തുറക്കപ്പെട്ട കാഴ്ച്ച – ദിവസം 1

ദൈവത്തിൻ്റെ ആദ്യത്തെ പരമാധികാര കൃപാപ്രവൃത്തി, “അവർക്കു പാപമോചനവും… ലഭിക്കേണ്ടതിന്” എന്ന വാക്കുകളിൽ സംഗ്രഹിച്ചിരിക്കുന്നു. ഒരു വ്യക്തി തൻ്റെ വ്യക്തിപരമായ ക്രിസ്തീയ ജീവിതത്തിൽ പരാജയപ്പെടുമ്പോൾ, അത് സാധാരണയായി അവന് ഒന്നും ലഭിച്ചിട്ടില്ലാത്തതു കൊണ്ടാണ്. ഒരു വ്യക്തി രക്ഷിക്കപ്പെട്ടു എന്നതിൻ്റെ ഒരേയൊരു അടയാളം അവൻ യേശുക്രിസ്തുവിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചു എന്നതാണ്.

വച്ചുമാറ്റം – ദിവസം 2

യേശുവിൻ്റെ മരണത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണം, അവൻ സഹതാപം നിമിത്തം നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിച്ചു എന്നതാണ്. സഹതാപം മൂലമല്ല, താദാത്മ്യം പ്രാപിച്ചാണ് അവൻ നമ്മുടെ പാപം വഹിച്ചത് എന്നതാണ് പുതിയ നിയമ വീക്ഷണം. അവൻ നമുക്കു വേണ്ടി പാപം ആക്കി. യേശുവിൻ്റെ മരണം നിമിത്തം നമ്മുടെ പാപങ്ങൾ നീക്കപ്പെടുന്നു, അവൻ്റെ മരണത്തിൻ്റെ വിശദീകരണം തൻ്റെ പിതാവിനോടുള്ള അനുസരണമാണ്, നമ്മോടുള്ള അവൻ്റെ സഹതാപമല്ല.

നിഷ്പക്ഷമായ ദൈവശക്തി – ദിവസം 3

സ്വന്തം പാപങ്ങളിൽ ഖേദിക്കുന്നതിനാൽ നാം ക്ഷമിക്കപ്പെട്ടു എന്ന് കരുതുന്നുവെങ്കിൽ നാം ദൈവപുത്രൻ്റെ രക്തം കാൽക്കീഴിൽ ചവിട്ടിമെതിക്കുന്നു. ദൈവത്തിൻ്റെ പാപക്ഷമയുടെയും അവിടുത്തെ വിസ്മൃതിയുടെ അഗാധമായ ആഴത്തിൻ്റെയും ഏക വിശദീകരണം യേശുക്രിസ്തുവിൻ്റെ മരണം മാത്രമാണ്. നമ്മുടെ മാനസാന്തരം, അവിടുന്ന് നമുക്ക് വേണ്ടി ഒരുക്കിയിട്ടുള്ള പാപപരിഹാരത്തെക്കുറിച്ചുള്ള നമ്മുടെ വ്യക്തിപരമായ തിരിച്ചറിവിൻ്റെ ഫലം മാത്രമാണ്.

