തിച്ചു. കാരണം കോവഡ് -19 ലോക്ക്ഡൗൺ ഞങ്ങളുടെ ദൈനംദിന ദിനചര്യകളെ താറുമാറാക്കിയിരുന്നു. ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പോലും പോകാൻ കഴിഞ്ഞില്ല, ചിലർക്ക് ഓഫീസിൽ പോകുന്നത് മുടങ്ങി. എന്നാൽ ഇപ്പോൾ ഞങ്ങൾ ഏതാണ്ട് സാധാരണ നിലയിലായി, പലരും ജോലിയിലേക്ക് മടങ്ങുകയായിരുന്നു-പതിവുപോലെ. 'പതിവ്,' നല്ല വാർത്തയാണെന്നു ഞാൻ മനസ്സിലാക്കി, 'ബോറടിക്കുന്നത്' ഒരു അനുഗ്രഹമായിരുന്നു! 

ദൈനംദിന അധ്വാനത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് ചിന്തിച്ചതിനു ശേഷം ശലോമോൻ രാജാവ് സമാനമായ ഒരു നിഗമനത്തിലെത്തി (സഭാപ്രസംഗി 2:17-23). ചില സമയങ്ങളിൽ, അത് അനന്തവും 'അർഥരഹിതവും', പ്രതിഫലം നൽകാത്തതും ആയി കാണപ്പെട്ടു (വാ. 21). എന്നാൽ ഓരോ ദിവസവും ഭക്ഷണം കഴിക്കാനും കുടിക്കാനും ജോലി ചെയ്യാനും കഴിയുന്നത് ദൈവത്തിൽ നിന്നുള്ള അനുഗ്രഹമാണെന്ന് അവൻ മനസ്സിലാക്കി (വാ. 24). 

നമുക്ക് ദിനചര്യകൾ ഇല്ലാതാകുമ്പോഴാണ്, ഈ ലളിതമായ പ്രവർത്തനങ്ങൾ ഒരു ആഡംബരമാണെന്ന് നമുക്ക് കാണാൻ കഴിയുന്നത്. നമുക്ക് ഭക്ഷിക്കാനും കുടിക്കാനും നമ്മുടെ എല്ലാ പ്രയത്‌നങ്ങളിലും സംതൃപ്തി കണ്ടെത്താനും കഴിയുന്നതിന് ദൈവത്തിന് നന്ദി പറയാം, കാരണം ഇത് അവന്റെ ദാനമാണ് (3:13). 

ഒരു സ്വപ്‌നമല്ല

നിങ്ങൾക്ക്് ഉണരാൻ കഴിയാത്ത ഒരു സ്വപ്‌നത്തിൽ ജീവിക്കുന്നതുപോലെയാണത്. ചിലപ്പോൾ 'ഡീറിയലൈസേഷൻ' അല്ലെങ്കിൽ 'ഡിപേഴ്‌സണലൈസേഷൻ' എന്ന് വിളിക്കപ്പെടുന്ന കാര്യത്തോടു പൊരുതുന്ന ആളുകൾക്ക് പലപ്പോഴും തങ്ങൾക്ക് ചുറ്റുമുള്ളതൊന്നും യഥാർത്ഥമല്ലെന്ന് തോന്നും. സ്ഥിരമായി ഈ വികാരം ഉള്ളവർക്ക് ഒരു മാനസിക അപഭ്രംശം ഉണ്ടെന്ന് കണ്ടെത്താനാകുമെങ്കിലും, ഇതൊരു സാധാരണ മാനസികപ്രശ്‌നമാണെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് സമ്മർദ്ദം അനുഭവിക്കുന്ന സമയങ്ങളിൽ. എന്നാൽ ചിലപ്പോഴൊക്കെ ജീവിതം നല്ലരീതിയിൽ പോകുമ്പോഴും ആ തോന്നൽ നിലനിൽക്കും. നല്ല കാര്യങ്ങളാണ് ശരിക്കും സംഭവിക്കുന്നതെന്ന് നമ്മുടെ മനസ്സിന് വിശ്വസിക്കാൻ കഴിയാത്തതുപോലെയാണത്.

ചില സമയങ്ങളിൽ ദൈവത്തിന്റെ ശക്തിയും വിടുതലും ഒരു സ്വപ്‌നമല്ല യാഥാർത്ഥ്യമാണെന്നു വിശ്വസിക്കാൻ കഴിയാത്ത ദൈവജനത്തിന്റെ സമാനമായ പോരാട്ടത്തെ തിരുവെഴുത്ത് വിവരിക്കുന്നുണ്ട്. അ. പ്രവൃത്തികൾ 12-ൽ, ഒരു ദൂതൻ പത്രൊസിനെ ജയിലിൽ നിന്ന് വിടുവിച്ചശേഷം - പ്രതീക്ഷിച്ചിരുന്ന വധശിക്ഷയിൽ നിന്ന് (വാ. 2, 4) - അതു യാഥാർത്ഥ്യമാണോയെന്ന് അപ്പോസ്തലൻ വിസ്മയിച്ചതായി വിവരിച്ചിരിക്കുന്നു. 'ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു'' (വാ. 9-10). ദൂതൻ അവനെ ജയിലിന് പുറത്ത് കൊണ്ടുവന്നപ്പോൾ, ഒടുവിൽ പത്രൊസിനു 'സുബോധം വന്നു' എല്ലാം യഥാർത്ഥമാണെന്ന് മനസ്സിലാക്കി (വാ. 11). 

മോശം സമയങ്ങളിലും നല്ല സമയങ്ങളിലും, ദൈവം യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൂർണ്ണമായി വിശ്വസിക്കാനോ അനുഭവിക്കാനോ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം അവനെ കാത്തിരിക്കുമ്പോൾ, അവന്റെ പുനരുത്ഥാന ശക്തി ഒരു ദിവസം അനിഷേധ്യവും അതിശയകരവുമായ യാഥാർത്ഥ്യമായി മാറുമെന്ന് നമുക്ക് വിശ്വസിക്കാം. ദൈവത്തിന്റെ വെളിച്ചം, നമ്മുടെ ഉറക്കത്തിൽ നിന്ന് അവനോടൊത്തുള്ള ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് നമ്മെ ഉണർത്തും (എഫെസ്യർ 5:14). 

കഥ പറയുക

യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മകൻ റോബർട്ട് ടോഡ് ലിങ്കൺ മൂന്ന് പ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു-സ്വന്തം പിതാവിന്റെ മരണവും പ്രസിഡന്റുമാരായ ജെയിംസ് ഗാർഫീൽഡിന്റെയും വില്യം മക്കിൻലിയുടെയും കൊലപാതകങ്ങളും. 

ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമെന്നു കരുതപ്പെടുന്ന നാല് സംഭവങ്ങളിൽ അപ്പൊസ്തലനായ യോഹന്നാൻ സന്നിഹിതനായിരുന്നു: യേശുവിന്റെ അവസാനത്തെ അത്താഴം, ഗെത്സമനെയിലെ ക്രിസ്തുവിന്റെ വേദന, അവന്റെ ക്രൂശീകരണം, അവന്റെ പുനരുത്ഥാനം. ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് ഈ നിമിഷങ്ങളിലെ തന്റെ സാന്നിധ്യത്തിന് പിന്നിലെ ആത്യന്തികമായ കാരണമാണെന്ന് യോഹന്നാന് അറിയാമായിരുന്നു. യോഹന്നാൻ 21:24-ൽ അവൻ എഴുതി, ''ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.''

 യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്തിൽ യോഹന്നാൻ ഇത് വീണ്ടും സ്ഥിരീകരിച്ചു. അവൻ എഴുതി, 'ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ... ' (1:1). യേശുവിനെക്കുറിച്ചുള്ള തന്റെ ദൃക്‌സാക്ഷി വിവരണം പങ്കുവെക്കാൻ യോഹന്നാന് നിർബന്ധിത കടമ തോന്നി. എന്തുകൊണ്ട്? 'ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു' (വാ. 3). 