അവൻ വന്ന് – ദിവസം 4

പാപബോധത്തെക്കുറിച്ച് നമ്മിൽ വളരെ കുറച്ച് പേർക്ക് മാത്രമേ എന്തെങ്കിലും അറിയൂ. തെറ്റായ കാര്യങ്ങൾ ചെയ്തതിനാൽ ഉണ്ടാകുന്ന അസ്വസ്ഥത എന്താണെന്ന് നമുക്കറിയാം. എന്നാൽ പരിശുദ്ധാത്മാവിനാൽ ഉണ്ടാകുന്ന പാപബോധം ഭൂമിയിലെ എല്ലാ ബന്ധങ്ങളും മായ്ച്ചുകളയുകയും ഒന്നിനെക്കുറിച്ച് മാത്രം നമ്മെ ബോധവാൻമാരാക്കുകയും ചെയ്യുന്നു – “നിന്നോടുതന്നെ ഞാൻ പാപം ചെയ്തു…” (സങ്കീർത്തനം 51:4). ഒരു വ്യക്തി ഈ വിധത്തിൽ പാപത്തിന് അപരാധിയാക്കപ്പെടുമ്പോൾ, ദൈവം തന്നോട് ക്ഷമിക്കാൻ ധൈര്യപ്പെടില്ലെന്ന് തൻ്റെ മനഃസാക്ഷിയുടെ ഒരോ അംശത്തിലും അവനറിയാം.

മാനസാന്തരം – ദിവസം 5

ഒരു വ്യക്തിക്ക് സംഭവിക്കാവുന്ന ഏറ്റവും അസാധാരണമായ കാര്യങ്ങളിൽ ഒന്നാണ് പാപത്തെക്കുറിച്ചുള്ള ബോധ്യം. അത് ദൈവത്തെക്കുറിച്ചുള്ള ധാരണയുടെ തുടക്കമാണ്. പരിശുദ്ധാത്മാവ് വരുമ്പോൾ പാപത്തെക്കുറിച്ച് മനുഷ്യരെ ബോധ്യപ്പെടുത്തുമെന്ന് യേശുക്രിസ്തു പറഞ്ഞു (യോഹന്നാൻ 16:8). പരിശുദ്ധാത്മാവ് ഒരു വ്യക്തിയുടെ മനഃസാക്ഷിയെ ഉണർത്തുകയും അവനെ ദൈവസന്നിധിയിൽ എത്തിക്കുകയും ചെയ്യുമ്പോൾ…

അനുരഞ്ജനവുമായി പോകുക – ദിവസം 6

ഈ വചനം പറയുന്നു, “ആകയാൽ നിൻ്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിൻ്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമവന്നാൽ…” “നിങ്ങളുടെ അസന്തുലിതമായ സംവേദനക്ഷമത മൂലം നിങ്ങൾ എന്തെങ്കിലും തിരയുകയും കണ്ടെത്തുകയും ചെയ്താൽ” എന്ന് പറയുന്നില്ല, മറിച്ച്, ”നിങ്ങൾ… ഓർക്കുന്നുവെങ്കിൽ…” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവാത്മാവിനാൽ നിങ്ങളുടെ ബോധ മനസ്സിലേക്ക് എന്തെങ്കിലും വന്നാൽ – “ഒന്നാമതു ചെന്നു സഹോദരനോടു നിരന്നു കൊൾക; പിന്നെ വന്നു നിൻ്റെ വഴിപാടു കഴിക്ക” (മത്തായി 5:24).

ദൈവത്തിൻ്റെ പാപമോചനം – ദിവസം 7

ദൈവത്തിൻ്റെ പിതൃത്വത്തെക്കുറിച്ചുള്ള മനോഹരമായ വീക്ഷണം സൂക്ഷിക്കുക: ദൈവം വളരെ ദയാലുവും സ്നേഹവാനുമാണ്, തീർച്ചയായും അവിടുന്ന് നമ്മോട് ക്ഷമിക്കും. വികാരത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ആ ചിന്ത പുതിയ നിയമത്തിൽ എവിടെയും കാണാനാകില്ല. ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ ഭീമാകാരമായ ദുരന്തമാണ് ദൈവത്തിന് നമ്മോട് ക്ഷമിക്കാൻ കഴിയുന്നതിൻ്റെ ഒരേയൊരു അടിസ്ഥാനം. നമ്മുടെ പാപക്ഷമയെ മറ്റേതെങ്കിലും ഒന്നിൻ്റെ മുകളിൽ അടിസ്ഥാനപ്പെടുത്തുന്നത് അബോധമായ ദൈവനിന്ദയാണ്.