നമ്മുടെ ജീവിതത്തിലെ സംഭവങ്ങൾ ആശ്ചര്യകരമോ ലൗകികമോ ആയിരിക്കാം, എന്നാൽ രണ്ടായാലും ദൈവം അവയെ ക്രമീകരിക്കുന്നതിനാൽ നമുക്ക് അവനു സാക്ഷ്യം വഹിക്കാൻ കഴിയും. ക്രിസ്തുവിന്റെ കൃപയിലും ജ്ഞാനത്തിലും നാം ആശ്രയിക്കുമ്പോൾ, ജീവിതത്തിലെ ആശ്ചര്യകരമായ നിമിഷങ്ങളിൽ പോലും അവനുവേണ്ടി സംസാരിക്കുന്ന സംഭവങ്ങളായി മാറും. 

നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്

യു.എസ്.എ.യിലെ ന്യൂജേഴ്‌സിയിലുള്ള ഒരു നീന്തൽ പരിശീലകൻ, നെവാർക്ക് ബേയിൽ ഒരു കാർ മുങ്ങുന്നത് കണ്ടു. കാർ പെട്ടെന്ന് ചെളിവെള്ളത്തിൽ മുങ്ങിയപ്പോൾ ഡ്രൈവർ 'എനിക്ക് നീന്താൻ അറിയില്ല' എന്ന് അലറുന്നത് കേട്ടു. ഒരു ജനക്കൂട്ടം കരയിൽ നോക്കിനിൽക്കെ, ആന്റണി അരികിലെ പാറകളിലേക്ക് ഓടി, കൃത്രിമ കാൽ നീക്കം ചെയ്തു, അറുപത്തെട്ടുകാരനെ രക്ഷപ്പെടുത്തിാനായി വെള്ളത്തിലേക്കു ചാടി. ആന്റണിയുടെ നിർണ്ണായക പ്രവർത്തനത്തിലൂടെ ഒരു മനുഷ്യൻ രക്ഷപ്പെട്ടു. 

നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്. തന്റെ പതിനേഴു വയസ്സുള്ള മകൻ യോസേഫിനെ പരസ്യമായി അനുകൂലിച്ച, നിരവധി ആൺമക്കളുടെ പിതാവായ ഗോത്രപിതാവായ യാക്കോബിനെക്കുറിച്ചു ചിന്തിക്കുക. അവൻ ഭോഷത്തമായിട്ടാണെങ്കിലും യോസേഫിന് ഒരു 'നിലയങ്കി' ഉണ്ടാക്കിക്കൊടുത്തു (ഉല്പത്തി 37:3). ഫലമോ? യോസേഫിന്റെ സഹോദരന്മാർ അവനെ വെറുത്തു (വാ. 4); അവസരം ലഭിച്ചപ്പോൾ അവർ അവനെ അടിമയായി വിറ്റു (വാ. 28). യോസേഫിന്റെ സഹോദരന്മാർ അവനെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും യോസേഫ് ഈജിപ്തിൽ എത്തിയതിനാൽ, ഏഴ് വർഷത്തെ ക്ഷാമകാലത്ത് യാക്കോബിന്റെ കുടുംബത്തെയും മറ്റു പലരെയും സംരക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു(കാണുക 50:20). പോത്തിഫറിന്റെ ഭാര്യയുടെ മുമ്പിൽ മാന്യതദ സൂക്ഷിക്കാനും ഓടിപ്പോകുവാനുമുള്ള യോസേഫിന്റെ തീരുമാനമായിരുന്നു കാര്യങ്ങളെ ശരിയായ നിലയിൽ ചലിപ്പിച്ചത് (39:1-12). അനന്തരഫലം തടവറയും (39:20) പിന്നീട് ഫറവോനുമായുള്ള കൂടിക്കാഴ്ചയുമായിരുന്നു (അധ്യായം 41). 

പരിശീലനത്തിന്റെ പ്രയോജനം ആന്റണിക്ക് ഉണ്ടായിരുന്നിരിക്കാം, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. നാം ദൈവത്തെ സ്‌നേഹിക്കുകയും അവനെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ജീവനെ രക്ഷിക്കുന്നതും ദൈവത്തെ ബഹുമാനിക്കുന്നതുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കുന്നു. നാം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, യേശുവിൽ വിശ്വസിച്ചുകൊണ്ട് നമുക്ക് ഇപ്പോൾ ആരംഭിക്കാം.